Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanlal

മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദനം, താടിയെല്ലിനും നെഞ്ചിനും പരിക്ക്

കൊച്ചി: യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിന് നേരെ ആക്രമണം. മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച രാത്രി അഞ്ചംഗ സംഘം അജു അലക്‌സിനെ ആക്രമിച്ചത്. എറണാകുളം ഇടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം.

തട്ടുകടയില്‍ നിന്നും അജുവും സുഹൃത്തും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് കാറിലെത്തിയ അഞ്ചംഗ സംഘം മര്‍ദിച്ചത്. "ദൃശ്യം 3' സിനിമയ്‌ക്കെതിരെയും മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെയും മോശമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തില്‍ നെഞ്ചിനുള്‍പ്പെടെ പരിക്കേറ്റ അജു അലക്‌സ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ എത്തിയും സംഘത്തിലുള്ള ഒരാള്‍ അജു അലക്‌സിനെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഇയാളുടെ താടിയെല്ലിനും പരിക്കേറ്റു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂടിയിട്ടില്ല.

അതേസമയം, 2024ല്‍ മോഹന്‍ലാലിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അജു അലക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു അജുവിനെതിരെ കേസെടുത്തത്.

Movies

'കി​രീ​ടം പോ​ലെ​യൊ​രു സി​നി​മ​യെ​ടു​ക്കാ​ൻ അ​വ​രൊ​ന്നും കൂ​ടെ​യി​ല്ലാ'; വി​കാ​രാ​ധീ​ന​നാ​യി മോ​ഹ​ൻ​ലാ​ൽ

കി​രീ​ടം 4K പ്രി​വ്യൂ ഷോ​യി​ൽ വി​കാ​രാ​ധീ​ന​നാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പ്രി​വ്യൂ ഷോ​യ്ക്ക് പി​ന്നാ​ലെ ആ​രാ​ധ​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ വി​കാ​രാ​ധീ​ന​നാ​യ​ത്.

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ പ​ല​രും ഇ​ന്ന് കൂ​ടെ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ത​നി​ക്ക് ആ​ദ്യ​മാ​യി ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന് മോ​ഹ​ൻ​ലാ​ൽ ന​ന്ദി പ​റ​ഞ്ഞു.

'എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കാ​വു​ന്ന ഒ​രു കാ​ര്യ​മാ​ണ്. 48 വ​ർ​ഷ​ത്തെ സി​നി​മാ അ​ഭി​ന​യ​ത്തി​ൽ എ​ടു​ത്തു​പ​റ​യാ​വു​ന്ന സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് കി​രീ​ടം. ആ​ദ്യ​മാ​യി ദേ​ശീ​യ പു​ര​സ്‌​കാ​രം കി​ട്ടി​യ സി​നി​മ. സി​ബി​ക്ക് ന​ന്ദി. എ​ന്‍റെ ര​ണ്ടാ​മ​ത്തെ ദേ​ശീ​യ പു​ര​സ്‌​കാ​ര​വും സി​ബി​യു​ടെ സി​നി​മ​യി​ലാ​യി​രു​ന്നു', മോ​ഹ​ൻ​ലാ​ൽ ഓ​ർ​മി​ച്ചു.

'ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ഒ​രേ​സ​മ​യം സ​ന്തോ​ഷ​വും സ​ങ്ക​ട​വു​മാ​ണ്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു​പാ​ട് പേ​രെ സ്‌​ക്രീ​നി​ൽ കാ​ണു​മ്പോ​ൾ പെ​ട്ടെ​ന്ന് 37 വ​ർ​ഷ​ങ്ങ​ൾ പി​റ​കി​ലേ​ക്ക് സ​ഞ്ച​രി​ച്ചു. ഒ​രു​പാ​ട് പേ​ർ ന​മ്മ​ളെ വി​ട്ടു​പോ​യി. ഇ​ങ്ങ​നെ​യൊ​രു സി​നി​മ​യെ​ടു​ക്കാ​ൻ ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ളൊ​ന്നും ന​മ്മു​ടെ കൂ​ടെ​യി​ല്ല​ല്ലോ എ​ന്ന് ഞാ​ൻ സി​ബി​യോ​ട് ചോ​ദി​ച്ചു. അ​തി​ന്റെ സ​ങ്ക​ട​മു​ണ്ട്', അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'വ​ള​രെ വൈ​കാ​രി​ക​മാ​യൊ​രു സി​നി​മ​യാ​ണ​ത്. 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള സൗ​ക​ര്യ​ങ്ങ​ൾ​വെ​ച്ചു ചെ​യ്ത​താ​ണ്. ഇ​ന്ന് ആ ​സി​നി​മ ചെ​യ്തി​രു​ന്നെ​ങ്കി​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

അ​ന്ന​ത്തെ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് ഇ​ങ്ങ​നെ​യൊ​രു സി​നി​മ എ​ടു​ത്തു എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. കി​രീ​ടം കാ​ണു​മ്പോ​ൾ കു​റ​ച്ച​ധി​കം ഇ​മോ​ഷ​ണ​ൽ ആ​വും. ചി​ല സി​നി​മ​ക​ൾ​ക്കു​മാ​ത്രം സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്, ചി​ല സി​നി​മ​ക​ൾ​ക്ക് എ​ന്ന​ല്ല ഈ ​സി​നി​മ​യ്ക്കാ​വും കൂ​ടു​ത​ൽ. പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രേ​യും ഓ​ർ​ക്കു​ന്നു, ന​ന്ദി', മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

1989-ൽ ​പു​റ​ത്തി​റ​ങ്ങി​യ കി​രീ​ടം റീ- ​റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. 37 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്ച വീ​ണ്ടും തി​യേ​റ്റ​റി​ലെ​ത്തും. ഡോ​ൾ​ബി അ​റ്റ്‌​മോ​സി​ൽ 4K ദൃ​ശ്യ​മി​ക​വി​ലാ​ണ് റീ- ​റി​ലീ​സ്.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി​യ ചി​ത്ര​മാ​ണ് ലോ​ഹി​ത​ദാ​സ് - സി​ബി മ​ല​യി​ൽ ടീ​മി​ന്റെ കി​രീ​ടം. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി സേ​തു​മാ​ധ​വ​ൻ മാ​റി.

ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി (NFDC) സ​ഹ​ക​രി​ച്ച് സെ​വ​ൻ ആ​ർ​ട്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് ആ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ. കൃ​ഷ്ണ​കു​മാ​റും (കി​രീ​ടം ഉ​ണ്ണി) ദി​നേ​ശ് പ​ണി​ക്ക​രും ചേ​ർ​ന്നാ​ണ് കി​രീ​ടം നി​ർ​മി​ച്ച​ത്.

തി​ല​ക​ൻ, മാ​മു​ക്കോ​യ, ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ര​ളി, കൊ​ച്ചി​ൻ ഹ​നീ​ഫ, തി​ക്കു​റി​ശ്ശി, ക​വി​യൂ​ർ പൊ​ന്ന​മ്മ, ഫി​ലോ​മി​ന, ശ്രീ​നാ​ഥ്, മോ​ഹ​ൻ​രാ​ജ് (കീ​രി​ക്കാ​ട​ൻ ജോ​സ്), കു​ണ്ട​റ ജോ​ണി, ക​ന​ക​ല​ത എ​ന്നീ മ​ൺ​മ​റ​ഞ്ഞ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷം കൈ​കാ​ര്യം ചെ​യ്തു.

ജ​ഗ​തി ശ്രീ​കു​മാ​ർ, ജ​ഗ​ദീ​ഷ്, പാ​ർ​വ​തി, മ​ണി​യ​ൻ​പി​ള്ള രാ​ജു, ഉ​ഷ, യ​ദു കൃ​ഷ്ണ​ൻ, കൊ​ല്ലം തു​ള​സി, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സി​നി​മ​യു​ടെ ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ച്ച​ത് എ​സ്. കു​മാ​റാ​ണ്. എ​ൽ. ഭൂ​മി​നാ​ഥ​ൻ ആ​ണ് ചി​ത്ര​സം​യോ​ജ​ക​ൻ. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യ​ത് ജോ​ൺ​സ​ൺ.

മേ​ക്ക​പ്പ്: വേ​ല​പ്പ​ൻ, ആ​ർ​ട്ട്: സി.​കെ സു​രേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: കെ.​ആ​ർ ഷ​ൺ​മു​ഖം, കോ​സ്റ്റ്യൂം​സ്: നാ​ഗ​രാ​ജ്, ക​ള​റി​സ്റ്റ്: രം​ഗ, കോ​ർ​ഡി​നേ​റ്റ​ർ: വി​ജ​യ​ല​ക്ഷ്മി മോ​ഹ​ൻ​ദാ​സ്, ക്രി​യേ​റ്റീ​വ് വി​ഷ​ന​റി ഹെ​ഡ്: ബോ​ണി അ​സ​നാ​ർ, അ​റ്റ്മോ​സ് മി​ക്സിം​ഗ്: ഹ​രി നാ​രാ​യ​ണ​ൻ, റീ​സ്റ്റോ​റേ​ഷ​ൻ: NFDC- NFAI, 4K റീ​മാ​സ്റ്റ​റി​ങ്: പ്ര​സാ​ദ് കോ​ർ​പ്പ്, ഹൈ ​സ്റ്റു​ഡി​യോ​സ്, ട്രെ​യ്ല​ർ ക​ട്സ്: ഡോ​ൺ മാ​ക്സ്, മാ​ർ​ക്ക​റ്റി​ങ് & ഡി​സ്ട്രി​ബ്യൂ​ഷ​ൻ: ഹൈ​സ്സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ്, ഡി​സൈ​ൻ​സ്: അ​ർ​ജ്ജു​ൻ, ഹൈ ​സ്റ്റു​ഡി​യോ​സ്, സൂ​ര​ജ് സൂ​ര​ൻ, സ്റ്റി​ൽ​സ്: സു​കു​മാ​ര​ൻ, പി.​ആ​ർ.​ഓ: പി.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

Kerala

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്‍റെ അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്

കൊ​​​ച്ചി: കൈ​​​വ​​​ശ​​​മു​​​ള്ള ര​​​ണ്ടു ജോ​​​ഡി ആ​​​ന​​​ക്കൊ​​​മ്പു​​​ക​​​ളും ആ​​​ന​​​ക്കൊ​​​മ്പി​​​ല്‍ തീ​​​ര്‍ത്ത 17 ശി​​​ല്പ​​​ങ്ങ​​​ളും ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍ലാ​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി വ​​​നം​​​വ​​​കു​​​പ്പ്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​വ​​​ശം​​​വ​​​ച്ചി​​​ട്ടു​​​ള്ള വ​​​സ്തു​​​ക്ക​​​ള്‍ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം വ​​​നം​​​വ​​​കു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മോ​​​ഹ​​​ന്‍ലാ​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്.

വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ച്ചു റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് എ​​​വി​​​ടെ​​​നി​​​ന്നുല​​​ഭി​​​ച്ചു​​​വെ​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ വ​​​നം​​​വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധി​​​ച്ചു ശ​​​രി​​​വ​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ആ​​​ന​​​ക്കൊ​​​മ്പ​​​ട​​​ക്കം എ​​​ല്ലാ വ​​​സ്തു​​​ക്ക​​​ളും മോ​​​ഹ​​​ന്‍ലാ​​​ലി​​​നു സൂ​​​ക്ഷി​​​ക്കാം. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​യാ​​​റ്റൂ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ക്കാ​​​ണു ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല.ത​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ര​​​ണ്ടു ജോ​​​ഡി ആ​​​ന​​​ക്കൊ​​​മ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ആ​​​ന​​​ക്കൊ​​​മ്പി​​​ല്‍ തീ​​​ര്‍ത്ത 13 ക​​​ര​​​കൗ​​​ശ​​​ല വ​​​സ്തു​​​ക്ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് മോ​​​ഹ​​​ന്‍ലാ​​​ല്‍ കൈ​​​മാ​​​റി​​​യ​​​ത്. ഈ ​​​വ​​​സ്തു​​​ക്ക​​​ള്‍ എ​​​ങ്ങ​​​നെ കൈ​​​വ​​​ശം വ​​​ന്നു എ​​​ന്ന​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം അ​​​ധി​​​കൃ​​​ത​​​ര്‍ക്കു ന​​​ല്‍കി.

മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ല്‍ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ആ​​​ന​​​ക്കൊ​​​മ്പു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പ് ഇ​​​വ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

പി​​​ന്നീ​​​ട് മോ​​​ഹ​​​ന്‍ലാ​​​ലി​​​ന് ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ആ ​​​ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ന്യ​​​ജീ​​​വി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ കൈ​​​വ​​​ശ​​​മു​​​ള്ള​​​വ​​​ര്‍ക്ക് അ​​​തു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ന്‍ വ​​​നം​​​വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

Movies

നെ​ടു​ങ്ക​ണ്ടം മി​റാ​ക്കി​ളു​മാ​യി ദി​ലീ​ഷ് പോ​ത്ത​ൻ, നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ, ര​ച​ന ശ്യാം ​പു​ഷ്ക​ര​ൻ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ആ ​കോം​ബോ ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. നെ​ടു​ങ്ക​ണ്ടം മി​റാ​ക്കി​ൾ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.

ശ്യാം ​പു​ഷ്ക​ര​നൊ​പ്പം പോ​ൾ​സ​ൺ സ്ക​റി​യ​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഷൈ​ജു ഖാ​ലി​ദാ​ണ് കാ​മ​റ. സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത് സു​ഷി​ൻ ശ്യാ​മും എ​ഡി​റ്റ​ർ സൈ​ജു ശ്രീ​ധ​ര​നു​മാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ഗ​ൽ​ഭ​ർ ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​ജ​യ​ൻ ചാ​ലി​ശ്ശേ​രി ആ​ണ്. കോ​സ്റ്റ്യൂം​സ് മ​ഷ​ർ ഹം​സ​യും മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​റു​മാ​ണ്. ​ജോ​ൺ മേ​രി ക്രി​യേ​റ്റീ​വി​ന്‍റെ ബാ​ന​റി​ൽ അ​ച്ചു ബേ​ബി ജോ​ൺ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭാ​വ​ന റി​ലീ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം. തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും ചി​ത്രീ​ക​ര​ണം.

Movies

വെ​ള്ളി​ത്തി​ര​യി​ലെ മാ​ന്ത്രി​ക​ക്കൂ​ട്ട് വീ​ണ്ടും; അ​ക്ഷ​യ്ക്കൊ​പ്പം പ്രി​യ​ദ​ര്‍​ശ​ന്‍റെ പു​തി​യ കോ​മ​ഡി-​ത്രി​ല്ല​ര്‍, ലാൽ-പ്രിയൻ ചിത്രം മാറ്റി

ബി ​ടൗ​ണി​നെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ഹി​റ്റ് കൂ​ട്ടു​കെ​ട്ട്, അ​ക്ഷ​യ്കു​മാ​ർ-​പ്രി​യ​ദ​ർ​ശ​ൻ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നും ന​ട​ന്‍ അ​ക്ഷ​യ്കു​മാ​റും ത​ങ്ങ​ളു​ടെ ഒ​ന്‍​പ​താ​മ​ത്തെ ചി​ത്ര​ത്തി​നാ​യാ​ണ് കൈ​കോ​ര്‍​ക്കു​ന്ന​ത്. പ്ര​മു​ഖ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ടി​പ്‌​സ് ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് പ്രോ​ജ​ക്റ്റി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റോ​ടെ ആ​രം​ഭി​ക്കും.

ഹേ​രാ ഫേ​രി 3 - എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന ചു​മ​ത​ല​യിൽനിന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ പിന്മാ​റി​യ​തോ​ടെ​യാ​ണ് പു​തി​യ പ്രോ​ജ​ക്റ്റി​ന് അ​തി​വേ​ഗം വ​ഴി​തെ​ളി​ഞ്ഞ​ത്. പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം പ​ക്കാ കോ​മ​ഡി-​ത്രി​ല്ല​ര്‍ ജോ​ണ​റി​ലാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. മു​ന്‍​പ് കോ​മ​ഡി​യും സ​സ്‌​പെ​ന്‍​സും നി​റ​ഞ്ഞ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, തന്‍റെ ക​രി​യ​റി​ല്‍ ഇ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യി​ലാ​യി​രി​ക്കും ഈ ​സി​നി​മ​യെ​ന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. ഭൂ​ത് ബം​ഗ്ല എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം തി​ര​ക്ക​ഥാ​കൃ​ത്ത് രോ​ഹ​ന്‍ ശ​ങ്ക​റും പ്രി​യ​ദ​ര്‍​ശ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ പ്രോജക്ടിനുണ്ട്.

ഈ ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​യാ​ണ് വി​വ​രം. തി​ര​ക്ക​ഥ​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ലാ​ണ് മാ​റ്റം. മോഹൻലാൽ ​പ്രോ​ജ​ക്റ്റ് അ​ടു​ത്ത വ​ര്‍​ഷം ആ​രം​ഭി​ക്കു​മെന്ന് പ്രി​യ​ദ​ര്‍​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Movies

തീ​വ്ര​ഭാ​വ​ത്തി​ൽ മോ​ഹ​ൻ​ലാ​ലും വി​സ്മ​യ​യും; തു​ട​ക്കം പു​തി​യ പോ​സ്റ്റ​ർ

അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ഒ​രു വീ​ട്. വീ​ട്ടി​ലേ​ക്കു നീ​ളു​ന്ന വ​ഴി​യി​ൽ കൗ​തു​ക​മു​ള്ള ഒ​രു വെ​ളു​ത്ത നാ​യ. ഒ​രു വി​ൽ​ച്ചെ​യ​റി​ൽ സാ​യ് കു​മാ​ർ. പി​ന്നി​ൽ ബോ​ബി കു​ര്യ​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, ഗ​ണേ​ഷ് കു​മാ​ർ കു​റേ​ക്കൂ​ടി വ​ലു​പ്പ​ത്തി​ൽ പു​തു​മു​ഖം ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ...​തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​റി​ലാ​ണ് ഇ​തൊ​ക്കെ​യു​ള്ള​ത്.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

37 വ​ർ​ഷ​ത്തി​നു​ശേ​ഷം സേ​തു​മാ​ധ​വ​ൻ വീണ്ടും വരുന്നു

​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ കി​രീ​ടം വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. മോഹൻ​ലാ​ൽ-​ലോ​ഹി​ത​ദാ​സ്- സി​ബി മ​ല​യി​ൽ ടീ​മിന്‍റെ ​ക്ലാ​സി​ക് ചി​ത്രം ജൂലൈ 10-ന് പ്രേക്ഷകരിലേക്കെത്തും. മോ​ഹ​ൻ​ലാ​ലിന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്നും വാ​ഴ്ത്ത​പ്പെ​ടു​ന്ന സേ​തു​മാ​ധ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വ​ത്തോ​ടെ ആസ്വദിക്കാൻ അ​വ​സ​ര​മൊ​രു​ങ്ങു​ക​യാ​ണ്. 4കെ ദൃ​ശ്യ​മേ​ന്മ​യി​ലും ഡോ​ൾ​ബി അ​റ്റ്മോ​സ് സൗ​ണ്ട് ക്വാ​ളി​റ്റി​യി​ലു​മാ​യി​രി​ക്കും ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​വ​ൻ ആ​ർ​ട്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് ആ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ. കൃ​ഷ്ണ​കു​മാ​റും (കി​രീ​ടം ഉ​ണ്ണി) ദി​നേ​ശ് പ​ണി​ക്ക​രും ചേ​ർ​ന്നാ​ണ് കി​രീ​ടം നി​ർ​മി​ച്ച​ത്. മ​നു​ഷ്യ​രി​ലെ നി​സ​ഹാ​യ​ത​യെ ആ​ഴ​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​ന​റി​യു​ന്ന, മ​നു​ഷ്യ​മ​ന​സിന്‍റെ ആഴങ്ങളറിയുന്ന മാ​സ്റ്റ​ർ സ്റ്റോ​റി ടെ​ല്ല​റു​ടെ, സി​ബി മ​ല​യി​ൽ എ​ന്ന ക്രാ​ഫ്റ്റ്മാ​ന്‍റെ, ജോ​ൺ​സ​ൺ എ​ന്ന സം​ഗീ​ത മാ​ന്ത്രി​കന്‍റെ സി​നി​മ.

സേ​തു​മാ​ധ​വ​നും അ​ച്യു​ത​ൻ നാ​യ​രു​മാ​യി മോ​ഹ​ൻ​ലാ​ൽ-​തി​ല​ക​ൻ ഓ​ൺ​സ്‌​ക്രീ​ൻ ര​സ​ത​ന്ത്രം സൃ​ഷ്ടി​ച്ച ഭാ​വ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ന്നും നൊ​മ്പ​ര​മാ​യി മാ​റി​യ സി​നി​മ. ഒ​രു കു​ടും​ബ​ത്തിന്‍റെ സ്വ​പ്‌​ന​ങ്ങ​ളാ​കെ ത​ക​ർ​ന്ന്, ഒ​രു ചെ​റു​പ്പ​ക്കാരൻ കു​റ്റ​വാ​ളി​യും ഗു​ണ്ട​യു​മാ​യി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മോ​ഹ​ന്‍​ലാ​ല്‍-​തി​ല​ക​ന്‍ കൂ​ട്ടു​കെ​ട്ട് സ്‌​ക്രീ​നി​ല്‍ പകർന്നാടിയ ​ചി​ത്ര​ത്തി​ല്‍ മാ​മു​ക്കോ​യ, ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പാ​ര്‍​വ​തി, മു​ര​ളി, കൊ​ച്ചി​ന്‍ ഹ​നീ​ഫ, ക​വി​യൂ​ര്‍ പൊ​ന്ന​മ്മ, മോ​ഹ​ന്‍​രാ​ജ്, ജ​ഗ​തി ശ്രീ​കു​മാ​ര്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു, ജ​ഗ​ദീ​ഷ് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ​യു​ണ്ട്. റീ-​റി​ലീ​സി​ല്‍ ഹൈ​സി​ന്‍ ഗ്ലോ​ബ​ല്‍ വെ​ഞ്ചേ​ഴ്‌​സ് ആ​ണ് ചി​ത്രം തിയ​റ്റ​റു​ക​ളിൽ എ​ത്തി​ക്കു​ന്ന​ത്.

