Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mammootty

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ‌. ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ല്‍ മ​ല​യാ​ള സി​നി​മ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​മ്മൂ​ട്ടി​യെ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

"മ​മ്മൂ​ട്ടി മ​ല​യാ​ളി​ക്ക് വെ​റു​മൊ​രു പേ​ര​ല്ല. അ​തൊ​രു ശീ​ല​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന ശീ​ലം. മ​ല​യാ​ള​ത്തി​ന്റെ എ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ത​ന്നെ ഒ​രേ​യൊ​രു മ​മ്മൂ​ട്ടി നാ​ലാ​മ​തും ദേ​ശീ​യ പു​ര​സ്‌​കാ​ര നി​റ​വി​ല്‍ നി​ല്‍​കു​ന്നു. സി​നി​മ​യി​ല​ക്ക് മാ​ത്ര​മാ​യി​രു​ന്നു എ​ന്നും മ​മ്മൂ​ട്ടി​യു​ടെ നോ​ട്ടം.'-​മു​ഖ്യ​മ​ന്ത്രി ഫെ​യ്ബു​ക്കി​ൽ കു​റി​ച്ചു.

സ​മ​ര്‍​പ്പി​ത​മാ​യ മ​ന​സോ​ടെ മ​മ്മൂ​ട്ടി പൊ​രു​തി നേ​ടി​യ​താ​ണ് ഈ ​നേ​ട്ട​ങ്ങ​ളൊ​ക്കെ​യും. ക​ഥാ​പാ​ത്ര​ത്തി​ന്റെ പൂ​ര്‍​ണ്ണ​ത​യ്ക്ക് വേ​ണ്ടി ഏ​ത​റ്റം വ​രേ​യും പോ​കാ​നു​ള്ള മ​ന​സും പു​തി​യ പു​തി​യ വേ​ഷ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ച് ക​ണ്ടെ​ത്താ​നു​ള്ള ചെ​റു​പ്പ​വു​മാ​ണ് മ​മ്മൂ​ട്ടി​യെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ പ്ര​തി​ഭാ​സ​മാ​ക്കു​ന്ന​ത്.

ഭ്ര​മ​യു​ഗ​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ള്‍ ഷ​ഹ​നാ​ദ് ജ​ലാ​ല്‍, ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, മി​ക​ച്ച മ​ല​യാ​ള ചി​ത്രം ഫെ​മി​നി​ച്ചി ഫാ​ത്തി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ മു​ഹ​മ്മ​ദും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും നോ​ണ്‍ ഫീ​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം നേ​ടി​യ ഭ​ദ്ര​കാ​ളി നാ​ട​ക​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ങ​നെ രാ​ജ്യ​ത്തി​ന് മു​ന്നി​ല്‍ മ​ല​യാ​ള സി​നി​മ​യു​ടേ​യും കേ​ര​ള​ത്തി​ന്‍റെ​യും അ​ഭി​മാ​നം ഉ​യ​ര്‍​ത്തി പി​ടി​ച്ച എ​ല്ലാ​വ​ര്‍​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.-​മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.

Movies

സ്വ​കാ​ര്യ​ത ന​ൽ​കി​ല്ല, കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​ങ്കോ​ലി​ടു​ന്ന ജോ​ലി​ക്കാ​ര​ൻ; രാ​പ്പ​ക​ലി​ന്‍റെ വി​ക്കി പേ​ജ് തി​രു​ത്തി ട്രോ​ള​ന്മാ​ര്‍  

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​പ്പ​ക​ൽ. ടി.​എ. റ​സാ​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ മ​മ്മൂ​ട്ടി ആ ​കു​ടും​ബ​ത്തി​ന്‍റെ താ​ങ്ങും ത​ണ​ലു​മാ​കു​ന്ന​താ​യി​രു​ന്നു ക​ഥ​യു​ടെ പ്ലോ​ട്ട്. എ​ന്നാ​സ്‌ ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യു​ടെ കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു.

മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ മ​റ്റ് വ്യ​ക്തി​ക​ൾ​ക്ക് സ്വ​കാ​ര്യ​ത ന​ൽ​കാ​ത്ത ആ​ളാ​ണെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്ന ആ​ളാ​ണെ​ന്നും ത​മാ​ശ രൂ​പേ​ണ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ലെ വി​വ​ര​ങ്ങ​ൾ അ​ത്ത​ര​ത്തി​ൽ എ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വ​ലി​യൊ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളി​ല്‍ യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ലാ​തെ ഇ​ട​ങ്കോ​ലി​ടു​ന്ന ജോ​ലി​ക്കാ​ര​ന്‍റെ ക​ഥ എ​ന്നാ​ണ് വി​ക്കി​യി​ല്‍ ട്രോ​ള​ന്മാ​ര്‍ വ​രു​ത്തി​യ മാ​റ്റം. ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പൊ​തു​മാ​ലി​ന്യ​മാ​ണെ​ന്നും പു​തി​യ പ്ലോ​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ വി​ജ​യ​രാ​ഘ​വ​ന്‍ ആ​ണെ​ന്നും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

 

Movies

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും സാ​ക്ഷി​യാ​ക്കി പ​ത്മ​ഭൂ​ഷ​ൺ ഏ​റ്റു​വാ​ങ്ങി മ​മ്മൂ​ട്ടി

പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി ന​ട​ൻ മ​മ്മൂ​ട്ടി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ൽ നി​ന്നാ​ണ് മ​മ്മൂ​ട്ടി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ സു​ൽ​ഫ​ത്ത്, മ​ക്ക​ളാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, സു​റു​മി, മ​രു​മ​ക​ൾ അ​മാ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ അ​തു​ല്യ​മാ​യ അ​ഭി​ന​യ​പാ​ട​വ​ത്തി​നു​ള്ള ആ​ദ​ര​മാ​യാ​ണ് ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ത്മ​ഭൂ​ഷ​ണും പി ​നാ​രാ​യ​ണ​ന്‍, ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് എ​ന്നി​വ​ര്‍ പ​ത്മ​വി​ഭൂ​ഷ​ണും ഏ​റ്റു​വാ​ങ്ങി.

ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ പി. ​നാ​രാ​യ​ണ​ൻ, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് എ​ന്നി​വ​ർ പ​ത്മ​വി​ഭൂ​ഷ​ൺ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി

സാ​മൂ​ഹി​ക നേ​താ​വ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും, എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ന്നീ നി​ല​ക​ളി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും പ​ത്മ​ഭൂ​ഷ​ൺ ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്.

ഇ​വ​ർ​ക്ക് പു​റ​മേ പ്ര​ശ​സ്ത നൃ​ത്താ​ധ്യാ​പി​ക​യും ന​ർ​ത്ത​കി​യു​മാ​യ ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Kerala

പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ പി. ​നാ​രാ​യ​ണ​ൻ, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് എ​ന്നി​വ​ർ പ​ത്മ​വി​ഭൂ​ഷ​ൺ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

അ​ഞ്ച് മ​ല​യാ​ളി​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ അ​തു​ല്യ​മാ​യ അ​ഭി​ന​യ​പാ​ട​വ​ത്തി​നു​ള്ള ആ​ദ​ര​മാ​യാ​ണ് ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സാ​മൂ​ഹി​ക നേ​താ​വ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും, എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ന്നീ നി​ല​ക​ളി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും പ​ത്മ​ഭൂ​ഷ​ൺ ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്.

ഇ​വ​ർ​ക്ക് പു​റ​മേ പ്ര​ശ​സ്ത നൃ​ത്താ​ധ്യാ​പി​ക​യും ന​ർ​ത്ത​കി​യു​മാ​യ ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഇ​തോ​ടെ ര​ണ്ടാം ഘ​ട്ട ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ഞ്ച് പേ​രും പു​ര​സ്കാ​ര​ങ്ങ​ൾ കൈ​പ്പ​റ്റി.

Movies

വാ​ഗ്ദാ​നം​ചെ​യ്ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ന​ന്ദി, വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക​ട്ടെ: മ​മ്മൂ​ട്ടി

വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ മ​ല​യാ​ള​ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് മ​മ്മൂ​ട്ടി.

വാ​ഗ്ദാ​നം ചെ​യ്ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ന​ന്ദി​യെ​ന്നും വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​കാ​ട്ടെ എ​ന്നു​മാ​ണ് താ​രം കു​റി​ച്ച​ത്.

മ​ല​യാ​ള ച​ല​ച്ചി​ത്ര വേ​ദി​ക്ക് വാ​ഗ്ദാ​നം ചെ​യ്ത എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പു​തി​യ സ​ർ​ക്കാ​രി​ന് ന​ന്ദി...​എ​ല്ലാം വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക​ട്ടെ..​മ​മ്മൂ​ട്ടി കു​റി​ച്ചു.

നേ​ര​ത്തെ മോ​ഹ​ൻ​ലാ​ലും പൃ​ഥ്വി​രാ​ജും ആ​ന്‍റോ ജോ​സ​ഫും അ​ട​ക്ക​മു​ള്ള​വ​ർ സ​തീ​ശ​ന്‍റെ ബ​ജ​റ്റി​ന് കൈ​യ​ടി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Movies

സ​ലിം നീ ​ഇ​പ്പോ​ൾ ക​ര​യി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്; വി​യോ​ഗം തീ​രാ സ​ങ്ക​ട​മെ​ന്ന് മ​മ്മൂ​ട്ടി

കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. സ​ലിം​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തീ​രാ​വേ​ദ​ന​യാ​കു​ന്നു​വെ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു അ​ദ്ദേ​ഹം കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ചി​രി​ക്കു​ക​യും ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും, ഇ​ട​യ്ക്ക് ക​ര​യു​ക​യും ക​ര​യി​പ്പി​ക്കു​ക​യും ചെ​യ്ത സ​ലീം. നീ ​ഇ​പ്പോ​ൾ ക​ര​യി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്. തീ​രാ​ത്ത സ​ങ്ക​ടം ആ​യി സ​ഹോ​ദ​രാ നി​ന്‍റെ വി​യോ​ഗ​മെ​ന്നാ​ണ് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

മ​മ്മൂ​ട്ടി​യും സ​ലിം​കു​മാ​റും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ വ​ലി​യൊ​രു പ​ങ്കും തി​യ​റ്റ​റി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. മാ​യാ​വി, തൊ​മ്മ​നും മ​ക്ക​ളും, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, തു​റു​പ്പു​ഗു​ലാ​ൻ, അ​ണ്ണ​ൻ ത​മ്പി, പോ​ക്കി​രി​രാ​ജ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം തി​യ​റ്റ​റു​ക​ളി​ൽ ചി​രി​പ​ട​ർ​ത്തി​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി 10.40ഓ​ടെ​യാ​യി​രു​ന്നു കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ സ​ലിം​കു​മാ​റി​ന്‍റെ അ​ന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പ​റ​വൂ​ർ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും.

Kerala

സ​ലിം നീ ​ഇ​പ്പോ​ൾ ക​ര​യി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്; വി​യോ​ഗം തീ​രാ സ​ങ്ക​ട​മെ​ന്ന് മ​മ്മൂ​ട്ടി

കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. സ​ലിം​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തീ​രാ​വേ​ദ​ന​യാ​കു​ന്നു​വെ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു അ​ദ്ദേ​ഹം കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ചി​രി​ക്കു​ക​യും ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും, ഇ​ട​യ്ക്ക് ക​ര​യു​ക​യും ക​ര​യി​പ്പി​ക്കു​ക​യും ചെ​യ്ത സ​ലീം. നീ ​ഇ​പ്പോ​ൾ ക​ര​യി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്. തീ​രാ​ത്ത സ​ങ്ക​ടം ആ​യി സ​ഹോ​ദ​രാ നി​ന്‍റെ വി​യോ​ഗ​മെ​ന്നാ​ണ് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

മ​മ്മൂ​ട്ടി​യും സ​ലിം​കു​മാ​റും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ വ​ലി​യൊ​രു പ​ങ്കും തി​യ​റ്റ​റി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. മാ​യാ​വി, തൊ​മ്മ​നും മ​ക്ക​ളും, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, തു​റു​പ്പു​ഗു​ലാ​ൻ, അ​ണ്ണ​ൻ ത​മ്പി, പോ​ക്കി​രി​രാ​ജ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം തി​യ​റ്റ​റു​ക​ളി​ൽ ചി​രി​പ​ട​ർ​ത്തി​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി 10.40ഓ​ടെ​യാ​യി​രു​ന്നു കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ സ​ലിം​കു​മാ​റി​ന്‍റെ അ​ന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പ​റ​വൂ​ർ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും.

Movies

മ​മ്മൂ​ട്ടി​ക്ക് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച് ഗ​വ​ർ​ണ​ർ

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് മ​മ്മൂ​ട്ടി​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. കോ​ട്ട​യ​ത്ത് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റാ​ണ് ഡോ​ക്ട​റേ​റ്റ് ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക്‌ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് മ​മ്മൂ​ട്ടി​ക്ക് ഡി ​ലി​റ്റ് ന​ൽ​കു​ന്ന​ത്.

മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം നാ​ദ​സ്വ​ര വി​ദ്വാ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​റി​നും വാ​സ്കു​ല​ർ സ​ർ​ജ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും ഓ​ണ​റ​റി ബി​രു​ദം ന​ൽ​കും.

പ്രോ-​ചാ​ൻ​സ​ല​റും മ​ന്ത്രി​യു​മാ​യ റോ​ജി എം. ​ജോ​ൺ പ​ങ്കെ​ടു​ത്തു. റ​ജി​സ്ട്രാ​ർ ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ന​റ്റ്, സി​ൻ​ഡി​ക്കേ​റ്റ്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. 

മ​മ്മൂ​ട്ടി​ക്ക് ഇ​തി​ന് മു​ൻ​പ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ഡോ​ക്ട​റേ​റ്റ്‌ ല​ഭി​ച്ചി​ട്ടു​ണ്ട്‌.

 

Kerala

ക​ട്ട സ​പ്പോ​ർ​ട്ടു​മാ​യി മ​മ്മൂ​ട്ടി​യും ചാ​ക്കോ​ച്ച​നും; വി.​ഡി.​സ​തീ​ശ​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും കൊ​ച്ചി പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി. ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലേ​ക്ക് മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി സ​ർ​പ്രൈ​സ് അ​തി​ഥി​യാ​യി എ​ത്തി​യ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വേ​ശ​മാ​യി.

ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ മ​മ്മൂ​ട്ടി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച രീ​തി​യി​ൽ ന​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് മ​മ്മൂ​ട്ടി ആ​ശം​സി​ച്ചു. ചി​ല സി​നി​മ​ക​ളി​ൽ താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യം വ​ള​രെ കു​റ​ച്ച് കാ​ല​ത്തേ​ക്ക് മാ​ത്ര​മു​ള്ള​താ​ണ്.

പ​രി​ച​യം കൊ​ണ്ട് കു​റ​ച്ച് എ​ളു​പ്പ​മാ​കു​ന്ന കാ​ര്യ​വു​മാ​ണ്. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന​ത് ഒ​ട്ടും എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ള്ള പ​ണി​യാ​ണി​തെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. കു​ഞ്ചാ​ക്കോ ബോ​ബ​നും മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ശം​സ​ക​ൾ നേ​രാ​ൻ ക​ട​വ​ന്ത്ര​യി​ലെ​ത്തി​യി​രു​ന്നു.

സ്വ​പ്ന​തു​ല്യ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്താ​ൻ പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളെ ചേ​ർ​ത്ത് പി​ടി​ക്ക​ണം. വ​രാ​ൻ പോ​കു​ന്ന ത​ല​മു​റ​യോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യ​ണം. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. ആ​രും വ​ർ​ഗീ​യ​ത പ​റ​യ​രു​ത്.

ഇ​തു മ​തേ​ത​ര കേ​ര​ള​മാ​ണെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി പ​റ​വൂ​രി​ൽ എ​ത്തു​ന്ന സ​തീ​ശ​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​റ​വൂ​ർ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കു​ന്നു​ണ്ട്.

ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ​മൂ​ഹം ഹൈ​സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ 2,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

Movies

പ്രി​യ​പ്പെ​ട്ട ലാ​ലി​ന്; പ​തി​വ് തെ​റ്റി​ക്കാ​തെ മോ​ഹ​ൻ​ലാ​ലി​ന് ഇ​ച്ചാ​ക്ക​യു​ടെ ആ​ശം​സ​യെ​ത്തി  

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ 66-ാം പി​റ​ന്നാ​ളും ദൃ​ശ്യം 3 റി​ലീ​സും ഒ​ന്നി​ച്ചെ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം മോ​ഹ​ൻ​ലാ​ലി​ന് ആ​ശം​സ​ക​ൾ നി​റ​യു​ക​യാ​ണ്.

പ​തി​വ് തെ​റ്റി​ക്കാ​തെ ലാ​ലി​ന്‍റെ സ്വ​ന്തം ഇ​ച്ചാ​ക്ക(​മ​മ്മൂ​ട്ടി)​യു​ടെ ആ​ശം​സ​യു​മെ​ത്തി. പ്രി​യ​പ്പെ​ട്ട ലാ​ലി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ എ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

‘ദൃ​ശ്യം 3’ ആ​രാ​ധ​ക​ർ​ക്കൊ​പ്പം കാ​ണാ​ൻ കൊ​ച്ചി ക​വി​ത തി​യ​റ്റ​റി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യി​ട്ടു​ണ്ട്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ സു​ചി​ത്ര​യും ഒ​പ്പ​മു​ണ്ട്.

ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ൾ ന​ൽ​കി​യ വ​ൻ വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച മൂ​ന്നാം ഭാ​ഗ​ത്തി​ലും ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ ലോ​കം.

 

Movies

ആ ​കാ​ര​ണം കൊ​ണ്ട് ദൃ​ശ്യം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു, പ​ക്ഷേ മ​മ്മൂ​ട്ടി​യാ​ണ് ന​ല്ല വേ​ഷ​മാ​ണെ​ന്നു​പ​റ​ഞ്ഞ് നി​ർ​ബ​ന്ധി​ച്ച​ത്: മീ​ന

ദൃ​ശ്യം സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​രു​തി​യ സി​നി​മ​യാ​ണെ​ന്നും മ​മ്മൂ​ട്ടി​യാ​ണ് അ​ത് ന​ല്ല വേ​ഷ​മാ​ണെ​ന്നും ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ച്ച​തെ​ന്നും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മീ​ന.

