മോഹൻലാൽ ഫഹദിനൊപ്പം
അമേരിക്കയിൽ വെച്ച് ഫഹദ് ഫാസിലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് മോഹൻലാൽ. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസും ധരിച്ച് തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ഫഹദും മോഹൻലാലും പ്രത്യക്ഷപ്പെടുന്നത്.
യുഎസ്എയിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന – ഇംഗ്ലണ്ട് മത്സരം കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഫഹദും എത്തിയിരുന്നു. ഈ മത്സരത്തിനിടയിൽ പകർത്തിയ ചിത്രമാണ് മോഹൻലാൽ തന്റെ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
‘ഹാറ്റ്സ് ഓഫ് ടു ഗുഡ് കമ്പനി’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് രസകരമായ കമന്റുമായി ഫഹദും കമന്റ് ബോക്സിലെത്തിയപ്പോൾ ആരാധകർ ആവേശത്തിലായി. ‘വെൻ എടാ മോനെ മീറ്റ്സ് എന്താ മോനെ’ എന്നായിരുന്നു ഫഹദിന്റെ കമന്റ്. ആവേശത്തിലെ രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് ആരാധകർ കൈയടികളോടെ ഏറ്റെടുത്തു.
മോഹൻലാൽ ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് തൊട്ടുപിന്നാലെ ആന്റണി പെരുമ്പാവൂരും ചിത്രങ്ങൾ പങ്കുവച്ചു. മോഹൻലാൽ, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ശാന്തി ആന്റണി എന്നിവർ തലയിൽ കൗബോയ് തൊപ്പികളണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ആന്റണി പെരുമ്പാവൂർ പങ്കുവച്ചത്.
Tags : Mohanlal Fahadh football usa Entertainment Movies Cinema Art