ഛായാ​ഗ്രാ​ഹ​ണം എ​സ്. കു​മാ​ർ, എ​ഡി​റ്റ​ർ എ​ൽ. ഭൂ​മി​നാ​ഥ​ൻ, ഗാ​ന​ര​ച​ന കൈ​ത​പ്രം, മേ​ക്ക​പ്പ് വേ​ല​പ്പ​ൻ, ആ​ർ​ട്ട് സി.​കെ സു​രേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ കെ.​ആ​ർ. ഷ​ൺ​മു​ഖം, കോ​സ്റ്റ്യൂം​സ് നാ​ഗ​രാ​ജ്, പിആർഒ ശിവപ്രസാദ്, 4കെ റീ​മാ​സ്റ്റ​റി​ങ് ഹൈ ​സ്റ്റു​ഡി​യോ​സ്.

Movies

ഒ​പ്പ​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ഹൈ​വാ​ൻ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ൽ അ​ക്ഷ​യ്-​സൈ​ഫ് കൂട്ടുകെട്ട്

​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ, ബി​ടൗ​ൺ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ അ​ക്ഷ​യ്കു​മാ​ർ, സൈ​ഫ് അ​ലി​ഖാ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന ഹൈ​വാ​ൻ - റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. അ​ക്ഷ​യ്കു​മാ​റും സൈ​ഫ് അ​ലി ഖാ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ത്രി​ല്ല​ർ ചി​ത്രം സെ​പ്റ്റം​ബ​ർ 11-ന് ​തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് റി​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

60 ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ൾ, ഒ​രൊ​റ്റ മാ​സ്റ്റ​ർ സ്റ്റോ​റി​ടെ​ല്ല​ർ - എ​ന്ന ക്യാ​പ്ഷ​നോ​ടെ പ്രി​യ​ദ​ർ​ശ​ന്‍റെ ക​രി​യ​റി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. തേ​സ്പി​യ​ൻ ഫി​ലിം​സും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്. സ​യാ​മി ഖേ​ർ, ശ്രി​യ പി​ൽ​ഗോ​യ​ങ്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

പ്രി​യ​ദ​ർ​ശ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ത​ക​ർ​ത്ത​ഭി​ന​യി​ച്ച 2016-ലെ ​സൂ​പ്പ​ർ​ഹി​റ്റ് മ​ല​യാ​ള ചി​ത്രം ഒ​പ്പ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​മാ​ണ് ഹൈ​വാ​ൻ. എ​ന്നാ​ൽ ഹി​ന്ദി​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ലും സം​ഭാ​ഷ​ണ​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി​താ​ര​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കാ​ഴ്ച വൈ​ക​ല്യ​മു​ള്ള സം​ഗീ​ത അ​ധ്യാ​പ​ക​നാ​യാ​ണ് സൈ​ഫ് അ​ലി ഖാ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. അ​ക്ഷ​യ്കു​മാ​റാ​ണ് വി​ല്ല​ൻ. ചി​ത്ര​ത്തെ​ക്കു​റി​ച്ച് സൈ​ഫ് അ​ലി ഖാ​ൻ:
ഹൈ​വാ​ന്‍റെ ചി​ത്രീ​ക​ര​ണം വ​ള​രെ മ​നോ​ഹ​ര​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തു​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ ഓ​രോ ദി​വ​സ​വും പു​തി​യ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ണ്ടാ​കും. അ​ക്ഷ​യ് കു​മാ​ർ ഭ​യ​പ്പെ​ടു​ത്തു​ന്ന വി​ല്ല​നാ​യും ഞാ​ൻ കാ​ഴ്ച​യി​ല്ലാ​ത്ത മ്യൂ​സി​ക് ടീ​ച്ച​റാ​യും എ​ത്തു​ന്ന ചി​ത്രം ഒ​രു ഡേ​വി​ഡ്-​ഗോ​ലി​യാ​ത്ത് പോ​രാ​ട്ട​മാ​ണ്.

ബി ​ടൗ​ൺ സി​നി​മാ​പ്രേ​മി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​കാം​ഷ ന​ൽ​കു​ന്ന ഒ​ന്നാ​ണ് അ​ക്ഷ​യ്-​സൈ​ഫ് കോ​ന്പോ. 2008-ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​ഷാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് ഈ ​കൂ​ട്ടു​ക്കെ​ട്ട് വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

NRI

മോ​ഹ​ൻ​ലാ​ലും ചി​ത്ര​യും ഒ​രു​മി​ക്കു​ന്ന മെ​ഗാ ഷോ ​ശ​നി​യാ​ഴ്ച; ആ​വേ​ശ​ത്തി​മ​ർ​പ്പി​ൽ ല​ണ്ട​ൻ മ​ല​യാ​ളി​ക​ൾ

ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി​ക​ളെ ദൃ​ശ്യ​ശ്രാ​വ്യ സം​ഗീ​ത വി​സ്മ​യ​ത്തി​ൽ ആ​റാ​ടി​ക്കു​വാ​ൻ ഒ​രു​ങ്ങി ല​ണ്ട​നി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഓ​വോ അ​രീ​ന. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലും വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​യും ഉ​ൾ​പ്പ​ടെ വ​ൻ താ​രനി​ര​ പരിപാടിയിൽ അ​ണി​നി​ര​ക്കും.

ബ്രി​ട്ട​നി​ലെ ഏ​റ്റ​വും പ്ര​ശ്ത​മാ​യ വെം​ബ്ലി​യി​ലെ ഓ​വോ അ​രീ​ന​യി​ൽ ശനിയാഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന "മോ​ഹ​ൻ​ലാ​ൽ ലൈ​വ് ബീ​യോ​ണ്ട് ദി ​സ്ക്രീ​ൻ സ്റ്റേ​ജ് ഷോ'യെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് യുകെ മ​ല​യാ​ളി​ക​ൾ.

അ​ഞ്ച​ര മ​ണി​ക്കൂ​ർ നീ​ണ്ടുനി​ൽ​ക്കു​ന്ന നോ​ൺ സ്റ്റോ​പ്പ് സ്റ്റേ​ജ് ഷോ​യി​ൽ മോ​ഹ​ന​ലാ​ലി​നെ​യും ചി​ത്ര​യെ​യും കൂ​ടാ​തെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ങ്ങ​ളാ​യ ഷൈ​ൻ ടോം ​ചാ​ക്കോ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, അ​ഞ്ജു ജോ​സ​ഫ് എ​ന്നി​വ​രും അ​ണി​നി​ര​ക്കും.‌

പ്ര​ശ​സ്ത ന​ർ​ത്ത​ക​രാ​യ റം​സാ​ൻ മു​ഹ​മ്മ​ദ്, സാ​നി​യ അ​യ്യ​പ്പ​ൻ എ​ന്നി​വ​രു​ടെ നൃ​ത്തചു​വ​ടു​ക​ളും വേ​ദി​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കും. വ​യ​ലി​നി​സ്റ്റ് മ​നോ​ജ് ജോ​ർ​ജി​ന്‍റെ വ​യ​ലി​ൻ ഫ്യൂ​ഷ​നും ഷോ​യ്ക്ക് മാ​റ്റ് കൂ​ട്ടും.

എ​ൻ.വി. ​അ​ജി​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ന​ട​ക്കു​ന്ന മെ​ഗാ ഷോ​യു​ടെ അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന​ത് ജീ​വ ജോ​സ​ഫ് ആ​ണ്. പ​രി​പാ​ടി​യെക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്കറ്റിനും താ​ഴെ​യു​ള്ള വെ​ബ്‌​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. 

https://www.ukeventlife.co.uk/

https://www.ovoarena.co.uk/

NRI

മോ​ഹ​ൻ​ലാ​ലും സം​ഘ​വും ജ​ർ​മ​നി​യി​ലെ​ത്തി; മെ​ഗാ ഷോ ​ഇ​ന്ന്

ഓ​ബ​ർ​ഹൗ​സ​ൻ: യൂ​റോ​പ്യ​ൻ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദൃ​ശ്യ​വി​രു​ന്നി​ന് ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ ഓ​ബ​ർ​ഹൗ​സ​നി​ലെ റു​ഡോ​ൾ​ഫ് വെ​ബ​ർ അ​രീ​ന (Oberhausen Arena) ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​തി​ഹാ​സ ന​ട​ൻ മോ​ഹ​ൻ​ലാ​ലും ഒ​പ്പ​മു​ള്ള വ​ൻ താ​ര​നി​ര​യും മെ​ഗാ സ്റ്റേ​ജ് ഷോ​യ്ക്കാ​യി ജ​ർ​മ​നി​യി​ൽ എ​ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ര​വാ​സ ലോ​കം കാ​ത്തി​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​വി​രു​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ ലാ​ലേ​ട്ട​ൻ എ​ത്തു​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ​ത് മു​ത​ൽ യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളും ആ​രാ​ധ​ക​രും വ​ൻ ആ​വേ​ശ​ത്തി​ലാ​ണ്.

അ​റീ​ന​യെ പൂ​ര​പ്പ​റ​മ്പാ​ക്കാ​ൻ വ​ൻ താ​ര​നി​ര

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഗാ​യ​ക​രാ​യ കെ.​എ​സ്. ചി​ത്ര​യും വി​ധു പ്ര​താ​പും തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് വി​സ്മ​യ​മൊ​രു​ക്കാ​ൻ ഒ​പ്പ​മെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​വേ​ശം നി​റ​യ്ക്കാ​ൻ മോ​ഹ​ൻ​ലാൽ: ത​ന്‍റെ എ​ക്കാ​ല​ത്തെ​യും മാ​സ് ഡ​യ​ലോ​ഗു​ക​ളും നൃ​ത്ത​രം​ഗ​ങ്ങ​ളു​മാ​യി സ്റ്റേ​ജി​ൽ മോ​ഹ​ൻ​ലാൽ എ​ത്തു​മ്പോ​ൾ അ​രീ​ന​യി​ൽ പൂ​ര​പ്പൊ​രി​ച്ചി​ലാ​യി​രി​ക്കും അ​ര​ങ്ങേ​റു​ക.

സം​ഗീ​ത വി​രു​ന്നും കോ​മ​ഡി മേ​ള​യും: ജ​ന​പ്രി​യ ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ​യും ഒ​പ്പം നാ​ട്ടി​ലെ പ്ര​മു​ഖ ഹാ​സ്യ താ​ര​ങ്ങ​ൾ ന​യി​ക്കു​ന്ന സ്കി​റ്റു​ക​ളും പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് ചി​രി​യു​ടെ​യും ചി​ന്ത​യു​ടെ​യും ഒ​രു പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ക്കും.

ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ യു​കെ, ഫ്രാ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, ബെ​ൽ​ജി​യം തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ഓ​ബ​ർ​ഹൗ​സ​ൻ അരീ​ന​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഷോ​യു​ടെ ടി​ക്ക​റ്റു​ക​ളെ​ല്ലാം ഇ​തി​ന​കം ത​ന്നെ റി​ക്കാ​ർ​ഡ് വേ​ഗ​ത​യി​ലാ​ണ് വി​റ്റു​തീ​ർ​ന്ന​ത്.

Movies

അ​തി​മ​നോ​ഹ​രം ഈ ​രം​ഗം; പ്ര​ണ​യാ​തു​ര​രാ​യി മോ​ഹ​ൻ​ലാ​ലും മീ​രാ ജാ​സ്മി​നും  

ആ​ഷി​ക് ഉ​സ്മാ​ൻ നി​ർ​മി​ച്ച് ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം അ​തി​മ​നോ​ഹ​ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്.

മോ​ഹ​ൻ​ലാ​ലും മീ​രാ ജാ​സ്മി​നും ഒ​ന്നി​ച്ചു​ള്ള പോ​സ്റ്റ​റാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡിം​ഗ് ആ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ടി.​എ​സ്. ലൗ​ലാ​ജ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.

NRI

ജ​ര്‍​മ​നി ഇ​ള​ക്കി​മ​റി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ വ​രു​ന്നു; സ്റ്റാ​ര്‍ നൈ​റ്റ് വെ​ള്ളി​യാ​ഴ്ച

ബെ​ര്‍​ലി​ന്‍: ഇ​തി​ഹാ​സ ന​ട​ൻ മോ​ഹ​ന്‍​ലാ​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് എ​ത്തു​ന്നു. ജ​ര്‍​മ​നി​യി​ലെ ഓ​ബ​ര്‍​ഹൗ​സ​ന്‍ റു​ഡോ​ള്‍​ഫ് വേ​ബ​ര്‍ അ​റീ​ന​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച (ജൂ​ണ്‍ 26) മെ​ഗാ ഷോ "​ബി​യോ​ണ്ട് ദ ​സ്ക്രീ​ന്‍' അ​ര​ങ്ങേ​റു​ന്ന​ത്.

സം​ഗീ​തം, നൃ​ത്തം, സി​നി​മാ​റ്റി​ക് അ​വ​ത​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​ത്തോ​ടെ ഒ​രു ഭം​ഗി​യാ​ര്‍​ന്ന ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ നൈ​റ്റ് ഷോ ​ആ​യി​രി​ക്കും ബി​യോ​ണ്ട് ദ ​സ്ക്രീ​ന്‍. പ്ര​ശ​സ്ത ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യും ഈ ​വേ​ദി​യി​ല്‍ പ​ങ്കു​ചേ​രും.

ഇ​വ​ര്‍​ക്കൊ​പ്പം ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​വി​ധ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം ന​ര്‍​ത്ത​ക​രും വേ​ദി​യി​ല്‍ അ​ണി​നി​ര​ക്കും.

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ, റം​സാ​ന്‍, സ്വാ​സി​ക, സാ​നി​യ ഇ​യ്യ​പ്പ​ന്‍ എ​ന്നി​വ​രും സം​ഗീ​ത​ജ്ഞ​രാ​യ വി​ധു പ്ര​താ​പ്, മ​നോ​ജ് ജോ​ര്‍​ജ്ജ്, അ​ഞ്ജു ജോ​സ​ഫ്, അ​നൂ​പ് കോ​വ​ളം എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ന്‍ താ​ര​നി​ര​യും അ​ണി​നി​ര​ക്കും.

സി​എ​ഫ്സി ഗ്രൂ​പ്പ് ഒ​രു​ക്കു​ന്ന ഈ ​ദൃ​ശ്യ​വി​രു​ന്ന് വെ​റു​മൊ​രു സ്റേ​റ​ജ് ഷോ ​അ​ല്ലെ​ന്നും യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി മ​ന​സു​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ഒ​രു ച​രി​ത്ര നി​മി​ഷ​മാ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടി​ക്ക​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഈ ​ദൃ​ശ്യ​വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ എ​ല്ലാ പ്ര​വാ​സി ക​ലാ​പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

13,000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ഈ ​ഭീ​മ​ന്‍ വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ നൈ​റ്റാ​ണി​ത്. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ളു​ടെ ബു​ക്കിം​ഗ് ഏ​പ്രി​ല്‍ 15ന് ​ആ​രം​ഭി​ച്ചി​രു​ന്നു.

https://www.lokahfilms.com/events/cfcgroupmohanlalliveingermany/
വ​ഴി ടി​ക്ക​റ്റു​ക​ള്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്.

NRI

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ്

 

ദോ​ഹ: ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നും ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഇ​രു​ന്നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

ബ്ല​ഡ് പ്ര​ഷ​ര്‍, ബ്ല​ഡ് ഷു​ഗ​ര്‍, യൂ​റി​ക് ആ​സി​ഡ്, കൊ​ള​സ്‌​ട്രോ​ള്‍ തു​ട​ങ്ങി​യ ചെ​ക്ക​പ്പു​ക​ളും ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ശി​ശു​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഡെ​ന്‍റ​ല്‍ ചെ​ക്ക്, വി​ഷ​ന്‍ ടെ​സ്റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക് അ​റ​ക്ക​ല്‍, മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​യി ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​നി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​മീ​ര്‍ മു​ഹ​മ്മ​ദി​ന് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് അ​റ​ക്ക​ല്‍ സ​മ്മാ​നി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജ്‌​ന സം​ബ​ന്ധി​ച്ചു. മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ദീ​പ​ക്, സെ​ക്ര​ട്ട​റി അ​ഖി​ല്‍, അ​ഡൈ്വ​സ​ര്‍ മി​നി ബെ​ന്നി, ട്ര​ഷ​റ​ര്‍ ശ്രീ​ജി​ത്ത്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹി​ര​ണ്‍, നി​താ​ല്‍, ദൃ​ശ്യ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

അ​വ​താ​ര​ക​ര്‍ അ​ക്ബ​ര്‍ അ​ലി, ശാ​ന്തി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ക്യാ​മ്പി​നെ സ​വി​ശേ​ഷ​മാ​ക്കി. ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​ഫ​ഷ​ണ​ലി​സ​വും സം​ഘാ​ട​ക​രു​ടേ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

Movies

മോ​ഹ​ന്‍​ലാ​ൽ-തി​ല​കൻ‌-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ക്ലാ​സി​ക്; കി​രീ​ടം റീ റി​ലീ​സി​നൊ​രു​ങ്ങി, ട്രെയിലർ കാ​ത്തി​രി​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം!

"ക​ത്തി താ​ഴെ​യി​ട​ടാ സേ​തു, നിന്‍റെ അ​ച്ഛ​നാ പ​റ​യു​ന്നേ... ക​ത്തി താ​ഴെ​യി​ട​ടാ...' തി​ല​ക​ന്‍റെ ഈ ​ഡ​യ​ലോ​ഗും, അ​തി​നു മു​ന്നി​ല്‍ ത​ക​ര്‍​ന്നു​നി​ല്‍​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലിന്‍റെ മു​ഖ​വും മ​ല​യാ​ളി​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. അ​തേ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​ഞ്ഞ ലോ​ഹി​ത​ദാ​സ്- സി​ബി​മ​ല​യി​ല്‍-മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ക്ലാ​സി​ക് "കി​രീ​ടം' റീ ​റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. 4കെ ​അ​റ്റ്മോ​സ് മി​ക​വോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തിന്‍റെ ട്ര​യി​ല​ര്‍ ലോ​ഞ്ച് ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് എറണാകുളം​ ഗോ​കു​ലം പാ​ര്‍​ക്കി​ല്‍ ന​ട​ക്കും.

മോ​ഹ​ന്‍​ലാ​ല്‍, സി​ബി മ​ല​യി​ല്‍ എ​ന്നി​വ​രെ​ക്കൂ​ടാ​തെ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​ന്മാ​ര്‍, മ​റ്റ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍, ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. 1989-ല്‍ ​ലോ​ഹി​ത​ദാ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം, മ​ല​യാ​ളി പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ല്‍ വീ​ണ മു​റി​വു​ക​ളാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് കി​രീ​ടം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

Movies

ബ​ജ​റ്റി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ കൈ​യ​ടി; ആ​യി​ര​ക്ക​ണ​ക്കി​ന്‌ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തെ​ന്ന് താ​രം

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ കൈ​യ​ടി. ആ​യി​ര​ക്ക​ണ​ക്കി​ന്‌ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന​താ​ണ് ഈ ​ബ​ജ​റ്റെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

''പു​തി​യ ബ​ജ​റ്റി​ല്‍, സി​നി​മ​യെ ഒ​രു വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ സ​ന്തോ​ഷ​പൂ​ര്‍​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു. ഈ ​തീ​രു​മാ​നം, സി​നി​മാ​മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വും വ​ള​ര്‍​ച്ച​യും പ്ര​ദാ​നം ചെ​യ്യു​മെ​ന്ന കാ​ര്യം തീ​ര്‍​ച്ച​യാ​ണ്‌.

ആ​യി​ര​ക്ക​ണ​ക്കി​ന്‌ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​കൈ​യെ​ടു​ത്ത‌, മു​ഖ്യ​മ​ന്ത്രി ശ്രീ ​വി.​ഡി സ​തീ​ശ​നും, സാം​സ്കാ​രി​ക വ​കു​പ്പു​മ​ന്ത്രി ശ്രീ ​പി.​സി. വി​ഷ്ണു​നാ​ഥി​നും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി''. മോഹൻലാൽ കുറിച്ചു.

സി​നി​മാ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ​മ​ഗ്ര​പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ജെ.​സി.​ഡാ​നി​യേ​ൽ ഇ​ൻ​ർ​നാ​ഷ​ണ​ൽ ഫി​ലിം സി​റ്റി ചി​ത്ര​ന​ഗ​രം സ്ഥാ​പി​ക്കും. സി​നി​മ​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ന​ൽ​ക​ൽ, അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി സ്ഥി​രം വേ​ദി, വ്യാ​ജ സി​നി​മ​ക​ൾ നി​രോ​ധി​ക്കാ​ൻ ആ​ന്റി പൈ​റ​സി സ​ല്ലു​ക​ള്‍ രൂ​പീ​ക​രി​ക്ക​ൽ, ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര സി​നി​മ നി​ർ​മാ​ണ​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി നൂ​റ് കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം​കു​മാ​റി​നാ​യി എ​റ​ണാ​കു​ള​ത്ത് സ്മാ​ര​കം നി​ർ​മി​ക്കും. ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഓ​ർ​മ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ കോ​ഴി​ക്കോ​ട് ക​ൾ​ച്ച​റ​ൽ പാ​ർ​ക്കും സ്ഥാ​പി​ക്കും. ക​ഥ​ക​ളി, കൂ​ത്ത്, തെ​യ്യം, ഒ​പ്പ​ന, മാ​പ്പി​ള​പ്പാ​ട്ട്, മാ​ർ​ഗം ക​ളി, അ​യ്നി​പ്പാ​ട്ട്, ഗോ​ത്ര​ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. ജെ​ൻ-​സി കു​ട്ടി​ക​ൾ​ക്കാ​യി അ​വ​രു​ടെ ഷോ​ർ​ട്ഫി​ലി​മു​ക​ൾ, ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും നൃ​ത്ത സം​ഗീ​ത​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കും.

