x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​ചി​രി​യി​ലു​ണ്ട് എ​ല്ലാം; ലി​സി​യേ​യും പ്രി​യ​ദ​ർ​ശ​നേ​യും ചേ​ർ​ത്തു​പി​ടി​ച്ച് മ​മ്മൂ​ട്ടി


Published: March 17, 2026 10:01 AM IST | Updated: March 17, 2026 10:02 AM IST

ന​ടി ലി​സി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു ചി​ത്രം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ലി​സി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്തെ​ന്നു​വ​ച്ചാ​ൽ ലി​സി​ക്കൊ​പ്പം പ്രി​യ​ദ​ർ​ശ​നും ആ ​ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന​തും മ​മ്മൂ​ട്ടി ചി​രി​യോ​ടെ ന​ടു​ക്ക് നി​ന്ന് ഇ​രു​വ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന​തു​മാ​ണ്.

ലി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്നൈ​യി​ലെ സ്റ്റു​ഡി​യോ ആ​യ ലെ ​മാ​ജി​ക് ലാ​ന്‍റേ​ണി​ൽ വെ​ച്ചാ​ണ് മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ലി​സി​യും പ്രി​യ​ദ​ർ​ശ​നും പ​ക​ർ​ത്തി​യ​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​രു​മി​ക്കു​ന്ന പേ​ട്രി​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ വോ​യി​സ് റി​ക്കാ​ർ​ഡിം​ഗി​നാ​യാ​ണ് മ​മ്മൂ​ട്ടി ഇ​വി​ടെ​യെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ സ്റ്റു​ഡി​യോ​യി​ലേ​ക്ക് മ​മ്മൂ​ട്ടി എ​ത്തി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലി​സി ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കു​റി​ച്ചു.

"ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ മ​ല​യാ​ള ചി​ത്ര​മാ​യ പേ​ട്രി​യ​റ്റി​ന്‍റെ വോ​യി​സ് റി​ക്കാ​ർ​ഡിം​ഗി​നാ​യി ലെ ​മാ​ജി​ക് ലാ​ന്‍റേ​ണി​ൽ ഇ​തി​ഹാ​സ​മാ​യ പ​ത്മ​ഭൂ​ഷ​ൺ മ​മ്മൂ​ട്ടി ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. മ​മ്മൂ​ക്ക എ​ക്കാ​ല​ത്തെ​യും പോ​ലെ ആ​ക​ർ​ഷ​ക​മാ​യി കാ​ണ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​സ്മ​രി​ക പ്ര​ഭാ​വ​ല​യ​വും ഊ​ർ​ജ്ജ​സ്വ​ല​ത​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ 30-ക​ളി​ലെ​ന്ന​പോ​ലെ കാ​ലാ​തീ​ത​മാ​ണ്. പേ​ട്രി​യ​റ്റി​ന്‍റെ മു​ഴു​വ​ൻ ടീ​മി​നും ആ​ശം​സ​ക​ൾ നേ​രു​ന്നു.' ലി​സി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ഏ​താ​യാ​ലും മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും ആ ​സ​ന്തോ​ഷ​വും ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞ ലി​സി​യും പ്രി​യ​ദ​ർ​ശ​നും ഈ​യ​ടു​ത്താ​ണ് വീ​ണ്ടും ഒ​ന്നി​ച്ച​ത്. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​രു​വ​രും ഒ​ന്നി​ച്ച് ഒ​രു കാ​റി​ലെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​ക​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ന​വ​ദ​മ്പ​തി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ത്ത ശേ​ഷം പ്രി​യ​ദ​ർ​ശ​ന്‍റെ കൈ ​പി​ടി​ച്ചാ​ണ് ലി​സി വേ​ദി വി​ട്ടി​റ​ങ്ങി​ത്.

1990 ലാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും വി​വാ​ഹം. 24 വ​ർ​ഷ​ത്തെ വി​വാ​ഹ ജീ​വി​ത​ത്തി​നു ശേ​ഷം 2015 ലാ​ണ് ഇ​രു​വ​രും പി​രി​ഞ്ഞ​ത്.

2023ൽ ​മ​ക​ൻ സി​ദ്ധാ​ർ​ഥി​ന്‍റെ വി​വാ​ഹ​ത്തി​നാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ സ്വ​ക​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ദ​ർ​ശ​നും ലി​സി​യും ക​ല്യാ​ണി​യും അ‌​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത​ത്.

വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും പ​ല ച​ട​ങ്ങു​ക​ളി​ലും ഇ​രു​വ​രെ​യും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി കാ​ണാ​റു​ണ്ട്. പി​രി​ഞ്ഞു ജീ​വി​ക്കു​ന്നെ​ങ്കി​ലും മ​ക​ൻ സി​ദ്ധാ​ർ​ഥി​ന്‍റെ​യും മ​ക​ൾ ക​ല്യാ​ണി​യു​ടെ​യും ഏ​തു കാ​ര്യ​ത്തി​നും ഒ​ന്നി​ക്കാ​റു​ണ്ട്.

Tags : Mammootty lissy Priyadarshan

Recent News

Corehub Up