ഓബർഹൗസൻ: യൂറോപ്യൻ മലയാളി പ്രവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിരുന്നിന് ജർമനിയിലെ പ്രശസ്തമായ ഓബർഹൗസനിലെ റുഡോൾഫ് വെബർ അരീന (Oberhausen Arena) ഒരുങ്ങിക്കഴിഞ്ഞു.
ഇതിഹാസ നടൻ മോഹൻലാലും ഒപ്പമുള്ള വൻ താരനിരയും മെഗാ സ്റ്റേജ് ഷോയ്ക്കായി ജർമനിയിൽ എത്തി. വെള്ളിയാഴ്ചയാണ് പ്രവാസ ലോകം കാത്തിരിക്കുന്ന ഈ ദൃശ്യവിരുന്ന് അരങ്ങേറുന്നത്.
ജർമനിയിൽ ലാലേട്ടൻ എത്തുന്ന വാർത്തയറിഞ്ഞത് മുതൽ യൂറോപ്പിലെമ്പാടുമുള്ള മലയാളി കൂട്ടായ്മകളും ആരാധകരും വൻ ആവേശത്തിലാണ്.
അറീനയെ പൂരപ്പറമ്പാക്കാൻ വൻ താരനിര
മോഹൻലാലിനൊപ്പം ഗായകരായ കെ.എസ്. ചിത്രയും വിധു പ്രതാപും തുടങ്ങിയ താരങ്ങളാണ് പ്രവാസികൾക്ക് വിസ്മയമൊരുക്കാൻ ഒപ്പമെത്തിയിരിക്കുന്നത്.
ആവേശം നിറയ്ക്കാൻ മോഹൻലാൽ: തന്റെ എക്കാലത്തെയും മാസ് ഡയലോഗുകളും നൃത്തരംഗങ്ങളുമായി സ്റ്റേജിൽ മോഹൻലാൽ എത്തുമ്പോൾ അരീനയിൽ പൂരപ്പൊരിച്ചിലായിരിക്കും അരങ്ങേറുക.
സംഗീത വിരുന്നും കോമഡി മേളയും: ജനപ്രിയ ഗായകർ അണിനിരക്കുന്ന ലൈവ് മ്യൂസിക് ഷോയും ഒപ്പം നാട്ടിലെ പ്രമുഖ ഹാസ്യ താരങ്ങൾ നയിക്കുന്ന സ്കിറ്റുകളും പ്രവാസി മലയാളി കുടുംബങ്ങൾക്ക് ചിരിയുടെയും ചിന്തയുടെയും ഒരു പുത്തൻ അനുഭവം സമ്മാനിക്കും.
ജർമനിയിലെ മലയാളികൾക്ക് പുറമെ യുകെ, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഓബർഹൗസൻ അരീനയിലേക്ക് ഒഴുകിയെത്തുന്നത്.
ഷോയുടെ ടിക്കറ്റുകളെല്ലാം ഇതിനകം തന്നെ റിക്കാർഡ് വേഗതയിലാണ് വിറ്റുതീർന്നത്.
Tags : Mohanlal Live in Germany Mega Show