ഇ​തി​ലൂ​ടെ വി​നോ​ദ-​വി​ഞ്ജാ​ന കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശ്യം. 50 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി കേ​ര​ള ക​ൾ​ച്ച​റ​ൽ ടൂ​റി​സം ട്രെ​സ്റ്റ് രൂ​പി​ക​രി​ക്കും.

കൂ​ടാ​തെ മ​ൺ​മ​റ​ഞ്ഞ വി​ഖ്യാ​ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജോ​ൺ​സ​ൺ മാ​ഷി​ന്‍റെ പേ​രി​ൽ തൃ​ശൂ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ത​ന്നെ പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​ൻ ഉ​മ്പാ​യി​യു​ടെ പേ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​തി​നും ഒ​രു കോ​ടി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

Movies

വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യം; ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി മോ​ഹ​ൻ​ലാ​ൽ

ല​ഹ​രി​ക്കെ​തി​രാ​യ കേ​ര​ള പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ല​ഹ​രി​ക്കെ​തി​രാ​യ ഈ ​പോ​രാ​ട്ടം വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യു​ള്ള ത​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ളും മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ർ​ച്ച​യു​ണ്ടാ​ക​ണ​മെ​ന്നും ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തി​ന് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. വ​ള​രെ​യ​ധി​കം കു​ടും​ബ​ങ്ങ​ളേ​യും വി​ദ്യാ​ർ​ത്ഥി​ക​ളേ​യും ഇ​തു​വ​ഴി ര​ക്ഷി​ക്കാം. ഈ ​പ​ദ്ധ​തി ഒ​രു തൂ​ഫാ​നാ​യി മാ​റ​ട്ടേ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍റെ ബി ​എ ഹീ​റോ, സേ ​നോ റ്റു ​ഡ്ര​ഗ്സ് എ​ന്ന പ്രോ​ജ​ക്റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് കൈ​മാ​റി. കേ​ര​ളാ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് എ​ന്തു​രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നും ത​യ്യാ​റാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു.

Movies

അ​തി​മ​നോ​ഹ​രം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു; ഷെ​ഡ്യൂ​ൾ ബ്രേ​ക്കെ​ടു​ത്ത് മോ​ഹ​ൻ​ലാ​ൽ യൂ​റോ​പ്പി​ലേ​യ്ക്ക്

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്‌​മാ​ൻ നി​ർ​മി​ച്ച് ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​തി​മ​നോ​ഹ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കൊ​ച്ചി​യി​ലും ര​ണ്ടാ​ഴ്ച്ച​യോ​ളം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണം ഈ ​ചി​ത്ര​ത്തി​നു​ണ്ടാ​യി​രു​ന്നു.

ജൂ​ൺ ഇ​രു​പ​തോ​ടെ ഈ ​ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന ചി​ത്രം പി​ന്നീ​ട് ജൂ​ലൈ പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കും. ജൂ​ൺ അ​വ​സാ​ന വാ​ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഷെ​ഡൂ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ജൂ​ലൈ പ​കു​തി​യി​ൽ മോ​ഹ​ൻ​ലാ​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തോ​ടെ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. തൊ​ടു​പു​ഴ, കൊ​ച്ചി, ശ​ബ​രി​മ​ല, ഹൈ​ദ​ര​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്.

തു​ട​രു​മി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ല​യ്ക്ക് പോ​കു​ന്ന സ്വാ​മി​മാ​ർ​ക്കി​ട​യി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ടി. ​എ​സ്. ല​വ് ലാ​ജ​ന്‍റെ ഫ​സ്റ്റ് ലു​ക്കോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ടി.​എ​സ്. ലൗ​ലാ​ജ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

യോ​ദ്ധ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ദ്യ​പാ​നി​ക​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി; മോ​ഹ​ൻ​ലാ​ലാ​ണു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്... നേ​പ്പാ​ൾ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് മ​ധു​ബാ​ല

മോ​ഹ​ൻ​ലാ​ൽ-​ജ​ഗ​തി-​മ​ധു​ബാ​ല കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യാ​ണ് യോ​ദ്ധ (1992). തൈ​പ്പ​റമ്പി​ൽ അ​ശോ​ക​നും അ​രി​ശും​മൂ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​നും ഇ​ന്നും ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ ഹ​ര​മാ​ണ്. സം​ഗീ​ത് ശി​വ​ൻ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

യോ​ദ്ധ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നേ​പ്പാ​ളി​ൽ​വ​ച്ചു​ണ്ടാ​യ ഭീ​തി​ജ​ന​ക​മാ​യ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് മ​ധു​ബാ​ല. മോ​ഹ​ൻ​ലാ​ലാ​ണ് ത​ന്നെ ആ ​അ​പ​ക​ട​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ധു​ബാ​ല വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ചി​ന്ന ചി​ന്ന ആ​സൈ-​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് യോ​ദ്ധ​യി​ലെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച​ത്.

കു​നു കു​നേ... എ​ന്ന പ്ര​ണ​യ​ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് താ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്:

ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു മാ​സ​ത്തോ​ളം അ​ച്ഛ​നി​ല്ലാ​തെ മാ​റി​നി​ൽ​ക്കു​ന്ന​ത്. എ​നി​ക്ക് ക​ടു​ത്ത ഹോം​സി​ക്നെ​സ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. റോ​ജ-​യി​ൽ ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മു​ള്ള​തി​നാ​ൽ ഛായാ​ഗ്രാ​ഹ​ക​ൻ സ​ന്തോ​ഷ് ശി​വ​ൻ വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​നി​ക്ക് വാ​യി​ക്കാ​ൻ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ക​യും ത​ന്നോ​ടു സം​സാ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. മ​ല​യാ​ളം അ​റി​യി​ല്ലാ​തി​രു​ന്നി​ട്ടും മോ​ഹ​ൻ​ലാ​ലും ചി​ത്ര​ത്തി​ലെ മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ത​ന്നെ ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്...

നേ​പ്പാ​ളി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു കു​നു കു​നേ... എ​ന്ന പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം. വൈ​കു​ന്നേ​ര​മാ​യാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യ​മു​ള്ള പ്ര​ദേ​ശം. എ​ന്നാ​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​തൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ലെ ആ​ൾ​ക്കൂ​ട്ടം ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ക​ൾ ക​യ​റി ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് വ​രാ​ൻ തു​ട​ങ്ങി. മ​ദ്യ​പി​ച്ച ജ​ന​ക്കൂ​ട്ടം ഞ​ങ്ങ​ൾ​ക്ക് തൊ​ട്ട​ടു​ത്തെ​ത്തി.

അ​വ​ർ ക​ട​ന്നു​പി​ടി​ക്കു​മെ​ന്ന് തോ​ന്നി. അ​പ​ക​ടം മ​ണ​ത്ത​യു​ട​ൻ മോ​ഹ​ൻ​ലാ​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ലാ​ലേ​ട്ട​ൻ എ​ന്‍റെ കൈ​യി​ൽ പി​ടി​ച്ചു. സം​ഗീ​തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ബി​ജോ​യ്‌​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നെ​യും കൊ​ണ്ട് ആ ​പ​ടി​ക​ളി​ൽ നി​ന്ന​വ​ർ താ​ഴേ​ക്കു​ചാ​ടി. ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ ഒ​രു കാ​റി​ലേ​ക്ക് എ​ന്നെ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു. അ​വി​ടെ​നി​ന്നു നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് പോ​യ​ത്... മ​ധു​ബാ​ല പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ലൂ​ടെ കോ​സ്റ്റ്യൂ​മി​ൽ ഓ​ടി​യി​ട്ടും ആ​രും ത​ന്‍റെ ദേ​ഹ​ത്ത് പോ​ലും തൊ​ടാ​തെ മോ​ഹ​ൻ​ലാ​ലും ബി​ജോ​യി​യും കാ​ത്തു​ര​ക്ഷി​ച്ചെ​ന്നും താ​രം ഓ​ർ​ക്കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ ​സു​ര​ക്ഷി​ത​ത്വ​വും ക​രു​ത​ലും ത​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ന​ന്ദി​യോ​ടെ അ​തെ​ല്ലാം ഓ​ർ​ക്കു​ന്ന​വെ​ന്നും മ​ധു​ബാ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Business

മോ​ഹ​ന്‍​ലാ​ല്‍ രാം​സ​ണ്‍​സ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ർ

കൊ​​​​ച്ചി: വ​​​​സ്ത്ര​​​​വ്യാ​​​​പാ​​​​ര രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ രാം​​​​സ​​​​ണ്‍​സ് ധോ​​​​ത്തി​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്‌​​​​സ്റ്റൈ​​​​ല്‍​സ് ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ന​​​​ട​​​​ൻ മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത മു​​​​ണ്ടു​​​​ക​​​​ള്‍, സാ​​​​രി​​​​ക​​​​ള്‍, ദാ​​​​വ​​​​ണി​​​​ക​​​​ള്‍ (റെ​​​​ഡി​​​​മെ​​​​യ്ഡ് ബ്ലൗ​​​​സ് ഉ​​​​ള്‍​പ്പെ​​​​ടെ), കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​ട്ടു​​​​പാ​​​​വ​​​​ട​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​റ​​​​മെ സ്ത്രീ-​​​​പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക ഫാ​​​​ഷ​​​​ന്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​ര​​​​വും രാം​​​​സ​​​​ണ്‍​സ് വി​​​​പ​​​​ണി​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​വീ​​​​ൺ കു​​​​മാ​​​​ർ, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​മോ​​​​ദ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​കു​​​​ന്ന രാം​​​​സ​​​​ണ്‍​സി​​​​ന്‍റെ ആ​​​​ദ്യ ബ്രാ​​​​ന്‍​ഡ് പ​​​​ര​​​​സ്യ​​​​ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ചി​​​​ത്രീ​​​​ക​​​​ര​​​​ണം ഉ​​​​ട​​​​ൻ പൂ​​​​ര്‍​ത്തി​​​​യാ​​​​കും.

സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​പ​​​​ണി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​പു​​​​ല​​​​മാ​​​​യ ഡീ​​​​ലേ​​​​ഴ്‌​​​​സ് മീ​​​​റ്റു​​​​ക​​​​ൾ ക​​​​മ്പ​​​​നി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ട​​​​ന്ന ഡീ​​​​ലേ​​​​ഴ്‌​​​​സ് മീ​​​​റ്റി​​​​ന് മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.

15ന് ​​​​കൊ​​​​ല്ല​​​​ത്തും 17ന് ​​​​കൊ​​​​ച്ചി​​​​യി​​​​ലും ഡീ​​​​ലേ​​​​ഴ്‌​​​​സ് മീ​​​​റ്റു​​​​ക​​​​ള്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വി​​​​വാ​​​​ഹ​​​സീ​​​​സ​​​​ണും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ മാ​​​​റു​​​​ന്ന അ​​​​ഭി​​​​രു​​​​ചി​​​​ക​​​​ളും മു​​​​ന്‍​നി​​​​ര്‍​ത്തി സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത വെ​​​​ഡ്ഡിം​​​​ഗ് ക​​​​ള​​​ക്‌​​​ഷ​​​​ന്‍, പ്രീ​​​​മി​​​​യം ക​​​​ള​​​ക്‌​​​ഷ​​​​ന്‍, പു​​​​തി​​​​യ വ​​​​ള​​​​ർ​​​​ച്ചാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ രാം​​​​സ​​​​ൺ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Movies

സിം​ഗ​പ്പൂ​രി​ൽ ഭാ​ര്യ​യു​ടെ 60-ാം ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി മോ​ഹ​ൻ​ലാ​ൽ; ചി​ത്ര​ങ്ങ​ളു​മാ​യി ശാ​ന്തി ആ​ന്‍റ​ണി  

ഭാ​ര്യ സു​ചി​ത്ര​യു​ടെ 60-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. സിം​ഗ​പ്പൂ​രി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ആ​ഘോ​ഷം. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഭാ​ര്യ ശാ​ന്തി, സു​ചി​ത്ര​യു​ടെ ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ശാ​ന്തി ആ​ന്‍റ​ണി​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. "ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സു​ചി​ച്ചേ​ച്ചി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ' എ​ന്ന സ്നേ​ഹം നി​റ​ഞ്ഞ കു​റി​പ്പോ​ടെ​യാ​ണ് ശാ​ന്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

വ​ള​രെ ല​ളി​ത​വും എ​ന്നാ​ൽ മ​നോ​ഹ​ര​വു​മാ​യ ച​ട​ങ്ങി​ൽ ഒ​രു​പി​ടി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​ഘോ​ഷ വേ​ദി​യി​ൽ 60 എ​ന്ന് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ ബ​ലൂ​ണു​ക​ൾ കൊ​ണ്ട് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത് ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. നി​ര​വ​ധി പേ​രാ​ണ് സു​ചി​ത്ര​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് രം​ഗ​ത്തെ​ത്തു​ന്ന​ത്

Movies

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ അ​ടു​ത്ത ഹി​റ്റ്; ഏ​ഴാം ദി​നം 200 കോ​ടി കൊ​യ്ത് ദൃ​ശ്യം 3

ക​രി​യ​റി​ലെ അ​ടു​ത്ത ഹി​റ്റും സ്വ​ന്ത​മാ​ക്കി മോ​ഹ​ൻ​ലാ​ൽ. ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 റി​ലീ​സ് ചെ​യ്ത് ഏ​ഴാം ദി​നം ആ​യ​പ്പോ​ൾ ആ​ഗോ​ള ബോ​ക്സ്ഓ​ഫീ​സി​ൽ കൊ​യ്തെ​ടു​ത്ത​ത് 200 കോ​ടി. ഇ​തോ​ടെ എ​മ്പു​രാ​ൻ, തു​ട​രും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ല്‍ നാ​യ​ക​നാ​യെ​ത്തി​യ 200 കോ​ടി ചി​ത്ര​മാ​യി ദൃ​ശ്യം 3.

500 തി​യ​റ്റ​റു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ദൃ​ശ്യം 3 പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. യു/​എ 13+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ദൃ​ശ്യം 3യ്ക്ക് ​ല​ഭി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ൽ ര​ണ്ടി​ന് ആ​ഗോ​ള റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്രം പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് 21 ലേ​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന് പു​റ​മേ മീ​ന, അ​ൻ​സി​ബ ഹ​സ​ൻ, എ​സ്‍​ത​ര്‍ അ​നി​ല്‍, ആ​ശാ ശ​ര​ത്, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഇ​ര്‍​ഷാ​ദ്, ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സി​നി​മ​യി​ൽ ഉ​ണ്ട്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ് 2026 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് റി​ലീ​സ് ചെ​യ്യും.

Movies

മ​ന​സി​ൽ ച​ങ്ങാ​തി​യു​ടെ സ്ഥാ​ന​മാ​ണ് സ​തീ​ശ​ന്: മോ​ഹ​ൻ​ലാ​ൽ  

മ​ന​സി​ൽ ച​ങ്ങാ​തി​യു​ടെ സ്ഥാ​നം ആ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഇ​ര​ട്ടി സ​ന്തോ​ഷ​മു​ള്ള നേ​ര​മാ​ണി​ത്. മ​ല​യാ​ളി​ക​ൾ​ക്ക്‌ മു​ഖ്യ​മ​ന്ത്രി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. നാ​ട് അ​ദ്ദേ​ഹ​ത്തെ സി​എം ആ​ക്കാ​ൻ മു​റ​വി​ളി കൂ​ട്ടി​യ​ത് അ​മ്പ​ര​പ്പി​ച്ചു​വെ​ന്നും വി.​ഡി. സ​തീ​ശ​ന് പ​റ​വൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

സ​ത്യ​സ​ന്ധ്യ​ത​യും സു​താ​ര്യ​ത​യും ഇ​ഴ ചേ​ർ​ന്ന ആ​ളാ​ണ്‌ അ​ദ്ദേ​ഹം. അ​താ​വും ജ​നം വി​ഡി​ക്കാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​ഭ​വ​ങ്ങ​ൾ ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ട്ടെ.

നെ​ഹ്‌​റു​വി​യ​ൻ സോ​ഷ്യ​ലി​സ്റ്റ് നെ​ഹ്‌​റു​വി​നെ പോ​ല​ത്തെ ഡ്രീ​മ​ർ ആ​വാ​തെ ത​ര​മി​ല്ല. ചി​ല ആ​കു​ല​ത​ക​ളും മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചു. റോ​ഡു​ക​ൾ ആ​ളു​ക​ളെ കൊ​ല്ലു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നും മാ​റ​ണം. മാ​ലി​ന്യം രോ​ഗ​ത്തി​ന് വ​ഴി മാ​റ​രു​ത്.

ന​ർ​കോ​ട്ടി​ക്സ് ഈ​സ് ഡേ​ർ​ട്ടി ബി​സി​ന​സ് എ​ന്ന സി​നി​മ ഡ​യ​ലോ​ഗും പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ ല​ഹ​രി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി.​ഡി സി​എം ആ​യ​പ്പോ​ൾ സി​ങ്ക​പൂ​ർ മാ​തൃ​ക സൃ​ഷ്ടി​ച്ച ലീ​യെ ഓ​ർ​ത്തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. അ​തു​പോ​ലെ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എല്ലാ സഹായങ്ങളും സതീശൻ സാറിന്‍റെ സർക്കാരിന് വാഗ്ദാനം ചെയ്യുന്നുവെന്ന് മോഹൻലാൽ

കൊച്ചി: മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.

സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.

നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.

നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Movies

ദൃ​ശ്യം വി​സ്മ​യം തു​ട​രു​ന്നു; ആ​ദ്യ​ദി​വ​സം വാ​രി​ക്കൂ​ട്ടി​യ​ത് 43കോ​ടി  

പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ദി​ന വേ​ൾ​ഡ് വൈ​ഡ് ക​ല​ക്‌​ഷ​ൻ 43.37 കോ​ടി​യാ​ണെ​ന്ന് ട്രാ​ക്കിം​ഗ് സൈ​റ്റ് ആ​യ സാ​ക്നി​ൽ​ക് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ മാ​ത്രം 35 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന 5506 ഷോ​ക​ളി​ൽ നി​ന്നാ​യി 15.85 കോ​ടി​യാ​ണ് വാ​രി​യ​ത്.

മ​ല​യാ​ള​ത്തി​നു പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സി​നെ​ത്തി​യി​രു​ന്നു. അ​തി​ൽ ഭൂ​രി​ഭാ​ഗം ക​ള​ക്‌​ഷ​നും മ​ല​യാ​ള​ത്തി​ൽ നി​ന്നാ​ണ് ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ൽ 3503 ഷോ​ക​ളി​ല്‍ നി​ന്നാ​യി 67 ശ​ത​മാ​നം ഒ​ക്യു​പ​ൻ​സി​യി​ൽ 10.70 കോ​ടി ആ​ദ്യ​ദി​നം നേ​ടി.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് 2.9 കോ​ടി​യും ആ​ന്ധ്ര തെ​ല​ങ്കാ​ന​യി​ല്‍ നി​ന്ന് 2.18 കോ​ടി​യും ല​ഭി​ക്കു​ക​യു​ണ്ടാ​യി. ത​മി​ഴ് നാ​ട് ക​ല​ക്‌​ഷ​ൻ 1.30 കോ​ടി​യാ​ണ്. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 1.38 കോ​ടി. അ​ങ്ങ​നെ ആ​കെ ഇ​ന്ത്യ​യി​ല്‍ നി​ന്നും മാ​ത്രം ല​ഭി​ച്ച​ത് 18.63 കോ​ടി.

ഓ​വ​ർ​സീ​സി​ലും ചി​ത്ര​ത്തി​നു വ​ലി​യ വ​ര​വേ​ൽ​പ്പ് ആ​ണ് ല​ഭി​ച്ച​ത്. 25 കോ​ടി​യാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള ക​ല​ക്‌​ഷ​ൻ.

