x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ വ്യാ​ജ വീ​ഡി​യോ; മോ​ഹ​ൻ​ലാ​ൽ പു​തി​യ ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി


Published: March 24, 2026 03:18 PM IST | Updated: March 24, 2026 03:21 PM IST

ന്യൂ​ഡ​ൽ​ഹി: എ​ഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ‌​ട​തി. പു​തി​യ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച്ച പ​രി​ഗ​ണി​ക്കും. ത​ന്‍റെ ശ​ബ്ദ​മ​ട​ക്കം ക്ലോ​ൺ ചെ​യ്യു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

ലി​ങ്കു​ക​ൾ നി​ർ​മി​ച്ച എ​ല്ലാ​വ​രെ​യും ക​ക്ഷി​യാ​ക്കാ​നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ൽ​കാ​നു​മാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും ഇ​ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

മെ​റ്റ​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി ജ്യോ​തി​സിം​ഗാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ​ഫ്. ഫി​ലി​പ്പ്, ശ്രീ​ഹ​രി ഇ​ന്ദു​ക​ലാ​ധ​ര​ൻ, സ്മി​ത ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags : mohanlal newpetition delhi high court fake video

Recent News

Corehub Up