Movies
അക്ഷയ്കുമാറും പ്രിയദർശനും പതിനാല് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ഭൂത് ബംഗ്ലായുടെ ടീസർ എത്തി. ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ് ഈ ചിത്രം.
ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
Kerala
തിരുവനന്തപുരം: പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്കാരത്തിന് സംവിധായകൻ പ്രിയദർശനെ തെരഞ്ഞെടുത്തു. നാളെ വൈകുന്നേരം 6.15ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പുരസ്കാരം സമ്മാനിക്കും.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ സ്വാതി തിരുനാൾ സംഗീത അക്കാദമിയിലെ സംഗീത് വിജയൻ, ദേവപ്രിയ എം.രാജ് എന്നിവർക്കുള്ള പുരസ്കാരങ്ങളും നൽകുമെന്നു ചെയർമാൻ ജി.സുരേഷ് കുമാർ അറിയിച്ചു.
Movies
ധുരന്ധർ- ഇതിഹാസവിജയത്തിൽ സംവിധായകൻ പ്രിയദർശൻ തന്റെ ശിഷ്യനെ അഭിനന്ദിച്ചതു വൻ തരംഗമായി മാറിയിരുന്നു. ആദിത്യ ധറിനൊപ്പമുള്ള ലൊക്കേഷനിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയദർശൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആശംസകൾ അറിയിച്ചത്. ഇപ്പോൾ ഗുരുവിനോടുള്ള തന്റെ ആദരവും സ്നേഹവും പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആദിത്യ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും തന്റെ തുടക്കകാലത്തെയും തന്നെ കൈപിടിച്ചുയർത്തിയ ഗുരുവിനെയും മറക്കാതെ സംവിധായകൻ. ബോക്സ് ഓഫീസിൽ ധുരന്ധർ 900 കോടി രൂപയിലേക്കു കുതിക്കുമ്പോൾ, തന്റെ കരിയറിലെ വഴിത്തിരിവായ പ്രിയദർശനോടു നന്ദി പറയുകയാണ് യുവ സംവിധായകൻ.
ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ധുരന്ധർ എന്ന ചിത്രത്തിലൂടെ തന്റെ പ്രിയ ശിഷ്യൻ അസാമാന്യ വിജയം കൈവരിച്ചതിൽ പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു: എന്റെ ശിഷ്യൻ ഇത്ര വലിയ വിജയത്തിലേക്ക് ഉയരുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല. അഭിനന്ദനങ്ങൾ ആദിത്യ ധർ. ധുരന്ധർ 2-വിനും എന്റെ എല്ലാ ആശംസകളും- പ്രിയദർശൻ കുറിച്ചു.
എനിക്കൊപ്പം നിന്നയാൾ
പ്രിയദർശന്റെ കുറിപ്പിന് ആദിത്യ ധർ നൽകിയ മറുപടി സിനിമാ ലോകത്തിന്റെയാകെ കൈയടി നേടി. വാക്കുകൾക്ക് അതീതമായ സ്നേഹമാണ് അദ്ദേഹം തന്റെ ഗുരുവിനോടു പ്രകടിപ്പിച്ചത്.
പ്രിയൻ സർ... ഒന്നുമില്ലാതിരുന്ന കാലത്ത്, ആത്മവിശ്വാസവും മാത്രം ഉണ്ടായിരുന്ന സമയത്ത് എന്നെ വിശ്വസിച്ചയാളാണ്. എനിക്ക് കേവലം ജോലി നൽകുക മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും സംവിധായകനെന്ന നിലയിലും അന്തസും സ്നേഹവും വിശ്വാസവും എന്താണെന്ന് താങ്കൾ പഠിപ്പിച്ചു...
പ്രിയദർശന്റെ ആക്രോശ്, തേസ് എന്നീ സിനിമകളിൽ പ്രവർത്തിച്ചുകൊണ്ടാണ് ആദിത്യ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് വലിയ വിജയങ്ങൾ നേടുമ്പോഴും താൻ എന്നും ഒരു വിദ്യാർഥിയായിരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. താൻ ഒന്നുമല്ലാതിരുന്ന കാലത്ത് തന്നെ ചേർത്തുപിടിച്ച ഗുരുവിനുള്ള സമർപ്പണമായാണ് ആദിത്യ തന്റെ ഓരോ വിജയത്തെയും കാണുന്നത്
ബോക്സ് ഓഫീസിൽ കുതിച്ച് ധുരന്ധർ
റിലീസ് ചെയ്ത് വെറും 35 ദിവസങ്ങൾക്കുള്ളിൽ 840.85 കോടി രൂപയാണ് ഇന്ത്യയിൽനിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. നിലവിലെ കണക്കുകൾ പ്രകാരം ഉടൻതന്നെ ചിത്രം 900 കോടി ക്ലബ്ബിൽ ഇടംപിടിക്കും. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.
ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2026 മാർച്ച് 19-ന് ധുരന്ധർ 2- തിയേറ്ററുകളിലെത്തും. ഹിന്ദിക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Movies
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന ഗോഡ്ഫാദറിന്റെ ബോളിവുഡ് റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഹൽചൽ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടൻ അർഷാദ് വാഴ്സി നടത്തിയ പരാമർശങ്ങൾ സംവിധായകൻ പ്രിയദർശനെ ചൊടിപ്പിച്ചിരിക്കുകയാണ്.
ചിത്രം തനിക്ക് മോശം അനുഭവമാണ് നൽകിയതെന്ന അർഷാദ് വാഴ്സിയുടെ പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് പ്രിയദർശൻ പറയുന്നത്.