ദൃ​ശ്യം 3 റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് പു​റ​ത്തി​റ​ക്കി​യ ചാ​റ്റ് ഷോ​യി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘ദൃ​ശ്യം ആ​ദ്യ​ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ​താ​ണ്. എ​ന്ത് വി​ഢി​ത്ത​മാ​ണ് ഞാ​ൻ പ​റ​ഞ്ഞ​തെ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു. എ​ന്‍റെ മ​ക​ൾ​ക്ക​പ്പോ​ൾ ര​ണ്ട് വ​യ​സു​മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​വ​ളെ വി​ട്ടി​ട്ട് വ​രാ​ൻ പ​റ്റി​ല്ലെ​ന്ന് വി​ചാ​രി​ച്ചി​ട്ടാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ന​ല്ല തി​ര​ക്ക​ഥ​യും ക​ഥാ​പാ​ത്ര​വു​മൊ​ക്കെ​യാ​ണെ​ങ്കി​ലും മ​ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത് വ​രാ​ൻ പ​റ്റു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് ആ​ന്‍റ​ണി​യോ​ട് പ​റ‍​ഞ്ഞു.

ജീ​ത്തു എ​ന്നെ വ​ന്ന് കാ​ണു​ന്ന​തി​നും മു​ൻ​പ് ചി​ത്ര​ത്തേ​ക്കു​റി​ച്ച് മ​മ്മൂ​ക്ക പ​റ​ഞ്ഞി​രു​ന്നു. ന​ല്ല ക​ഥാ​പാ​ത്ര​മാ​ണ്. നി​ന​ക്ക് ന​ന്നാ​യി ചേ​രും. ജീ​ത്തു വ​ന്ന് ക​ഥ പ​റ​യും എ​ന്നൊ​ക്കെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാം ന​ല്ല​താ​യി​രു​ന്നു, പ​ക്ഷേ എ​നി​ക്ക് അ​പ്പോ​ഴും ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. അ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ൾ​ക്കെ​ല്ലാം ഞാ​നെ​ന്‍റെ 200 ശ​ത​മാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ക്ഷേ ഇ​ന്ന് എ​നി​ക്കൊ​രു മ​ക​ളു​ണ്ട്. നൂ​റ് ശ​ത​മാ​നം ഒ​രു സി​നി​മ​യി​ൽ ഫോ​ക്ക​സ് ചെ​യ്യാ​ൻ പ​റ്റു​മോ? ആ ​ക​ഥാ​പാ​ത്ര​ത്തെ പ​രി​പൂ​ർ​ണ​ത​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. കു​റേ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 

 

Movies

ആ​ർ.​ബി. ചൗ​ധ​രി​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ചെ​ന്നൈ​യി​ലെ​ത്തി മ​മ്മൂ​ട്ടി

അ​ന്ത​രി​ച്ച പ്ര​ശ​സ്ത നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ചെ​ന്നൈ​യി​ലെ​ത്തി​യാ​ണ് താ​രം ചൗ​ധ​രി​ക്ക് വി​ട ന​ൽ​കി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ന​ട​നും നി​യു​ക്ത പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ന​ട​ൻ ജി​വ​യു​ടെ പി​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഉ​ദ​യ്പു​രി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് ചൗ​ധ​രി മ​രി​ച്ച​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ചു. 1988 മു​ത​ൽ സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ് ബാ​ന​റി​ൽ സി​നി​മ​ക​ൾ നി​ർ​മ്മി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ആ​ർ.​ബി ചൗ​ധ​രി. ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ൾ അ​ദ്ദേ​ഹം നി​ർ​മി​ച്ചി​ട്ടു​ണ്ട്. കീ​ർ​ത്തി ച​ക്ര ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ള സി​നി​മ​ക​ൾ അ​ദ്ദേ​ഹ​മാ​ണ് നി​ർ​മി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ് ചൗ​ധ​രി. സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹം സ്റ്റീ​ൽ, ക​യ​റ്റു​മ​തി, ജ്വ​ല്ല​റി വ്യ​വ​സാ​യ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഗു​ഡ് നൈ​റ്റ് മോ​ഹ​നു​മാ​യി ചേ​ർ​ന്ന് 'സൂ​പ്പ​ർ' ബാ​ന​റി​ൽ ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ച്ചി​രു​ന്നു.

അ​വ​ർ പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ചൗ​ധ​രി 'ഗു​ഡ് നൈ​റ്റ്' എ​ന്ന​തി​ൽ നി​ന്ന് 'ഗു​ഡ്' എ​ടു​ത്ത് ‘സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ്’ എ​ന്ന് നി​ർ​മാ​ണ​ക്ക​മ്പ​നി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു.

ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ മെ​ഹ്ജ​ബീ​നെ​യാ​ണ് ചൗ​ധ​രി വി​വാ​ഹം ക​ഴി​ച്ച​ത്. ജീ​വ​യേ​യും ജി​ത്ത​നേ​യും കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന് സു​രേ​ഷ് ചൗ​ധ​രി, ജീ​വ​ൻ ചൗ​ധ​രി എ​ന്നി​ങ്ങ​നെ ര​ണ്ട് ആ​ൺ​മ​ക്ക​ൾ കൂ​ടി​യു​ണ്ട്‌. സു​രേ​ഷ് സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​നു​വേ​ണ്ടി ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. ജീ​വ​ൻ സ്റ്റീ​ൽ ക​മ്പ​നി സം​രം​ഭ​ക​നാ​ണ്.

Movies

പേ​ട്രി​യ​റ്റ്: രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

പാ​ട്രി​യ​റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം രാ​ജ്യ​സ്നേ​ഹി എ​ന്നാ​ണ്. അ​ത്യ​ന്തം ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ്ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​രാ​ജ്യ​ത്തി​ൽ ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്നൊ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടാ​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന ഫി​ലിം മേ​ക്ക​ർ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഒ​രു ചോ​ദ്യം ഇ​ന്ന​ത്തെ സ​വി​ശേ​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ​ത​ന്നെ​യാ​വ​ണം, ഒ​രു വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഇ​ത്ത​ര​മൊ​രു ച​ല​ച്ചി​ത്രം ഒ​രു​ക്കാ​ൻ സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം പേ​രെ ആ​ശ​ങ്ക​ക​ളി​ല​ക​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു​പി​ടി വി​ഷ​യ​ങ്ങ​ളു​ണ്ട്. പെ​ഗാ​ഗ​സ് പോ​ലു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ, ഡി​ഫോ​ൾ​ട്ട് ആ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ൾ (ക്യാ​മ​റ, മൈ​ക്രോ​ഫോ​ൺ) വ​ഴി​യാ​യി പോ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ, ഡാ​റ്റ പ്രൈ​വ​സി സം​ബ​ന്ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ൾ, ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ അ​തീ​വ ഗൗ​ര​വ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ണ്ട്.

ഫാ. ​സ്റ്റാ​ൻ സ്വാ​മി ഉ​ൾ​പ്പെ​ട്ട ഭീ​മ കോ​രേ​ഗാ​വ് കേ​സി​ൽ ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ത്രി​മ തെ​ളി​വ് നി​ർ​മ്മാ​ണം ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. പെ​ഗാ​ഗ​സ് എ​ന്ന ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ‍ു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​ര​മൊ​രു ഗൗ​ര​വ​മു​ള്ള പ​ശ്ചാ​ത്ത​ല​മാ​ണ് "പേ​ട്രി​യ​റ്റ്" സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ​തി​ൽ ഏ​റ്റ​വു​മ​ധി​കം ബ​ജ​റ്റ് ഉ​ള്ള സി​നി​മ, സ​മീ​പ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി സ്റ്റാ​ർ ച​ല​ച്ചി​ത്രം, കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​സി​നി​മ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ഈ ​ച​ല​ച്ചി​ത്രം മെ​യ് ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ച​ല​ച്ചി​ത്രം പ​റ​യാ​തെ​പ​റ​യു​ന്ന കു​റെ​യേ​റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​ശാ​ല​മാ​യൊ​രു സ്വീ​കാ​ര്യ​ത അ​തി​ന് അ​നു​വ​ദി​ച്ചു ന​ൽ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും. ചി​ല​കോ​ണു​ക​ളി​ൽ അ​സ്വ​സ്ഥ​ത​ക​ളും എ​തി​ർ​പ്പു​ക​ളും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ​ല​തും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്. ഒ​രു​പ​ക്ഷെ, ആ​ദ്യ ഷോ​യ്ക്ക് പി​ന്നാ​ലെ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വി​യോ​ജി​പ്പി​ന്‍റെ സ്വ​ര​ങ്ങ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

തി​ക​ച്ചും രാ​ജ്യ​സു​ര​ക്ഷ ല​ക്ഷ്യം​വ​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യി നി​ർ​മ്മി​ച്ച ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ, കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു അ​ധാ​ർ​മ്മി​ക ക​രാ​ർ ന​ട​ക്കു​ന്നു എ​ന്ന സാ​ങ്ക​ൽ​പ്പി​ക പ​ശ്‌​ചാ​ത്ത​ല​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​നം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന് സി​നി​മ​യി​ൽ ഉ​ട​നീ​ളം വി​വ​രി​ക്കു​ന്നു. ഒ​രു​പ​ക്ഷെ, ഏ​റെ​ക്കു​റെ സ​മാ​ന​മാ​യി ഇ​ക്കാ​ല​ത്ത് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്‌​താ​ൽ ഭാ​വി​യി​ൽ സാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന​ല്ല ഇ​തും.

ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട അ​പ്ലി​ക്കേ​ഷ​നു​ക​ൾ, മെ​റ്റ, ഗൂ​ഗി​ൾ തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ൽ ത​ത്സ​മ​യം ഡാ​റ്റ കൈ​മാ​റ്റം ന​ട​ക്കു​ന്നു എ​ന്നു​ള്ള​തി​നും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​തി​നും, ആ​ധാ​ർ കാ​ർ​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മാ​ത്ര​മ​ല്ല, എ​ണ്ണ​മ​റ്റ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ല​ഭ്യ​മാ​ണെ​ന്ന​തി​നും ഒ​ട്ടേ​റെ തെ​ളി​വു​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ല​ഭ്യ​മാ​യ കാ​ല​ഘ​ട്ട​മാ​ണി​ത്.

ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ കൂ​ടി ആ​രു​മ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​ന്ന പ​ക്ഷം അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​നാ​വി​ല്ല. പെ​ഗാ​ഗ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​പോ​ലെ, ആ​രു​ടെ​യും മൊ​ബൈ​ലി​നെ​യോ കം​പ്യൂ​ട്ട​റി​നെ​യോ അ​വ​ര​റി​യാ​തെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന പെ​രി​സ്‌​കോ​പ്‌ എ​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ എ​ന്തു​സം​ഭ​വി​ക്കും എ​ന്നാ​ണ് "പേ​ട്രി​യ​റ്റ്" പ​റ​ഞ്ഞു​വ​യ്ക്കു​ന്ന പ്ര​ധാ​ന കാ​ര്യം.

അ​ത്ത​ര​മൊ​രു സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​താ​യ​തി​നാ​ൽ, ഒ​രു വെ​റും കെ​ട്ടു​ക​ഥ എ​ന്ന​തി​ന​പ്പു​റം ഈ ​ച​ല​ച്ചി​ത്ര​ത്തി​ന് മ​റ്റൊ​രു മാ​നം​കൂ​ടി​യു​ണ്ട്. ഡാ​റ്റ പ്രൈ​വ​സി എ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നു​ള്ള ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ആ ​സി​നി​മ. കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ ക​ച്ച​വ​ട താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​പ​ക്ഷം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം അ​ടി​വ​ര​യി​ട്ടു​കാ​ണി​ക്കു​ന്നു.

ഇ​ത്ത​ര​മു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ൾ കെ​ട്ടു​ക​ഥ​ക​ള​ല്ലാ​ത്ത ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ചി​ന്തി​ക്കാ​ൻ മ​ന​സു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ ചി​ല ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ് ഇ​തി​ന്റെ കാ​ലി​ക പ്ര​സ​ക്തി. ച​ല​ച്ചി​ത്ര​ത്തി​ലേ​യ്ക്ക് വ​ന്നാ​ൽ, ബോ​റ​ടി​പ്പി​ക്കാ​തെ മൂ​ന്നു​മ​ണി​ക്കൂ​ർ തി​ക​ച്ചും പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള നി​ർ​മ്മാ​ണ മി​ക​വ് സം​വി​ധാ​യ​ക​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് തീ​യേ​റ്റ​റി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള മേ​ക്കിം​ഗ് എ​ന്ന് ഒ​രു​പ​രി​ധി​വ​രെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും സു​ഷി​ൻ ശ്യാ​മി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​റി​ന് അ​ത്ത​ര​മൊ​രു നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഗം​ഭീ​ര സ്‌​ക്രീ​ൻ സ്‌​പേ​സ് ച​ല​ച്ചി​ത്രം ന​ൽ​കു​ന്നു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ളും പെ​ർ​ഫോ​മ​ൻ​സു​ക​ളും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ണ്. കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ രേ​വ​തി അ​വ​ത​രി​പ്പി​ച്ച ന​ളി​നി രാ​മ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​ന്നാ​ണ്. വി​ല്ല​ന്മാ​രി​ൽ പ്ര​മു​ഖ​നാ​യ ജെ.​പി. സു​ന്ദ​രം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ത്തി​യ, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് മേ​നോ​ൻ വ​ള​രെ മി​ക​ച്ച വി​ധ​ത്തി​ൽ ആ ​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. ന​യ​ൻ താ​ര, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​റ്റ് അ​ഭി​നേ​താ​ക്ക​ളും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള വ​ലി​യൊ​രു ക്യാ​ൻ​വാ​സി​ൽ ത​യ്യാ​റാ​ക്ക​പ്പെ​ട്ട ഒ​രു ച​ല​ച്ചി​ത്രം ത​ന്നെ​യാ​ണ് പേ​ട്രി​യ​റ്റ്. ഈ ​ച​ല​ച്ചി​ത്രം കേ​വ​ല​മൊ​രു എ​ന്റ​ർ​ടെ​യ്‌​ന​ർ എ​ന്ന​തി​ന​പ്പു​റം ഗൗ​ര​വ​മു​ള്ള ഒ​രു കാ​ഴ്ച അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ, എ​ന്നാ​ൽ, ഇ​നി വ​രും കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള ചി​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ൾ ഇ​വി​ടെ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ധു​രം പു​ര​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കും വി​ല​പി​ടി​പ്പു​ള്ള​തെ​ന്ന് ക​രു​തു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത "കോ​ർ​പ്പ​റേ​റ്റ്" ല​ക്ഷ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കാം എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യ​യ​ശാ​സ്ത്ര ബ​ന്ധി​ത​മാ​യ നി​ല​പാ​ടു​ക​ൾ​ക്കും അ​തീ​ത​മാ​യി രാ​ജ്യ​സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം സ്വീ​ക​രി​ക്കാ​ൻ പ​തി​നാ​റു വ​യ​സി​ന് മേ​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ഈ ​ച​ല​ച്ചി​ത്രം കാ​ണാ​വു​ന്ന​താ​ണ്, കാ​ണേ​ണ്ട​താ​ണ്.

Movies

പാ​ട്രി​യേ​റ്റ് ആ​ദ്യ ഷോ ​തു​ട​ങ്ങി; വി​സ്മ​യം എ​ന്തെ​ന്ന് കാ​ണാ​നു​ള്ള ആ​കാം​ഷ​യി​ൽ ആ​രാ​ധ​ക​ർ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ചി​ത്രം പാ​ട്രി​യേ​റ്റി​ന്‍റെ ആ​ദ്യ ഷോ ​തു​ട​ങ്ങി. രാ​വി​ലെ 9.15-നാ​ണ് ആ​ദ്യ ഷോ ​ആ​രം​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 18 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന​താ​ണ് ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷീ​ണ​യ​ത.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ൽ ചി​ത്രം കാ​ണാ​നെ​ത്തി. മോ​ഹ​ൻ​ലാ​ൽ അ​മേ​രി​ക്ക​യി​ൽ വ​ച്ചാ​ണ് ചി​ത്രം കാ​ണു​ക. മ​മ്മൂ​ട്ടി ഇ​ന്ന് രാ​വി​ലെ ദു​ബാ​യി​ക്ക് പോ​കു​ന്ന​തി​നാ​ൽ അ​വി​ടെ വ​ച്ചാ​കും ചി​ത്രം കാ​ണു​ക. കു​ഞ്ചാ​ക്കോ ബോ​ബ​ൻ ബം​ഗ​ളു​രൂ​വി​ലാ​യി​രി​ക്കും ചി​ത്രം കാ​ണു​ക.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പേ​ട്രി​യ​റ്റ് പ്ര​ഖ്യാ​പ​ന സ​മ​യം മു​ത​ൽ ത​ന്നെ പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ ​ജി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍. 

Movies

വൈ​ഫൈ ക​ട്ടാ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ, എ​ങ്കി​ൽ വൈ​ഫി​നെ കൂ​ടെ പി​ടി​ച്ചി​രു​ത്തൂ​വെ​ന്ന് മ​മ്മൂ​ട്ടി; ത​ഗ്ഗ​ടി​ച്ച് ചാ​ക്കോ​ച്ച​നും  

 

പേ​ട്രി​യാ​റ്റ് സി​നി​മ വി​ശേ​ഷ​ങ്ങ​ളു​മാ​യി ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ലൈ​വ് ആ​രാ​ധ​ക​രി​ൽ ചി​രി​യു​ണ​ർ​ത്തി. വ​ള​രെ ര​സ​ക​ര​മാ​യി​ട്ടു​ള്ള ഇ​വ​രു​ടെ സം​സാ​രം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​ണ്.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ സം​സാ​രി​ച്ച​ത്. മ​മ്മൂ​ട്ടി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും കൊ​ച്ചി​യി​ൽ നി​ന്നും ലൈ​വി​ൽ ജോ​യി​ൻ ചെ​യ്തു. വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ചാ​റ്റ്.

എ​ല്ലാ​വ​രും ചി​ത്രം തി​യ​റ്റ​റി​ൽ പോ​യി കാ​ണു​മെ​ന്ന് വീ​ഡി​യോ കോ​ളി​ൽ പ​റ​ഞ്ഞു. താ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചി​ല​പ്പോ​ൾ ദു​ബാ​യി​ലേ​ക്ക് പോ​കു​മെ​ന്നും അ​വി​ടെ വ​ച്ചാ​കും ചി​ത്രം കാ​ണു​ക​യെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ത​നി​ക്ക് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​വി​ടെ വെ​ച്ച് ചി​ത്രം കാ​ണു​മെ​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​നും വ്യ​ക്ത​മാ​ക്കി. സി​നി​മ ന്യൂ​യോ​ർ​ക്കി​ൽ കാ​ണാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി.

