പ്രിയദർശൻ, പ്രീതി സിന്റ
ന്യൂഡൽഹി: കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകൻ പ്രിയദർശൻ, ബോളിവുഡ് താരം പ്രീതി സിന്റ എന്നിവരുൾപ്പെടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരായ 18 അംഗങ്ങളെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുതിയ ബോർഡിലേക്ക് നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് ഈ നിയമനം.
1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട്, 2024-ലെ സിനിമാറ്റോഗ്രാഫ് നിയമങ്ങൾ എന്നിവ പ്രകാരമാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2017-ന് ശേഷം ആദ്യമായാണ് സിബിഎഫ്സി പാനൽ പുനഃസംഘടിപ്പിക്കുന്നത്. പ്രിയദർശൻ, പ്രീതി സിന്റ എന്നിവർക്ക് പുറമേ പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, മനോജ് ജോഷി, പല്ലവി ജോഷി, രൂപാലി ഗാംഗുലി, പ്രസൻജിത് ചാറ്റർജി, ഗ്രാമി പുരസ്കാര ജേതാവ് റിക്കി കേജ് എന്നിവരും 18 അംഗ സമിതിയിൽ ഉൾപ്പെടുന്നു.
Tags : CBFC Priyadarshan PreityZinta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash