പ്രണവ് അച്ഛൻ മോഹൻലാലിനും സഹോദരി വിസ്മയയ്ക്കുമൊപ്പം
മകൻ പ്രണവിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. പ്രണവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ. ഏറ്റവും പ്രിയപ്പെട്ട അപ്പുവിന് പിറന്നാൾ ആശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
വെള്ള ഷർട്ടും നീല ജീൻസും ധരിച്ചാണ് പ്രണവ് ചിത്രത്തിൽ ഉള്ളത്. വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് മോഹൻലാലിന്റെ വേഷം. താടി നീട്ടിവളർത്തിയ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ.
അതേസമയം പ്രണവിന് ആശംസകളുമായി സഹോദരി വിസ്മയ മോഹൻലാലും പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഹാപ്പി ഹാപ്പി ബർത്ത് ഡേ ബ്രോസ്കിയോ' എന്നാണ് ചിത്രങ്ങൾക്കൊപ്പം വിസ്മയ കുറിച്ചത്. മൂന്നു ചിത്രങ്ങളാണ് വിസ്മയ പങ്കുവച്ചിരിക്കുന്നത്. 1990-ൽ ജനിച്ച പ്രണവിന് ഇത് 36-ാം പിറന്നാളാണ്.
Tags : mohanlal visamaya pranav mohanlal birthday