ചാ​ക്കോ​ച്ച​നെ കാ​ണു​മ്പോ​ൾ ബോ​ബ​ൻ എ​ന്നു വി​ളി​ച്ചു​പോ​കു​ന്ന മോ​ഹ​ൻ​ലാ​ൽ ഇ​ത്ത​വ​ണ​യും പ​തി​വു തെ​റ്റി​ച്ചി​ല്ല. ആ​ദ്യം ചാ​ക്കോ​ച്ച​ൻ എ​ന്നു വി​ളി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും അ​ത് പി​ന്നീ​ട് ബോ​ബ​നാ​യി.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍റെ​യും അ​പ്പൂ​പ്പ​ന്‍റെ​യും പേ​രാ​ണെ​ന്നും സ​ത്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു​പേ​രി​ല്ലെ​ന്നും മ​മ്മൂ​ട്ടി​യു​ടെ കൗ​ണ്ട​ർ. ഡി​ക്യു ത​നി​ക്ക് ചാ​ക്കോ മാ​ഷ് എ​ന്നൊ​രു പേ​രി​ട്ടു​ണ്ടെ​ന്ന് ചാ​ക്കോ​ച്ച​ൻ പ​റ​ഞ്ഞു.

ന​മ്മ​ളൊ​ന്നി​ച്ച് ഒ​രു​പാ​ട് കാ​ല​ത്തി​നു​ശേ​ഷം വ​രു​ന്ന സി​നി​മ​യ​ല്ലേ' എ​ന്ന് മോ​ഹ​ൻ​ലാ​ൽ മ​മ്മൂ​ട്ടി​യോ​ട് ആ​വേ​ശ​ത്തോ​ടെ ചോ​ദി​ച്ചു. യു​എ​സി​ൽ രാ​ത്രി 11:30-ഓ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നും അ​പ്പോ​ൾ കാ​ണു​മെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ആ​രാ​ണ് പേ​ട്രി​യ​റ്റി​ലെ നാ​യ​ക​ൻ എ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചോ​ദി​ച്ച​പ്പോ​ൾ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ ത​ന്നെ​യാ​ണ് നാ​യ​ക​നെ​ന്ന് മ​മ്മൂ​ട്ടി ആ​വ​ർ​ത്തി​ച്ചു. എ​ല്ലാ​വ​രും നാ​യ​ക​നും വി​ല്ല​നു​മാ​ണെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്.

സി​നി​മ​യ്ക്കു ല​ഭി​ച്ച വ​ലി​യ ഹൈ​പ്പി​നെ​ക്കു​റി​ച്ചും മ​മ്മൂ​ട്ടി പ​റ​യു​ക​യു​ണ്ടാ​യി. “ന​മ്മു​ടെ കൈ​യി​ലു​ള്ള​ത് ത​ന്നെ​യാ​ണോ അ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് ടെ​ന്‍​ഷ​ന്‍. ന​മ്മ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്തം പ്രേ​ക്ഷ​ക​ര്‍​ക്കാ​ണ്.

നി​ർ​മാ​താ​വി​ന് മു​ട​ക്കു​മു​ത​ലും ലാ​ഭ​വും കി​ട്ട​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ ഇ​നി​യും ഇ​ത്ത​ര​ത്തി​ല്‍ സി​നി​മ​ക​ള്‍ സം​ഭ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങു.. മി​ക​ച്ച ബു​ക്കി​ങ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.’’ മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

മ​റ്റ് ഭാ​ഷ​ക​ളി​ലും നാ​ളെ​ത്ത​ന്നെ റി​ലീ​സ് ഉ​ണ്ടാ​വു​മോ എ​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​ഭാ​ഷാ പ​തി​പ്പു​ക​ളു​ടെ സെ​ന്‍​സ​റിം​ഗ് ക​ഴി​യാ​ന്‍ ഒ​രാ​ഴ്ച എ​ടു​ക്കു​മെ​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ മ​റു​പ​ടി.

സം​വി​ധാ​യ​ക​ന്‍ എ​വി​ടെ എ​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​റ​ങ്ങാ​തെ പ്രാ​ന്ത് പി​ടി​ച്ചു​കാ​ണും എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ മ​റു​പ​ടി. “ഇ​ന്ന​ലെ ഉ​റ​ങ്ങി​യി​ട്ടി​ല്ല, ഇ​ന്ന് ഉ​റ​ങ്ങു​മോ എ​ന്ന് അ​റി​യി​ല്ല. ക​റ​ക്ഷ​ന്‍ ത​ന്നെ ക​റ​ക്ഷ​ന്‍. ഡ​യ​റ​ക്ട​ര്‍ മാ​ത്ര​മ​ല്ല അ​സി​സ്റ്റ​ന്‍റ്സും മ്യൂ​സി​ക് ഡ​യ​റ​ക്ട​റു​മൊ​ന്നും ഉ​റ​ങ്ങി​യി​ട്ടി​ല്ല”, മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

സി​നി​മ ഇ​റ​ങ്ങി വി​ജ​യ​മാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ ആ​ശം​സി​ച്ചു. സി​നി​മ വി​ജ​യം നേ​ടു​മ്പോ​ള്‍ അ​തി​ന്‍റെ സ​ന്തോ​ഷം കൊ​ണ്ട് ന​മു​ക്കെ​ല്ലാം ഉ​റ​ക്കം ന​ഷ്ട​പ്പെ​ട​ട്ടെ എ​ന്നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ മ​റു​പ​ടി

സി​നി​മ ക​ണ്ടോ എ​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് കാ​ണി​ച്ചു​ത​രു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ മ​റു​പ​ടി. സി​നി​മ ആ​കെ ക​ണ്ട​ത് പ്ര​കാ​ശ് വ​ർ​മ മാ​ത്ര​മാ​ണെ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ ചി​ല ഫൈ​റ്റ് രം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ താ​ന്‍ ക​ണ്ടു​ള്ളൂ എ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ഒ​രു ഫൈ​റ്റ് സീ​നി​ലെ ഫൈ​റ്റ് രം​ഗം ന​ന്നാ​യി എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​പ്പോ​ള്‍ നി​ങ്ങ​ളു​ടെ ക്ലൈ​മാ​ക്സി​ലെ ഫൈ​റ്റ് വ​ള​രെ ന​ന്നാ​യി എ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ലി​നോ​ട് മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ഉ​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ര​സ​ക​ര​മാ​യ കൗ​ണ്ട​ര്‍ വ​ന്നു. എ​ന്നാ​ല്‍ പി​ന്നെ ക്ലൈ​മാ​ക്സ് കൂ​ടി പ​റ​ഞ്ഞു​കൊ​ടു​ക്ക് എ​ന്നാ​യി​രു​ന്നു അ​ത്. ആ​വേ​ശം കൊ​ണ്ട് അ​റി​യാ​തെ പ​റ​ഞ്ഞു​പോ​കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഇ​തി​നോ​ട് മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. 

ഇ​ട​യ്ക്ക് മോ​ഹ​ൻ​ലാ​ലി​ന്‍റെ വൈ​ഫൈ ക​ട്ട് ആ​യ​പ്പോ​ൾ വൈ​ഫി​നെ അ​ടു​ത്തി​രു​ത്തൂ എ​ന്ന മ​മ്മൂ​ട്ടി​യു​ടെ കൗ​ണ്ട​റും ര​സ​ക​ര​മാ​യി. മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ഒ​ന്നി​ച്ചെ​ത്തു​ന്ന സി​നി​മ ജെ​ൻ​സി ത​ല​മു​റ​യി​ൽ പെ​ട്ട​വ​ർ ആ​ദ്യ​മാ​യാ​ണ് തി​യ​റ്റ​റി​ൽ കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജെ​ൻ​സി ക​ഴി​ഞ്ഞി​ട്ട് അ​ടു​ത്ത​ത് ജെ​ൻ ആ​ൽ​ഫ വ​ന്നി​ല്ലേ എ​ന്നാ​ണ് ഇ​തി​നോ​ട് മോ​ഹ​ൻ​ലാ​ൽ പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ അ​വ​രും എ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ​റ​ഞ്ഞ​ത് എ​ല്ലാ​വ​രേ​യും ചി​രി​പ്പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ക​ഥ പു​തി​യ​ത​ല​മു​റ​യ്ക്ക് കൂ​ടി വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

നാ​ളെ​ത്തെ ദി​വ​സം ആ​ന്‍റോ ചേ​ട്ട​ന്‍റെ ആ​വ​ണം: ജോ​ഫി​ൻ ടി. ​ചാ​ക്കോ

പേ​ട്രി​യേ​റ്റ് സി​നി​മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ ജോ​ഫി​ൻ ടി. ​ചാ​ക്കോ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ധാ​ന​മാ​യും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ആ​ന്‍റോ ജോ​സ​ഫി​നെ​ക്കു​റി​ച്ചാ​ണ് ജോ​ഫി​ൻ എ​ടു​ത്തു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​ല പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ചാ​ണ് ആ​ന്‍റോ ജോ​സ​ഫ് പേ​ട്രി​യേ​റ്റ് തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തെ​ന്ന് ജോ​ഫി​ന്‍ പ​റ​യു​ന്നു.

‘‘നാ​ളെ​ത്തെ ദി​വ​സം ആ​ന്‍റോ ചേ​ട്ട​ന്‍റെ ആ​വ​ണം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഞാ​ൻ നേ​രി​ട്ട് കാ​ണു​ന്ന​താ​ണ് ‘പേ​ട്രി​യേ​റ്റ്’ എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി ഈ ​മ​നു​ഷ്യ​ൻ ന​ട​ത്തു​ന്ന അ​ത്യ​ധ്വാ​നം.

മ​റ്റേ​തൊ​രാ​ളും ത​ക​ർ​ന്ന് പോ​യേ​ക്കാ​വു​ന്ന പ​ല പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​സി​നി​മ നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി വ​രു​ന്ന പേ​ട്രി​യ​റ്റ് ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​യി​ൽ ഒ​ന്നാ​യി​ മാ​റു​മെ​ന്നു​റ​പ്പ്.’’ ജോ​ഫി​ൻ കു​റി​ച്ചു.

ജോ​ഫി​ൻ സം​വി​ധാ​നം ചെ​യ്ത പ്രീ​സ്റ്റ്, രേ​ഖാ​ചി​ത്രം (സ​ഹ​നി​ർ​മാ​ണം) എ​ന്നി​വ നി​ർ​മി​ച്ച​ത് ആ​ന്‍റോ ജോ​സ​ഫ് ആ​യി​രു​ന്നു.

മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും പു​റ​മെ ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സു​ഷി​ൻ ശ്യാ​മി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും മ​നു​ഷ് ന​ന്ദ​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​ത്തി​ന് രാ​ജ്യാ​ന്ത​ര നി​ല​വാ​രം ന​ൽ​കു​ന്നു.

ല​ണ്ട​ൻ, അ​സ​ർ​ബൈ​ജാ​ൻ, ദു​ബാ​യ്, താ​യ്‌​ല​ൻ​ഡ് എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ന്‍റോ ജോ​സ​ഫും കെ ​ജി അ​നി​ൽ​കു​മാ​റും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം മി​ക​ച്ച ദൃ​ശ്യാ​നു​ഭ​വം ഉ​റ​പ്പു​ന​ൽ​കു​ന്നു.

Movies

ശ​ബ്‌​ദ​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ആ​ഞ്ച​ലോ​യെ വി​ളി​ച്ച് ന​ട​ന്‍ മ​മ്മൂ​ട്ടി

“മോ​നെ ആ​ഞ്ച​ലോ, ഞാ​ന്‍ മ​മ്മൂ​ട്ടി​യാ​ണ്. സി​നി​മ​യി​ലൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന, ടി​വി​യി​ലൊ​ക്കെ കാ​ണു​ന്ന മ​മ്മൂ​ക്ക. ന​ന്നാ​യി പ​ഠി​ക്ക​ണം, മി​ടു​ക്ക​നാ​യി വ​ള​ര​ണം’’- നി​ശ​ബ്‌​ദ​മാ​യി​രു​ന്ന അ​വ​ന്‍റെ കു​ഞ്ഞു​ലോ​ക​ത്തേ​ക്ക് ആ ​ശ​ബ്‌​ദ​മെ​ത്തി​യ​പ്പോ​ള്‍ ആ​ഞ്ച​ലോ​യ്ക്ക് ആ​ദ്യം അ​മ്പ​ര​പ്പാ​യി​രു​ന്നു. അ​വ​ന്‍ ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി ഒ​രു മ​നു​ഷ്യ​ശ​ബ്‌​ദം കേ​ള്‍​ക്കു​ക​യാ​യി​രു​ന്നു. അ​തും താ​ന്‍ ആ​രാ​ധി​ക്കു​ന്ന മ​മ്മൂ​ക്ക​യു​ടെ.

ജ​ന​നം മു​ത​ല്‍ കേ​ള്‍​വി​യി​ല്ലാ​തെ നി​ശ​ബ്‌​ദ​ത​യു​ടെ ത​ട​വ​റ​യി​ല്‍​നി​ന്ന് ഇ​ടു​ക്കി ചെ​മ്മ​ണ്ണാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജെ​യ്‌​സ​ണ്‍-​ആ​ന്‍​ഷ ദ​മ്പ​തി​ക​ളു​ടെ നാ​ലു വ​യ​സു​കാ​ര​ന്‍ മ​ക​ന്‍ ആ​ഞ്ച​ലോ​യ്ക്കു മോ​ച​ന​മേ​കി​യ​ത് മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​നും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘കാ​തോ​ട് കാ​തോ​രം’​പ​ദ്ധ​തി​യാ​ണ്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍റേ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കേ​ള്‍​വി​ശ​ക്തി ന​ല്‍​കു​ന്ന​തി​നാ​യി മ​മ്മൂ​ട്ടി മു​ന്‍​കൈ​യെ​ടു​ത്ത് ആ​രം​ഭി​ച്ച പ​ദ്ധ​തി ആ​ഞ്ച​ലോ​യ്ക്കും ക​രു​ത​ലാ​യി മാ​റി. രാ​ജ​ഗി​രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​പ്പോ​ഴാ​ണ് ആ​ഞ്ച​ലോ ആ​ദ്യ​മാ​യി ചു​റ്റു​മു​ള്ള ശ​ബ്‌​ദ​ങ്ങ​ള്‍ കേ​ട്ടു​തു​ട​ങ്ങി​യ​ത്.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഇ​എ​ന്‍​ടി ഹെ​ഡ് ആ​ന്‍​ഡ് നെ​ക്ക് സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജേ​ഷ് രാ​ജു ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍റേ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇം​പ്ലാ​ന്‍റ് സ​ര്‍​ജ​ന്‍ ഡോ. ​സ​ജി​ത്ത് ഏ​ബ്ര​ഹാം, ഡോ. ​ജി​ത്തു സ​ക്ക​റി​യ, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​ജി ആ​ന്‍റ​ണി, പി​ഐ​സി​യു വി​ഭാ​ഗം മേ​ധാ​വി ഡോ. ​സൗ​മ്യ മേ​രി തോ​മ​സ്, ഇം​പ്ലാ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ല്‍​ജി എം. ​മാ​ത്യു, സീ​നി​യ​ര്‍ ഓ​ഡി​യോ​ള​ജി​സ്റ്റ് അ​ബി​ന്‍ ലാ​സ​ര്‍, സീ​നി​യ​ര്‍ തെ​റാ​പ്പി​സ്റ്റ് സാ​റ പോ​ള്‍ എ​ന്നി​വ​ര്‍ ചി​കി​ത്സ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും മാ​സ​ങ്ങ​ള്‍ നീ​ളു​ന്ന സ്പീ​ച്ച് തെ​റാ​പ്പി​യി​ലൂ​ടെ​യും മ​റ്റു പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ വേ​ണം സം​സാ​ര​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​ന്‍. രാ​ജ​ഗി​രി ആ​ശു​പ​ത്രി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​ഴ​പ്പി​ള്ളി​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Movies

ഞാ​നൊ​രു ഫാ​ന്‍ ഗേ​ള്‍...; ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍ പ​റ​യു​ന്നു

മ​മ്മൂ​ട്ടി-​മോ​ഹ​ന്‍​ലാ​ല്‍-​ഫ​ഹ​ദ്-​കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ബ്ര​ഹ്‌​മാ​ണ്ഡ​ചി​ത്രം പേ​ട്രി​യ​റ്റ് റി​ലീ​സി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ, ചി​ത്ര​ത്തി​ന്‍റെ ആ​വേ​ശം പ​ങ്കു​വ​ച്ച് ന​ടി ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍.

മ​ല​യാ​ള​ത്തി​ലെ വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ത​നി​ക്കു ല​ഭി​ച്ച അ​വ​സ​ര​ത്തെ ഫാ​ന്‍ ഗേ​ള്‍ നി​മി​ഷ​മാ​യാ​ണു ദ​ര്‍​ശ​ന വി​ശേ​ഷി​പ്പി​ച്ച​ത്.

അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മ​ന്നാ​ണ് ദ​ര്‍​ശ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ഫ​ഹ​ദ് ഫാ​സി​ല്‍, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍​താ​ര, രേ​വ​തി തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണ്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​നി​മ​യി​ല്‍ സ്‌​ക്രീ​ന്‍ പ​ങ്കി​ടാ​നാ​യ​ത് സ്വ​പ്ന​തു​ല്യ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

ഇ​പ്പോ​ഴും ഉ​ള്ളി​ലൊ​രു ആ​രാ​ധി​ക​യാ​ണ്... കു​റ​ച്ചു​കൂ​ടി അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന് അ​വ​രെ ആ​രാ​ധി​ക്കു​ന്നു എ​ന്ന് മാ​ത്രം... സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ദ​ര്‍​ശ​ന കു​റി​ച്ചു. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ​ങ്കാ​ളി​യാ​യാ​ണ് ദ​ര്‍​ശ​ന ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്. ഇ​വ​ര്‍ അ​ഭി​ന​യി​ച്ച കാ​റ്റു തൊ​ട്ട​പ്പോ​ള്‍- എ​ന്ന പ്ര​ണ​യ​ഗാ​നം ഇ​തി​നോ​ട​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന മു​ന്‍ കോ​ര്‍​പ്പ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ന്‍റെ ക​മ്പ​നി​യു​ടെ സോ​ഫ്റ്റ്വെ​യ​ര്‍ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന​തു ക​ണ്ട് അ​വ​ര്‍​ക്കെ​തി​രേ തി​രി​യു​ന്ന​താ​ണു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം എ​ന്നാ​ണ് ട്രെ​യി​ല​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ വ​ന്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Movies

19-ാം വ​യ​സി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം 34-ൽ ​മ​മ്മൂ​ട്ടി​ക്കൊ​പ്പ​വും, എ​ന്തു​കൊ​ണ്ട് അ​വ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി: പാ​ർ​വ​തി പ​റ​യു​ന്നു

മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും എ​ന്തു​കൊ​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ൾ എ​ന്നു വി​ളി​ക്കു​ന്നു എ​ന്ന​തി​ന് ഉ​ത്ത​ര​വു​മാ​യി പാ​ർ​വ​തി തി​രു​വോ​ത്ത്.

ഈ ​ര​ണ്ടു മ​നു​ഷ്യ​രും ല​ജ​ന്‍​ഡു​ക​ളാ​യി മാ​റു​ന്ന​ത് ബോ​ക്സ് ഓ​ഫി​സ് ക​ള​ക്ഷ​ന്‍​കാ​ര​ണം മാ​ത്ര​മ​ല്ലെ​ന്നും ന​ല്ല മ​നു​ഷ്യ​രാ​യ​ത് കൊ​ണ്ടു​കൂ​ടി​യാ​ണെ​ന്നും പാ​ര്‍​വ​തി പ​റ​യു​ന്നു. പി​ങ്ക് വി​ല്ല​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി മ​ന​സു​തു​റ​ന്ന​ത്.

''ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​ത് ഒ​രു​പാ​ട് കാ​ലം മു​മ്പാ​ണ്. അ​ന്ന് എ​നി​ക്ക് 19 വ​യ​സാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്ക് 38 വ​യ​സ്സാ​യി.

ഏ​താ​ണ്ട് 20 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ന്ന​ത്തെ എ​ന്നെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ, ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ​ൻ​സ് ഓ​ഫ് മൈ​ൻ​ഡ് എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

ജ​ഗ​തി ശ്രീ​കു​മാ​റും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, എ​നി​ക്ക് ആ​കെ ഒ​രു രം​ഗം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.  ഞാ​ൻ ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ എ​ന്താ​ണ് ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നോ, ഈ ​ക​ല എ​ന്താ​ണെ​ന്നോ അ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

പ​ല കാ​ര്യ​ങ്ങ​ളി​ലും ഞാ​ൻ ഒ​രു കു​ട്ടി​യാ​യി​രു​ന്നു. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ൽ ഭാ​വി​യി​ൽ ഞാ​ൻ ആ​ഗ്ര​ഹി​ക്കേ​ണ്ട ഗു​ണം ഇ​താ​ണെ​ന്ന് എ​നി​ക്ക് അ​ന്ന് മ​ന​സ്സി​ലാ​യി. 20 വ​ർ​ഷ​ത്തി​ന് ശേ​ഷം, ഇ​പ്പോ​ൾ എ​നി​ക്ക് അ​വ​രെ​പ്പോ​ലെ ത​ന്നെ അ​ഭി​ന​യ​ത്തി​ലേ​ക്ക് പെ​ട്ടെ​ന്ന് വ​രാ​നും പോ​കാ​നും, സ​ഹ​പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​നും സാ​ധി​ക്കു​ന്ന ആ ​നി​ല​യി​ൽ എ​ത്തി​യെ​ന്ന് പ​റ​യാ​ൻ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. 

ഈ ​ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ഇ​ത്ര​യും വ​ലി​യ​വ​രാ​യ​ത് സെ​റ്റി​ൽ അ​വ​ർ എ​ത്ര​ത്തോ​ളം ന​ല്ല മ​നു​ഷ്യ​രാ​യി പെ​രു​മാ​റു​ന്നു എ​ന്ന​തു​കൂ​ടി ക​ണ്ടി​ട്ടാ​ണ്. ബോ​ക്സ് ഓ​ഫി​സു​മാ​യി ഇ​തി​ന് ബ​ന്ധ​മൊ​ന്നു​മി​ല്ല. കാ​ര​ണം അ​വ​ർ ഒ​രു മോ​ശം വ്യ​ക്തി​യാ​ണെ​ങ്കി​ൽ അ​തൊ​ന്നും വ​ലി​യ കാ​ര്യ​മ​ല്ല.

ചി​ല അ​ഭി​നേ​താ​ക്ക​ളെ ആ​ളു​ക​ൾ ഇ​തി​ഹാ​സ​ങ്ങ​ൾ എ​ന്ന് വി​ളി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ് എ​ന്ന് ഞാ​ൻ ക​രു​തു​ന്നു, കാ​ര​ണം അ​വ​ർ സെ​റ്റി​ലേ​ക്ക് ന​ട​ന്നു വ​രു​മ്പോ​ൾ ആ ​അ​ന്ത​രീ​ക്ഷ​ത്തെ ത​ന്നെ മി​ക​ച്ച​താ​ക്കു​ന്നു.”

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​വും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ലെ​ന്ന് പാ​ർ​വ​തി ഓ​ർ​ക്കു​ന്നു. “മ​മ്മൂ​ട്ടി​യോ​ടൊ​പ്പ​വും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.  തീ​ർ​ച്ച​യാ​യും ഇ​ങ്ങ​നെ​യു​ള്ള​വ​ർ സെ​റ്റി​ലേ​ക്ക് വ​രു​മ്പോ​ൾ അ​വി​ടെ വ​ലി​യൊ​രു ഗാം​ഭീ​ര്യ​മു​ണ്ടാ​കും.

എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​കും. എ​ങ്കി​ലും അ​വ​ർ ന​മു​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​വ​ർ ഇ​ത്ര വ​ലി​യ ഇ​തി​ഹാ​സ​ങ്ങ​ളാ​ണെ​ന്ന കാ​ര്യം നാം ​മ​റ​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലെ​ങ്കി​ൽ ന​മു​ക്ക് എ​ങ്ങ​നെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യും? ഉ​ദാ​ഹ​ര​ണ​ത്തി​ന്, എ​നി​ക്ക് അ​വ​രെ അ​ടി​ക്കു​ന്ന ഒ​രു രം​ഗം ഉ​ണ്ടെ​ങ്കി​ൽ ഞാ​ൻ അ​വ​രെ വി​സ്മ​യ​ത്തോ​ടെ നോ​ക്കി നി​ന്നാ​ൽ എ​ങ്ങ​നെ അ​ത് സാ​ധി​ക്കും?

ഈ ​പ​റ​യ​പ്പെ​ടു​ന്ന ഇ​തി​ഹാ​സ​ങ്ങ​ളും സൂ​പ്പ​ർ​താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ക​ല​യ്‌​ക്കോ ചെ​യ്യു​ന്ന ജോ​ലി​ക്കോ ത​ട​സ​മാ​യി യാ​തൊ​ന്നി​നെ​യും അ​നു​വ​ദി​ക്കാ​ത്ത​ത് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. ഞാ​ൻ ഒ​രു തു​ട​ക്ക​ക്കാ​രി ആ​യി​രി​ക്കാം, പ​ക്ഷേ കാ​മ​റ​യ്ക്ക് മു​ന്നി​ൽ ഞ​ങ്ങ​ൾ തു​ല്യ​രാ​ണ്,” പാ​ർ​വ​തി പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ര​ണ്ട് സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലാ​ണ് പാ​ർ​വ​തി ഈ ​സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത​ത്. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത 'ഫ്ലാ​ഷ്' എ​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ക്രൈം ​ത്രി​ല്ല​റി​ലൂ​ടെ​യാ​ണ് പാ​ർ​വ​തി ആ​ദ്യ​മാ​യി മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സ്ക്രീ​ൻ പ​ങ്കി​ട്ട​ത്.

2022ൽ ​റ​ത്തീ​ന സം​വി​ധാ​നം ചെ​യ്ത പു​ഴു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്.

Movies

ആ ​ചെ​റു​ക്ക​ന് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹ​മു​ണ്ടോ, അ​ത് ഇ​പ്പോ​ഴും എ​നി​ക്കു​ണ്ട്; യൂ​ത്ത് താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് മ​മ്മൂ​ട്ടി

പേ​ട്രി​യാ​റ്റി​ന്‍റെ പ്ര​സ് മീ​റ്റി​ൽ ന​ട​ൻ മമ്മൂട്ടി പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​നി​ക്ക് അ​ഭി​ന​യി​ക്കാ​നു​ള്ള ആ​വേ​ശ​ത്തെ​പ്പ​റ്റി​യാ​ണ് താ​രം പ​റ​ഞ്ഞ​ത്.

‘യൂ​ത്ത്’ സി​നി​മ​യു​ടെ സ​ക്സ​സ് മീ​റ്റി​ൽ വി​കാ​രാ​ധീ​ന​നാ​യി സം​സാ​രി​ച്ച ചി​ന്ന​യു​ടെ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു മ​മ്മൂ​ട്ടി പാ​ട്രി​യ​റ്റ് പ്ര​സ്മീ​റ്റി​നി​ടെ പ​രാ​മ​ർ​ശി​ച്ച​ത്. 

ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മെ​ഗാ സ്റ്റാ​റി​ന്‍റെ കൈ​യ​ടി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന. അ​ഭി​ന​യി​ച്ച് കൊ​തി തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്, ഇ​നി​യും പ​രീ​ക്ഷി​ച്ച് അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

‘‘എ​നി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, ഉ​ണ്ട്. ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. ഞാ​നി​ന്ന് ‘യൂ​ത്ത്’ എ​ന്ന സി​നി​മ​യു​ടെ സ​ക്സ​സ് മീ​റ്റ് ക​ണ്ടു. ഒ​രു​പാ​ട് കു​ട്ടി​ക​ൾ സം​സാ​രി​ച്ചു. അ​തി​ൽ ഒ​രാ​ൾ വ​ന്ന് സം​സാ​രി​ക്കു​മ്പോ​ൾ, അ​വ​ന് സ​ന്തോ​ഷ​വും സ​ങ്ക​ട​വും വ​രു​ന്നു.

ഞാ​ൻ സി​നി​മ​യി​ൽ ന​ന്നാ​വി​ല്ല, ചാ​ൻ​സ് കി​ട്ടി​ല്ല. അ​വ​ന്‍റെ അ​ച്ഛ​ൻ നീ ​എ​ന്തി​നാ​ട് വെ​റു​തെ പോ​കു​ന്ന​ത്, അ​വി​ടെ​യും ക​ളി​യാ​ക്കാ​നാ​ണോ, അ​വ​സാ​നം സി​നി​മ​യി​ൽ ചാ​ൻ​സ് കി​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് ഭ​യ​ങ്ക​ര ഇ​മോ​ഷ​ന​ൽ ആ​യി പോ​കു​ന്ന നി​മി​ഷ​മു​ണ്ട്. ഞ​ങ്ങ​ൾ​ക്കൊ​ന്നും അ​ങ്ങ​നെ​യൊ​രു നി​മി​ഷ​മേ ഉ​ണ്ടാ​യി​ട്ടി​ല്ല.

ഞ​ങ്ങ​ൾ സി​നി​മ വ​ന്ന​തി​നു​ശേ​ഷം, സി​നി​മ​യി​ലു​ണ്ടെ​ന്ന് അ​റി​യു​ന്ന കാ​ല​ത്ത് സി​നി​മാ​ഭി​ന​യം തു​ട​ങ്ങി​യ​വ​രാ​ണ്. ആ ​ആ​കാം​ക്ഷ, ആ ​ആ​ർ​ത്തി, ആ ​ആ​ഗ്ര​ഹം, ആ ​ചെ​റു​ക്ക​ന് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹ​മു​ണ്ടോ അ​തി​പ്പോ​ഴും എ​നി​ക്കു​ണ്ട്.’’–​മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

മ​മ്മൂ​ട്ടി​യു​ടെ വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ന്ദി പ​റ​ഞ്ഞ് ന​ട​ൻ ചി​ന്ന​യും എ​ത്തി. ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​മെ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് ചി​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ച​ത്.

യൂ​ത്ത് സം​വി​ധാ​യ​ക​ൻ കെ​ൻ ക​രു​ണാ​സും മ​മ്മൂ​ട്ടി​യു​ടെ വി​ഡി​യോ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ചു.

Movies

വി​ല്ല​ന് രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ മ​ക​ന്‍റെ പേ​രു​മാ​യി സാ​മ്യം; പേ​ട്രി​യാ​റ്റി​ന് ക​ട്ട് പ​റ​ഞ്ഞ് സെ​ൻ​സ​ർ ബോ​ർ​ഡ്

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന പേ​ട്രി​യാ​റ്റ് മേ​യ് ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ക​ട്ട്. ചി​ത്ര​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ളും പേ​രു​ക​ളും വി​വാ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​വ ഒ​ഴി​വാ​ക്കാ​ൻ സെ​ൻ​സ​ർ ബോ‍​ർ​ഡ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് റീ-​എ​ഡി​റ്റ് ചെ​യ്ത് സി​നി​മ വീ​ണ്ടും സെ​ൻ​സ​ർ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. കൊ​ച്ചി​യി​ലെ ലാ​ൽ മീ​ഡി​യ സ്റ്റു‍​ഡി​യോ​യി​ൽ ചി​ത്ര​ത്തി​ന്‍റെ റീ ​എ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി.

ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ മ​ക​ന്‍റെ പേ​രു​മാ​യി ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍റെ പേ​രി​ന് സാ​മ്യ​മു​ള്ള​തി​നാ​ൽ ആ ​പേ​ര് മാ​റ്റാ​ൻ സെ​ൻ​സ​ർ ബോ‍​ർ​ഡ് നി​ർ​ദേ​ശി​ച്ച​താ​യാ​ണ് സൂ​ച​ന.

Kerala

കണ്ണൻ സാഗറിന് രോഗമുക്തി; മമ്മൂട്ടിക്കും രാജഗിരിക്കും നന്ദി പറഞ്ഞ് താരം

കൊ​ച്ചി: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മി​മി​ക്രി-​സി​നി​മാ താ​രം ക​ണ്ണ​ൻ സാ​ഗ​ർ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ രോ​ഗാ​വ​സ്ഥ​യി​ൽ ത​നി​ക്കു ക​രു​ത്താ​യ​ത് ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ക​രു​ത​ലും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ച പ​രി​ച​ര​ണ​വു​മാ​ണെ​ന്ന് ക​ണ്ണ​ൻ സാ​ഗ​ർ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള ആ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ത​ന്‍റെ ജീ​വി​തം തി​രി​കെ ന​ൽ​കി​യ​വ​രോ​ടു​ള്ള ക​ട​പ്പാ​ട് താ​രം പ​ങ്കു​വ​ച്ച​ത്. ന​ട​ൻ മ​മ്മൂ​ട്ടി​യോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നോ​ടും താ​ൻ എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​കെ.​കെ. പ്ര​ദീ​പ്, ഡോ. ​അ​ക്ഷ​യ് നാ​രാ​യ​ൺ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​കെ.​എ. കോ​ശി, ഡോ. ​യു.​ആ​ർ.​ഡി​ബി​ൻ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ഡോ. ​മെ​റി​ൻ കൂ​ടാ​തെ പ​രി​ച​രി​ച്ച ന​ഴ്സു​മാ​ർ എ​ന്നി​വ​രു​ടെ​യും പേ​രു​ക​ൾ എ​ടു​ത്തു​പ​റ​യാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല.

ക​ണ്ണ​ൻ സാ​ഗ​റി​ന്‍റെ രോ​ഗ​വി​വ​രം ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഫൗ​ണ്ടേ​ഷ​നും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഹൃ​ദ്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

രോ​ഗ​മു​ക്തി നേ​ടി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ എ​ത്ര​യും വേ​ഗം ക​ലാ​രം​ഗ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​രം.

Movies

ദൈ​വ​തു​ല്യ​നാ​യ മ​മ്മൂ​ക്ക​യ്ക്കും പി​ഷാ​ര​ടി​ക്കും ഒ​രാ​യി​രം ന​ന്ദി; കു​റി​പ്പു​മാ​യി ക​ണ്ണ​ൻ സാ​ഗ​ർ

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​റ​ണാ​കു​ളം രാ​ജ​ഗി​രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ന​ട​നും മി​മി​ക്രി താ​ര​വു​മാ​യ ക​ണ്ണ​ൻ സാ​ഗ​ർ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി ആ​ശു​പ​ത്രി വി​ട്ടു. ഈ ​സ​ന്തോ​ഷ​ത്തി​ൽ ത​ന്നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​യു​ക​യാ​ണ് താ​രം.

മ​മ്മൂ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി അ​ട​ക്ക​മു​ള്ള​വ​ർ ത​ന്നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചെ​ന്നും ന​ട​ൻ വെ​ളി​പ്പെ​ടു​ത്തി.

''ആ​ലു​വ ചു​ണ​ങ്ങ​ൻ​വേ​ലി​യി​ലു​ള്ള ‘രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലി​ലെ’ കാ​ർ​ഡി​യോ​ള​ജി തോ​റാ​സി​സി​ക് സ​ർ​ജ​റി ഔ​ട്ട്‌ പേ​ഷ്യ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ടീ​മാ​ണ് ജീ​വി​തം നീ​ട്ടി​ത​രാ​ൻ പ്ര​യ​ത്നി​ച്ച ദൈ​വ​തു​ല്യ​രാ​യ ഡോ​ക്ടേ​ഴ്‌​സും ചി​ല മാ​ലാ​ഖ​മാ​രു​മാ​ണ് ചി​ത്ര​ത്തി​ൽ.

ഇ​ത്ര​യും വ​ലി​യ ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഞെ​ട്ട​ലി​ൽ ഞാ​ൻ ആ​കെ ത​ള​ർ​ന്ന​പ്പോ​ൾ ആ​ത്മ​വി​ശ്വാ​സ​വും ധൈ​ര്യ​വും ന​ൽ​കി സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഞാ​ൻ ഡി​സ്ചാ​ർ​ജ് ആ​യി പോ​കു​ന്ന ദി​വ​സം എ​ല്ലാ​വ​രും അ​ടു​ത്തെ​ത്തി എ​നി​ക്ക് വേ​ണ്ട മു​ന്നോ​ട്ടു​ള്ള ചി​കി​ത്സാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ഇ​ട​യ്ക്ക് ചെ​ക്ക​പ്പി​നാ​യി എ​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചു. വേ​ദ​ന​യു​ടെ ആ ​വ​ലി​യ ലോ​ക​ത്തു, ഞാ​ൻ മു​റി​വു​ക​ളി​ലെ ഈ​ർ​ഷ​ത​നി​റ​ഞ്ഞ വ​ലി​ച്ചി​ലു​ക​ൾ​ക്കി​ട​യി​ൽ അ​മ​രു​മ്പോ​ഴും നേ​ര​മെ​ന്നോ സ​മ​യ​മെ​ന്നോ നോ​ക്കാ​തെ ഓ​ടി അ​രി​കി​ലെ​ത്തും. ത​മാ​ശ​ക്കാ​ർ​ക്ക് ഇ​ത്ര വേ​ദ​ന​യെ​ന്തി​നാ, ഞ​ങ്ങ​ളൊ​ക്കെ​യി​ല്ലേ ഇ​വി​ടെ എ​ന്നു​പ​റ​ഞ്ഞു ഈ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ഓ​രോ​രു​ത്ത​രും ന​മു​ക്കാ​യി അ​ത്ര സം​ര​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്.

ആ​ട് 3’യും ,‘​വാ​ഴ 2’ എ​ന്ന സി​നി​മ​യും ഡോ​ക്ടേ​ഴ്സ് ഉ​ൾ​പ്പെ​ടെ മി​ക്ക സ്റ്റാ​ഫു​ക​ളും കാ​ണു​ക​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യും തു​ട​രെ ന​ല്ല​വേ​ഷ​ങ്ങ​ൾ കി​ട്ട​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. എ​ന്‍റെ വേ​ദ​ന​ക​ൾ ഒ​രു പ​രി​ധി​വ​രെ മ​റ​ന്ന​തും ഈ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളി​ൽ ആ​യി​രു​ന്നു, സ​ത്യ​ത്തി​ൽ ചി​ത്രം എ​നി​ക്ക് ഇ​പ്പോ​ഴും കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 

ഡോ​ക്ട​ർ, ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫ് ന​ഴ്സ്, മ​റ്റ് സ്റ്റാ​ഫു​ക​ൾ​ക്കും, ഇ​ട​യ്ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി ഓ​ടി വ​രു​ക​യും ര​ക്തം ത​ന്നു സ​ഹാ​യി​ക്കാ​ൻ സ​ഹ​ക​രി​ക്കാ​ൻ ര​ക്ത​ദാ​ധാ​ക്ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​ഹോ​ദ​ര​ൻ സാ​ജു കൊ​ടി​യ​ൻ, ആ​ശു​പ​ത്രി​യി​ൽ ചെ​ന്ന നാ​ൾ മു​ത​ൽ സ​ഹാ​യി​ക്കാ​നും കൂ​ടെ ഒ​രു ചേ​ട്ട​നെ പോ​ലെ ഓ​ടി ന​ട​ന്നു സ​മ​യ​മു​ള്ള​പ്പോ​ൾ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യ ഗു​രു​തു​ല്യ​ൻ പ്രി​യ കെ.​എ​സ്. പ്ര​സാ​ദ് ചേ​ട്ട​ൻ, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ​യും ഇ​ട​ത​ട​വി​ല്ലാ​തെ അ​സു​ഖ​വി​വ​ര​ങ്ങ​ൾ തി​ര​ക്കി​കൊ​ണ്ടി​രു​ന്ന പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സു​ഹൃ​ത്തു​ക്ക​ൾ, രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ മാ​നേ​ജ് മെ​ന്‍റി​നും സി​വി​ടി​എ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നോ​ടും എ​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും നി​സം​ഗ​ത​യും കേ​ട്ട​റി​ഞ്ഞു സ​ഹാ​യി​ക്കാ​ൻ മ​ന​സു​കാ​ട്ടി​യ പ്രി​യ സ​ഹോ​ദ​ര​ൻ ര​മേ​ഷ് പി​ഷാ​ര​ടി​ക്കും ‘മാ’ ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​തി​ലൊ​ക്കെ ഉ​പ​രി അ​ങ്ങ് ഓ​സ്ട്രേ​ലി​യ എ​ന്ന രാ​ജ്യ​ത്തി​രു​ന്നു മ​മ്മൂ​ക്കാ ഫൗ​ണ്ടേ​ഷ​ൻ ചു​ക്കാ​ൻ പി​ടി​ച്ച് സ​മ​യാ​സ​മ​യം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യും ‘പേ​ടി​ക്ക​ണ്ടാ കൂ​ടെ​യു​ണ്ട്’ എ​ന്നു ധൈ​ര്യ​വും ന​ൽ​കി​കൊ​ണ്ടി​രു​ന്ന റോ​ബ​ർ​ട്ട്‌ ജി​ൻ​സ് (പി​ആ​ർ​ഓ മ​മ്മൂ​ക്ക ഫൗ​ണ്ടേ​ഷ​ൻ) അ​വ​റു​ക​ൾ​ക്കും, എ​ന്‍റെ ദൈ​വ​തു​ല്യ​നാ​യ മ​ഹാ​ന​ട​ൻ മ​മ്മൂ​ക്ക​യ്ക്കും ഒ​രാ​യി​രം ന​ന്ദി.’’​ക​ണ്ണ​ൻ സാ​ഗ​റി​ന്‍റെ വാ​ക്കു​ക​ൾ.

Movies

പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന ഡോ​ക്ട​റാ​യാ​ണ് പ​ദ​യാ​ത്ര​യി​ൽ; മ​മ്മൂ​ട്ടി പ​റ​യു​ന്നു

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഒ​രു​ക്കു​ന്ന പ​ദ​യാ​ത്ര​യി​ൽ ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മ​മ്മൂ​ട്ടി. പൂ​ർ​ണ​മാ​യും പ്ര​മേ​യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് പ​ദ​യാ​ത്ര എ​ന്ന് ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​മ്മൂ​ട്ടി പ​റ​ഞ്ഞു. 

"ഏ​റെ കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് ഞാ​നും അ​ടൂ​ർ സാ​റും ഒ​രു സി​നി​മ​യ്ക്കാ​യി ഒ​ന്നി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും പ്ര​മേ​യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഒ​രു ചി​ത്ര​മാ​ണി​ത്. ഇ​തി​ൽ ഞാ​ൻ ഒ​രു ഡോ​ക്ട​റു​ടെ വേ​ഷ​മാ​ണ് ചെ​യ്യു​ന്ന​ത്.

പാ​വ​പ്പെ​ട്ട​വ​രെ​യും വ​ന​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​ള്ള​വ​രെ​യു​മൊ​ക്കെ സേ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന ഒ​രു ഡോ​ക്ട​റു​ടെ ക​ഥ​യാ​ണി​ത്.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം ഒ​ട്ടേ​റെ മ​നു​ഷ്യ​രെ ന​മു​ക്ക​റി​യാം. വ​യ​നാ​ട്ടി​ൽ വ​ച്ച് അ​ത്ത​ര​മൊ​രു ഡോ​ക്ട​റെ ഞാ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ട്. ത​ന്‍റെ സ്കൂ​ട്ട​റി​ൽ മ​രു​ന്നു​ക​ളു​മാ​യി ഭാ​ര്യ​യെ​യും കൂ​ട്ടി കാ​ടി​നു​ള്ളി​ൽ പോ​യി ആ​ളു​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഒ​രാ​ൾ.

സ്വ​ന്തം സ്വ​ത്തു​ക്ക​ൾ വി​റ്റ് കാ​ടി​നു​ള്ളി​ൽ സ്ഥ​ലം വാ​ങ്ങി ഒ​രു ചെ​റി​യ ഡി​സ്പെ​ൻ​സ​റി സ്ഥാ​പി​ച്ച് അ​വി​ടെ താ​മ​സി​ച്ച് അ​ദ്ദേ​ഹം ആ​ളു​ക​ളെ ചി​കി​ത്സി​ക്കു​ന്നു. അ​തും ഒ​രു വ​ലി​യ പാ​ഷ​നാ​ണ്, സേ​വ​ന​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം. മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണ് പ​ദ​യാ​ത്ര. അ​ടൂ​രും കെ.​വി. മോ​ഹ​ൻ​കു​മാ​റും ചേ​ർ​ന്നാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം. മു​ഖ്യ സം​വി​ധാ​ന സ​ഹാ​യി മീ​ര സാ​ഹി​ബ്.

ഛായാ​ഗ്ര​ഹ​ണം ഷെ​ഹ്നാ​ദ് ജ​ലാ​ൽ. എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ പ്ര​ഭാ​ക​ർ. ക​ലാ സം​വി​ധാ​നം ഷാ​ജി ന​ടു​വി​ൽ. സം​ഗീ​തം മു​ജീ​ബ് മ​ജീ​ദ്. ‘മ​തി​ലു​ക​ള്‍’, ‘അ​ന​ന്ത​രം’, ‘വി​ധേ​യ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും മ​മ്മൂ​ട്ടി​യും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. 

Movies

മ​ല​യാ​ള​ത്തി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പേ​ട്രി​യ​റ്റ് മേ​യ് ഒ​ന്നി​നെ​ത്തും  

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന പേ​ട്രി​യ​റ്റ് പു​തി​യ റി​ലീ​സിം​ഗ് തി​യ​തി പു​റ​ത്തു​വി​ട്ടു. ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി മേ​യ് ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നേ​ര​ത്തെ ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

 

 

2026 മേ​യ് ഒ​ന്നി​ന് ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്റെ പു​തി​യ റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ട​ത്. മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു

Movies

കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും; പേ​ട്രി​യാ​റ്റ് റി​ലീ​സ് നീ​ട്ടി

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന പേ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സ് നീ​ട്ടി. ചി​ത്രം ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

നി​ന​ച്ചി​രി​ക്കാ​തെ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ്ദം മൂ​ലം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​യെ​ന്നാ​ണ് നി​ർ​മാ​താ​വ് ആ​ന്‍റേ ജോ​സ​ഫ് അ​റി​യി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ പു​തി​യ റി​ലീ​സിം​ഗ് തി​യ​തി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വി​ടു​മെ​ന്നും ആ‍​ന്‍റേ ജോ​സ​ഫ് അ​റി​യി​ച്ചു. പേ​ട്രി​യ​റ്റ് നി​ങ്ങ​ള്‍​ക്ക് മു​ന്നി​ലേ​ക്ക് ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്നും ആ​ന്‍റോ ജോ​സ​ഫ് പ​റ​യു​ന്നു.

 

Movies

മ​മ്മൂ​ട്ടി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി, ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തെ പാ​ല​ക്കാ​ട് കൊ​ണ്ടു​വ​രും; പി​ഷാ​ര​ടി  

മ​മ്മൂ​ട്ടി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് താ​ൻ പാ​ല​ക്കാ​ട്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നും ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് പ്ര​ച​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ശ് പി​ഷാ​ര​ടി. താ​ന്‍ വി​ജ​യി​ച്ചാ​ല്‍ മ​മ്മൂ​ട്ടി​യെ പാ​ല​ക്കാ​ട് എ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

'മ​മ്മൂ​ക്ക അ​ൽ​പം മു​മ്പും വി​ളി​ച്ചി​രു​ന്നു, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം മേ​ടി​ച്ചു. എ​ല്ലാ ദി​വ​സും ക​മ്യു​ണി​ക്കേ​ഷ​ൻ ഉ​ള്ള ഒ​രാ​ളാ​ണ്. രാ​ഷ്ട്രീ​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഞാ​ൻ ആ​ശ​യ​സം​വാ​ദം ന​ട​ത്തു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രാ​ള് കൂ​ടി​യാ​ണ്.

എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളി​ലും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​വും പ​റ​യാ​റു​ണ്ട്, എ​തി​ര​ഭി​പ്രാ​യ​വും പ​റ​യാ​റു​ണ്ട്. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ നി​ന്നും ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

ഇ​ത് പ​ക്ഷേ അ​ദ്ദേ​ഹം ഉ​ത്ത​രം പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. എ​ങ്കി​ലും വി​ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ഉ​റ​പ്പാ​യും അ​ദ്ദേ​ഹ​ത്തെ അ​വി​ടെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.’ ​ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.

പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സ​ന്തോ​ഷ​ത്തി​നു​മാ​ണ് താ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് എം​എ​ല്‍​എ​മാ​രാ​യി​രു​ന്ന ഷാ​ഫി പ​റ​മ്പി​ലും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലും കൊ​ണ്ടു​വ​ന്ന വി​ക​സ​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച ഏ​റ്റ​വും ഭം​ഗി​യാ​യി ചെ​യ്യു​മെ​ന്നും ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പെ​ട്ടെ​ങ്കി​ലും രാ​ഹു​ല്‍ ഒ​രു​പാ​ട് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​ന്നു​വെ​ന്ന് എ​ണ്ണി​പ്പ​റ​ഞ്ഞു കൊ​ണ്ടാ​ണ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

എ​ന്‍റെ പ്ര​ചാ​ര​ണം കൂ​ടു​ത​ലും ജ​ന​ങ്ങ​ളെ കാ​ണു​ക, പ​രി​ച​യ​പ്പെ​ടു​ക, നേ​രി​ട്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ക എ​ന്ന രീ​തി​യി​ല്‍ ത​ന്നെ ആ​യി​രി​ക്കും. പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ത്യേ​കം ത​ന്ത്ര​ങ്ങ​ള്‍ ഒ​ന്നും ഉ​പ​യോ​ഗി​ക്കി​ല്ല. എ​ന്നെ ജ​ന​ങ്ങ​ള്‍​ക്ക് അ​ധി​കം പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നാ​ണ് വി​ശ്വാ​സം. വ​ള​രെ പ​രി​മി​ത​മാ​യ സ​മ​യം മാ​ത്ര​മേ​യു​ള്ളു. ഞാ​ന്‍ ഇ​ന്ന​യാ​ളാ​ണ് എ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്ത​ണ്ട കാ​ര്യ​മി​ല്ല എ​ന്ന​താ​ണ് എ​നി​ക്ക് ഉ​പ​കാ​ര​മാ​യി മാ​റു​ന്ന കാ​ര്യം.

എ​നി​ക്ക് മു​മ്പ് വ​ന്ന എം​എ​ല്‍​എ​മാ​ര്‍, ഷാ​ഫി അ​വി​ടെ ഒ​രു​പാ​ട് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു. തു​ട​ര്‍​ന്നു വ​ന്ന രാ​ഹു​ലും ആ ​മേ​ഖ​ല​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. അ​വ​രെ​ല്ലാം കൊ​ണ്ടു​വ​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച ഏ​റ്റ​വും ഭം​ഗി​യാ​യി ചെ​യ്യും. പാ​ല​ക്കാ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യ​ത്തി​നും മാ​ന​സി​ക​മാ​യ സ​ന്തോ​ഷ​ത്തി​നു​മാ​ണ് ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഞാ​ന്‍ രാ​ഹു​ലി​നെ പി​ന്തു​ണ​ച്ചു എ​ന്ന​ത് വെ​റു​മൊ​രു ത​ല​ക്കെ​ട്ട് മാ​ത്ര​മാ​ണ്. പാ​ല​ക്കാ​ട് ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍, രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് പോ​യ ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​താ​ണ്. ആ ​സ​മ​യ​ത്ത് രാ​ഹു​ലി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്രം നി​ല്‍​ക്കു​ന്ന കാ​ല​ത്താ​ണ് പ്ര​തി​ക​രി​ച്ച​ത്.

ആ​രോ​പ​ണം വ​ന്ന​പ്പോ​ള്‍ ത​ന്നെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​യ്ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ് അ​തി​ല്‍ അ​ഭി​പ്രാ​യ​മി​ല്ല എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ് പി​ന്തു​ണ എ​ന്ന വാ​ക്ക് വ​ച്ച് വ​ന്ന​ത്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എ​ന്ന വ്യ​ക്തി​യു​ടെ കേ​സ് കോ​ട​തി​യി​ലാ​ണ്. അ​തി​ന്‍റെ വി​ധി വ​രും. എ​ന്നാ​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഓ​ഡി​റ്റോ​റി​യം ഉ​ണ്ടാ​വു​ന്ന ഒ​രു പ​ദ്ധ​തി കൊ​ണ്ടു​വ​ന്നു. ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് ഏ​ക​ദേ​ശം 13 വീ​ടു​ക​ള്‍ രാ​ഹു​ല്‍ അ​വി​ടെ വ​ച്ചു കൊ​ടു​ത്തു. ബാ​ക്കി എ​ട്ടോ പ​ത്തോ വീ​ടു​ക​ളു​ടെ പ​ദ്ധ​തി പ​കു​തി​ക്ക് നി​ല്‍​ക്കു​ക​യാ​ണ്.

ആ ​പ​ദ്ധ​തി​ക​ള്‍​ക്ക് എ​തി​രാ​ണെ​ന്ന് പ​റ​ഞ്ഞ് മാ​റാ​ന്‍ പ​റ്റി​ല്ല. ന​ല്ല കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം ഏ​റ്റെ​ടു​ത്ത് മു​ന്നി​ലേ​ക്ക് പോ​വു​ക എ​ന്ന​താ​ണ് ത​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Movies

മ​മ്മൂ​ട്ടി​യോ​ട് ഒ​രു നീ​തി, ത​ന്നോ​ട് മ​റ്റൊ​ന്ന്: ഞാ​നും ചെ​റി​യൊ​രു ന​ട​നാ​ണ്; മു​ഖ്യ​മ​ന്ത്രി​യോ​ട് പ്രേം​കു​മാ​ർ  

മ​മ്മൂ​ട്ടി​യോ​ട് ഒ​രു നീ​തി​യും ത​ന്നോ​ട് മ​റ്റൊ​രു നീ​തി​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച​തെ​ന്ന് ന​ട​ൻ പ്രേം​കു​മാ​ർ. വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ മ​മ്മൂ​ട്ടി നേ​രി​ട്ട സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്രേം​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

സൈ​ബ​ർ ആ​ക്ര​മ​ണം എ​ല്ലാ അ​തി​രു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ഇ​പ്പോ​ഴും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ ത​നി​ക്കെ​തി​രെ തു​ട​രു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തെ​പ്പോ​ലും മ്ലേ​ച്ഛ​മാ​യി അ​പ​ഹ​സി​ച്ചി​ട്ടും അ​രു​ത് എ​ന്ന ഒ​രു വാ​ക്ക് പോ​ലും ബ​ഹു​മാ​ന​പ്പെ​ട്ട അ​ങ്ങ​യി​ൽ നി​ന്ന് എ​ന്ന​ല്ല ആ​രി​ൽ നി​ന്നും കേ​ട്ടി​ല്ലെ​ന്നാ​ണ് പ്രേം​കു​മാ​ർ പ​റ​യു​ന്ന​ത്.

പ്രേം​കു​മാ​റി​ന്‍റെ കു​റി​പ്പ്

''മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യു​മ്പോ​ൾ

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ ചൂ​ര​ൽ​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ഒ​പ്പം കൂ​ടി​യ നേ​താ​വി​നോ​ട് തോ​ന്നി​യ നീ​ര​സം നാ​ട്യം കൊ​ണ്ട് മ​റ​യ്ക്കാ​തെ  പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു.

വാ​ർ​ത്ത പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ ആ ​മ​ഹാ​പ്ര​തി​ഭ​യെ മു​ൻ​പ് വാ​ഴ്ത്തി​യ​വ​ർ ത​ന്നെ ഒ​രു നി​മി​ഷം എ​ല്ലാം മ​റ​ന്ന് സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ക്ര​മി​ച്ചു. എ​ല്ലാ മ​നു​ഷ്യ​രെ​യും പോ​ലെ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​ഹാ​ന​ട​ന്‍റെ മ​ന​സ് വേ​ദ​നി​ച്ചു.

ആ​ദ​ര​ണീ​യ​നാ​യ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സൈ​ബ​ർ പോ​രാ​ളി​ക​ളു​ടെ നീ​ച​മാ​യ പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ്വ​യം ഏ​റ്റെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശാ​ല മ​ന​സി​നെ​യും മാ​ന​വി​ക​ബോ​ധ​ത്തെ​യും ഹൃ​ദ​യ​പൂ​ർ​വ്വം അ​ഭി​ന​ന്ദി​ക്കു​ന്നു.

മു​ൻ​പ് പൊ​തു​സ​മൂ​ഹം ഒ​ന്ന​ട​ങ്കം പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ച "ആ​ശാ സ​മ​രം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന" നി​ർ​ദോ​ഷ​മാ​യ മ​നു​ഷ്യ​പ​ക്ഷ നി​ല​പാ​ടി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് ഒ​രു അ​റി​യി​പ്പും കൂ​ടാ​തെ എ​ന്നെ പു​റ​ത്താ​ക്കി​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യേ​ണ്ടി​വ​ന്ന ഗ​തി​കേ​ട് എ​ന്‍റെ അ​ഭി​മാ​ന​ത്തി​ന് ഏ​ൽ​പ്പി​ച്ച ക്ഷ​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​ന് എ​നി​ക്ക് നേ​രെ സൈ​ബ​ർ പോ​രാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം എ​ല്ലാ അ​തി​രു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ഇ​പ്പോ​ഴും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തു​ട​രു​ക​യാ​ണ്.

സം​സ്കാ​രം ഉ​ള്ള ആ​രു​കേ​ട്ടാ​ലും അ​റ​യ്ക്കു​ന്ന തെ​റി​ക​ളും മു​റി​പ്പെ​ടു​ത്തു​ന്ന വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് തേ​ജോ​വ​ധം ചെ​യ്തും അ​വ​ഹേ​ളി​ച്ചും അ​പ​മാ​നി​ച്ചും ലോ​ക​ത്തെ ഏ​റ്റ​വും മോ​ശം മ​നു​ഷ്യ​നാ​യി ചി​ത്രീ​ക​രി​ച്ചും എ​ന്നെ മാ​ത്ര​മ​ല്ല, എ​ന്‍റെ കു​ടും​ബ​ത്തെ​യും ഏ​റ്റ​വും മ്ലേ​ച്ഛ​മാ​യി അ​പ​ഹ​സി​ച്ചി​ട്ടും അ​രു​ത് എ​ന്ന ഒ​രു വാ​ക്ക് പോ​ലും ബ​ഹു​മാ​ന​പെ​ട്ട അ​ങ്ങ​യി​ൽ നി​ന്ന് എ​ന്ന​ല്ല, ആ​രി​ൽ നി​ന്നും കേ​ട്ടി​ല്ല.

ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​നാ​യി ഫാ​സി​സ​ത്തി​നെ​തി​രെ​യും വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യും കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യം പ​റ​ഞ്ഞും നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ച് നി​ന്നു​മാ​ണ് ഞാ​ൻ പ്ര​വ​ർ​ത്തി​ച്ച​ത്. 

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാം​സ്‌​കാ​രി​ക മ​ന്ത്രി ഉ​ൾ​പ്പ​ടെ ഏ​വ​രും പ്ര​ശം​സി​ക്കു​ന്ന ത​ര​ത്തി​ൽ മി​ക​വു​റ്റ​താ​ക്കി, ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും സു​താ​ര്യ​മാ​യും പ്ര​വ​ർ​ത്തി​ച്ച എ​നി​ക്ക് നേ​രെ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ അ​തി​ക്രൂ​ര​മാ​യ വ്യ​ക്തി​ഹ​ത്യ അ​ങ്ങ​യെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും അ​ല്പം പോ​ലും ആ​സ്വ​സ്ഥ​മാ​ക്കി​യി​ല്ല എ​ന്ന​ത് എ​ന്നെ അ​ങ്ങേ​യ​റ്റം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു.

പ്ര​മാ​ണി​മാ​രോ​ടും ഉ​ന്ന​ത​ന്മാ​രോ​ടും ഒ​രു നീ​തി, സാ​ധാ​ര​ണ മ​നു​ഷ്യ​രോ​ട് മ​റ്റൊ​രു നീ​തി — ആ ​ഇ​ര​ട്ട​നീ​തി ത​ന്നെ​യാ​ണ് സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നോ​ടും മ​ഹാ​ന​ട​നോ​ടും കാ​ണി​ച്ച സ​മീ​പ​ന​വും, എ​ന്നോ​ട് കാ​ണി​ക്കു​ന്ന സ​മീ​പ​ന​വും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​ഹാ​ന​ട​നു​മാ​യി എ​നി​ക്ക് ഒ​രു താ​ര​ത​മ്യ​വും ഇ​ല്ലെ​ന്നും ഞ​ങ്ങ​ൾ ത​മ്മി​ൽ അ​ജ​ഗ​ജാ​ന്ത​രം ഉ​ണ്ടെ​ന്നും അ​റി​യാം. എ​ങ്കി​ലും മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​നി​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ചെ​റി​യ ന​ട​ൻ ആ​ണ് ഞാ​നും. 

തു​ല്യ​നീ​തി ഉ​റ​പ്പു​ള്ള നാ​ട്ടി​ൽ എ​ന്നോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ​റ​യാ​നു​ള്ള അ​ഹ​ങ്കാ​രം എ​നി​ക്കി​ല്ല. പ​ക്ഷേ ഈ ​പാ​വ​പ്പെ​ട്ട​വ​നെ ഇ​നി ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ഒ​രു വാ​ക്കെ​ങ്കി​ലും ആ ​സൈ​ബ​ർ പോ​രാ​ളി​ക​ളോ​ട് ദ​യ​വാ​യി അ​ങ്ങ് പ​റ​യ​ണം.

ച​രി​ത്രം തു​ട​ങ്ങേ​ണ്ട​ത് ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ൽ നി​ന്നാ​ണെ​ന്നും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട പാ​വ​പ്പെ​ട്ട​വ​രു​ടെ ച​രി​ത്ര​മാ​ണ് യ​ഥാ​ർ​ത്ഥ ച​രി​ത്ര​മെ​ന്നും പാ​വ​പ്പെ​ട്ട​വ​രെ കൂ​ടി ക​രു​തി​ക്കൊ​ണ്ടാ​ക​ണം എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളെ​ന്നും പ​റ​യു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് സൈ​ദ്ധാ​ന്തി​ക​ത ഓ​ർ​ത്തു​കൊ​ണ്ട് —സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ മു​ഖം ഒ​ളി​പ്പി​ച്ച കൂ​ലി എ​ഴു​ത്തു​കാ​രാ​യ സൈ​ബ​ർ പ​ട​യാ​ളി​ക​ളി​ൽ നി​ന്ന് ആ​ക്ര​മ​ണം നേ​രി​ടു​ന്ന — സ​ത്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും ശ​രി​യു​ടെ​യും മ​നു​ഷ്യ​ന്‍റെ​യും പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന — തു​ല്യ​ദുഃ​ഖി​ത​രാ​യ എ​ല്ലാ സ​ഹോ​ദ​ര​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു​കൊ​ണ്ട്, സ്നേ​ഹാ​ദ​ര​വു​ക​ളോ​ടെ, പ്രേം​കു​മാ​ർ''.

 

Kerala

മമ്മൂട്ടിക്കും തിരുവിഴയ്ക്കും ഓണററി ഡോക്‌ടറേറ്റ്

കോ​​​ട്ട​​​യം: ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മ​​​മ്മൂ​​​ട്ടി ഉ​​​ള്‍പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ര്‍ക്ക് ഓ​​​ണ​​​റ​​​റി ഡോ​​​ക്ട​​​റേ​​​റ്റ് ന​​​ല്‍കാ​​​ന്‍ എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍സി​​​ല്‍ തീ​​​രു​​​മാ​​​നം.

മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ഹാ​​​ന​​​ട​​​ന്‍ പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ മ​​​മ്മൂ​​​ട്ടി, വാ​​​സ്‌​​​കു​​​ലാ​​​ര്‍ സ​​​ര്‍ജ​​​ന്‍ ഡോ. ​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, നാ​​​ഗ​​​സ്വ​​​ര​​​വി​​​ദ്വാ​​​ന്‍ തി​​​രു​​​വി​​​ഴ ജ​​​യ​​​ശ​​​ങ്ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഓ​​​ണ​​​റ​​​റി ഡോ​​​ക്‌​​​ട​​​റ്റേ​​​റ​​​റ് ന​​​ല്‍കാ​​​നാ​​​ണ് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Kerala

മ​ഹാ​ന​ട​നെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു; മ​മ്മൂ​ട്ടി​യോ​ട് ക്ഷ​മ ചോ​ദി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി​യൊ​രു​ക്കി​യ ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വാ​ദ​ത്തി​ലും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലും മ​മ്മൂ​ട്ടി​യോ​ട് പ​ര​സ്യ ക്ഷ​മാ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മ​മ്മൂ​ട്ടി​യു​ടെ മ​ന​സി​ന് വി​ഷ​മം ഉ​ണ്ടാ​യ​തി​ൽ പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ​ന്ന മ​ഹാ​ന​ട​നെ മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​മ്മൂ​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നും കേ​ര​ള​ത്തി​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് മ​മ്മൂ​ട്ടി. പെ​രു​മ്പ​ളം പാ​ല​ത്തെ മ​മ്മൂ​ട്ടി പ്ര​കീ​ർ​ത്തി​ച്ചി​രു​ന്നു. ടൗ​ണ്‍​ഷി​പ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മ​മ്മൂ​ട്ടി ഇ​ട​പെ​ട്ട​ത് സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രെ​യും അ​റി​യി​ച്ച​ശേ​ഷ​മ​ല്ല വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് കാ​ണാ​ൻ മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്താ​ണ് മ​മ്മൂ​ട്ടി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. ആ​രെ​യും അ​റി​യി​ക്കാ​ത്ത യാ​ത്ര​യാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടേ​തെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു.

ത​ന്‍റെ സ​ന്ദ​ർ​ശ​നം മ​റ്റൊ​രു ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും വി​വാ​ദ​മാ​കു​മെ​ന്നും ക​രു​തി​യാ​ണ് മ​മ്മൂ​ട്ടി അ​ത്ത​ര​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് സ്വ​കാ​ര്യ​മാ​യി കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ എ​ന്തി​നേ​യും വി​വാ​ദ​മാ​ക്കു​ന്ന ചി​ല​രു​ണ്ട്. മ​മ്മൂ​ട്ടി സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞ കാ​ര്യം ക്യാ​മ​റ വ​സ്ത്ര​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന​വ​ര്‍ വി​വാ​ദ​മാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Kerala

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: മു​ഖ്യ​മ​ന്ത്രി മാ​പ്പുപ​റ​യ​ണമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹികമാ​ധ്യ​മ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​ബ​ർ ഗു​ണ്ട​ക​ളു​ടെ പു​ല​ഭ്യപീ​ഡന​ത്തി​ന് ഇ​ര​യാ​യ മ​മ്മൂ​ട്ടി​യോ​ട് മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും മാ​പ്പു​പ​റ​യ​ണമെന്ന് ചെറിയാൻഫിലിപ്പ്,

പാ​ർ​ട്ടി ചാ​ന​ൽ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ലു​ള്ള 25 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് സി​പിഎം ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് തെ​റി​യ​ഭി​ഷേ​കം. രാ​ജ്യ​സ​ഭാ അം​ഗ​ത്വ​മോ സ​ർ​ക്കാ​ർ പ​ദ​വി​ക​ളോ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​നു പ​ക​രം ബീഭ​ത്സ​മാ​യ വാ​ക്ക് ശ​ര​ങ്ങ​ൾ കൊ​ണ്ട് സ​ഖാ​ക്ക​ൾ മ​മ്മൂ​ട്ടി​യു​ടെ നെ​ഞ്ചു​പി​ള​ർ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഒ​രി​ക്ക​ലും കേ​ട്ടി​ട്ടി​ല്ലാ​ത്ത അ​റ​പ്പു​ണ്ടാ​ക്കു​ന്ന അ​ശ്ലീ​ല പ​ദ​ങ്ങ​ൾ കൊ​ണ്ട് മ​മ്മൂ​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച​വ​രെ ത​ള്ളി​പ്പ​റ​യാ​നോ അ​പ​ല​പി​ക്കാ​നോ സി​പി​എം പ്ര​മു​ഖ നേ​താ​ക്ക​ളാ​രും ത​യാറാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ലെ ടൗ​ൺ​ഷി​പ്പ് സ​ർ​ക്കാ​രി​ന്‍റെയും പാ​ർ​ട്ടി​യു​ടെ​​യും മാ​ത്രം നേ​ട്ട​മാ​യി കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ൾ ഇ​ത് കേ​ര​ള ജ​ന​ത​യു​ടെ പൊ​തു പ​ണ​മാ​ണെ​ന്ന സ​ത്യം തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് മ​മ്മൂ​ട്ടി​ക്കെ​തി​രാ​യ പ്ര​കോ​പ​ന​ത്തി​നു മു​ഖ്യ​കാ​ര​ണം.

സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് നീ​ര​സം കാ​ട്ടി​യെ​ന്ന കാ​ര്യം മാ​ത്രം വി​വാ​ദ​മാ​ക്കി​യ​ത് മ​മ്മൂ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി​യ യ​ഥാ​ർ​ഥ വ​സ്തു​ത മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Kerala

സ്നേഹസ്പർശനം തൊട്ടറിയാൻ വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയെത്തി

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.

'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന്‍ ടൗണ്‍ഷിപ്പിന്‍റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്‍റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.

ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്‍ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്‍റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്‍കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Movies

ഫി​ലിം ഫെ​യ​ർ പു​ര​സ്‌​കാ​രം; മ​മ്മൂ​ട്ടി ന​ട​ന്‍, ഉ​ർ​വ​ശി ന​ടി  

ഭ്ര​മ​യു​ഗ​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​രം. കേ​ര​ള ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ച്ചി​യി​ലാ​ണ് 70-ാമ​ത് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ്സ് സൗ​ത്ത് നി​ശ അ​ര​ങ്ങേ​റി​യ​ത്.

ത​ന്‍റെ 16-ാമ​ത് ഫി​ലിം ഫെ​യ​ര്‍ പു​ര​സ്‌​കാ​ര​മാ​ണി​തെ​ന്നും സി​നി​മ​യെ​ന്ന​ത് ഒ​രു വ​ലി​യ ടീ​മി​ന്‍റെ അ​ധ്വാ​ന​മാ​ണെ​ന്നും അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. മി​ക​ച്ച ന​ട​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട ആ​സി​ഫ് അ​ലി, ബേ​സി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ത​ന്‍റെ ട്രോ​ഫി വേ​ദി​യി​ല്‍ പ​ങ്കു​വ​ച്ചു. ‘ഉ​ള്ളൊ​ഴു​ക്കി’​ലെ അ​ഭി​ന​യ​ത്തി​ന് ഉ​ർ​വ​ശി മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ മി​ക​ച്ച ചി​ത്ര​മാ​യും ‘ഭ്ര​മ​യു​ഗ’​ത്തി​ലൂ​ടെ രാ​ഹു​ൽ സ​ദാ​ശി​വ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ടു​ജീ​വി​തം അ​ഞ്ച് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി . പൃ​ഥ്വി​രാ​ജ് - മി​ക​ച്ച ന​ട​ന്‍ (ക്രി​ട്ടി​ക്സ്), റ​ഫീ​ഖ് അ​ഹ​മ്മ​ദ് -മി​ക​ച്ച വ​രി​ക​ള്‍, ജി​തി​ന്‍ രാ​ജ് -മി​ക​ച്ച ഗാ​യ​ക​ന്‍, കെ.​ആ​ര്‍. ഗോ​കു​ല്‍ -മി​ക​ച്ച ന​വാ​ഗ​ത ന​ട​ന്‍, കെ.​എ​സ്. സു​നി​ല്‍ -മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ​രാ​ണ് ആ​ടു​ജീ​വി​ത​ത്തി​ലൂ​ടെ നേ​ട്ടം കൈ​വ​രി​ച്ച​ത്. കി​ഷ്‌​കി​ന്ധാ​കാ​ണ്ഡം മി​ക​ച്ച ചി​ത്രം -ക്രി​ട്ടി​ക്സ്, വി​ജ​യാ​രാ​ഘ​വ​ന്‍- മി​ക​ച്ച സ​ഹ​ന​ട​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി.

മി​ക​ച്ച ന​ട​ന്‍ -ക്രി​ട്ടി​ക്സ് പു​ര​സ്‌​കാ​രം പൃ​ഥ്വി​രാ​ജും ആ​സി​ഫ് അ​ലി​യും പ​ങ്കി​ട്ടു. ആ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് സ​റി​ൻ ഷി​ഹാ​ബി​ന് മി​ക​ച്ച ന​ടി-​ക്രി​ട്ടി​ക്സ് പു​ര​സ്കാ​രം ല​ഭി​ച്ചു. അ​ഭി​മ​ന്യു എ​സ്. തി​ല​ക​ന്‍, മേ​തി​ല്‍ ദേ​വി​ക എ​ന്നി​വ​ര്‍ മി​ക​ച്ച ന​വാ​ഗ​ത​താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹെ​ർ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ലി​ജോ​മോ​ൾ ജോ​സ് മി​ക​ച്ച സ​ഹ​ന​ടി​യു​മാ​യി. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യാ​ണു മി​ക​ച്ച ഗാ​യി​ക. സു​ഷി​ൻ ശ്യാ​മാ​ണ് മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. ജോ​ജു ജോ​ർ​ജ്(​പ​ണി), ജി​തി​ൻ​ലാ​ൽ (എ​ആ​ർ​എം) എ​ന്നി​വ​ർ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും നേ​ടി. ഉ​ള്ളൊ​ഴു​ക്കി​നും ക്രി​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.

തെ​ലു​ങ്ക് സി​നി​മാ​വി​ഭാ​ഗ​ത്തി​ല്‍ പു​ഷ്പ 2 ദ ​റൂ​ള്‍ അ​ഞ്ച് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി മി​ക​ച്ച ചി​ത്ര​മാ​യി. അ​ല്ലു അ​ര്‍​ജു​ന്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. മ​ല​യാ​ളി നി​വേ​ദ തോ​മ​സ് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. ക​ല്‍​ക്കി 2898 എ​ഡി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​മി​താ​ഭ് ബ​ച്ച​ന്‍ മി​ക​ച്ച സ​ഹ​ന​ട​നാ​യും സ​ത്യ​ഭാ​മ​യി​ലെ പ്ര​ക​ട​ന​ത്തി​ന് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ മി​ക​ച്ച ന​ടി -ക്രി​ട്ടി​ക്സ് പു​ര​സ്‌​കാ​ര​വും നേ​ടി. ത​മി​ഴി​ൽ എ​ട്ട് പു​ര​സ്‌​കാ​ര​ങ്ങ​ളു​മാ​യി അ​മ​ര​ന്‍ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ മി​ക​ച്ച ന​ട​നാ​യും സാ​യ് പ​ല്ല​വി മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ രാ​ജ്കു​മാ​ര്‍ പെ​രി​യ​സാ​മി മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മെ​യ്യ​ഴ​ഗ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​വി​ന്ദ് സ്വാ​മി മി​ക​ച്ച ന​ട​ന്‍ -ക്രി​ട്ടി​ക്സ് പു​ര​സ്‌​കാ​ര​വും കാ​ര്‍​ത്തി മി​ക​ച്ച സ​ഹ​ന​ട​ന്‍ പു​ര​സ്‌​കാ​ര​വും സ്വ​ന്ത​മാ​ക്കി. ത​ങ്ക​ലാ​നി​ലെ പ്ര​ക​ട​ന​ത്തി​ന് പാ​ര്‍​വ​തി തി​രു​വോ​ത്തും ല​ബ്ബ​ര്‍ പ​ന്തി​ന് സ്വാ​സി​ക​യും മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം പ​ങ്കി​ട്ടു.

ക​ന്ന​ഡ​യി​ല്‍ ശാ​ഖാ​ഹാ​രി മി​ക​ച്ച ചി​ത്ര​മാ​യും ശ്രീ​മു​ര​ളി മി​ക​ച്ച ന​ട​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ക്ഷ​ത പാ​ണ്ഡ​വ​പു​ര​യാ​ണ് മി​ക​ച്ച ന​ടി. അ​ന്ത​രി​ച്ച ന​ട​ന്‍ ശ്രീ​നി​വാ​സ​നും ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്കും ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ചു. തെ​ന്നി​ന്ത്യ​ൻ താ​രം ഭാ​വ​ന​യ്ക്ക് സി​നി ഐ​ക്ക​ൺ അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

Kerala

ഫി​ലിം​ ഫെ​യ​ർ പു​ര​സ്‌​കാ​രം: മ​​​​മ്മൂ​​​​ട്ടി ന​​​​ട​​​​ന്‍, ഉ​​​​ർ​​​​വ​​​​ശി ന​​​​ടി

കൊ​​​​ച്ചി: ഭ്ര​​​​മ​​​​യു​​​​ഗ​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് മ​​​​മ്മൂ​​​​ട്ടി​​​​ക്ക് മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ഫി​​​​ലിം​​​​ഫെ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​രം. കേ​​​​ര​​​​ള ടൂ​​​​റി​​​​സ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് കൊ​​​​ച്ചി​​​​യി​​​​ലാ​​​​ണ് 70-ാമ​​​​ത് ഫി​​​​ലിം ​ഫെ​​​​യ​​​​ർ അ​​​​വാ​​​​ർ​​​​ഡ്സ് സൗ​​​​ത്ത് നി​​​​ശ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

ത​​​​ന്‍റെ 16-ാമ​​​​ത് ഫി​​​​ലിം​ ഫെ​​​​യ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്നും സി​​​​നി​​​​മ​​​​യെ​​​​ന്ന​​​​ത് ഒ​​​​രു വ​​​​ലി​​​​യ ടീ​​​​മി​​​​ന്‍റെ അ​​​​ധ്വാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​വാ​​​​ർ​​​​ഡ് സ്വീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് മ​​​​മ്മൂ​​​​ട്ടി പ​​​​റ​​​​ഞ്ഞു. മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ട ആ​​​​സി​​​​ഫ് അ​​​​ലി, ബേ​​​​സി​​​​ല്‍ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ ട്രോ​​​​ഫി വേ​​​​ദി​​​​യി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ചു. ‘ഉ​​​​ള്ളൊ​​​​ഴു​​​​ക്കി​’​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് ഉ​​​​ർ​​​​വ​​​​ശി മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി.

‘മ​​​​ഞ്ഞു​​​​മ്മ​​​​ൽ ബോ​​​​യ്സ്’ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യും ‘ഭ്ര​​​​മ​​​​യു​​​​ഗ​’ത്തി​​​​ലൂ​​​​ടെ രാ​​​​ഹു​​​​ൽ സ​​​​ദാ​​​​ശി​​​​വ​​​​ൻ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ആ​​​​ടു​​​​ജീ​​​​വി​​​​തം അ​​​​ഞ്ച് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി . പൃ​​​​ഥ്വി​​​​രാ​​​​ജ് - മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ (ക്രി​​​​ട്ടി​​​​ക്സ്), റ​​​​ഫീ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ് -മി​​​​ക​​​​ച്ച വ​​​​രി​​​​ക​​​​ള്‍, ജി​​​​തി​​​​ന്‍ രാ​​​​ജ് -മി​​​​ക​​​​ച്ച ഗാ​​​​യ​​​​ക​​​​ന്‍, കെ.​​​​ആ​​​​ര്‍. ഗോ​​​​കു​​​​ല്‍ -മി​​​​ക​​​​ച്ച ന​​​​വാ​​​​ഗ​​​​ത ന​​​​ട​​​​ന്‍, കെ.​​​​എ​​​​സ്. സു​​​​നി​​​​ല്‍ -മി​​​​ക​​​​ച്ച ഛായാ​​​​ഗ്ര​​​​ഹ​​​​ണം എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ടു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്. കി​​​​ഷ്‌​​​​കി​​​​ന്ധാ​​​​കാ​​​​ണ്ഡം മി​​​​ക​​​​ച്ച ചി​​​​ത്രം -ക്രി​​​​ട്ടി​​​​ക്സ്, വി​​​​ജ​​​​യാ​​​​രാ​​​​ഘ​​​​വ​​​​ന്‍- മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ടെ നാ​​​​ല് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി.

മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ -ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്‌​​​​കാ​​​​രം പൃ​​​​ഥ്വി​​​​രാ​​​​ജും ആ​​​​സി​​​​ഫ് അ​​​​ലി​​​​യും പ​​​​ങ്കി​​​​ട്ടു. ആ​​​​ട്ടം എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് സ​​​​റി​​​​ൻ ഷി​​​​ഹാ​​​​ബി​​​​ന് മി​​​​ക​​​​ച്ച ന​​​​ടി-​​​​ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു. അ​​​​ഭി​​​​മ​​​​ന്യു എ​​​​സ്. തി​​​​ല​​​​ക​​​​ന്‍, മേ​​​​തി​​​​ല്‍ ദേ​​​​വി​​​​ക എ​​​​ന്നി​​​​വ​​​​ര്‍ മി​​​​ക​​​​ച്ച ന​​​​വാ​​​​ഗ​​​​ത​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ഹെ​​​​ർ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് ലി​​​​ജോ​​​​മോ​​​​ൾ ജോ​​​​സ് മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ടി​​​​യു​​​​മാ​​​​യി. വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യാ​​​​ണു മി​​​​ക​​​​ച്ച ഗാ​​​​യി​​​​ക. സു​​​​ഷി​​​​ൻ ശ്യാ​​​​മാ​​​​ണ് മി​​​​ക​​​​ച്ച സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ. ജോ​​​​ജു ​ജോ​​​​ർ​​​​ജ്(​​​​പ​​​​ണി), ജി​​​​തി​​​​ൻ​​​​ലാ​​​​ൽ (എ​​​​ആ​​​​ർ​​​​എം) എ​​​​ന്നി​​​​വ​​​​ർ മി​​​​ക​​​​ച്ച ന​​​​വാ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ർ​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​വും നേ​​​​ടി. ഉ​​​​ള്ളൊ​​​​ഴു​​​​ക്കി​​​​നും ക്രി​​​​ട്ടി​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു.

തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മാ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പു​​​​ഷ്പ 2 ദ ​​​​റൂ​​​​ള്‍ അ​​​​ഞ്ച് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യി. അ​​​​ല്ലു അ​​​​ര്‍​ജു​​​​ന്‍ മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി. മ​​​​ല​​​​യാ​​​​ളി നി​​​​വേ​​​​ദ തോ​​​​മ​​​​സ് മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി. ക​​​​ല്‍​ക്കി 2898 എ​​​​ഡി എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍ മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​നാ​​​​യും സ​​​​ത്യ​​​​ഭാ​​​​മ​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് കാ​​​​ജ​​​​ല്‍ അ​​​​ഗ​​​​ര്‍​വാ​​​​ള്‍ മി​​​​ക​​​​ച്ച ന​​​​ടി -ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും നേ​​​​ടി. ത​​​​മി​​​​ഴി​​​​ൽ എ​​​​ട്ട് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​മ​​​​ര​​​​ന്‍ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ശി​​​​വ​​​​കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍ മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യും സാ​​​​യ് പ​​​​ല്ല​​​​വി മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ രാ​​​​ജ്കു​​​​മാ​​​​ര്‍ പെ​​​​രി​​​​യ​​​​സാ​​​​മി മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി. മെ​​​​യ്യ​​​​ഴ​​​​ഗ​​​​ന്‍ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ര​​​​വി​​​​ന്ദ് സ്വാ​​​​മി മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ -ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും കാ​​​​ര്‍​ത്തി മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. ത​​​​ങ്ക​​​​ലാ​​​​നി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് പാ​​​​ര്‍​വ​​​​തി തി​​​​രു​​​​വോ​​​​ത്തും ല​​​​ബ്ബ​​​​ര്‍ പ​​​​ന്തി​​​​ന് സ്വാ​​​​സി​​​​ക​​​​യും മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം പ​​​​ങ്കി​​​​ട്ടു.


ക​​​​ന്ന​​​​ഡ​​​​യി​​​​ല്‍ ശാ​​​​ഖാ​​​​ഹാ​​​​രി മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യും ശ്രീ​​​​മു​​​​ര​​​​ളി മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​ക്ഷ​​​​ത പാ​​​​ണ്ഡ​​​​വ​​​​പു​​​​ര​​​​യാ​​​​ണ് മി​​​​ക​​​​ച്ച ന​​​​ടി. അ​​​​ന്ത​​​​രി​​​​ച്ച ന​​​​ട​​​​ന്‍ ശ്രീ​​​​നി​​​​വാ​​​​സ​​​​നും ശ്രീ​​​​കു​​​​മാ​​​​ര​​​​ന്‍ ത​​​​മ്പി​​​​ക്കും ലൈ​​​​ഫ് ടൈം ​​​​അ​​​​ച്ചീ​​​​വ്മെ​​​​ന്‍റ് പു​​​​ര​​​​സ്കാ​​​​രം ന​​​​ല്കി ആ​​​​ദ​​​​രി​​​​ച്ചു. തെ​​​​ന്നി​​​​ന്ത്യ​​​​ൻ താ​​​​രം ഭാ​​​​വ​​​​ന​​​​യ്ക്ക് സി​​​​നി ഐ​​​​ക്ക​​​​ൺ അ​​​​വാ​​​​ർ​​​​ഡും സ​​​​മ്മാ​​​​നി​​​​ച്ചു.

Kerala

ഉ​റ​പ്പു പാ​ലി​ച്ച് മ​മ്മൂ​ട്ടി,കൃ​ത്രി​മ​ക്കാ​ലി​ല്‍ ന​ട​ന്ന് സ​ന്ധ്യ

കൊ​ച്ചി: സ്വ​പ്ന​മാ​ണോ യാ​ഥാ​ര്‍​ഥ്യ​മാ​ണോ എ​ന്നു സം​ശ​യി​ച്ച സ​ന്ധ്യ​യോ​ട് ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ സ്‌​നേ​ഹാ​ന്വേ​ഷ​ണം.. “ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യു​ണ്ട്?” മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ നീ​റു​ന്ന ഓ​ര്‍​മ​ക​ള്‍ അ​ല്പ​നേ​ര​ത്തേ​ക്കെ​ങ്കി​ലും മ​റ​ന്ന് കൃ​ത്രി​മ​ക്കാ​ലി​ല്‍ എ​ഴു​ന്നേ​റ്റു​നി​ന്ന് സ​ന്ധ്യ പ​റ​ഞ്ഞു: “ന​ട​ന്നു​തു​ട​ങ്ങി’’.

പി​ന്നെ അ​ദ്ദേ​ഹം സ​ന്ധ്യ​യു​ടെ കൈ​പി​ടി​ച്ച് ആ ​മ​ന​സി​ലെ നീ​റ്റ​ല്‍ തി​രി​ച്ച​റി​ഞ്ഞ് പ​റ​ഞ്ഞു- “ഇ​നി വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും കാ​ര്യ​മ​ല്ലേ... അ​തും ന​ട​ക്കും...​ഉ​റ​പ്പ്...’’- സ​ന്ധ്യ​യു​ടെ മു​ഖ​ത്ത് ആ​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​ച്ചം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 25ന് ​അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കാ​ല്‍ ന​ഷ്‌​ട​പ്പെ​ട്ട സ​ന്ധ്യ​ക്ക് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ഏ​ര്‍​പ്പാ​ടാ​ക്കി​യ​തും കൃ​ത്രി​മ കാ​ല്‍ വ​യ്ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യം ചെ​യ്ത​തും ന​ട​ന്‍ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു.

ചി​കി​ത്സ​യ്ക്കും കൃ​ത്രി​മ​ക്കാ​ലി​നു​മാ​യി 20 ല​ക്ഷം രൂ​പ​യോ​ളം വേ​ണ്ടി​വ​ന്നു. മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​സ്ഥാ​ന​മാ​യ കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​റും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണു ചി​കി​ത്സ​യും കൃ​ത്രി​മ​ക്കാ​ലും ന​ൽ​കി​യ​ത്.

കൃ​ത്രി​മ​ക്കാ​ല്‍ വ​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഡോ​ക്ട​റെ കാ​ണാ​ന്‍ രാ​ജ​ഗി​രി​യി​ല്‍ എ​ത്തി​യ സ​ന്ധ്യ​ക്ക് മ​മ്മൂ​ട്ടി​യെ നേ​രി​ല്‍ ക​ണ്ടു ന​ന്ദി പ​റ​യ​ണ​മെ​ന്ന ആ​ഗ്ര​ഹം ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണു കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​ത്.

ഷൂ​ട്ടിം​ഗ് ആ​വ​ശ്യ​ത്തി​നു കൊ​ച്ചി​യി​ലാ​യി​രു​ന്ന മ​മ്മൂ​ട്ടി തി​ര​ക്കു​ക​ള്‍ മാ​റ്റി​വ​ച്ച് സ​ന്ധ്യ​യെ കാ​ണാ​നെ​ത്തി. സ​ന്ധ്യ​ക്ക് സ്ഥ​ല​വും വീ​ടും ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി കു​രു​ട്ടു​കു​ളം, ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്ര​മോ​ഷ​ന്‍​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പോ​ള്‍, കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോ​സ്, സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ സ​ന്ദീ​പ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ലി​ല്‍ സ​ന്ധ്യ​യു​ടെ ഭ​ര്‍​ത്താ​വ് ബി​ജു മ​രി​ച്ചി​രു​ന്നു. കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ക​നും മ​രി​ച്ച​തി​നാ​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ മാ​ത്ര​മാ​ണ് സ​ന്ധ്യ​ക്ക് ഇ​നി തു​ണ.

Movies

കാ​രു​ണ്യ​ക​രം നീ​ട്ടി മ​മ്മൂ​ട്ടി; കാ​തോ​ട് കാ​തോ​രം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

ശ്ര​വ​ണ പ​രി​മി​തി​യു​ള്ള​വ​രെ കേ​ള്‍​വി​യു​ടെ ലോ​ക​ത്തേ​ക്കു കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ൻ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ​സം​ഘ​ട​ന​യാ​യ കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ൻ. കേ​ള്‍​വി പ​രി​മി​തി​യു​ള്ള നി​ര്‍​ധ​ന​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍റേ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ ല​ഭ്യ​മാ​ക്കു​ന്ന ഫൗ​ണ്ടേ​ഷ​ന്‍റെ കാ​തോ​ട് കാ​തോ​രം പ​ദ്ധ​തി​ക്ക് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യി.

മ​മ്മൂ​ട്ടി പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. കേ​ള്‍​വി എ​ന്ന​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​തു ല​ഭി​ക്കാ​തെ പോ​യ ധാ​രാ​ളം പേ​രു​ണ്ടെ​ന്നും അ​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ന​ന്മ ചെ​യ്യു​ക, ന​ന്മ ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, തി​ന്മ​യെ എ​തി​ര്‍​ക്കു​ക.

ഇ​താ​ണ് ഭൂ​മി​യി​ല്‍ ന​മു​ക്ക് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും മ​ഹ​ത്താ​യ കാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫൗ​ണ്ടേ​ഷ​ന്‍റെ 16ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​മ്മൂ​ട്ടി​യു​മാ​യി ചേ​ര്‍​ന്നു വീ​ണ്ടും ഒ​രു മ​ഹ​ത്താ​യ സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ല്‍ വ​ലി​യ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടെ​ന്ന് രാ​ജ​ഗി​രി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ര​വാ​ഡ എ. ​ച​ന്ദ്ര​ശേ​ഖ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍, വി​ജു ജേ​ക്ക​ബ്, റോ​യ് എം. ​മാ​ത്യു, റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോ​സ്, സി. ​പി. സാ​ലി​ഹ് , എ. ​മോ​ഹ​ന​ന്‍, ഡോ. ​രാ​ജേ​ഷ് രാ​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍ 75590 22111.

Movies

അ​വ​ൾ അ​വ​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടി, ഞാ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി; മ​മ്മൂ​ട്ടി കു​റി​ച്ച ക​ഥ  

ന​ട​ൻ മ​മ്മൂ​ട്ടി ത​ന്‍റെ കൂ​ട്ടു​കാ​രു​മൊ​ന്നി​ച്ചു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ കു​റി​ച്ചൊ​രു ക​ഥ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​കു​ന്ന​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ ഒ​രു പി​ട​ക്കോ​ഴി​യു​ടെ​യും പൂ​വ​ന്‍റെ​യും പ്ര​ണ​യ​മാ​ണ് ക​ഥാ​രൂ​പ​ത്തി​ൽ മെ​ഗാ​സ്റ്റാ​ർ കു​റി​ച്ച​ത്.

ഉ​റ്റ​സു​ഹൃ​ത്തും ന​ട​നു​മാ​യ വി.​കെ. ശ്രീ​രാ​മ​നാ​ണ് ഈ ​ക​ഥ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. ന​ടേ കു​റി​ച്ച ക​ഥ​യെ​ന്നാ​ണ് ശ്രീ​രാ​മ​ൻ മ​മ്മൂ​ട്ടി​യു​ടെ ക​ഥ​യെ ഒ​ടു​വി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി കു​ത്തി​ക്കു​റി​ച്ച ക​ഥ ഇ​ങ്ങ​നെ

വ​ന​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ലാ​ണ് ഷൂ​ട്ടിം​ഗ്. അ​ഭി​ന​യി​ക്കാ​നാ​യി പ​രി​ശീ​ല​നം സി​ദ്ധി​ച്ച മൂ​ന്നു പി​ട​ക്കോ​ഴി​ക​ളെ​യും ഒ​രു പൂ​വ​ൻ കോ​ഴി​യേ​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​യി​ൽ സു​ന്ദ​രി​യാ​യ ഒ​രു പി​ട​ക്കോ​ഴി​യും പൂ​വ​ൻ കോ​ഴി​യും പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ല ചേ​ഷ്ട്ട​ക​ൾ കാ​ണി​ക്കു​ന്ന​ത് ഞാ​ൻ ശ്ര​ദ്ധി​ച്ച​താ​ണ്.