തന്റെ കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിട്ടും, റിലീസ് സമയത്ത് വിളിച്ച് സന്തോഷം പങ്കുവച്ച നടൻ ഇപ്പോൾ എന്തിനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മിഡ്ഡേയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘അർഷാദ് വാഴ്സി പറഞ്ഞത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. എനിക്ക് തെറ്റ് പറ്റിയതാകാം, ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുമാകാം. എന്നാൽ അദ്ദേഹം പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അത് എന്നെ ശരിക്കും ഞെട്ടിക്കുന്നു.
ചിത്രം റിലീസ് ചെയ്ത ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു, ‘പ്രിയൻ സർ, ഇത്രത്തോളം വലിയൊരു അംഗീകാരം എനിക്ക് ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്റെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നിട്ടു കൂടി അദ്ദേഹം ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
അർഷാദിന്റെ ഈ ആരോപണങ്ങളിൽ എനിക്ക് വലിയ പ്രയാസമുണ്ട്, അത് എന്നെ ആഴത്തിൽ വേദനിപ്പിച്ചു. പരാതിപ്പെടാൻ അദ്ദേഹത്തിന് ഒരു കാരണവുമുണ്ടായിരുന്നില്ല.
പത്ത് കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഹൽചൽ 32 കോടിയിലധികം രൂപ കലക്ഷൻ നേടിയ വലിയ വിജയമായിരുന്നു, അർഷാദിന്റെപ്രകടനത്തിന് അന്ന് വലിയ പ്രശംസ ലഭിച്ചിരുന്നു.’’ പ്രിയദർശൻ പറഞ്ഞു.
Movies
നടി ലിസിയുടെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ. താരത്തിന്റെ 59-ാം പിറന്നാളാണ് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗംഭീരമാക്കിയത്. തൃഷ, ശോഭന, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ, ഗൗതം വാസുദേവൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭർത്താവ് പ്രിയദർശനൊപ്പം സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിനെത്തിയ വീഡിയോകൾ വൈറലായിരുന്നു. വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഇവർ ആദ്യമായാണ് പൊതുവേദിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒന്നിച്ചെത്തിയത്.
Movies
അന്തരിച്ച കലാസംവിധായകൻ കെ. ശേഖറിനെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഓർമകൾ പങ്കുവച്ചത്.
കോളജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്കിയ സുഹൃത്തുമായിരുന്നു നീയെന്നാണ് പ്രിയദർശൻ, ശേഖറിനെ കുറിച്ച് സ്മരിച്ചത്.
"എഐയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു.
ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്. ഒരിക്കല്‍കൂടി നിനക്കെന്റെ പ്രണാമം'.-പ്രിയദർശൻ കുറിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് കെ.ശേഖർ(72) അന്തരിച്ചത്. 1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ പുന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി.
നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.
Movies
ലോക സിനിമ 200 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വിജയത്തിലാണ് ലോക എത്തി നിൽക്കുന്നതെന്ന് കുറിച്ച കല്യാണി സംവിധായകൻ ഡൊമിനിക് അരുണിന് നന്ദിയും പറഞ്ഞു.
ലോക സിനിമയിലെ സഹതാരങ്ങളോടൊപ്പമുള്ള ചിത്രങ്ങളുടെ കൂടെയാണ് കല്യാണി വികാരഭരിതമായ കുറിപ്പ് പങ്കുവച്ചത്.
ഇതോടൊപ്പം അച്ഛൻ പ്രിയദർശൻ മകൾക്ക് നൽകിയ ഉപദേശവും കല്യാണി പങ്കുവച്ചിട്ടുണ്ട്. പ്രിയദര്ശന് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടാണ് കല്യാണി പങ്കുവച്ചത്. ഈ മെസജ് ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്. പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്. എന്നായിരുന്നു പ്രിയദര്‍ശന്റെ മെസേജ്.
കല്യാണിയുടെ കുറിപ്പിന്റെ പൂർണരൂപം
‘പ്രേക്ഷകരായ നിങ്ങളാൽ മാത്രം സാധ്യമായ ഒരു സംഖ്യയിലേക്ക് ഇന്നലെ ഞങ്ങളുടെ സിനിമയെത്തി. എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല, ഈ ചിത്രത്തിന് നൽകിയ സ്നേഹത്തിന് ഞാൻ നന്ദി അറിയിക്കുകയാണ്. നമ്മുടെ സിനിമ വ്യവസായത്തിൽ ഉള്ളടക്കമാണ് എപ്പോഴും രാജാവ്, ഉള്ളടക്കമാണ് ഏറ്റവും വലിയ താരം. നിങ്ങളത് ഒരിക്കൽ കൂടി തെളിയിച്ചു. നല്ല കഥകൾക്ക് എപ്പോഴും നിങ്ങൾക്കിടയിൽ സ്ഥാനമുണ്ടെന്ന് അറിയിക്കാൻ അവസരം നൽകിയതിന് നന്ദി.
ഡൊമിനിക് അരുൺ (ഞങ്ങളുടെ ഡോം)... ഞങ്ങൾക്ക് പൂർണഹൃദയത്തോടെ വിശ്വസിക്കാവുന്ന ഒരു വിഷൻ നൽകിയതിന് നന്ദി. ഞങ്ങളുടെ പരമാവധി ഈ സിനിമയിലേക്ക് സമർപ്പിക്കാൻ കാരണം നിങ്ങളായിരുന്നു. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
സിനിമയിലെ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും... ഈ വിജയം എനിക്ക് പ്രത്യേകമായി തോന്നുന്നു, കാരണം ഇത് പങ്കിടാൻ എനിക്ക് നിങ്ങളുമുണ്ട്. പിന്നെ ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലിയ വിജയമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഒരുപാട് നന്ദി.