x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ച്ഛ​നാ​കാ​ന്‍ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചേ​നെ: പ്രി​യ​ദ​ര്‍​ശ​ന്‍


Published: April 21, 2026 11:53 AM IST | Updated: April 21, 2026 11:53 AM IST

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​ന്‍റെ നൂ​റാം ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ. സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ലേ​യ്ക്ക് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നാ​കാ​ൻ ന​ട​നെ തേ​ടു​ക​യാ​ണെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

ഹി​ന്ദി ചി​ത്രം ഹാ​യ്‌​വാ​ന് ശേ​ഷ​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ലേ​യ്ക്ക് ക​ട​ക്കു​ക. മി​ഡ് ഡേ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്രി​യ​ദ​ർ​ശ​ൻ പ​ങ്കു​വ​ച്ച​ത്.

'മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കും. സ​ങ്കീ​ര്‍​ണ​മാ​യ സി​നി​മ​യാ​ണ്, മ്യൂ​സി​ക്ക​ല്‍ ആ​ണ്. അ​തി​നാ​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്‌​തെ​ടു​ക്കാ​നു​ണ്ട്. കൊ​മേ​ഷ്യ​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍ ആ​യ ചി​ത്ര​ത്തി​ല്‍ 12 പാ​ട്ടു​ക​ളു​ണ്ട്. ആ​ക്ഷ​നു​ണ്ട്. കു​ടും​ബ​ക​ഥ​യാ​ണ്. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ക​ഥ​യാ​ണ്. ര​ണ്ടു പേ​രും ക​ര്‍​ണാ​ടി​ക് ഗാ​യ​ക​രാ​ണ്.

അ​ച്ഛ​നാ​യി പു​തു​മു​ഖ​ത്തെ​യാ​ണ് നോ​ക്കു​ന്ന​ത്. ക​ര്‍​ണാ​ടി​ക്, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം അ​റി​യ​ണം. ക​ഥ ക​ളി​യും അ​റി​ഞ്ഞി​രി​ക്ക​ണം. അ​ച്ഛ​നെ കാ​സ്റ്റ് ചെ​യ്യു​ക വെ​ല്ലു​വി​ളി​യാ​ണ്.

എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​ച്ഛ​ന്‍റെ വേ​ഷം ചെ​യ്യാ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചേ​നെ. മോ​ഹ​ന്‍​ലാ​ല്‍ ന​ന്നാ​യി പാ​ടും. സി​നി​മ​ക​ളി​ല്‍ പാ​ടി​യി​ട്ടു​മു​ണ്ട്. പ​ക്ഷെ അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഈ ​സി​നി​മ​യി​ല്‍ പാ​ടി​ക്കി​ല്ല'' പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍റെ 100ാമ​ത്തെ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ബി​നു ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ സ​ഹ​നി​ര്‍​മാ​താ​വാ​ണ്.

Tags : Priyadarshan mohanlal new movie

Recent News

Corehub Up