Movies

ദൃ​ശ്യം 3യും ​തൂ​ക്കി​യെ​ന്ന് പ്രേ​ക്ഷ​ക​ർ; ആ​ദ്യ ഷോ ​ക​ഴി​ഞ്ഞു, ഗം​ഭീ​ര പ്ര​തി​ക​ര​ണം

ദൃ​ശ്യം 3 ന്‍റെ ആ​ദ്യ ഷോ ​അ​വ​സാ​നി​ച്ചു. ചി​ത്രം ഗം​ഭീ​ര​മാ​യെ​ന്നാ​ണ് പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം. ഈ ​ചി​ത്ര​വും തൂ​ക്കി​യെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. എ​ന്താ​ണ് അ​തി​ലെ സ​സ്പെ​ൻ​സ് എ​ന്ന​റി​യാ​ൻ തി​യ​റ്റ​റി​ൽ ത​ന്നെ പോ​യി കാ​ണ​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ സ​സ്പെ​ൻ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സൂ​ച​ന​യും റീ​ലു​ക​ൾ വ​ഴി​യോ ട്രോ​ൾ രൂ​പ​ത്തി​ലോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

പ്രേ​ക്ഷ​ക​രു​മാ​യി ഒ​രു വൈ​കാ​രി​ക ക​ണ​ക്ട് ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ജീ​ത്തു ജോ​സ​ഫ് വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ചെ​റി​യ സ​ർ​പ്രൈ​സു​ക​ൾ ഒ​രു​ക്കി​വ​ച്ച​ത് ന​ന്നാ​യി​രു​ന്നെ​ന്നും പ്രേ​ക്ഷ​ക​ർ കു​റി​ക്കു​ന്നു. ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ൽ ഇ​നി​യെ​ന്തു ന​ട​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

‘ഇ​മോ​ഷ​ൻ​സ് ആ​യാ​ലും ക​ഥ പ​റ​ഞ്ഞ രീ​തി​യി​ൽ ആ​യാ​ലും ദൃ​ശ്യം 3 ആ​ദ്യ പ​കു​തി മി​ക​ച്ചു നി​ൽ​പ്പു​ണ്ട്. ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ൽ ഇ​നി എ​ന്തു സം​ഭ​വി​ക്കും എ​ന്ന എ​ല​മെ​ന്‍റ് നൈ​സ് ആ​യി വ​ർ​ക്ക് ആ​യി​ട്ടു​ണ്ട് ഇ​തു വ​രെ.

ജീ​ത്തു മേ​ക്കിം​ഗ് കൊ​ള്ളാം. ചെ​റി​യ സ​ർ​പ്രൈ​സ് ഉ​ള്ള​തൊ​ക്കെ നൈ​സ് ആ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ക​ട​നം, സൂ​ക്ഷ്മാ​ഭി​ന​യ​ങ്ങ​ളി​ലെ കൈ​യ​ട​ക്കം, വൈ​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പൂ​ർ​ണ​ത ഒ​ക്കെ മി​ക​ച്ച രീ​തി​യി​ൽ വ​ന്നി​ട്ടു​ണ്ട് സി​നി​മ​യി​ൽ. ആ​രാ​ണ് ത​ന്‍റെ പി​റ​കി​ൽ എ​ന്ന് അ​റി​യാ​തെ ഉ​ള്ള ജോ​ർ​ജ് കു​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര തു​ട​രും, ര​ണ്ടാം പ​കു​തി​യി​ൽ!. ചി​ത്ര​ത്തെ കു​റി​ച്ച് ഒ​രു ആ​രാ​ധ​ക​ൻ കു​റി​ച്ച​ത് ഇ​ങ്ങ​നെ.

2013 ലാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്. 2021-ൽ ​ര​ണ്ടാം ഭാ​ഗം വ​ന്നു. ജോ​ർ​ജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ‘ദൃ​ശ്യം 3’ പ​റ​യു​ന്ന​ത്.

Movies

ദൃ​ശ്യം 3 ആ​ദ്യ പ​കു​തി ഞെ​ട്ടി​ച്ചെ​ന്ന് പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം

പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ആ​ദ്യ പ​കു​തി പൂ​ർ​ത്തി​യാ​യി. ചി​ത്രം ഇ​ട​വേ​ള​യി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ഞെ​ട്ടി​ച്ചു​വെ​ന്നാ​ണ് പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം.

എ​ന്തു സ​സ്പെ​ൻ​സാ​യി​രി​ക്കും ഇ​ത്ത​വ​ണ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന​റി​യാ​നു​ള്ള ആ​കാം​ഷ ഈ ​സി​നി​മ​യു​ടെ മു​ൻ​ഭാ​ഗം ക​ണ്ടെ​വ​ർ​ക്കെ​ല്ലാ​മു​ണ്ട്.

‘ഇ​മോ​ഷ​ൻ​സ് ആ​യാ​ലും ക​ഥ പ​റ​ഞ്ഞ രീ​തി​യി​ൽ ആ​യാ​ലും ദൃ​ശ്യം 3 ആ​ദ്യ പ​കു​തി മി​ക​ച്ചു നി​ൽ​പ്പു​ണ്ട്. ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ൽ ഇ​നി എ​ന്തു സം​ഭ​വി​ക്കും എ​ന്ന എ​ല​മെ​ന്‍റ് നൈ​സ് ആ​യി വ​ർ​ക്ക് ആ​യി​ട്ടു​ണ്ട് ഇ​തു വ​രെ.

ജീ​ത്തു മേ​ക്കിം​ഗ് കൊ​ള്ളാം. ചെ​റി​യ സ​ർ​പ്രൈ​സ് ഉ​ള്ള​തൊ​ക്കെ നൈ​സ് ആ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ക​ട​നം, സൂ​ക്ഷ്മാ​ഭി​ന​യ​ങ്ങ​ളി​ലെ കൈ​യ​ട​ക്കം, വൈ​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പൂ​ർ​ണ​ത ഒ​ക്കെ മി​ക​ച്ച രീ​തി​യി​ൽ വ​ന്നി​ട്ടു​ണ്ട് സി​നി​മ​യി​ൽ. ആ​രാ​ണ് ത​ന്‍റെ പി​റ​കി​ൽ എ​ന്ന് അ​റി​യാ​തെ ഉ​ള്ള ജോ​ർ​ജ് കു​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര തു​ട​രും, ര​ണ്ടാം പ​കു​തി​യി​ൽ!. ചി​ത്ര​ത്തെ കു​റി​ച്ച് ഒ​രു ആ​രാ​ധ​ക​ൻ കു​റി​ച്ച​ത് ഇ​ങ്ങ​നെ.

2013 ലാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്. 2021-ൽ ​ര​ണ്ടാം ഭാ​ഗം വ​ന്നു. ജോ​ർ​ജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ‘ദൃ​ശ്യം 3’ പ​റ​യു​ന്ന​ത്. 

Movies

എ​ന്‍റെ ക​ഥാ​പാ​ത്രം ആ​ദ്യ​മേ ത​ന്നെ ഇ​ല്ലാ​താ​യ​താ​ണ്, എ​ങ്കി​ലും: ദൃ​ശ്യം 3 റി​ലീ​സി​നി​ടെ കു​റി​പ്പു​മാ​യി വ​രു​ൺ പ്ര​ഭാ​ക​ർ  

ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ആ​ദ്യ ഷോ ​മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കും. ചി​ത്ര​ത്തി​ൽ ഇ​ത്ത​വ​ണ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ആ ​സ​സ്പെ​ൻ​സ് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് പ്രേ​ക്ഷ​ക​ർ. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തെ വി​ല്ല​ൻ വ​രു​ൺ പ്ര​ഭാ​ക​റി​നെ അ​വ​ത​രി​പ്പി​ച്ച ന​ട​ൻ റോ​ഷ​ൻ ബ​ഷീ​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 

വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ട്രോ​ളു​ക​ളി​ലൂ​ടെ​യും മീ​മു​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ ത​ന്നെ ഓ​ർ​ത്തി​രി​ക്കു​ന്ന​തി​ലു​ള്ള സ​ന്തോ​ഷം റോ​ഷ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചു. ദൃ​ശ്യം ഷൂ​ട്ടി​നി​ടെ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം എ​ടു​ത്ത ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റോ​ഷ​ന്‍റെ കു​റി​പ്പ്.   

‘2013-ലെ ​എ​ന്‍റെ ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് നാ​ളു​ക​ളി​ൽ നി​ന്നു​ള്ള ഒ​രു​പി​ടി ന​ല്ല ഓ​ർ​മ്മ​ക​ൾ. ച​രി​ത്ര​മാ​യി മാ​റി​യ ഒ​രു സി​നി​മ, ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ആ​ളു​ക​ൾ ഓ​ർ​ത്തി​രി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം, ഒ​ടു​വി​ൽ ഇ​താ നാ​ളെ 'ദൃ​ശ്യം 3' എ​ത്തു​ക​യാ​ണ്.

എ​ന്‍റെ ക​ഥാ​പാ​ത്രം ആ​ദ്യ ഭാ​ഗ​ത്തി​ൽ ത​ന്നെ ഇ​ല്ലാ​താ​യ​താ​ണ്, എ​ങ്കി​ലും ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ളാ​യി സ്നേ​ഹ​ത്തി​ലൂ​ടെ​യും ട്രോ​ളു​ക​ളി​ലൂ​ടെ​യും അ​ന​ന്ത​മാ​യ മീ​മു​ക​ളി​ലൂ​ടെ​യും ആ ​ക​ഥാ​പാ​ത്രം ആ​ളു​ക​ളു​ടെ മ​ന​സ്സി​ൽ ജീ​വി​ക്കു​ന്നു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ൽ, ഞാ​ൻ അ​തെ​ല്ലാം ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്നു​മു​ണ്ട്. 

ആ ​ക​ഥാ​പാ​ത്ര​വും ഞാ​നും ര​ണ്ട് വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളാ​ണ്, എ​ങ്കി​ലും ഒ​രൊ​റ്റ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ര​യും കാ​ലം തി​രി​ച്ച​റി​യ​പ്പെ​ടു​ക എ​ന്ന​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​ണ്.

ഇ​ത്ര​യും ഐ​ക്കോ​ണി​ക് ആ​യ ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്കി​യ​തി​ന് മു​ഴു​വ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രോ​ടും ഞാ​ൻ എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ദൃ​ശ്യം 3 ടീ​മി​ന് എ​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. നാ​ള​ത്തെ ദി​വ​സ​ത്തി​നാ​യി അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. റോ​ഷ​ൻ ബ​ഷീ​ർ കു​റി​ച്ചു.

Movies

ദേ​വാ​സു​ര ഭാ​വ​പൂ​ർ​ണ​ത

1993 ലാ​ണ് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഐ. ​വി. ശ​ശി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ദേ​വാ​സു​രം എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. അ​താ​യ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ്... ക​ഥ​യും തി​ര​ക്ക​ഥ​യും ര​ഞ്ജി​ത്തി​ന്‍റേ​താ​യി​രു​ന്നു. ര​ഞ്ജി​ത്ത് എ​ന്ന അ​ന്ന​ത്തെ യു​വ തി​ര​ക്ക​ഥാ​കൃ​ത്തി​നെ മ​ല​യാ​ള സി​നി​മ ലോ​ക​ത്ത് പ്ര​തി​ഷ്ഠി​ക്കു​ന്ന​തും ഈ ​ചി​ത്രം ത​ന്നെ.

വി.​ബി.​കെ മേ​നോ​ൻ ആ​യി​രു​ന്നു നി​ർ​മാ​താ​വ്. തൃ​ശൂ​ർ സ്വ​ദേ​ശി മു​ല്ല​ശേ​രി രാ​ജ​ഗോ​പാ​ൽ എ​ന്ന യ​ഥാ​ർ​ഥ വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്.

ഐ.​വി. ശ​ശി​യു​ടെ മു​ൻ ശൈ​ലി​ക​ളി​ൽ നി​ന്നും വേ​റി​ട്ട സി​നി​മ മ​ല​യാ​ളി​ക​ൾ ഒ​ന്നാ​കെ ഏ​റ്റെ​ടു​ത്തു. ക​രു​ത്തും ക​നി​വും ഒ​രു​പോ​ലെ ക​ല​രു​ന്ന നാ​യ​ക​ൻ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ പി​ന്നീ​ട് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​പ്ന നാ​യ​ക​നാ​യി! മോ​ഹ​ൻ​ലാ​ൽ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ച്ച നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ.

നെ​ഗ​റ്റീ​വ് ഷെ​യ്ഡ് ഉ​ള്ള നാ​യ​ക​ന്മാ​ർ ദേ​വാ​സു​ര​ത്തി​ന് മു​ൻ​പും മ​ല​യാ​ള സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ങ്കി​ലും മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ ഒ​രു "വെ​റൈ​റ്റി ' ത​ന്നെ​യാ​ണ്. മീ​ശ പി​രി​ച്ച്, ചു​ണ്ടി​ൽ ഒ​രു കു​സൃ​തി ചി​രി​യു​മാ​യി ചാ​രു​ക​സേ​ര​യി​ൽ കി​ട​ക്കു​ന്ന നീ​ല​നെ പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല.

ഇ​ക്കാ​ല​ത്ത് ന​മ്മ​ൾ കൂ​ടു​ത​ലും കാ​ണു​ന്ന​ത് "ചോ​ക്ലേ​റ്റ് ബോ​യ്' പ​രി​വേ​ഷ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ്,അ​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന ആ​ണു​ങ്ങ​ളെ​യാ​ണ്. ജീ​വി​ത​ത്തി​ലും സി​നി​മ​യ്ക്കു​ള്ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രാ​ണ് കൂ​ടു​ത​ൽ എ​ന്ന് പ​റ​യേ​ണ്ടി​വ​രും. ഇ​വി​ടെ​യാ​ണ് നീ​ല​ക​ണ്ഠ​നെ​പ്പോ​ലു​ള്ള ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​സ​ക്തി​യും.

ഇ​വി​ടെ ഒ​രു കാ​ര്യം കൂ​ടി ചേ​ർ​ക്കാം. പി​ൽ​ക്കാ​ല​ത്ത് മോ​ഹ​ൻ​ലാ​ൽ ജീ​വ​ൻ ന​ൽ​കി​യ അ​മാ​നു​ഷ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​നാ​ണ് നീ​ല​ക​ണ്ഠ​ൻ. അ​സു​രാം​ശ​വും ദേ​വാം​ശ​വും ഇ​ഴ​ച്ചേ​ർ​ന്ന ഒ​രു മ​നു​ഷ്യ​ൻ.

സ്നേ​ഹ​ത്തി​ന്‍റെ അ​ല​ക​ട​ൽ ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച വ​ച്ച് മൂ​ക്കു​പൊ​ടി വ​ലി​ച്ചും ക​ള്ളു​കു​ടി​ച്ചും പെ​ണ്ണു​ങ്ങ​ളെ വ​ട്ടം ചു​റ്റി​ച്ചും ന​ട​ക്കു​ന്ന നീ​ല​ൻ എ​പ്പോ​ഴൊ​ക്കെ​യൊ മ​നു​ഷ്യ​നാ​യി മാ​റു​ന്നു​ണ്ട്. പി​ന്നീ​ടെ​പ്പോ​ഴാ ദൈ​വ​മാ​യും!

"എ​ന്താ വാ​ര്യ​രെ ഞാ​ൻ ഇ​ങ്ങ​നെ ആ​യി​പ്പോ​യ​ത്?" എ​ന്ന് ഒ​രു കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ ഇ​ന്ന​സെ​ന്‍റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട്ചോ​ദി​ക്കും.​എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് ആ ​പ​ഴ​യ നീ​ല​ക​ണ്ഠ​നി​ലേ​ക്ക്, നീ​ല​ക​ണ്ഠ​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​തും കാ​ണാം.

ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലെ ന​ന്മ​യു​ടെ​യും തി​ന്മ​യു​ടെ​യും സം​ഘ​ർ​ഷ​മാ​ണ് ഇ​തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. വി​ല്ല​നാ​യാ​ണ് രം​ഗ​പ്ര​വേ​ശം എ​ങ്കി​ലും ന​ന്മ​യി​ലേ​ക്ക് ന​ട​ക്കാ​ൻ കൊ​തി​ക്കു​ന്ന ഒ​രു മ​ന​സ് നീ​ല​ക​ണ്ഠ​നി​ൽ ഉ​ണ്ട്. സ്നേ​ഹ​ത്തി​ന്, പ്ര​ണ​യ​ത്തി​ന്, സൗ​ഹൃ​ദ​ത്തി​ന് ന​ൽ​കു​ന്ന ഒ​രു മാ​നം ഉ​ണ്ട്. നെ​പ്പോ​ളി​യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നി​ൽ നി​ന്നും നീ​ല​ക​ണ്ഠ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന മൂ​ല്യ​ബോ​ധ​മാ​ണ് ഇ​ത്.

നീ​ല​ക​ണ്ഠ​ന്‍റെ കു​റു​മ്പും കു​സൃ​തി​യും അ​തീ​വ ര​സ​ക​ര​മാ​യി എ​ത്തു​ന്ന ഒ​ട്ട​ന​വ​ധി രം​ഗ​ങ്ങ​ൾ ഉ​ണ്ട് സി​നി​മ​യി​ൽ. മോ​ഹ​ൻ​ലാ​ൽ എ​ന്ന അ​തു​ല്യ ന​ട​ന്‍റെ അ​ഭി​ന​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ളും അ​ന​വ​ധി.

സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് ന​ടി രേ​വ​തി മ​നോ​ഹ​ര​മാ​ക്കി​യ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കൊ​ണ്ട് നി​ർ​ബ​ന്ധ​പൂ​ർ​വം നൃ​ത്തം ചെ​യ്യി​ക്കു​ന്ന രം​ഗം ത​ന്നെ എ​ടു​ക്കാം. പൂ​മു​ഖ​ത്തെ ചാ​രു​ക​സേ​ര​യി​ൽ ചാ​രി കി​ട​ന്ന് കൈ​വി​ശ​റി കൊ​ണ്ട് സ്വ​യം വീ​ശി ഒ​ക്കെ​യാ​ണ് ആ ​നൃ​ത്തം ചെ​യ്യി​ക്ക​ൽ. ആ​സു​ര​ത​യു​ടെ നി​മി​ഷ​ങ്ങ​ൾ ആ​ണ​ത്. എ​ങ്കി​ലും അ​തി​നി​ട​യ്ക്ക് മു​റി​യു​ടെ ഒ​രു വ​ശ​ത്ത് നൃ​ത്ത​ത്തി​നു വേ​ണ്ടി പാ​ട്ടു​പാ​ടി കൊ​ണ്ടി​രി​ക്കു​ന്ന ഗാ​യി​ക​യെ നോ​ക്കി ക​ണ്ണി​റു​ക്കു​ന്ന നീ​ല​ക​ണ്ഠ​നെ​യും കാ​ണാം. ചു​ണ്ടി​ൽ ഒ​രു വ​ഷ​ള​ൻ ചി​രി​യു​മാ​യി... പി​രി​മു​റു​ക്ക​ത്തി​ന്‍റെ, ആ​ത്മ സം​ഘ​ർ​ഷ​ത്തി​ന്‍റെ ആ ​വേ​ള​യി​ലും നീ​ല​ക​ണ്ഠ​ൻ കാ​ണി​ക്കു​ന്ന കു​റു​മ്പ് കാ​ണു​മ്പോ​ൾ രം​ഗ​ത്തി​ന്‍റെ ഗൗ​ര​വം മ​റ​ന്ന് ഒ​രു നി​മി​ഷം പ്രേ​ക്ഷ​ക​ർ അ​റി​യാ​തെ ചി​രി​ച്ചു പോ​കു​ന്നു!

മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നെ പോ​ലെ ഇ​ത്ര​യേ​റെ വൈ​വി​ധ്യം ഉ​ള്ളി​ൽ നി​റ​യു​ന്ന ഒ​രു ക​ഥാ​പാ​ത്രം മ​ല​യാ​ള സി​നി​മ​യി​ൽ അ​ധി​ക​മി​ല്ല. "കോ​ന്ത​ൻ വാ​ര്യ​രെ' എ​ന്ന് വി​ളി​ക്കു​മ്പോ​ൾ ഉ​ള്ള മു​ഖം ഒ​ന്നോ​ർ​ത്തു നോ​ക്കു​ക. ഇ​നി താ​ൻ മം​ഗ​ല​ശേ​രി മാ​ധ​വ​മേ​നോ​ന്‍റെ മ​ക​ൻ അ​ല്ലെ​ന്നും, ത​ന്‍റെ പാ​ര​മ്പ​ര്യം പി​ഴ​ച്ചു പെ​റ്റ ഒ​രു അ​മ്മ​യു​ടേ​താ​ണെ​ന്നു നീ​ല​ക​ണ്ഠ​ൻ തി​രി​ച്ച​റി​യു​ന്ന ആ ​രാ​ത്രി​യി​ലെ നീ​ല​നെ കാ​ണാം... കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത് അ​ച്ഛ​ന്‍റെ കാ​റി​നെ നോ​ക്കി പ​റ​യു​ന്ന​ത്... "ഇ​തെ​ന്‍റെ മ​ര​ണ​മാ​ണ്. മം​ഗ​ല​ശേ​രി നീ​ല​ക​ണ്ന്‍റെ മ​ര​ണം... ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നും ഞാ​നെ​ടു​ത്തു പ​റ​ഞ്ഞ ഒ​രു പേ​ര്. എ​ന്‍റെ അ​ച്ഛ​ന്‍റെ പേ​ര്.​എ​ന്‍റെ നാ​വി​ൻ തു​മ്പി​ലി​രു​ന്ന് പൊ​ള്ളു​ക​യാ​ണ്..." ക​ഥാ​പാ​ത്ര​ത്തി​ന്റെ ഉ​ള്ളാ​ഴ​ങ്ങ​ളി​ലേ​ക്ക് ന​ട​ൻ അ​റി​യാ​തെ ന​ട​ന്നു​പോ​കു​ന്ന ഒ​രു മാ​ന്ത്രി​ക​ത ഇ​വി​ടെ ദൃ​ശ്യ​മാ​ണ്.

അ​തു പോ​ലെ"​അം​ഗോ​പാം​ഗം...'​എ​ന്ന തു​ട​ങ്ങു​ന്ന നൃ​ത്ത​ത്തി​നു ഒ​ടു​വി​ൽ കാ​ലി​ൽ​നി​ന്നു ചി​ല​ങ്ക​ക​ൾ ഊ​രി നീ​ല​ക​ണ്ഠ​ന് മു​ന്നി​ൽ എ​റി​യു​ന്നു ഭാ​നു​മ​തി. ആ ​സ​മ​യ​ത്ത് രേ​വ​തി​യു​ടെ ഭാ​നു​മ​തി പ​റ​യു​ന്നു... "ഉ​ള്ളി​ൽ ഒ​രാ​യി​രം മു​ള്ളു​ക​ൾ കു​ത്തി​യി​റ​ങ്ങു​ന്ന വേ​ദ​ന​യി​ലും എ​നി​ക്ക് സ​ന്തോ​ഷി​ക്കാ​ൻ ഞാ​നി​ത് ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് എ​ന്ന​ന്നേ​ക്കു​മാ​യി...’ ചി​ല​ങ്ക​ക​ൾ മു​ന്നി​ലേ​ക്ക് തെ​റി​ച്ച് വ​ന്നു വീ​ഴു​ന്ന സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ഖ​ത്ത് നി​റ​യു​ന്ന ഒ​രു ഭാ​വം,ഇ​നി സി​നി​മ കാ​ണു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ വീ​ഡി​യോ ക്ലി​പ്പു​ക​ളി​ൽ ശ്ര​ദ്ധാ​പൂ​ർ​വം നോ​ക്ക​ണം. എ​ന്തെ​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു എ​ക്സ്പ്ര​ഷ​ൻ ആ​ണ​ത്. ദേ​ഷ്യ​വും വൈ​രാ​ഗ്യ​വും സ​ങ്ക​ട​വും ത​ക​ർ​ച്ച​യും കു​റ്റ​ബോ​ധ​വും എ​ല്ലാം കൂ​ടി തി​ങ്ങി വി​ങ്ങി​യ ഒ​രു അ​വ​സ്ഥ.

പു​രു​ഷ​ന്‍റെ ഈ​ഗോ ത​ക​ർ​ച്ച മാ​ത്ര​മ​ല്ല അ​ത്, മാ​ട​മ്പി​യാ​യ ഒ​രു ഭൂ​വു​ട​മ​യു​ടെ പ്രാ​മാ​ണ്യം പെ​ട്ടെ​ന്ന് ത​ക​ർ​ന്ന​തി​ന്‍റെ ഒ​രു വി​ഹ്വ​ല​ത​യും അ​തി​ലു​ണ്ട്. മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നെ പോ​ലു​ള്ള വേ​ട്ട​ക്കാ​രി​ൽ നി​ന്നും സ്ത്രീ​യെ ര​ക്ഷി​ക്കു​ന്ന പു​രു​ഷ​നാ​യി ദേ​വാ​സു​ര​ത്തി​നൊ​ടു​വി​ൽ നീ​ല​ക​ണ്ഠ​ൻ എ​ത്തു​ന്നു​ണ്ട്.

പെ​ണ്ണി​നെ ര​ക്ഷി​ക്കേ​ണ്ട​ത് പു​രു​ഷ​നാ​ണോ? സ്ത്രീ ​ത​ന്നെ​യ​ല്ലേ സ്ത്രീ​യു​ടെ ര​ക്ഷ എ​ന്ന പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ ഒ​ന്നും അ​റി​യാ​ത്ത ഒ​രു ത​ല​മു​റ നീ​ല​ക​ണ്ഠ​ൻ എ​ന്ന ഹീ​റോ മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നെ ത​ക​ർ​ക്കു​ന്ന​ത് ക​ണ്ടു കൈ​യ​ടി​ച്ചു. അ​ങ്ങ​നെ ക​രു​ത്തും കാ​രു​ണ്യ​വും പ്ര​ണ​യ​വും സൗ​ന്ദ​ര്യ​വും എ​ല്ലാം ചേ​ർ​ന്ന ഒ​ന്നി​നെ, ഒ​രു ത​ല​മു​റ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ എ​ന്നു വി​ളി​ച്ചു.

പി​ന്നാ​ലെ വ​ന്ന ത​ല​മു​റ​ക​ളും നീ​ല​ക​ണ്ഠ​ന്‍റെ ആ​രാ​ധ​ക​രാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല യു​വാ​ക്ക​ളും കൗ​മാ​ര​ക്കാ​രും ദേ​വാ​സു​ര​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​യി മാ​റു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

യൂ​ട്യൂ​ബി​ൽ ദേ​വാ​സു​ര​ത്തി​ന​ന്‍റെ വീ​ഡി​യോ ക്ലി​പ്പു​ക​ൾ​ക്ക് താ​ഴെ വ​രു​ന്ന യു​വ​ത​ല​മു​റ​യു​ടെ ക​മ​ന്‍റു​ക​ൾ ഇ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു...

Movies

ആ ​കാ​ര​ണം കൊ​ണ്ട് ദൃ​ശ്യം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു, പ​ക്ഷേ മ​മ്മൂ​ട്ടി​യാ​ണ് ന​ല്ല വേ​ഷ​മാ​ണെ​ന്നു​പ​റ​ഞ്ഞ് നി​ർ​ബ​ന്ധി​ച്ച​ത്: മീ​ന

ദൃ​ശ്യം സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​രു​തി​യ സി​നി​മ​യാ​ണെ​ന്നും മ​മ്മൂ​ട്ടി​യാ​ണ് അ​ത് ന​ല്ല വേ​ഷ​മാ​ണെ​ന്നും ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ച്ച​തെ​ന്നും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മീ​ന.

ദൃ​ശ്യം 3 റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് പു​റ​ത്തി​റ​ക്കി​യ ചാ​റ്റ് ഷോ​യി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘ദൃ​ശ്യം ആ​ദ്യ​ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ​താ​ണ്. എ​ന്ത് വി​ഢി​ത്ത​മാ​ണ് ഞാ​ൻ പ​റ​ഞ്ഞ​തെ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു. എ​ന്‍റെ മ​ക​ൾ​ക്ക​പ്പോ​ൾ ര​ണ്ട് വ​യ​സു​മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​വ​ളെ വി​ട്ടി​ട്ട് വ​രാ​ൻ പ​റ്റി​ല്ലെ​ന്ന് വി​ചാ​രി​ച്ചി​ട്ടാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ന​ല്ല തി​ര​ക്ക​ഥ​യും ക​ഥാ​പാ​ത്ര​വു​മൊ​ക്കെ​യാ​ണെ​ങ്കി​ലും മ​ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത് വ​രാ​ൻ പ​റ്റു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് ആ​ന്‍റ​ണി​യോ​ട് പ​റ‍​ഞ്ഞു.

ജീ​ത്തു എ​ന്നെ വ​ന്ന് കാ​ണു​ന്ന​തി​നും മു​ൻ​പ് ചി​ത്ര​ത്തേ​ക്കു​റി​ച്ച് മ​മ്മൂ​ക്ക പ​റ​ഞ്ഞി​രു​ന്നു. ന​ല്ല ക​ഥാ​പാ​ത്ര​മാ​ണ്. നി​ന​ക്ക് ന​ന്നാ​യി ചേ​രും. ജീ​ത്തു വ​ന്ന് ക​ഥ പ​റ​യും എ​ന്നൊ​ക്കെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാം ന​ല്ല​താ​യി​രു​ന്നു, പ​ക്ഷേ എ​നി​ക്ക് അ​പ്പോ​ഴും ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. അ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ൾ​ക്കെ​ല്ലാം ഞാ​നെ​ന്‍റെ 200 ശ​ത​മാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ക്ഷേ ഇ​ന്ന് എ​നി​ക്കൊ​രു മ​ക​ളു​ണ്ട്. നൂ​റ് ശ​ത​മാ​നം ഒ​രു സി​നി​മ​യി​ൽ ഫോ​ക്ക​സ് ചെ​യ്യാ​ൻ പ​റ്റു​മോ? ആ ​ക​ഥാ​പാ​ത്ര​ത്തെ പ​രി​പൂ​ർ​ണ​ത​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. കു​റേ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 

 

Movies

അ​പ്പു​വി​ന്‍റെ ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ പേ​രും അ​താ​ണ്, ലാ​ലേ​ട്ട​ൻ പ​റ​ഞ്ഞു: എ​സ്ത​ർ പ​റ​യു​ന്നു

ത​ന്‍റെ പേ​രി​നെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് ന​ടി എ​സ്ത​ർ അ​നി​ൽ. ദൃ​ശ്യം 3യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​സ്ത​ർ എ​ന്ന പേ​ര് മാ​റ്റ​ണോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വേ​ണ്ട അ​ത് ന​ല്ല പേ​രാ​ണെ​ന്നും ത​ന്‍റെ മ​ക​ൻ പ്ര​ണ​വി​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ പേ​രും അ​താ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​താ​ണ് എ​സ്ത​ർ ഓ​ർ​ത്തെ​ടു​ത്ത​ത്.

''പാ​പ​നാ​ശ​ന​ത്തി​ല്‍ പ്ര​ണ​വേ​ട്ട​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി വ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. അ​ന്ന് ഞാ​ന്‍ ചെ​റു​താ​യി​രു​ന്ന​ല്ലോ അ​തു​കൊ​ണ്ട് ഒ​രു​പാ​ട് ഒ​ന്നും അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ഗേ​ള്‍​ഫ്ര​ണ്ടി​ന്‍റെ പേ​ര് എ​സ്ത​ര്‍ എ​ന്നാ​യി​രു​ന്നു. അ​ത് ലാ​ല്‍ അ​ങ്കി​ള്‍ പ​റ​ഞ്ഞ് എ​നി​ക്ക​റി​യാം.

എ​സ്ത​ര്‍ എ​ന്നൊ​രു ഗേ​ള്‍​ഫ്ര​ണ്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ലേ എ​ന്ന് ഞാ​ന്‍ പോ​യി ചോ​ദി​ച്ചു. എ​ങ്ങ​നെ അ​റി​യാം എ​ന്ന് പ്ര​ണ​വേ​ട്ട​ന്‍ എ​ന്നോ​ട് ചോ​ദി​ച്ചു. അ​തൊ​ക്കെ എ​നി​ക്ക് അ​റി​യാം എ​ന്ന് ഞാ​നും പ​റ​ഞ്ഞു. കാ​ര​ണം ഒ​രു നാ​ള്‍ വ​രും എ​ന്ന എ​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ ലാ​ലേ​ട്ട​ന്‍റെ മ​ക​ളാ​യി​ട്ടാ​യി​രു​ന്നു ഞാ​ന്‍ അ​ഭി​ന​യി​ച്ച​ത്.

എ​ന്‍റെ എ​സ്ത​ര്‍ എ​ന്ന പേ​ര് അ​ന്ന് പൊ​തു​വേ ആ​ര്‍​ക്കും ഉ​ണ്ടാ​യി​രു​ന്ന പേ​ര​ല്ല. പി​ന്നെ ആ​ര്‍​ക്കും പെ​ട്ടെ​ന്ന് അ​ങ്ങ​നെ പ​റ​യാ​നും പ​റ്റു​ന്ന പേ​ര​ല്ല അ​ത്. സി​നി​മ​യി​ല​ഭി​ന​യി​ക്കു​ന്ന​വ​രു​ടെ പേ​ര് മാ​റ്റു​ന്ന പ​രി​പാ​ടി​യെ​ല്ലാം അ​ന്ന് ഉ​ണ്ടാ​യി​രു​ന്നു.

മ​ണി​യ​ന്‍​പി​ള്ള രാ​ജു അ​ങ്കി​ൾ ലാ​ലേ​ട്ട​ന്‍റെ അ​ടു​ത്ത് കൊ​ണ്ടു​പോ​യി​ട്ട് പ​റ​ഞ്ഞു ലാ​ലേ ഇ​താ​ണ് ന​മ്മു​ടെ മ​ക​ളാ​യി​ട്ട് അ​ഭി​ന​യി​ക്കു​ന്ന കു​ട്ടി, പേ​ര് മാ​റ്റ​ണോ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്ന് ചോ​ദി​ച്ചു. ഞാ​നാ​ണെ​ങ്കി​ല്‍ മാ​റ്റ​ല്ലേ എ​ന്ന് വി​ചാ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ര​ണം അ​തൊ​രു യു​ണീ​ക്ക് പേ​രാ​ണ്. ലാ​ലേ​ട്ട​ന്‍ ചോ​ദി​ച്ചു എ​ന്താ പേ​രെ​ന്ന്.

എ​സ്ത​റെ​ന്ന് കേ​ട്ട​പ്പോ​ള്‍ ന​ല്ല പേ​ര​ല്ലേ, അ​പ്പു​വി​ന്‍റെ ഗേ​ള്‍​ഫ്ര​ണ്ടി​ന്‍റെ പേ​ര് എ​സ്ത​ര്‍ എ​ന്നാ​ണ്, അ​ത് വെ​ച്ചോ​ളൂ സൂ​പ്പ​ര്‍ പേ​രാ​ണെ​ന്നാ​ണ് ലാ​ലേ​ട്ട​ന്‍ പ​റ​ഞ്ഞ​ത്''. എ​സ്ത​ര്‍ പ​റ​ഞ്ഞു.

Movies

പേ​ട്രി​യ​റ്റ് ചോ​ർ​ത്തി; കേ​സെ​ടു​ത്ത് പോ​ലീ​സ്

18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ചെ​ത്തി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പേ​ട്രി​യ​റ്റ് ഓ​ൺ​ലൈ​നി​ൽ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്തു.

നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ അ​ന​ധി​കൃ​ത​മാ​യി റെ​ക്കോ​ർ​ഡ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. മേ​യ് ര​ണ്ടി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ചി​ത്രം വ്യാ​പ​ക​മാ​യി ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ച്ച​ത്.

125 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രാ​ജീ​വ് മേ​നോ​ൻ, രേ​വ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലു​ണ്ട്.

NRI

പേ​ട്രി​യ​റ്റ് കാ​ണാ​ൻ ന്യൂ​ജ​ഴ്സി​യി​ലെ​ത്തി മോ​ഹ​ൻ​ലാ​ൽ; ആ​ഘോ​ഷ​മാ​ക്കി മ​ല​യാ​ളി സ​മൂ​ഹം

ന്യൂ​ജ​ഴ്സി: പേ​ട്രി​യ​റ്റ് കാ​ണാ​ൻ മോ​ഹ​ൻ​ലാ​ൽ ന്യൂ​ജ​ഴ്സി​യി​ലെ​ത്തി​യ​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. ന്യൂ​ജ​ഴ്സി​യി​ലെ സ്പാ​ർ​ട ബോ​ക്സ്ഓ​ഫീ​സ് സി​നി​മാ തി​യ​റ്റ​റി​ലാ​ണ് അ​ദ്ദേ​ഹം ഭാ​ര്യ സു​ചി​ത്ര​യ്ക്കൊ​പ്പം എ​ത്തി​യ​ത്.

തി​യ​റ്റ​ർ ഉ​ട​മ ജ​യിം​സ് മാ​ത്യു, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​ഷി​ൻ ജോ​ർ​ജ്, പേ​ട്രി​യ​റ്റി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഡി​സ്ട്രി​ബ്യൂ​ട്ട​ർ ബി​ജു പു​ളി​ക്ക​ൻ, കാ​ർ​ത്തി​ക് നാ​ഥ്, സാ​ജു എ​ന്നി​വ​ർ മോ​ഹ​ൻ​ലാ​ലി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി.

ഡ​യ​റ​ക്‌​ട​ർ നീ​ൽ വി​ൻ​സ​ന്‍റ്, വി​ഡി​യോ​യും ഫോ​ട്ടോ​ക​ളും ചി​ത്രീ​ക​രി​ച്ച ജോ​ൺ മാ​ർ​ട്ടി​ൻ, ന്യൂ​ജ​ഴ്സി സം​ഘാ​ട​ന​ക​രാ​യ ഷി​ജോ പൗ​ലൂ​സ്, ബൈ​ജു വ​ർ​ഗീ​സ്, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, മൗ​ണ്ട് ഒ​ലീ​വ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ നി​ന്ന് സു​നി​ൽ പൂ​വ​നാ​ൽ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

നി​ര​വ​ധി​യാ​ളു​ക​ൾ തി​യ​റ്റ​റി​ൽ എ​ത്തി​യ​ത്. കേ​ക്കു​ക​ളും മ​റ്റും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഇ​ത്ത​രം സി​നി​മാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ മ​ന​സിനെ കു​ളി​ര​ണി​യി​ക്കു​ന്നു എ​ന്ന് ലാ​ലേ​ട്ട​ൻ പ​റ​ഞ്ഞ​താ​യി ആ​സ്വാ​ദ​ക​ർ പ​റ​ഞ്ഞു.

Movies

പാ​ട്രി​യേ​റ്റ് ആ​ദ്യ ഷോ ​തു​ട​ങ്ങി; വി​സ്മ​യം എ​ന്തെ​ന്ന് കാ​ണാ​നു​ള്ള ആ​കാം​ഷ​യി​ൽ ആ​രാ​ധ​ക​ർ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ചി​ത്രം പാ​ട്രി​യേ​റ്റി​ന്‍റെ ആ​ദ്യ ഷോ ​തു​ട​ങ്ങി. രാ​വി​ലെ 9.15-നാ​ണ് ആ​ദ്യ ഷോ ​ആ​രം​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 18 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന​താ​ണ് ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷീ​ണ​യ​ത.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ൽ ചി​ത്രം കാ​ണാ​നെ​ത്തി. മോ​ഹ​ൻ​ലാ​ൽ അ​മേ​രി​ക്ക​യി​ൽ വ​ച്ചാ​ണ് ചി​ത്രം കാ​ണു​ക. മ​മ്മൂ​ട്ടി ഇ​ന്ന് രാ​വി​ലെ ദു​ബാ​യി​ക്ക് പോ​കു​ന്ന​തി​നാ​ൽ അ​വി​ടെ വ​ച്ചാ​കും ചി​ത്രം കാ​ണു​ക. കു​ഞ്ചാ​ക്കോ ബോ​ബ​ൻ ബം​ഗ​ളു​രൂ​വി​ലാ​യി​രി​ക്കും ചി​ത്രം കാ​ണു​ക.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പേ​ട്രി​യ​റ്റ് പ്ര​ഖ്യാ​പ​ന സ​മ​യം മു​ത​ൽ ത​ന്നെ പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ ​ജി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍. 

Movies

നാ​ളെ​ത്തെ ദി​വ​സം ആ​ന്‍റോ ചേ​ട്ട​ന്‍റെ ആ​വ​ണം: ജോ​ഫി​ൻ ടി. ​ചാ​ക്കോ

പേ​ട്രി​യേ​റ്റ് സി​നി​മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ ജോ​ഫി​ൻ ടി. ​ചാ​ക്കോ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ധാ​ന​മാ​യും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ആ​ന്‍റോ ജോ​സ​ഫി​നെ​ക്കു​റി​ച്ചാ​ണ് ജോ​ഫി​ൻ എ​ടു​ത്തു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​ല പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ചാ​ണ് ആ​ന്‍റോ ജോ​സ​ഫ് പേ​ട്രി​യേ​റ്റ് തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തെ​ന്ന് ജോ​ഫി​ന്‍ പ​റ​യു​ന്നു.

‘‘നാ​ളെ​ത്തെ ദി​വ​സം ആ​ന്‍റോ ചേ​ട്ട​ന്‍റെ ആ​വ​ണം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഞാ​ൻ നേ​രി​ട്ട് കാ​ണു​ന്ന​താ​ണ് ‘പേ​ട്രി​യേ​റ്റ്’ എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി ഈ ​മ​നു​ഷ്യ​ൻ ന​ട​ത്തു​ന്ന അ​ത്യ​ധ്വാ​നം.

മ​റ്റേ​തൊ​രാ​ളും ത​ക​ർ​ന്ന് പോ​യേ​ക്കാ​വു​ന്ന പ​ല പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​സി​നി​മ നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി വ​രു​ന്ന പേ​ട്രി​യ​റ്റ് ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​യി​ൽ ഒ​ന്നാ​യി​ മാ​റു​മെ​ന്നു​റ​പ്പ്.’’ ജോ​ഫി​ൻ കു​റി​ച്ചു.

ജോ​ഫി​ൻ സം​വി​ധാ​നം ചെ​യ്ത പ്രീ​സ്റ്റ്, രേ​ഖാ​ചി​ത്രം (സ​ഹ​നി​ർ​മാ​ണം) എ​ന്നി​വ നി​ർ​മി​ച്ച​ത് ആ​ന്‍റോ ജോ​സ​ഫ് ആ​യി​രു​ന്നു.

മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും പു​റ​മെ ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സു​ഷി​ൻ ശ്യാ​മി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും മ​നു​ഷ് ന​ന്ദ​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​ത്തി​ന് രാ​ജ്യാ​ന്ത​ര നി​ല​വാ​രം ന​ൽ​കു​ന്നു.

ല​ണ്ട​ൻ, അ​സ​ർ​ബൈ​ജാ​ൻ, ദു​ബാ​യ്, താ​യ്‌​ല​ൻ​ഡ് എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ന്‍റോ ജോ​സ​ഫും കെ ​ജി അ​നി​ൽ​കു​മാ​റും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം മി​ക​ച്ച ദൃ​ശ്യാ​നു​ഭ​വം ഉ​റ​പ്പു​ന​ൽ​കു​ന്നു.

Movies

ഞാ​നൊ​രു ഫാ​ന്‍ ഗേ​ള്‍...; ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍ പ​റ​യു​ന്നു

മ​മ്മൂ​ട്ടി-​മോ​ഹ​ന്‍​ലാ​ല്‍-​ഫ​ഹ​ദ്-​കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ബ്ര​ഹ്‌​മാ​ണ്ഡ​ചി​ത്രം പേ​ട്രി​യ​റ്റ് റി​ലീ​സി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ, ചി​ത്ര​ത്തി​ന്‍റെ ആ​വേ​ശം പ​ങ്കു​വ​ച്ച് ന​ടി ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍.

