x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മി​ത ബൈ​ജു ആ​ശു​പ​ത്രി​യി​ൽ; പൂ​ർ​ണ​വി​ശ്ര​മ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ഡോ​ക്ട​ർ​മാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 1, 2026 02:50 PM IST | Updated: September 1, 2026 02:50 PM IST

മ​മി​ത ബൈ​ജു​

ന​ടി മ​മി​ത ബൈ​ജു​വി​ന് പ​നി. ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്ന് താ​രം ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ണ്. ഇ​തേ തു​ട​ർ​ന്ന് ഈ ​ആ​ഴ്ച ന​ട​ത്താ​നി​രു​ന്ന ന​ടി​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു.

ക്ലൈ​ഡ് മ​ല​യാ​ളി സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​പ്പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു മ​മി​ത.

‘‘നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ന​മ്മ​ൾ പ​റ​ഞ്ഞു​റ​പ്പി​ച്ച ദി​വ​സം എ​നി​ക്ക​വി​ടെ എ​ത്തി​ച്ചേ​രാ​നാ​യി സാ​ധി​ക്കി​ല്ല. ഞാ​നി​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ന്തെ​ങ്കി​ലും വ​ഴി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ വ​ന്നേ​നെ, പ​ക്ഷേ ഡോ​ക്ട​ർ​മാ​ര്‍ പൂ​ർ​ണ​മാ​യും വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ ശ​രീ​ര വേ​ദ​ന​യും അ​ല​ർ​ജി​യും ആ​സ്മാ​റ്റി​ക്കും ആ​യ​തി​നാ​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും യാ​ത്ര സാ​ധ്യ​മ​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

എ​നി​ക്ക് വേ​റൊ​രു നി​വൃ​ത്തി​യി​ല്ലാ​താ​യി​പ്പോ​യി, അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്താ​യാ​ലും വ​ന്നേ​നെ. എ​നി​ക്കി​ത് വ​ലി​യ ന​ഷ്ടം ത​ന്നെ​യാ​ണ്.

ഈ ​കു​ടും​ബ​ത്തി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. ഇ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ ആ​യ​തി​നാ​ലാ​ണ്. മ​റ്റൊ​രു അ​വ​സ​ര​ത്തി​ൽ ഇ​ത് ന​ട​ക്ക​ട്ട​യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.’’​മ​മി​ത ബൈ​ജു​വി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Mamita Baiju health fever cinema malayalam movie

Recent News

Corehub Up