x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്മ​ദി​നം, ര​ക്ത​ദാ​ന ക്യാ​മ്പ​യി​ന്‍ മെ​ഗാ​ഹി​റ്റ്; പ​ങ്കാ​ളി​ക​ളാ​യി പ​തി​നാ​യി​ര​ങ്ങ​ള്‍

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 1, 2026 02:31 PM IST | Updated: September 1, 2026 02:31 PM IST

ര​മേ​ശ് പി​ഷാ​ര​ടി ര​ക്തം ദാ​നം ചെ​യ്യു​ന്നു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​ജേ​ക്ക​ബ് ജോ​ർ​ജ് പാ​ല​ക്കാ​പ്പി​ള്ളി, ഫാ.​വ​ർ​ഗീ​സ് പൊ​ന്തേം​പ്പി​ള്ളി, ഫാ.​എ​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ, ഡോ. ​നി​നി എ​ന്നി​വ​ർ സ​

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രാ​ധ​ക സം​ഘ​ട​ന​യാ​യ മ​മ്മൂ​ട്ടി ഫാ​ന്‍​സ് & വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ രൂ​പം ന​ല്‍​കി​യ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ​യി​ന് ലോ​ക​മെ​മ്പാ​ടും മി​ക​ച്ച പ്ര​തി​ക​ര​ണം.

40,000 പേ​രു​ടെ ര​ക്ത​ദാ​നം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ക്യാ​മ്പ​യി​നി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ പ​കു​തി​യി​ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.

ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ല​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ക്ത​ദാ​നം ന​ട​ത്തി. സാ​മൂ​ഹി​ക രം​ഗ​ത്തും പൊ​തു​രം​ഗ​ത്തു​മു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രും ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി.

എം​ജി​എം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 11 സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 7,500 വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​കും. ക്യാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ക്കും.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലും ര​ക്ത​ബാ​ങ്കു​ക​ളി​ലു​മാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ക്ത​ദാ​നം ന​ട​ത്തു​ക.

ഡോ​ക്ട​ര്‍​മാ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി വ്യ​ക്തി​ക​ള്‍ ക്യാ​മ്പ​യി​നോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ര​ക്ത​ദാ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍, ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ​യി​ന്‍ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്.

പ്രാ​ദേ​ശി​ക ര​ക്ത​ബാ​ങ്കു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു. ദു​ബാ​യ്, യു​എ​ഇ, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. ക്യാ​മ്പ​യി​ന്‍ സെ​പ്റ്റം​ബ​ര്‍ 8 വ​രെ തു​ട​രും.

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളെ ഒ​രു വ​ലി​യ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 40,000 പേ​രു​ടെ ര​ക്ത​ദാ​നം ല​ക്ഷ്യ​മി​ട്ടു​ള്ള ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​ത​ല​മു​റ​യി​ല്‍ ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും ക്യാ​മ്പ​യി​ന്‍ വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​ത്. ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഒ​രു സാ​മൂ​ഹി​ക മു​ഖം ന​ല്‍​കു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​യി ക്യാ​മ്പ​യി​ന്‍ മാ​റു​ക​യാ​ണ്.

Tags : blood donation mammootty cinema malayalam movie

Recent News

Corehub Up