മ​ല​യാ​ള​ത്തി​ലെ വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ത​നി​ക്കു ല​ഭി​ച്ച അ​വ​സ​ര​ത്തെ ഫാ​ന്‍ ഗേ​ള്‍ നി​മി​ഷ​മാ​യാ​ണു ദ​ര്‍​ശ​ന വി​ശേ​ഷി​പ്പി​ച്ച​ത്.

അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മ​ന്നാ​ണ് ദ​ര്‍​ശ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ഫ​ഹ​ദ് ഫാ​സി​ല്‍, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍​താ​ര, രേ​വ​തി തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണ്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​നി​മ​യി​ല്‍ സ്‌​ക്രീ​ന്‍ പ​ങ്കി​ടാ​നാ​യ​ത് സ്വ​പ്ന​തു​ല്യ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

ഇ​പ്പോ​ഴും ഉ​ള്ളി​ലൊ​രു ആ​രാ​ധി​ക​യാ​ണ്... കു​റ​ച്ചു​കൂ​ടി അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന് അ​വ​രെ ആ​രാ​ധി​ക്കു​ന്നു എ​ന്ന് മാ​ത്രം... സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ദ​ര്‍​ശ​ന കു​റി​ച്ചു. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ​ങ്കാ​ളി​യാ​യാ​ണ് ദ​ര്‍​ശ​ന ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്. ഇ​വ​ര്‍ അ​ഭി​ന​യി​ച്ച കാ​റ്റു തൊ​ട്ട​പ്പോ​ള്‍- എ​ന്ന പ്ര​ണ​യ​ഗാ​നം ഇ​തി​നോ​ട​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന മു​ന്‍ കോ​ര്‍​പ്പ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ന്‍റെ ക​മ്പ​നി​യു​ടെ സോ​ഫ്റ്റ്വെ​യ​ര്‍ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന​തു ക​ണ്ട് അ​വ​ര്‍​ക്കെ​തി​രേ തി​രി​യു​ന്ന​താ​ണു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം എ​ന്നാ​ണ് ട്രെ​യി​ല​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ വ​ന്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Movies

മോ​ഹ​ൻ​ലാ​ലി​ന്‍റെ തോ​ളി​ൽ കൈ​യി​ട്ട് ചെ​യി​ൻ​സ്മോ​ക്കേ​ഴ്സ്; ഒ​പ്പം സു​ചി​ത്ര​യും

മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ഇ​ല​ക്ട്രോ​ണി​ക് ഡി​ജെ സം​ഗീ​ത​ജ്ഞ​രാ​യ ചെ​യി​ൻ​സ്മോ​ക്കേ​ഴ്സ്. ഒ​രു പു​തി​യ കൂ​ട്ടു​കാ​ര​നെ കി​ട്ടി എ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ചെ​യി​ൻ​സ്മോ​ക്കേ​ഴ്സി​ന്‍റെ പോ​സ്റ്റ്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഈ ​പോ​സ്റ്റ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വൈ​റ​ലാ​യി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ തോ​ളി​ൽ കൈ​യി​ട്ടാ​ണ് ഇ​രു​വ​രും നി​ൽ​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലും ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ സു​ചി​ത്ര​യും ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലു​ള്ള താ​രം ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സി​ന്‍റെ ലൈ​വ് ഷോ ​കാ​ണാ​നെ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് മു​ന്‍​പാ​ണ് മോ​ഹ​ന്‍​ലാ​ലു​മാ​യി ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് സം​ഗീ​ത​ജ്ഞ​രാ​യ അ​ല​ക്സ് പാ​ലും, ഡ്രൂ ​ടാ​ഗാ​ർ​റ്റും ക​ണ്ടു​മു​ട്ടി​യ​ത്.

ഇ​ല​ക്ട്രോ​ണി​ക് ഡാ​ൻ​സ് മ്യൂ​സി​ക്, പോ​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പേ​ര് കേ​ട്ട ദ് ​ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘#സെ​ൽ​ഫി’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ‘ക്ലോ​സ​ര്‍’, ‘ഡോ​ണ്‍​ഡ് ലെ​റ്റ് മീ ​ഡൗ​ണ്‍’, ‘സം​തി​ങ് ലൈ​ക്ക് ദി​സ്’ തു​ട​ങ്ങി ഹി​റ്റ് പാ​ട്ടു​ക​ളും ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സി​ന്‍റെ സൃ​ഷ്ടി​ക​ളാ​ണ്.

ആ​കാ​ശ് അം​ബാ​നി​യു​ടെ വി​വാ​ഹാ​ഘോ​ഷ​ത്തി​ലും മെ​യി​ന്‍ ഡി​ജെ​മാ​രാ​യി ചെ​യി​ന്‍​സ്മോ​ക്കേ​ഴ്സ് എ​ത്തി​യി​രു​ന്നു.

ദീ​പ​ക് ദേ​വ്, ത​രു​ൺ മൂ​ർ​ത്തി, നീ​ര​ജ് മാ​ധ​വ്, ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ്, സ​യ​നോ​ര, ജ്യോ​ത്സ്ന രാ​ധാ​കൃ​ഷ്ണ​ൻ, മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളാ​ണ് ഫോ​ട്ടോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്.

Movies

19-ാം വ​യ​സി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം 34-ൽ ​മ​മ്മൂ​ട്ടി​ക്കൊ​പ്പ​വും, എ​ന്തു​കൊ​ണ്ട് അ​വ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി: പാ​ർ​വ​തി പ​റ​യു​ന്നു

മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും എ​ന്തു​കൊ​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ൾ എ​ന്നു വി​ളി​ക്കു​ന്നു എ​ന്ന​തി​ന് ഉ​ത്ത​ര​വു​മാ​യി പാ​ർ​വ​തി തി​രു​വോ​ത്ത്.

ഈ ​ര​ണ്ടു മ​നു​ഷ്യ​രും ല​ജ​ന്‍​ഡു​ക​ളാ​യി മാ​റു​ന്ന​ത് ബോ​ക്സ് ഓ​ഫി​സ് ക​ള​ക്ഷ​ന്‍​കാ​ര​ണം മാ​ത്ര​മ​ല്ലെ​ന്നും ന​ല്ല മ​നു​ഷ്യ​രാ​യ​ത് കൊ​ണ്ടു​കൂ​ടി​യാ​ണെ​ന്നും പാ​ര്‍​വ​തി പ​റ​യു​ന്നു. പി​ങ്ക് വി​ല്ല​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി മ​ന​സു​തു​റ​ന്ന​ത്.

''ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​ത് ഒ​രു​പാ​ട് കാ​ലം മു​മ്പാ​ണ്. അ​ന്ന് എ​നി​ക്ക് 19 വ​യ​സാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്ക് 38 വ​യ​സ്സാ​യി.

ഏ​താ​ണ്ട് 20 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ന്ന​ത്തെ എ​ന്നെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ, ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ​ൻ​സ് ഓ​ഫ് മൈ​ൻ​ഡ് എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

ജ​ഗ​തി ശ്രീ​കു​മാ​റും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, എ​നി​ക്ക് ആ​കെ ഒ​രു രം​ഗം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.  ഞാ​ൻ ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ എ​ന്താ​ണ് ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നോ, ഈ ​ക​ല എ​ന്താ​ണെ​ന്നോ അ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

പ​ല കാ​ര്യ​ങ്ങ​ളി​ലും ഞാ​ൻ ഒ​രു കു​ട്ടി​യാ​യി​രു​ന്നു. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ൽ ഭാ​വി​യി​ൽ ഞാ​ൻ ആ​ഗ്ര​ഹി​ക്കേ​ണ്ട ഗു​ണം ഇ​താ​ണെ​ന്ന് എ​നി​ക്ക് അ​ന്ന് മ​ന​സ്സി​ലാ​യി. 20 വ​ർ​ഷ​ത്തി​ന് ശേ​ഷം, ഇ​പ്പോ​ൾ എ​നി​ക്ക് അ​വ​രെ​പ്പോ​ലെ ത​ന്നെ അ​ഭി​ന​യ​ത്തി​ലേ​ക്ക് പെ​ട്ടെ​ന്ന് വ​രാ​നും പോ​കാ​നും, സ​ഹ​പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​നും സാ​ധി​ക്കു​ന്ന ആ ​നി​ല​യി​ൽ എ​ത്തി​യെ​ന്ന് പ​റ​യാ​ൻ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. 

ഈ ​ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ഇ​ത്ര​യും വ​ലി​യ​വ​രാ​യ​ത് സെ​റ്റി​ൽ അ​വ​ർ എ​ത്ര​ത്തോ​ളം ന​ല്ല മ​നു​ഷ്യ​രാ​യി പെ​രു​മാ​റു​ന്നു എ​ന്ന​തു​കൂ​ടി ക​ണ്ടി​ട്ടാ​ണ്. ബോ​ക്സ് ഓ​ഫി​സു​മാ​യി ഇ​തി​ന് ബ​ന്ധ​മൊ​ന്നു​മി​ല്ല. കാ​ര​ണം അ​വ​ർ ഒ​രു മോ​ശം വ്യ​ക്തി​യാ​ണെ​ങ്കി​ൽ അ​തൊ​ന്നും വ​ലി​യ കാ​ര്യ​മ​ല്ല.

ചി​ല അ​ഭി​നേ​താ​ക്ക​ളെ ആ​ളു​ക​ൾ ഇ​തി​ഹാ​സ​ങ്ങ​ൾ എ​ന്ന് വി​ളി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ് എ​ന്ന് ഞാ​ൻ ക​രു​തു​ന്നു, കാ​ര​ണം അ​വ​ർ സെ​റ്റി​ലേ​ക്ക് ന​ട​ന്നു വ​രു​മ്പോ​ൾ ആ ​അ​ന്ത​രീ​ക്ഷ​ത്തെ ത​ന്നെ മി​ക​ച്ച​താ​ക്കു​ന്നു.”

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​വും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ലെ​ന്ന് പാ​ർ​വ​തി ഓ​ർ​ക്കു​ന്നു. “മ​മ്മൂ​ട്ടി​യോ​ടൊ​പ്പ​വും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.  തീ​ർ​ച്ച​യാ​യും ഇ​ങ്ങ​നെ​യു​ള്ള​വ​ർ സെ​റ്റി​ലേ​ക്ക് വ​രു​മ്പോ​ൾ അ​വി​ടെ വ​ലി​യൊ​രു ഗാം​ഭീ​ര്യ​മു​ണ്ടാ​കും.

എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​കും. എ​ങ്കി​ലും അ​വ​ർ ന​മു​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​വ​ർ ഇ​ത്ര വ​ലി​യ ഇ​തി​ഹാ​സ​ങ്ങ​ളാ​ണെ​ന്ന കാ​ര്യം നാം ​മ​റ​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലെ​ങ്കി​ൽ ന​മു​ക്ക് എ​ങ്ങ​നെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യും? ഉ​ദാ​ഹ​ര​ണ​ത്തി​ന്, എ​നി​ക്ക് അ​വ​രെ അ​ടി​ക്കു​ന്ന ഒ​രു രം​ഗം ഉ​ണ്ടെ​ങ്കി​ൽ ഞാ​ൻ അ​വ​രെ വി​സ്മ​യ​ത്തോ​ടെ നോ​ക്കി നി​ന്നാ​ൽ എ​ങ്ങ​നെ അ​ത് സാ​ധി​ക്കും?

ഈ ​പ​റ​യ​പ്പെ​ടു​ന്ന ഇ​തി​ഹാ​സ​ങ്ങ​ളും സൂ​പ്പ​ർ​താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ക​ല​യ്‌​ക്കോ ചെ​യ്യു​ന്ന ജോ​ലി​ക്കോ ത​ട​സ​മാ​യി യാ​തൊ​ന്നി​നെ​യും അ​നു​വ​ദി​ക്കാ​ത്ത​ത് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. ഞാ​ൻ ഒ​രു തു​ട​ക്ക​ക്കാ​രി ആ​യി​രി​ക്കാം, പ​ക്ഷേ കാ​മ​റ​യ്ക്ക് മു​ന്നി​ൽ ഞ​ങ്ങ​ൾ തു​ല്യ​രാ​ണ്,” പാ​ർ​വ​തി പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ര​ണ്ട് സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലാ​ണ് പാ​ർ​വ​തി ഈ ​സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത​ത്. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത 'ഫ്ലാ​ഷ്' എ​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ക്രൈം ​ത്രി​ല്ല​റി​ലൂ​ടെ​യാ​ണ് പാ​ർ​വ​തി ആ​ദ്യ​മാ​യി മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സ്ക്രീ​ൻ പ​ങ്കി​ട്ട​ത്.

2022ൽ ​റ​ത്തീ​ന സം​വി​ധാ​നം ചെ​യ്ത പു​ഴു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്.

Movies

വി​ല്ല​ന് രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ മ​ക​ന്‍റെ പേ​രു​മാ​യി സാ​മ്യം; പേ​ട്രി​യാ​റ്റി​ന് ക​ട്ട് പ​റ​ഞ്ഞ് സെ​ൻ​സ​ർ ബോ​ർ​ഡ്

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന പേ​ട്രി​യാ​റ്റ് മേ​യ് ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ക​ട്ട്. ചി​ത്ര​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ളും പേ​രു​ക​ളും വി​വാ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​വ ഒ​ഴി​വാ​ക്കാ​ൻ സെ​ൻ​സ​ർ ബോ‍​ർ​ഡ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് റീ-​എ​ഡി​റ്റ് ചെ​യ്ത് സി​നി​മ വീ​ണ്ടും സെ​ൻ​സ​ർ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. കൊ​ച്ചി​യി​ലെ ലാ​ൽ മീ​ഡി​യ സ്റ്റു‍​ഡി​യോ​യി​ൽ ചി​ത്ര​ത്തി​ന്‍റെ റീ ​എ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി.

ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ മ​ക​ന്‍റെ പേ​രു​മാ​യി ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍റെ പേ​രി​ന് സാ​മ്യ​മു​ള്ള​തി​നാ​ൽ ആ ​പേ​ര് മാ​റ്റാ​ൻ സെ​ൻ​സ​ർ ബോ‍​ർ​ഡ് നി​ർ​ദേ​ശി​ച്ച​താ​യാ​ണ് സൂ​ച​ന.

Movies

മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ച്ഛ​നാ​കാ​ന്‍ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചേ​നെ: പ്രി​യ​ദ​ര്‍​ശ​ന്‍

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​ന്‍റെ നൂ​റാം ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ. സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ലേ​യ്ക്ക് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ച്ഛ​നാ​കാ​ൻ ന​ട​നെ തേ​ടു​ക​യാ​ണെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

ഹി​ന്ദി ചി​ത്രം ഹാ​യ്‌​വാ​ന് ശേ​ഷ​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ലേ​യ്ക്ക് ക​ട​ക്കു​ക. മി​ഡ് ഡേ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്രി​യ​ദ​ർ​ശ​ൻ പ​ങ്കു​വ​ച്ച​ത്.

'മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കും. സ​ങ്കീ​ര്‍​ണ​മാ​യ സി​നി​മ​യാ​ണ്, മ്യൂ​സി​ക്ക​ല്‍ ആ​ണ്. അ​തി​നാ​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്‌​തെ​ടു​ക്കാ​നു​ണ്ട്. കൊ​മേ​ഷ്യ​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍ ആ​യ ചി​ത്ര​ത്തി​ല്‍ 12 പാ​ട്ടു​ക​ളു​ണ്ട്. ആ​ക്ഷ​നു​ണ്ട്. കു​ടും​ബ​ക​ഥ​യാ​ണ്. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ക​ഥ​യാ​ണ്. ര​ണ്ടു പേ​രും ക​ര്‍​ണാ​ടി​ക് ഗാ​യ​ക​രാ​ണ്.

അ​ച്ഛ​നാ​യി പു​തു​മു​ഖ​ത്തെ​യാ​ണ് നോ​ക്കു​ന്ന​ത്. ക​ര്‍​ണാ​ടി​ക്, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം അ​റി​യ​ണം. ക​ഥ ക​ളി​യും അ​റി​ഞ്ഞി​രി​ക്ക​ണം. അ​ച്ഛ​നെ കാ​സ്റ്റ് ചെ​യ്യു​ക വെ​ല്ലു​വി​ളി​യാ​ണ്.

എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് അ​ച്ഛ​ന്‍റെ വേ​ഷം ചെ​യ്യാ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചേ​നെ. മോ​ഹ​ന്‍​ലാ​ല്‍ ന​ന്നാ​യി പാ​ടും. സി​നി​മ​ക​ളി​ല്‍ പാ​ടി​യി​ട്ടു​മു​ണ്ട്. പ​ക്ഷെ അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഈ ​സി​നി​മ​യി​ല്‍ പാ​ടി​ക്കി​ല്ല'' പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍റെ 100ാമ​ത്തെ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ബി​നു ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ സ​ഹ​നി​ര്‍​മാ​താ​വാ​ണ്.

Movies

ഭ​യ​ങ്ക​ര സ​ങ്ക​ട​മു​ണ്ട്, അ​ങ്ങ​നെ ചെ​യ്യ​ല്ലെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​താ​ണ്: റാം ​ഷൂ​ട്ട് മു​ട​ങ്ങി​യ​തി​നെ​ക്കു​റി​ച്ച് ജീ​ത്തു ജോ​സ​ഫ്

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന റാം. ​എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​തും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. ല​ണ്ട​നി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ലേ​റെ​യും ന​ട​ന്ന​ത്.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന് സം​ഭ​വി​ച്ച​തെ​ന്താ​ണ് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ജീ​ത്തു ജോ​സ​ഫ്. റാ​മി​ന് സാ​മ്പ​ത്തി​ക പ്ര​ശ​ന​മു​ണ്ടെ​ന്നും ര​ണ്ട് ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് ഷൂ​ട്ട് ചെ​യ്യ​രു​തെ​ന്ന് താ​ൻ പ​റ​ഞ്ഞ​താ​ണെ​ന്നും എ​ല്ലാം ഒ​ന്നി​ച്ച് വ​ന്ന​പ്പോ​ൾ ഷൂ​ട്ടിം​ഗ് നി​ർ​ത്തേ​ണ്ടി വ​ന്നെ​ന്നും മു​ന്നോ​ട്ട് പോ​ക്ക് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം പോ​ലെ ആ​യി​രി​ക്കു​മെ​ന്നും ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു.

ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജീ​ത്തു​വി​ന്‍റെ പ്ര​തി​ക​ര​ണം.

''റാം ​ഫി​നാ​ന്‍​ഷ്യ​ല്‍ പ്ര​ശ്ന​ത്തി​ല്‍ കി​ട​ക്കു​ക​യാ​ണ്. വ​ള​രെ സ​ങ്ക​ട​മു​ള്ളൊ​രു കാ​ര്യ​മാ​ണ​ത്. ഒ​ത്തി​രി എ​ഫേ​ര്‍​ട്ട് എ​ടു​ത്ത​തും ഒ​ത്തി​രി പൈ​സ​യും മു​ട​ക്കി​യ പ്രൊ​ജ​ക്ട് ആ​ണ​ത്. നി​ര്‍​മാ​താ​ക്ക​ള്‍ തീ​രു​മാ​നി​ക്ക​ണം.

യു​കെ, മൊ​റോ​ക്കോ, ഇ​ന്ത്യ​യി​ലൊ​ക്കെ ഷൂ​ട്ട് ചെ​യ്തു. കു​റ​ച്ച് ഭാ​ഗ​ങ്ങ​ള്‍ ടു​ണീ​ഷ്യ​യി​ല്‍ ഷൂ​ട്ട് ചെ​യ്യാ​നു​ണ്ട്. അ​ത് ഭ​യ​ങ്ക​ര സ​ങ്ക​ട​മാ​യി പോ​യി. റെ​സ്യൂം ചെ​യ്ത് അ​തു​പോ​ലെ മേ​ക്ക് ചെ​യ്യാ​ന്‍ പ​റ്റി​യാ​ല്‍ റെ​ല​വ​ന്‍​സി​ന്‍റെ പ്ര​ശ്മ​മി​ല്ല.

ഹെ​വി ആ​യി​ട്ടു​ള്ള​തോ​ടെ ലാ​ര്‍​ജ​ര്‍ ദാ​ന്‍ ലൈ​ഫ് ക്യാ​ര​ക്ട​റ​ല്ല ഈ ​സി​നി​മ. ഒ​രാ​ളു​ടെ യാ​ത്ര​യും ആ​യാ​ളു​ടെ ഇ​മോ​ഷ​ന്‍​സു​ള്ള സി​നി​മ​യാ​ണ്. ര​സ​ക​ര​മാ​യ ആ​ക്ഷ​ന്‍ സ്വീ​ക്വ​ന്‍​സു​ള്ള ചി​ത്രം കൂ​ടി​യാ​ണ​ത്. വേ​റൊ​രു മൂ​ഡി​ലാ​ണ് അ​ത് പ​റ​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ടു ​പാ​ര്‍​ട്ട് സി​നി​മ​യാ​ണ് റാം. ​അ​ത് ഒ​ന്നി​ച്ചെ​ടു​ത്തു പോ​യി. ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ് ന​മു​ക്കാ​ദ്യം ഫ​സ്റ്റ് ഫി​നി​ഷ് ചെ​യ്യാ​മെ​ന്ന്. യു​കെ​യി​ല്‍ ത​ന്നെ ഫ​സ്റ്റും സെ​ക്ക​ന്‍റും ഉ​ണ്ട്.

അ​വി​ടെ പോ​യ​പ്പോ​ള്‍ ത​ന്നെ ര​ണ്ടും ഷൂ​ട്ട് ചെ​യ്തു. അ​ത് ക​ഴി​ഞ്ഞ് മൊ​റോ​ക്കോ​യി​ല്‍ പോ​യി ഇ​ന്ത്യ​യി​ല്‍ വ​ന്നു. എ​ല്ലാം കൂ​ട്ടി വ​ന്ന​പ്പോ​ള്‍ ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി.

