മകൻ പ്രണവിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. പ്രണവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ. ഏറ്റവും പ്രിയപ്പെട്ട അപ്പുവിന് പിറന്നാൾ ആശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
വെള്ള ഷർട്ടും നീല ജീൻസും ധരിച്ചാണ് പ്രണവ് ചിത്രത്തിൽ ഉള്ളത്. വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് മോഹൻലാലിന്റെ വേഷം. താടി നീട്ടിവളർത്തിയ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ.