ദൃശ്യം 3 ന്റെ ആദ്യ ഷോ അവസാനിച്ചു. ചിത്രം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഈ ചിത്രവും തൂക്കിയെന്നാണ് അവർ പറയുന്നത്. എന്താണ് അതിലെ സസ്പെൻസ് എന്നറിയാൻ തിയറ്ററിൽ തന്നെ പോയി കാണണമെന്നും അവർ പറയുന്നു.
അതേസമയം ചിത്രത്തിന്റെ സസ്പെൻസുകളെക്കുറിച്ചുള്ള ഒരു സൂചനയും റീലുകൾ വഴിയോ ട്രോൾ രൂപത്തിലോ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യരുതെന്നും സിനിമയെ സ്നേഹിക്കുന്നവർ പറയുന്നു.
പ്രേക്ഷകരുമായി ഒരു വൈകാരിക കണക്ട് ഉണ്ടാക്കുന്നതിൽ ജീത്തു ജോസഫ് വിജയിച്ചിട്ടുണ്ടെന്നും ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനിയെന്തു നടക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
‘ഇമോഷൻസ് ആയാലും കഥ പറഞ്ഞ രീതിയിൽ ആയാലും ദൃശ്യം 3 ആദ്യ പകുതി മികച്ചു നിൽപ്പുണ്ട്. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനി എന്തു സംഭവിക്കും എന്ന എലമെന്റ് നൈസ് ആയി വർക്ക് ആയിട്ടുണ്ട് ഇതു വരെ.
ജീത്തു മേക്കിംഗ് കൊള്ളാം. ചെറിയ സർപ്രൈസ് ഉള്ളതൊക്കെ നൈസ് ആയിരുന്നു. മോഹൻലാലിന്റെ പ്രകടനം, സൂക്ഷ്മാഭിനയങ്ങളിലെ കൈയടക്കം, വൈകാരിക രംഗങ്ങളിലെ പൂർണത ഒക്കെ മികച്ച രീതിയിൽ വന്നിട്ടുണ്ട് സിനിമയിൽ. ആരാണ് തന്റെ പിറകിൽ എന്ന് അറിയാതെ ഉള്ള ജോർജ് കുട്ടിയുടെ മുന്നോട്ടുള്ള യാത്ര തുടരും, രണ്ടാം പകുതിയിൽ!. ചിത്രത്തെ കുറിച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്.
Tags : Drishyam 3 mohanlal