20-25 ദി​വ​സ​മു​ണ്ടെ​ങ്കി​ല്‍ റാം ​ആ​ദ്യ​ഭാ​ഗം പൂ​ര്‍​ത്തി​യാ​കും. മ​റ്റൊ​രു 25 ദി​വ​സ​മു​ണ്ടെ​ങ്കി​ല്‍ ര​ണ്ടാം ഭാ​ഗ​വും. ആ​കെ മൊ​ത്തെ ഒ​രു 50 ദി​വ​സ​ത്തെ ഷൂ​ട്ട് മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്''. ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു.

Movies

വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും എ​ന്നെ പി​ന്നോ​ട്ട് വ​ലി​ക്കി​ല്ല, പ​ക്ഷേ എ​ൽ 3 ചെ​യ്യാ​നു​ള്ള വ​ലി​യ ത​ട​സം അ​താ​ണ്: പൃ​ഥ്വി​രാ​ജ്

എ​മ്പു​രാ​ന് നേ​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും ത​ന്നെ പി​ന്നോ​ട്ട് വ​ലി​ക്കി​ല്ലെ​ന്നും മൂ​ന്നാം ഭാ​ഗം കാ​ത്തി​രി​ക്കു​ന്ന​വ​ർ ഒ​രു​പാ​ടു​ണ്ടെ​ന്നും ന​ട​ൻ പൃ​ഥ്വി​രാ​ജ്. പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ ടീ​മി​നൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് ‘എ​ൽ3’​യെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്ന​ത്.

“കു​റ​ച്ച​ധി​കം സി​നി​മ​ക​ൾ അ​ഭി​ന​യി​ച്ചു തീ​ർ​ക്കാ​നു​ണ്ട്. കു​റേ നാ​ളു​ക​ളാ​യി എ​നി​ക്കു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന സി​നി​മ​ക​ളാ​ണ്, അ​പ്പോ​ൾ ഞാ​ൻ വീ​ണ്ടും അ​ടു​ത്ത ഒ​രു കൊ​ല്ലം ‘സം​വി​ധാ​നം ചെ​യ്യ​ട്ടേ’ എ​ന്നു പ​റ​ഞ്ഞു പോ​യാ​ൽ, അ​ത​വ​രോ​ട് ചെ​യ്യു​ന്ന ക്രൂ​ര​ത​യാ​കും.

‘എ​മ്പു​രാ​ൻ’ ക​ഴി​ഞ്ഞി​ട്ട് ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞ സി​നി​മ​ക​ളാ​ണ് ഇ​പ്പോ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് സം​വി​ധാ​ന​ത്തി​നു കു​റ​ച്ച് സ​മ​യം എ​ടു​ക്കും. ഒ​ന്നു​ര​ണ്ട് പ​രി​പാ​ടി​ക​ൾ മ​ന​സി​ലു​ണ്ട്. സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ​വ​ർ​ക്കും ആ​ഗ്ര​ഹ​മു​ണ്ട്.

വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കാ​ര​ണം ഒ​രു സി​നി​മ ചെ​യ്യാ​നോ ചെ​യ്യാ​തി​രി​ക്കാ​നോ, അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ക്കു​ന്ന ആ​ള​ല്ല ഞാ​ന്‍. ‘എ​മ്പു​രാ​ന്‍’ എ​ന്ന സി​നി​മ ഇ​ഷ്ട​പ്പെ​ടാ​ത്ത ഒ​രു​പാ​ട് ആ​ളു​ക​ള്‍ ഉ​ണ്ടാ​വും. പ​ക്ഷേ എ​ന്നി​രു​ന്നാ​ലും എ​നി​ക്ക് തോ​ന്നു​ന്നു, പൊ​തു​വാ​യി അ​തി​ന്‍റെ​യൊ​രു അ​ടു​ത്ത ഭാ​ഗം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​മു​ണ്ട്.

അ​പ്പോ​ള്‍ എ​നി​ക്ക് അ​താ​ണ് വ​ലി​യൊ​രു പ്ര​ചോ​ദ​നം. കാ​ര​ണം ഞാ​ന്‍ ഇ​പ്പോ​ഴും എ​വി​ടെ​യെ​ങ്കി​ലും പോ​യാ​ല്‍ ഒ​രു ചോ​ദ്യ​മെ​ങ്കി​ലും ‘എ​ല്‍ 3’ എ​ന്നു വ​രു​മെ​ന്നാ​ണ്. ഇ​ന്നു​വ​രെ ഒ​രു പ്ര​സ് മീ​റ്റി​ല്‍ പോ​യി​ട്ട് എ​ല്‍ 3 യെ​ക്കു​റി​ച്ച് ചോ​ദി​ക്കേ​ണ്ടെ​ന്ന് ആ​രും ക​രു​തി​യി​ട്ടി​ല്ല. 

അ​ത് ഉ​ള്ളി​ട​ത്തോ​ളം കാ​ലം അ​ത് ചെ​യ്യാ​ന്‍ എ​നി​ക്ക് ഒ​രു പ്ര​ചോ​ദ​നം ഉ​ണ്ട്. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ത​ട​സം എ​ന്ന് പ​റ​യു​ന്ന​ത് എ​ന്‍റെ സ​മ​യ​മാ​ണ്. തീ​ര്‍​ച്ച​യാ​യും ലാ​ലേ​ട്ട​ന്‍റെ​യൊ​ക്കെ സ​മ​യം എ​ന്‍റെ സ​മ​യ​ത്തേ​ക്കാ​ള്‍ വി​ല​പ്പെ​ട്ട​താ​ണ്.

പ​ക്ഷേ ഞാ​ന്‍ അ​തി​നു​വേ​ണ്ടി ഒ​രു സ​മ​യം മാ​റ്റി​വ​യ്ക്കു​ക എ​ന്നു​ള്ള​താ​ണ് അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ചാ​ല​ഞ്ച് എ​ന്ന് പ​റ​യു​ന്ന​ത്. പി​ന്നെ എ​നി​ക്ക് അ​ല്ലാ​തെ ഒ​ന്നു​ര​ണ്ട് ക​മ്മി​റ്റ്മെ​ന്‍റ്സ് ഉ​ണ്ട്, ഡ​യ​റ​ക്റ്റ് ചെ​യ്യാ​നു​ള്ള​ത്. സി​നി​മ ചെ​യ്യാ​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ള ഒ​ന്നു ര​ണ്ട് പ്രൊ​ഡ്യൂ​സേ​ഴ്സ് ഒ​ക്കെ​യു​ണ്ട്. അ​തി​ന്‍റെ​യൊ​ക്കെ കാ​ര്യ​ങ്ങ​ള്‍ നോ​ക്ക​ണം” പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

ലൂ​സി​ഫ​ർ ഫ്രാ​ഞ്ചൈ​സി​യി​ലെ മൂ​ന്നാം ഭാ​ഗ​ത്തി​ന് ‘അ​സ്ര​യേ​ൽ’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Movies

അ​തി​മ​നോ​ഹ​രം; മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് പേ​രി​ട്ടു

തു​ട​രു​മി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. അ​തി​മ​നോ​ഹ​രം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 

മ​ല​യ്ക്ക് പോ​കു​ന്ന സ്വാ​മി​മാ​ർ​ക്കി​ട​യി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ടി. ​എ​സ്. ല​വ് ലാ​ജ​ന്‍റെ ഫ​സ്റ്റ് ലു​ക്കോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ടി.​എ​സ്. ലൗ​ലാ​ജ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.

 

NRI

മോ​ഹ​ൻ​ലാ​ലും സം​ഘ​വും ഹൂ​സ്റ്റ​ണി​ൽ; "കി​ലു​ക്കം 25' വി​സ്മ​യ​മാ​ക്കാ​ന്‍ ഒ​രു​ങ്ങി മ​ല​യാ​ളി സമൂഹം

ഹൂ​സ്റ്റ​ണ്‍: ഇ​തി​ഹാ​സ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും സം​ഘ​വും ഹൂ​സ്റ്റ​ണി​ൽ എ​ത്തി. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന "കി​ലു​ക്കം 25: മോ​ഹ​ന്‍​ലാ​ല്‍ ലൈ​വ് സ്റ്റേ​ജ് ഷോ'​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​രം ഹൂ​സ്റ്റ​ണി​ൽ എ​ത്തി​യ​ത്.

19 വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ലും സം​ഘ​വും അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം 6.30ന് ​ടെ​ക്‌​സ​സി​ലെ ഷു​ഗ​ര്‍​ലാ​ന്‍​ഡി​ലു​ള്ള സ്മാ​ര്‍​ട്ട് ഫി​നാ​ന്‍​ഷ്യ​ല്‍ സെ​ന്‍റ​റി​ലാ​ണ് മെ​ഗാ​ഷോ അ​ര​ങ്ങേ​റു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ ഹൂ​സ്റ്റ​ണി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "കി​ലു​ക്കം 25' വി​ൻ​സ​ർ ഹോം ​ലെ​ൻ​ഡിം​ഗി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. വി​ൻ​സ​ർ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റാ​ണ് പ​രി​പാ​ടി​യു​ടെ മാ​നേ​ജ്മെ​ന്‍റ്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മ​നോ​ജ് കെ. ​ജ​യ​ൻ, സ്റ്റീ​ഫ​ൻ ദേ​വ​സി, ജ്യോ​ത്സ​ന, ഭാ​മ, നോ​ബി, കു​ട്ടി അ​ഖി​ൽ, അ​പ​ർ​ണ മ​ൾ​ബ​റി, ര​മ്യ, ബ്രൂ​സ് ലീ, ​ബാ​ല മു​ര​ളി, ശ്യാം ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന താ​ര​നി​ര അ​ണി​നി​ര​ക്കും.

സം​ഗീ​തം, നൃ​ത്തം, കോ​മ​ഡി, അ​ഭി​ന​യ​വൈ​ഭ​വം എ​ന്നി​വ ഒ​രു​മി​ച്ചു​ചേ​ർ​ന്ന ഒ​രു ഗ്രാ​ൻ​ഡ് ലൈ​വ് സ്റ്റേ​ജ് ഷോ ​ആ​യി​രി​ക്കും ഈ ​പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മി​ക​ച്ച ശ​ബ്ദ - ദൃ​ശ്യ സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്മാ​ർ​ട്ട്ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഏ​ക​ദേ​ശം 6,000ത്തി​ല​ധി​കം പ്രേ​ക്ഷ​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ലു​ക​ൾ, വ്യ​വ​സാ​യി​ക​ൾ, സ​മൂ​ഹ​നേ​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ്രേ​ക്ഷ​ക​സ​മൂ​ഹം ഈ​പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാം​സ്‌​കാ​രി​ക അ​ഭി​മാ​ന​വും ആ​ഘോ​ഷി​ക്കു​ന്ന ഈ​മ​ഹ​ത്താ​യ പ​രി​പാ​ടി, അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സീ​റ്റ് ഉ​റ​പ്പാ​ക്കു​വാ​ൻ: ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് (വി​കാ​രി) - (832) 997-9788, ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (അ​സി​സ്റ്റ​ന്‍റ് വി​കാ​രി) - (346) 332-8889, ഫാ. ​ടെ​ജി എ​ബ്ര​ഹാം (അ​സി​സ്റ്റ​ന്‍റ് വി​കാ​രി) - (469) 644-2800, തോ​മ​സ് പ​ണി​ക്ക​ർ (ട്ര​ഷ​റ​ർ) - (832) 539-3843, മ​നോ​ജ് മാ​ത്യു (സെ​ക്ര​ട്ട​റി) - (281) 226-0499, ഡോ. ​സ​ക്ക​റി​യ തോ​മ​സ് (ഷൈ​ജു) - (832) 643-9942 (ജ​ന​റ​ൽ ക​ൺ​വീ​ന​ർ).

Movies

ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു, ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം; വോ​ട്ട് ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോളിംഗ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ലാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ന​ട​ൻ മോ​ഹ​ൻ​ലാ​ലും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ എ​ത്തി. വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ താ​രം മു​ട​വ​ൻ​മു​ക​ളി​ലെ സ്കൂ​ളി​ലെ​ത്തി. രാ​വി​ലെ 6.30 ക​ഴി​ഞ്ഞ​തോ​ടെ ത​ന്നെ താ​രം ക്യൂ​വി​ൽ എ​ത്തി.

ഏ​ക​ദേ​ശം 7.30ടെ​യാ​ണ് താ​രം വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ​ത്. മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ​ക്കും ആ​വേ​ശ​മാ​യി. എ​ല്ലാ​വ​രും താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

‘‘ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു. ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം, കേ​ര​ള​മേ വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ക’’​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച ശേ​ഷം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. 

30,471 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സം​സ്ഥാ​ന​ത്തെ 30,495 ബൂ​ത്തു​ക​ളി​ലാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത്.

Movies

ദൃ​ശ്യം 3യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ആ​മ​സോ​ൺ

മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ. ചി​ത്ര​ത്തി​ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗ് അ​വ​കാ​ശ​ങ്ങ​ൾ ഇ​നി ആ​മ​സോ​ൺ പ്രൈ​മി​നാ​യി​രി​ക്കു​മെ​ന്നും ഒ​ടി​ടി റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന് ഇ​നി പ​ങ്കു​ണ്ടാ​കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നേ​ര​ത്തെ ഏ​പ്രി​ൽ ര​ണ്ടി​ന് നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മേ​യ് 21-ലേ​ക്ക് മാ​റ്റി​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

‘ആ​ശി​ർ​വാ​ദ് സി​നി​മാ​സും ആ​മ​സോ​ണും ത​മ്മി​ലു​ള്ള നി​ല​വി​ലു​ള്ള ക​രാ​റു​ക​ളി​ലെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു​കൊ​ണ്ട് ‘ദൃ​ശ്യം 3’ (മ​ല​യാ​ളം) എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ​വി​ധ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളു​ടെ​യും (എ​സ്വി​ഒ​ഡി, ടി​വി​ഒ​ടി, ഏ​വി​ഒ​ഡി, എ​ഫ്‍​വി​ഒ​ഡി, ഇ​എ​സ്ടി എ​ന്നി​വ​യു​ൾ​പ്പെ​ടെ, എ​ന്നാ​ൽ അ​വ​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​തെ) ഒ​രേ​യൊ​രു ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​മ​സോ​ൺ സെ​ല്ല​ർ സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് (ആ​മ​സോ​ൺ) ആ​ണെ​ന്ന് ഇ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്നു.

ഈ ​സി​നി​മ​യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ ആ​മ​സോ​ണി​ന് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ ഈ ​അ​വ​കാ​ശ​ങ്ങ​ൾ വി​ൽ​ക്കാ​നോ, ലൈ​സ​ൻ​സ് ന​ൽ​കാ​നോ, ഏ​തെ​ങ്കി​ലും മൂ​ന്നാം ക​ക്ഷി​ക്ക് താ​ൽ​പ്പ​ര്യ​മോ ബാ​ധ്യ​ത​യോ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നോ (അ​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്കോ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്കോ മ​റ്റേ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ​ക്കോ) യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്ന് ഇ​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ആ​മ​സോ​ണി​ന്‍റെ ഈ ​സ​വി​ശേ​ഷാ​ധി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യി ഈ ​സി​നി​മ​യു​മാ​യോ അ​തി​ന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളു​മാ​യോ ഏ​തെ​ങ്കി​ലും വ്യ​ക്തി​യോ സ്ഥാ​പ​ന​മോ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മോ ഇ​ട​പ​ഴ​കു​ക​യാ​ണെ​ങ്കി​ൽ, അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​വും ചെ​ല​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​വ​ർ ത​ന്നെ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ക്കു​ന്നു.

ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​മ​സോ​ണി​ന്‍റെ സ​വി​ശേ​ഷാ​ധി​കാ​ര​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യോ ക​രാ​ർ ബ​ന്ധ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യോ ഇ​ൻ​ജം​ഗ്ഷ​ൻ ഉ​ത്ത​ര​വു​ക​ളും ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​മ​സോ​ണി​ൽ നി​ക്ഷി​പ്ത​മാ​ണ്.’ ആ​മ​സോ​ൺ പ്രൈ​മി​ന്‍റെ പ്ര​സ്താ​വ​ന ഇ​ങ്ങ​നെ.

Movies

മ​ല​യാ​ള​ത്തി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പേ​ട്രി​യ​റ്റ് മേ​യ് ഒ​ന്നി​നെ​ത്തും  

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന പേ​ട്രി​യ​റ്റ് പു​തി​യ റി​ലീ​സിം​ഗ് തി​യ​തി പു​റ​ത്തു​വി​ട്ടു. ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി മേ​യ് ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നേ​ര​ത്തെ ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

 

 

2026 മേ​യ് ഒ​ന്നി​ന് ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്റെ പു​തി​യ റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ട​ത്. മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു

Movies

കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും; പേ​ട്രി​യാ​റ്റ് റി​ലീ​സ് നീ​ട്ടി

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന പേ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സ് നീ​ട്ടി. ചി​ത്രം ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

നി​ന​ച്ചി​രി​ക്കാ​തെ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ്ദം മൂ​ലം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​യെ​ന്നാ​ണ് നി​ർ​മാ​താ​വ് ആ​ന്‍റേ ജോ​സ​ഫ് അ​റി​യി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ പു​തി​യ റി​ലീ​സിം​ഗ് തി​യ​തി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വി​ടു​മെ​ന്നും ആ‍​ന്‍റേ ജോ​സ​ഫ് അ​റി​യി​ച്ചു. പേ​ട്രി​യ​റ്റ് നി​ങ്ങ​ള്‍​ക്ക് മു​ന്നി​ലേ​ക്ക് ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്നും ആ​ന്‍റോ ജോ​സ​ഫ് പ​റ​യു​ന്നു.

 

Kerala

മോ​ഹ​ൻ​ലാ​ലി​ന് ആ​ശ്വാ​സം; ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂഡൽഹി: വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​റ​ക്കി. താ​രം സ​മ​ർ​പ്പി​ച്ച ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് നാ​ല​ര​യ്‌​ക്കു​ള്ളി​ൽ നീ​ക്കി​യ ലി​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്.

മെ​റ്റ​യ​ട​ക്കം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഹ​ർ​ജി. അ​തേ​സ​മ​യം ഹ​ർ​ജി​യെ മെ​റ്റ എ​തി​ർ​ത്തി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മ​ല്ലെ​ന്നു​മാ​ണ് മെ​റ്റ വാ​ദി​ച്ച​ത്.

കേ​സി​ൽ മോ​ഹ​ൻ​ലാ​ലി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം ​എ​ഫ് ഫി​ലി​പ്പ്, ശ്രീ​ഹ​രി ഇ​ന്ദു ക​ലാ​ധ​ര​ൻ, സ്മി​ത ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

എ​ന്തി​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്രം അ​നു​വാ​ദം ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന് ഓ​ൺ​ലൈ​ൻ ഇ​കോ​മേ​ഴ്സ് സ്ഥാ​പ​ന​ത്തോ​ട് കോ​ട​തി ചോ​ദി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​ത് മാ​റ്റു​മെ​ന്ന് ഓ​ൺ​ലൈ​ൻ സ്ഥാ​പ​നം മ​റു​പ​ടി ന​ൽ​കി.

വ്യ​ക്തി അ​വ​കാ​ശ​ത്തെ ലം​ഘി​ച്ച ലി​ങ്കു​ക​ൾ മാ​റ്റി​യ​തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ എ​തി​ർ​ക്ഷി​ക​ൾ​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കേ​സ് ജൂ​ലാ​യ് നാ​ലി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Movies

ദൃ​ശ്യം 2 വീ​ണ്ടും വ​രു​ന്നു; ചി​ത്രം റി-​റി​ലീ​സി​ന്

മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ ദൃ​ശ്യം 2 വീ​ണ്ടും റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. 2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ത്രി​ല്ല​റു​ക​ളി​ലൊ​ന്നാ​യ ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ദൃ​ശ്യം 2. 2021-ലാ​യി​രു​ന്നു ഈ ​ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

കോ​വി​ഡ് സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ഒ​ടി​ടി റി​ലീ​സാ​യാ​ണ് ദൃ​ശ്യം 2 പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

ദൃ​ശ്യം 3 റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ദൃ​ശ്യം 2 തി​യ​റ്റ​റു​ക​ളി​ലെ​ത്താ​ൻ പോ​കു​ന്ന​ത്. ഏ​പ്രി​ൽ 10 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

Kerala

എ​ഐ വ്യാ​ജ വീ​ഡി​യോ; മോ​ഹ​ൻ​ലാ​ൽ പു​തി​യ ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​ഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ‌​ട​തി. പു​തി​യ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച്ച പ​രി​ഗ​ണി​ക്കും. ത​ന്‍റെ ശ​ബ്ദ​മ​ട​ക്കം ക്ലോ​ൺ ചെ​യ്യു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

ലി​ങ്കു​ക​ൾ നി​ർ​മി​ച്ച എ​ല്ലാ​വ​രെ​യും ക​ക്ഷി​യാ​ക്കാ​നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ൽ​കാ​നു​മാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും ഇ​ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

മെ​റ്റ​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി ജ്യോ​തി​സിം​ഗാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ​ഫ്. ഫി​ലി​പ്പ്, ശ്രീ​ഹ​രി ഇ​ന്ദു​ക​ലാ​ധ​ര​ൻ, സ്മി​ത ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Movies

എ​ന്‍റെ ശ​ബ്ദ​വും ചി​ത്ര​വും പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്; മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ പേ​ര്, ശ​ബ്‌​ദം, ചി​ത്രം, ത​ന​താ​യ ശൈ​ലി​ക​ൾ എ​ന്നി​വ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എ​ഐ വീ​ഡി​യോ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​ൾ​പ്പ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ പേ​ര്, ശ​ബ്‌​ദം, സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ‍​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Kerala

ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​രും; പൊ​ടി​ച്ച​ത് 11,21,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ ചെ​ല​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 11,21,000 രൂ​പ അ​ഭി​മു​ഖ​ത്തി​ന് ചെ​ല​വാ​യെ​ന്നും സ​ർ​ക്കാ​ർ ഫ​ണ്ടാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്നു.

തി​രു​വ​ല്ല സ്വ​ദേ​ശി റി​ജോ വ​ള്ളം​കു​ള​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ പു​റ​ത്ത് വി​ട്ട​ത്. ‌‌അ​തേ​സ​മ​യം അ​ഭി​മു​ഖ​ത്തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​രും എ​ന്ന പേ​രി​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ക്ലി​ഫ് ഹൗ​സി​ലാ​ണ് ന​ട​ത്തി​യ​ത്.

അ​ഭി​മു​ഖ​ത്തി​ന്‍റെ ടീ​സ​റും ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വു​മാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. അ​തേ​സ​മ​യം അ​ഭി​മു​ഖം പി​ആ​ർ വ​ർ​ക്കാ​ണെ​ന്ന് പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ച്ചി​രു​ന്നു. ലാ​ലും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​പി​എം പ​റ​ഞ്ഞ​ത്.

Movies

ജോ​ർ​ജു​കു​ട്ടി ഏ​പ്രി​ൽ ര​ണ്ടി​ന് എ​ത്തി​ല്ല; ദൃ​ശ്യ​ത്തി​നാ​യി ആ ​സ്പെ​ഷ്യ​ൽ ദി​നം വ​രെ കാ​ത്തി​രി​ക്ക​ണം  

ജോ​ർ​ജു​കു​ട്ടി ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ. ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ദൃ​ശ്യം-3 ഏ​പ്രി​ൽ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ല്ല. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി. പ​ക​രം മേ​യ് 21-ന് ​മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

ഭൂ​ത​കാ​ലം ഒ​രി​ക്ക​ലും നി​ശ​ബ്ദ​മാ​യി​രി​ക്കി​ല്ല അ​ത് കാ​ത്തി​രി​ക്കു​ക മാ​ത്ര​മേ ചെ​യ്യൂ.. ജോ​ർ​ജു​കു​ട്ടി എ​ത്തു​ന്നു, സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം മ​ല​യാ​ള സി​നി​മ​ക​ളു​ടെ ഗ​ൾ​ഫ് റി​ലീ​സി​നെ ബാ​ധി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് റി​ലീ​സ് മാ​റ്റാ​നു​ള്ള തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ റി​ലീ​സ് ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് മേ​യ് മാ​സ​ത്തി​ലേ​ക്ക് ചി​ത്രം മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഡി​സം​ബ​ർ ആ​ദ്യം അ​വ​സാ​നി​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ർ അ​നി​ൽ, അ​ൻ​സി​ബ ഹ​സ്സ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തും.

സ​തീ​ഷ് കു​റു​പ്പാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റ​ർ: വി​നാ​യ​ക്, സം​ഗീ​തം: അ​നി​ൽ ജോ​ൺ​സ​ൺ.

National

വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം; മോ​ഹ​ൻ​ലാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ പേ​ര്, ശ​ബ്‌​ദം, ചി​ത്രം, ത​ന​താ​യ ശൈ​ലി​ക​ൾ എ​ന്നി​വ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എ​ഐ വീ​ഡി​യോ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​ൾ​പ്പ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ പേ​ര്, ശ​ബ്‌​ദം, സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ‍​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Movies

വീ​ണ്ടും ഒ​ന്നി​ച്ച് ഹി​റ്റ് ജോ​ഡി​ക​ൾ; പ്രി​യ​ദ​ർ​ശ​ന്‍റെ 100-ാം ചി​ത്രം, നാ​യ​ക​ന്‍ മോ​ഹ​ൻ​ലാ​ൽ  

മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ജോ​ഡി​ക​ളാ​യ പ്രി​യ​ദ​ർ​ശ​നും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. പ്രി​യ​ദ​ർ​ശ​ന്‍റെ നൂ​റാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്റ​ണി പെ​രു​മ്പാ​വൂ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി​നു ജോ​ർ​ജ് അ​ല​ക്‌​സാ​ണ്ട​ർ സ​ഹ​നി​ർ​മാ​താ​വാ​ണ്. ആ​ശി​ർ​വാ​ദി​ന്‍റെ 38-ാമ​ത്തെ ചി​ത്ര​മാ​ണി​ത്. 

"നൂ​റാ​മ​ത്തെ സി​നി​മ ന​മ്മ​ൾ ഒ​രു​മി​ച്ച് ചെ​യ്യു​ന്നു. എ​ന്‍റെ നൂ​റാ​മ​ത്തെ സി​നി​മ​യാ​യ​തു​കൊ​ണ്ടു​ള്ള സു​ഖ​മ​ല്ല, ആ​ദ്യ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച അ​തേ നാ​യ​ക​ൻ നൂ​റാ​മ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്നു​ള്ള​ത് ലോ​ക സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​രി​ക്കും.

ഈ ​റി​ക്കാ​ർ​ഡ് ഒ​രു​കാ​ല​ത്തും തി​രു​ത്തി​യെ​ഴു​ത​പ്പെ​ടാ​ൻ പോ​കു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു റി​ക്കാ​ർ​ഡോ​ടു​കൂ​ടി​യാ​ണ് നൂ​റാ​മ​ത്തെ സി​നി​മ ചെ​യ്യു​ന്ന​ത്', ചി​ത്രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ​യി​ൽ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

'സി​നി​മ ന​ല്ല​തോ ചീ​ത്ത​യോ എ​ന്ന് ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും. സി​നി​മ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​വേ​ണ്ടി ര​ണ്ടു​വാ​ക്ക് ഞാ​ൻ പ​റ​യാം. ഇ​തൊ​രു ഫീ​ൽ​ഗു​ഡ് എ​ന്‍റ​ർ​ടെ​യ്‌​ന​ർ വി​ത്ത് മ്യൂ​സി​ക് ആ​ൻ​ഡ് ഡ്രാ​മ ആ​യി​രി​ക്കും', സി​നി​മ​യെ​ക്കു​റി​ച്ച് പ്രി​യ​ദ​ർ​ശ​ൻ സൂ​ചി​പ്പി​ച്ചു.

ഉ​ട​നേ, ‘ആ​ക്ഷ​ൻ ഇ​ല്ലേ’ എ​ന്നാ​യി മോ​ഹ​ൻ​ലാ​ൽ. ആ​ക്ഷ​ൻ ഇ​ല്ലാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ന്‍റെ മ​റു​പ​ടി. അ​തു​കൂ​ടെ ചേ​ർ​ത്തു​പ​റ​യ​ണ്ടേ​യെ​ന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ചോ​ദി​ച്ച​പ്പോ​ൾ, ഒ​രു മോ​ഹ​ൻ​ലാ​ൽ സി​നി​മ​യി​ൽ​നി​ന്ന് സ്വാ​ഭാ​വി​ക​മാ​യും ആ​രാ​ധ​ക​രും കു​ടും​ബ​പ്രേ​ക്ഷ​ക​രും ആ​ക്ഷ​ൻ പ്ര​തീ​ക്ഷി​ക്കി​ല്ലേ എ​ന്നാ​യി പ്രി​യ​ദ​ർ​ശ​ൻ.

കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും ഫാ​ൻ​സി​നും ദ​ഹി​ക്കു​ന്ന സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്‍റെ മ​ന​സി​ലു​ള്ള ആ​ഗ്ര​ഹം. ആ ​ആ​ഗ്ര​ഹം വെ​ച്ചാ​ണ് സി​നി​മ ചെ​യ്യാ​നാ​യി ഇ​റ​ങ്ങു​ന്ന​ത്, പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും ന​ട​നെ​ന്ന നി​ല​യി​ൽ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണി​ത്. ഇ​ത് വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും സം​ഭ​വി​ക്കു​ന്ന​ത​ല്ല മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

പൂ​ച്ച​ക്കൊ​രു മൂ​ക്കു​ത്തി​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം​ചെ​യ്ത ആ​ദ്യ​ചി​ത്രം. മോ​ഹ​ൻ​ലാ​ൽ ആ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. പ്രി​യ​ദ​ർ​ശ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി​യ ആ​ദ്യ​ചി​ത്ര​മാ​യ സി​ന്ദൂ​ര സ​ന്ധ്യ​യ്ക്ക് മൗ​നം എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​വേ​ഷം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Kerala

വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മ​ല്ല; ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മോ​ഹ​ൻ​ലാ​ൽ. ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ ക​രു​ത്തും വ്യ​ക്ത​ത​യു​മു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പോ​ഡ്കാ​സ്റ്റി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ശം​സ.

ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത​ൽ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ മോ​ദി മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന നേ​താ​വാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​മ്മ​യെ​പ്പോ​ലെ കാ​ണു​ന്നു. അ​ദ്ദേ​ഹം ഒ​രു യോ​ഗി​യാ​ണെ​ന്നും വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മ​ല്ല മോ​ദി​യു​ടേ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ബു​ദ്ധി​മു​ട്ടേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മോ​ദി രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​ത് ക​ണ്ടു​പ​ഠി​ക്കേ​ണ്ട​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

കോ​ടി​യേ​രി​യു​ടെ മ​ര​ണം വ​ല്ലാ​തെ വേ​ദ​ന​യു​ണ്ടാ​ക്കി; മോ​ഹ​ൻ​ലാ​ലി​നോ​ട് മ​ന​സ് തു​റ​ന്ന് മു​ഖ്യ​മ​ന്ത്രി  

മോ​ഹ​ൻ​ലാ​ലു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​നി​മി​ഷ​ങ്ങ​ളെ​ല്ലാം ഓ​ർ​ത്തെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​ന​സു​തു​റ​ന്ന​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ മ​രി​ച്ച​ത് ത​നി​ക്ക് വ​ലി​യ വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്നും പി​ണ​റാ​യി പ​റ​യു​ന്നു​ണ്ട്. ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം വീ​ട്ടി​ൽ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​തി​ന്‍റെ രു​ചി മ​റ്റെ​വി​ടെ പോ​യാ​ലും കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന​വും ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്. മ​ല​യാ​ള സി​നി​മ​യി​ൽ മ​റ​ക്കാ​നാ​വാ​ത്ത സി​നി​മ​ക​ളി​ലൊ​ന്ന് അ​മൃ​തം ഗ​മ​യ ആ​ണ്. ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ട്. ആ​ക്ഷ​ൻ പ​ട​ങ്ങ​ൾ കാ​ണാ​നാ​ണ് ഏ​റെ​യി​ഷ്ടം. ര​ജ​നീ​കാ​ന്തി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ടം തോ​ന്നി​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​പ്പ​ത്തി​ൽ ഭൂ​ത​പ്രേ​ത പി​ശാ​ചു​ക്ക​ളെ ത​നി​ക്ക് ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ലൈ​റ്റ് ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. എം​എ​ല്‍​എ​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ വീ​ട്ടി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു കാ​ല​മാ​ണ്.

രാ​ത്രി​യി​ലെ ഇ​രു​ളി​ൽ ഏ​ത് സ​മ​യ​വും എ​വി​ടെ​യും ഏ​ത് പ്രേ​ത​വും ഭൂ​ത​വും പ്ര​ത്യ​ക്ഷ​പെ​ടാ​മെ​ന്നാ​ണ് തോ​ന്നി​യി​രു​ന്ന​ത്. അ​തെ​ല്ലാം വ​ള​ര്‍​ന്ന​പ്പോ​ൾ താ​ൻ ത​ന്നെ മാ​റ്റി​യെ​ടു​ത്തു.

ത​നി​ക്കു​ള്ള​ത് ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ മാ​ത്ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട്ടു​പോ​യെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ അം​ശം മ​ന​സി​ലു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ഈ​ശ്വ​ര വി​ശ്വാ​സി​ക​ളാ​യി​രു​ന്നു. രാ​മാ​യ​ണ​വും കൃ​ഷ്ണ​പ്പാ​ട്ടും അ​മ്മ​യ്ക്ക് വാ​യി​ച്ചു​കൊ​ടു​ക്കും. അ​ഞ്ചാം ത​ര​ത്തി​ൽ ആ​ദ്യ പ​ഠ​നം അ​വ​സാ​നി​ച്ചു. അ​മ്മ ജീ​വി​ത​ത്തി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ണ​ലാ​യി അ​മ്മ എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഏ​റെ ക​രു​ത​ലോ​ടെ എ​ന്നെ വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് എ​ന്‍റെ അ​മ്മ. അ​മ്മ​യു​ടെ വേ​ർ​പി​രി​യ​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​ര​ക്ഷ​രം പോ​ലും പു​റ​ത്ത് പ​റ​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​ണ്.

അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ബീ​ഡി കെ​ട്ടു​ന്ന പ​ണി​ക്ക് പോ​യി​രു​ന്ന ഒ​രു ബാ​ല്യ​മാ​യി​രു​ന്നു ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷെ അ​വി​ടെ ചെ​ന്ന​പ്പോ​ൾ കു​ട്ടി പ​ഠി​ക്ക​ട്ടെ എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അ​ത​റി​ഞ്ഞ് എ​ത്തി​യ പ്ര​ധാ​ന​ധ്യാ​പ​ക​നും മാ​നേ​ജ​റും അ​മ്മ​യോ​ട് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ്കൂ​ളി​ൽ ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ത്തു.

യു​പി സ്‌​കൂ​ളി​ൽ വ​ച്ച് ക​ഥാ​പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ന​ന്നാ​യി വാ​യി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് കു​റ​ഞ്ഞു. ടോ​ൾ​സ്റ്റോ​യ്, വി​ക്ട​ർ ഹ്യൂ​ഗോ, ത​ക​ഴി എ​ന്നി​വ​രു​ടെ ര​ച​ന​ക​ൾ വാ​യി​ക്കു​മാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ വ്യാ​കു​ല​പ്പെ​ടാ​റി​ല്ല, അ​തി​ൽ ഇ​ട​പെ​ടാ​റി​ല്ല.

ഇ​ന്ന് വ​രെ ഒ​രു വാ​ർ​ത്ത​യി​ലും നേ​രി​ട്ട് വി​ളി​ച്ച് ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി​യോ​ടു​ള്ള എ​തി​ർ​പ്പാ​ണ് ത​ന്നെ പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന, ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്.

ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

അ​മ്മ​യു​ടെ വേ​ർ​പി​രി​യ​ൽ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല, ബീ​ഡി കെ​ട്ടു​ന്ന പ​ണി​ക്ക് പോ​യി; മ​ന​സ് തു​റ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക്കാ​ല ഓ​ർ​മ​ക​ൾ ന​ട​ൻ മോ​ഹ​ൻ​ലാ​ലു​മാ​യി പ​ങ്കു​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​ന​സു​തു​റ​ന്ന​ത്.

ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന​വും ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്. മ​ല​യാ​ള സി​നി​മ​യി​ൽ മ​റ​ക്കാ​നാ​വാ​ത്ത സി​നി​മ​ക​ളി​ലൊ​ന്ന് അ​മൃ​തം ഗ​മ​യ ആ​ണ്. ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ട്. ആ​ക്ഷ​ൻ പ​ട​ങ്ങ​ൾ കാ​ണാ​നാ​ണ് ഏ​റെ​യി​ഷ്ടം. ര​ജ​നീ​കാ​ന്തി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ടം തോ​ന്നി​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​പ്പ​ത്തി​ൽ ഭൂ​ത​പ്രേ​ത പി​ശാ​ചു​ക്ക​ളെ ത​നി​ക്ക് ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ലൈ​റ്റ് ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. എം​എ​ല്‍​എ​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ വീ​ട്ടി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു കാ​ല​മാ​ണ്.

രാ​ത്രി​യി​ലെ ഇ​രു​ളി​ൽ ഏ​ത് സ​മ​യ​വും എ​വി​ടെ​യും ഏ​ത് പ്രേ​ത​വും ഭൂ​ത​വും പ്ര​ത്യ​ക്ഷ​പെ​ടാ​മെ​ന്നാ​ണ് തോ​ന്നി​യി​രു​ന്ന​ത്. അ​തെ​ല്ലാം വ​ള​ര്‍​ന്ന​പ്പോ​ൾ താ​ൻ ത​ന്നെ മാ​റ്റി​യെ​ടു​ത്തു.

ത​നി​ക്കു​ള്ള​ത് ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ മാ​ത്ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട്ടു​പോ​യെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ അം​ശം മ​ന​സി​ലു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ഈ​ശ്വ​ര വി​ശ്വാ​സി​ക​ളാ​യി​രു​ന്നു. രാ​മാ​യ​ണ​വും കൃ​ഷ്ണ​പ്പാ​ട്ടും അ​മ്മ​യ്ക്ക് വാ​യി​ച്ചു​കൊ​ടു​ക്കും. അ​ഞ്ചാം ത​ര​ത്തി​ൽ ആ​ദ്യ പ​ഠ​നം അ​വ​സാ​നി​ച്ചു. അ​മ്മ ജീ​വി​ത​ത്തി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ണ​ലാ​യി അ​മ്മ എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഏ​റെ ക​രു​ത​ലോ​ടെ എ​ന്നെ വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് എ​ന്‍റെ അ​മ്മ. അ​മ്മ​യു​ടെ വേ​ർ​പി​രി​യ​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​ര​ക്ഷ​രം പോ​ലും പു​റ​ത്ത് പ​റ​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​ണ്.

അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ബീ​ഡി കെ​ട്ടു​ന്ന പ​ണി​ക്ക് പോ​യി​രു​ന്ന ഒ​രു ബാ​ല്യ​മാ​യി​രു​ന്നു ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷെ അ​വി​ടെ ചെ​ന്ന​പ്പോ​ൾ കു​ട്ടി പ​ഠി​ക്ക​ട്ടെ എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അ​ത​റി​ഞ്ഞ് എ​ത്തി​യ പ്ര​ധാ​ന​ധ്യാ​പ​ക​നും മാ​നേ​ജ​റും അ​മ്മ​യോ​ട് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ്കൂ​ളി​ൽ ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ത്തു.

യു​പി സ്‌​കൂ​ളി​ൽ വ​ച്ച് ക​ഥാ​പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ന​ന്നാ​യി വാ​യി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് കു​റ​ഞ്ഞു. ടോ​ൾ​സ്റ്റോ​യ്, വി​ക്ട​ർ ഹ്യൂ​ഗോ, ത​ക​ഴി എ​ന്നി​വ​രു​ടെ ര​ച​ന​ക​ൾ വാ​യി​ക്കു​മാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ വ്യാ​കു​ല​പ്പെ​ടാ​റി​ല്ല, അ​തി​ൽ ഇ​ട​പെ​ടാ​റി​ല്ല.

ഇ​ന്ന് വ​രെ ഒ​രു വാ​ർ​ത്ത​യി​ലും നേ​രി​ട്ട് വി​ളി​ച്ച് ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി​യോ​ടു​ള്ള എ​തി​ർ​പ്പാ​ണ് ത​ന്നെ പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന, ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്.

ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Movies

പു​ഴ​യോ​ര​ത്ത് പ്ര​തീ​ക്ഷ​യോ​ടെ നി​ൽ​ക്കു​ന്ന ജോ​ർ​ജു​കു​ട്ടി; ദൃ​ശ്യം പു​തി​യ പോ​സ്റ്റ​ർ

ലാ​ളി​ത്യ​വും കു​ലീ​ന​തയും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വേ​ഷ​വി​ധാ​നം. പി​ന്നി​ൽ പു​ഴ. ക​റു​ത്ത പ്രീ​മി​യം കാ​ർ. കാ​റി​നു മു​ന്നി​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ. ഇ​ത് ജോ​ർ​ജു​കു​ട്ടി​യു​ടെ പു​തി​യ ലു​ക്കാ​ണ്.

ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്നു. ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Kerala

മു​ഖ്യ​മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്നി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​ട​ൻ മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്നി​റ​ങ്ങും. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന് പേ​രി​ട്ട അ​ഭി​മു​ഖം ഇ​ന്ന് വൈ​കി​ട്ട് ചാ​ന​ലു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജു​ക​ളി​ലും കാ​ണാം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​ർ​ക്കാ​ർ പി​ആ​ർ സ​ജീ​വ​മാ​ക്കി​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ര​ണ്ട് ദി​വ​സ​മെ​ടു​ത്തു ക്ലി​ഫ് ഹൗ​സി​ൽ ചി​ത്രീ​ക​രി​ച്ച അ​ഭി​മു​ഖം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ ടീ​സ​ർ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വു​മാ​ണ് ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. സം​വി​ധാ​യ​ക​ൻ ടി ​കെ രാ​ജീ​വ്‌ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഭി​മു​ഖം ഒ​രു​ക്കി​യ​ത്. പി ​ആ​ർ സ്റ്റ​ണ്ട് എ​ന്ന് പ്ര​തി​പ​ക്ഷം അ​ഭി​മു​ഖ​ത്തെ പ​രി​ഹ​സി​ച്ചി​രു​ന്നു. ലാ​ലും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ൽ എ​ന്നാ​ണ് സി​പി​എം മ​റു​പ​ടി.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ഇ​രു​വ​ർ എ​ന്ന പേ​രി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖം ജ​യ്‌​ഹി​ന്ദ്‌ ടി ​വി ഇ​ന്ന​ലെ വീ​ണ്ടും സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു

Latest News

Corehub Up