അ​ങ്ങ​നെ ഇ​ന്ന​ല​ത്തെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു. ഇ​ന്നു രാ​വി​ലെ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ, ഇ​ന്ന​ല​ത്തെ പി​ട​ക്കോ​ഴി​യെ കാ​ണാ​നി​ല്ല​ന്നു​ള്ള വാ​ർ​ത്ത​യാ​ണ് എ​ന്നെ എ​തി​രേ​റ്റ​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വെ​ന്ന നി​ല​ക്ക് കോ​ഴി​യെ തി​രി​ച്ചേ​ൽ​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കാ​ണ്.

എ​ത്ര​യും പെ​ട്ടെ​ന്ന് മേ​ൽ​പ്പ​റ​ഞ്ഞ കോ​ഴി​യെ ക​ണ്ടു പി​ടി​ക്ക​ണ​മെ​ന്ന് നി​ർ​മാ​ണ കാ​ര്യ​ദ​ർ​ശി​യോ​ട് ഞാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. സു​ന്ദ​രി​യാ​യ ഈ ​കോ​ഴി​ക്കു​ട്ടി​യെ പൂ​വ​ൻ​കോ​ഴി പീ​ഡി​പ്പി​ച്ചു കാ​ണു​മോ എ​ന്നാ​യി​രു​ന്നു എ​ന്‍റെ ഭ​യം.

എ​ന്നാ​ൽ തി​ക​ച്ചും നി​സം​ഗ​നാ​യി തീ​റ്റ കൊ​ത്തി​ത്തി​ന്നു​ന്ന പൂ​വ​ൻ കോ​ഴി​യെ​യാ​ണ് ഞാ​ൻ അ​വി​ടെ ക​ണ്ട​ത്. സു​ന്ദ​രി​ക്കോ​ഴി​ക്കു എ​ന്തു​പ​റ്റി​യെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു എ​നി​ക്ക്! അ​വ​ളു​ടെ തൂ​വ​ലു​ക​ളു​ടെ ച​ന്ത​വും കോ​ഴി​ന​ട​യും, കൊ​ക്കു​മെ​ല്ലാം എ​ന്‍റെ മ​ന​സി​ലൂ​ടെ ക​ട​ന്നു പോ​യി.

ഷൂ​ട്ടിം​ഗി​നു കൊ​ണ്ടു​വ​ന്ന ഒ​രു ക​റു​ത്ത​പ​ട്ടി​യെ എ​നി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. അ​വ​നെ​ങ്ങാ​നും ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ത​ട്ടി​യ​താ​യി​രി​ക്കു​മോ? അ​ങ്ങ​നെ പ​ല​തും ചി​ന്തി​ച്ച് കു​റേ നേ​രം ഞാ​ന​ങ്ങ​നെ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം നി​ർ​മാ​ണ കാ​ര്യ​ദ​ർ​ശി വ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ന​ത്ഭു​ത​പ്പെ​ട്ടു പോ​യി.

എ​ന്‍റെ സു​ന്ദ​രി​ക്കോ​ഴി സു​ന്ദ​ര​നും മ​ല്ല​നു​മാ​യ ഒ​രു കാ​ട്ടു​കോ​ഴി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ​ത്രെ. ഞാ​ൻ പൂ​വ​ങ്കോ​ഴി​യെ നോ​ക്കി. അ​വ​ന്‍റെ നി​സം​ഗ​ത​യു​ടെ അ​ർ​ത്ഥം ന​ഷ്ട്ട ബോ​ധ​മാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ഷോ​ട്ട് റെ​ഡി സ​ഹ​സം​വി​ധാ​യ​ക​ൻ വ​ന്ന് വി​ളി​ച്ചു.​പൂ​വ​ൻ​കോ​ഴി​യു​ടെ വി​ര​ഹ ദുഃ​ഖ​വും പേ​റി ഞാ​ൻ ഷോ​ട്ടി​ലേ​ക്ക്. 

ന​ടേ കു​റി​ച്ച ക​ഥ (ശ​രി​ക്കും ഉ​ണ്ടാ​യ കെ​ട്ടു​ക​ഥ) ഇ​ന്ന​ലെ മ​മ്മൂ​ട്ടി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ കു​റി​ച്ച​താ​ണ്. അ​തി​വി​ടെ പ​ങ്കു​വെ​ക്കു​ന്നു.

Movies

വാ​ക്കു​ക​ൾ​ക്കും അ​പ്പു​റ​മു​ള്ള സ​ന്തോ​ഷം; അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ​ക്ക് താ​ര​രാ​ജാ​ക്ക​ൻ​മാ​രു​ടെ ആ​ശം​സ

അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​യു​ടെ കൗ​മാ​ര​നി​ര​യെ അ​ഭി​ന​ന്ദി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും. രാ​ജ്യ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ച​പ്പോ​ൾ വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യി അ​ഭി​മാ​ന​മാ​ണ് ഈ ​യു​വ​താ​ര​ങ്ങ​ളെ​ന്ന് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

ഐ​സി​സി അ​ണ്ട​ർ 19 വേ​ൾ​ഡ്ക​പ്പ് നേ​ടി​യ ന​മ്മു​ടെ ചാ​മ്പ്യ​ന്മാ​ർ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. രാ​ജ്യ​ത്തി​ന് ശ​രി​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷം മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യി അ​ഭി​മാ​നം! ഐ​സി​സി കി​രീ​ടം നേ​ടി​യ ന​മ്മു​ടെ മി​ടു​ക്ക​രാ​യ യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.

100 റ​ൺ​സി​ന്‍റെ വ​മ്പ​ൻ വി​ജ​യം നേ​ടി​യ ഇ​ന്ത്യ അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ആ​റാം കി​രീ​ട​മാ​ണ് ഹ​രാ​രെ​യി​ൽ ഉ​യ​ർ​ത്തി​യ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 411 റ​ൺ​സ് നേ​ടി. വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി​യു​ടെ (175) ക​രു​ത്തി​ൽ ഇ​ന്ത്യ പ​ടു​ത്തു​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്‌​കോ​റി​നെ​തി​രെ പൊ​രു​തി​യ ഇം​ഗ്ല​ണ്ട് 40.2 ഓ​വ​റി​ൽ 311-ന് ​ഓൾ ഔട്ടായി. 

Movies

എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും ത​മി​ഴി​ൽ; ധ​നു​ഷി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും  

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും. ചി​ത്ര​ത്തി​ൽ ധ​നു​ഷി​നൊ​പ്പം ത​ന്നെ പ്ര​ധാ​ന​വേ​ഷ​ത്തി​ലാ​ണ് മെ​ഗാ​സ്റ്റാ​റും എ​ത്തു​ക.

ധ​നു​ഷി​ന്‍റെ വ​ണ്ട​ർ ബാ​ർ ഫി​ലിം​സ്, ആ​ർ ടേ​ക്ക് സ്റ്റു​ഡി​യോ​സ് ആ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ അ​മ​ര​ന് ശേ​ഷം രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി ത​മി​ഴി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

2018ൽ ​റാം ഒ​രു​ക്കി​യ ‘പേ​ര​ൻ​പ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​സാ​ന​മാ​യി ത​മി​ഴി​ൽ എ​ത്തി​യ​ത്.

ധ​നു​ഷ്, മ​മ്മൂ​ട്ടി എ​ന്നി​വ​ർ കൂ​ടാ​തെ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. സാ​യ് പ​ല്ല​വി നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​ലീ​ല​യും പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ ന​ൽ​കും.

മാ​രി 2 എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ധ​നു​ഷ്- സാ​യ് പ​ല്ല​വി ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 13 വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും ധ​നു​ഷും ഒ​ന്നി​ച്ചെ​ത്തു​ന്നു എ​ന്ന​തും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​ണ്. 2013 ൽ ​മ​ല​യാ​ള​ത്തി​ൽ പു​റ​ത്തു വ​ന്ന മ​മ്മൂ​ട്ടി- ദി​ലീ​പ് ചി​ത്രം ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്തി​ൽ ധ​നു​ഷ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

തെ​ന്നി​ന്ത്യ​ൻ മ്യൂ​സി​ക് സെ​ൻ​സേ​ഷ​ൻ സാ​യ് അ​ഭ​യ​ങ്ക​ർ ആ​ണ് D55നു ​സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. സാ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ആ​ദ്യ ധ​നു​ഷ് ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

ഇ​ന്ദ്ര​ൻ​സി​ന്‍റെ ചി​ല സി​നി​മ​ക​ൾ ക​ണ്ട് അ​ന്തം​വി​ട്ടു​പോ​യി​ട്ടു​ണ്ട്; മ​മ്മൂ​ട്ടി പ​റ​യു​ന്നു  

മ​ല​യാ​ള​സി​നി​മ​യി​ലെ ഇ​ന്ദ്ര​ൻ​സി​ന്‍റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് മ​മ്മൂ​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​ന്ദ്ര​ന്‍​സി​ന്‍റെ പ​ല പു​തി​യ സി​നി​മ​ക​ളും ക​ണ്ട​പ്പോ​ൾ താ​ൻ അ​മ്പ​ര​ന്നു​പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്.

മു​മ്പ് ബോ​ഡി ഷെ​യി​മിം​ഗ് റോ​ളു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്ന ഇ​ന്ദ്ര​ന്‍​സ്, ഇ​ന്ന് ത​ന്‍റെ അ​ഭി​ന​യ​മി​ക​വി​ലൂ​ടെ എ​ല്ലാ​വ​രെ​യും ഷെ​യിം ചെ​യ്യു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ആ​ശാ​ന്‍ ട്രെ​യി​ല​ര്‍ ലോ​ഞ്ചി​നി​ടെ​യാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ ഈ ​വാ​ക്കു​ക​ള്‍. 

"ഇ​ന്ദ്ര​ന്‍​സ് ആ​ദ്യ​കാ​ല സി​നി​മ​ക​ളി​ലൊ​ക്കെ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഒ​രു ത​രം ബോ​ഡി ഷെ​യ്മിം​ഗ് റോ​ളു​ക​ള്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. അ​ത് അ​ന്ന​ത്തെ കാ​ലം. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ഭി​ന​യം കൊ​ണ്ട് പു​ള്ളി എ​ല്ലാ​വ​രെ​യും ഷെ​യിം ആ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ അ​ന്തം​വി​ട്ട് ഇ​രു​ന്ന് പോ​യി​ട്ടു​ണ്ട്. ആ​ദ്യ​മൊ​ക്കെ ആ​ളു​ക​ള്‍ ക​ളി​യാ​ക്കി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന് പ​ല​മ​ട​ങ്ങ് പ്ല​സ് ആ​യി മാ​റി.

എ​ല്ലാ കു​റ​വു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്വാ​ളി​റ്റി​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. കു​റേ​യേ​റെ സി​നി​മ​ക​ള്‍ ഞാ​ന്‍ ഇ​ട​യ്ക്കി​ട​യ്ക്ക് കാ​ണും. ജ​ല​ധാ​ര പ​മ്പ് സെ​റ്റ് എ​ന്ന സി​നി​മ. നി​ങ്ങ​ള്‍ എ​ത്ര പേ​ര് ക​ണ്ടി​ട്ടു​ണ്ടെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ര​സ​മു​ള്ള സി​നി​മ​യാ​ണ്. പി​ന്നെ, കു​ട്ട​ന്‍റെ ഷി​നി​ഗാ​മി എ​ന്ന സി​നി​മ.

അ​തും നി​ങ്ങ​ള്‍ ആ​രെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് അ​റി​ഞ്ഞൂ​ട. 'എ​ന്നാ ക​ളി​യാ​ണ്' ഇ​യാ​ള്‍ ക​ളി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് അ​റി​യാ​മോ? അ​ന്തം​വി​ട്ടു​പോ​യി. നി​ങ്ങ​ള്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല. ഇ​ങ്ങ​നെ​യൊ​രു ആ​ള്‍ ആ​ണ് കാ​ല​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തും ന​ല്ല സി​നി​മ​യാ​ണ്. 

അ​തി​ല്‍ ജാ​ഫ​ര്‍ ഇ​ടു​ക്കി​യും ഇ​ങ്ങേ​രും കൂ​ടി അ​ത്ര​ത്തോ​ളം ന​ല്ല പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​പാ​ട് ന​ല്ല ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും, അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും മ​ല​യാ​ള​ത്തി​ല്‍ ഉ​ണ്ടാ​വു​ന്നു​ണ്ട്. അ​ത് ന​മ്മു​ടെ ഭാ​ഗ്യ​മോ ന​മ്മു​ടെ പ്രേ​ക്ഷ​ക​രു​ടെ ഭാ​ഗ്യ​മോ അ​വ​രു​ടെ സ​ഹ​ക​ര​ണ​മോ പ്രോ​ത്സാ​ഹ​ന​മോ ഒ​ക്കെ​ത്ത​ന്നെ​യാ​ണ്” മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

Movies

ധ​നു​ഷി​നേ​ക്കാ​ൾ അ​ർ​ഹ​ൻ മ​മ്മൂ​ട്ടി​യാ​ണെ​ന്ന് ആ​രാ​ധ​ക​ർ; പേ​ര​ൻ​പ് ത​ഴ​യ​പ്പെ​ട്ട​തി​ൽ വ്യാ​പ​ക​വി​മ​ർ​ശ​നം

ത​മി​ഴ് സ​ർ​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​ഖ്യാ​പ​നം മ​മ്മൂ​ട്ടി ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 

2016 മു​ത​ൽ 2022 വ​രെ​യു​ള്ള അ​വാ​ർ​ഡു​ക​ളി​ൽ മി​ക​ച്ച ന​ട​നു​ള്ള പ​ട്ടി​ക​യി​ൽ നി​ന്നും മ​മ്മൂ​ട്ടി ത​ഴ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് വ്യാ​പ​ക​വി​മ​ർ​ശ​നം.

പേ​ര​ൻ​പ് എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ഏ​റെ പ്രേ​ക്ഷ​ക​പ്ര​ശം​സ നേ​ടി​യ​താ​യി​രു​ന്നു. 2018ൽ ​മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പേ​ര​ൻ​പ്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വ​രെ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു പേ​ര​ൻ​പ്.

സ്പാ​സ്റ്റി​ക്ക് പാ​രാ​ലി​സി​സ് എ​ന്ന അ​വ​സ്ഥ ബാ​ധി​ച്ച മ​ക​ളു​ടെ​യും അ​വ​ളെ വ​ള​ർ​ത്തു​ന്ന അ​ച്ഛ​ന്‍റെ​യും ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​ൽ അ​മു​ദ​ൻ എ​ന്ന അ​ച്ഛ​നാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തി​യ​ത്.

2018ലെ ​മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ധ​നു​ഷി​നെ ആ​യി​രു​ന്നു. വ​ട ചെ​ന്നൈ​യി​ലെ പ്ര​ക​ട​ന​ത്തി​നാ​യി​രു​ന്നു ധ​നു​ഷി​ന് പു​ര​സ്കാ​രം. ധ​നു​ഷി​നേ​ക്കാ​ൾ പു​ര​സ്കാ​ര​ത്തി​ന് യോ​ഗ്യ​ൻ മ​മ്മൂ​ട്ടി​യാ​ണെ​ന്നും പേ​ര​ൻ​പി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യെ​ത്തി​യ സാ​ധ​ന മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടും പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ വി​മ​ർ​ശി​ക്കു​ന്നു.

മി​ക​ച്ച ചി​ത്ര​മാ​യി​ട്ടും പേ​ര​ന്‍​പി​ന് ഒ​രു പു​ര​സ്കാ​ര​വും ന​ൽ​കി​യി​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. 2016 മു​ത​ൽ 2022 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

അ​ഞ്ച് വ​ർ​ഷ​ത്തെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ല​യാ​ളി താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ മ​റ്റ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ൾ ഇ​ടം​പി​ടി​ച്ചു.

മി​ക​ച്ച ഹാ​സ്യ ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് ഉ​ര്‍​വ​ശി അ​ർ​ഹ​യാ​യി. മി​ക​ച്ച പ്ര​തി​നാ​യ​ക​നാ​യി റ​ഹ്മാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, വ​ര്‍​ഷാ ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ മി​ക​ച്ച ഗാ​യി​ക​മാ​രാ​യി.

Movies

ദാ​ദാ സാ​ഹി​ബി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​നാ​യി മ​റ്റൊ​രു ന​ട​നെ ചി​ന്തി​ച്ചി​രു​ന്നു, പ​ക്ഷേ: വി​ന​യ​ൻ

ദാ​ദാ സാ​ഹി​ബ് എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ഇ​ര​ട്ട​വേ​ഷ​ത്തെ​ക്കു​റി​ച്ച് സം​വി​ധാ​ക​ൻ വി​ന​യ​ൻ വെ​ളി​പ്പെ​ടു​ത്ത​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ദാ​ദാ മു​ഹ​മ്മ​ദ് സാ​ഹി​ബ് എ​ന്ന അ​ച്ഛ​ൻ ക​ഥാ​പാ​ത്രം മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കാ​നും മ​ക​ൻ അ​ബൂ​ബ​ക്ക​റി​ന്‍റെ വേ​ഷം മ​റ്റൊ​രു ന​ട​നെ കൊ​ണ്ട് ചെ​യ്യി​ക്കാ​നു​മാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​ന​യ​ൻ പ​റ​ഞ്ഞ​ത്.

വി​ന​യ​ന്‍റെ വാ​ക്കു​ക​ൾ

‘ദാ​ദാ സാ​ഹി​ബ്’ പ്ലാ​ൻ ചെ​യ്യു​ന്ന സ​മ​യ​ത്ത്  ദാ​ദാ മു​ഹ​മ്മ​ദ് സാ​ഹി​ബ് എ​ന്ന അ​ച്ഛ​ൻ ക​ഥാ​പാ​ത്രം മ​മ്മു​ക്ക അ​വ​ത​രി​പ്പി​ക്കാ​നും മ​ക​ൻ അ​ബൂ​ബ​ക്ക​റി​ന്‍റെ വേ​ഷം വേ​റെ ആ​ർ​ട്ടി​സ്റ്റ് ​ചെ​യ്താ​ൽ മ​തി​യെ​ന്നും ചി​ന്തി​ച്ചി​രു​ന്നു. 

പ​ക്ഷേ മ​രി​ച്ചെ​ന്നു ക​രു​തി​യ അ​ബൂ​ബ​ക്ക​ർ ബാ​പ്പ​യു​ടെ വേ​ഷം കെ​ട്ടി വ​ന്ന് വി​ല്ല​ൻ​മാ​രെ നേ​രി​ടു​ന്ന ചി​ല സീ​നു​ക​ളി​ൽ ര​ണ്ടു വേ​ഷ​വും മ​മ്മു​ക്ക ത​ന്നെ ചെ​യ്യു​ന്ന​ത് ​കൂ​ടു​ത​ൽ വി​ശ്വ​സ​നീ​യ​വും ര​സ​ക​ര​വു​മാ​കും എ​ന്ന ചി​ന്ത​യി​ലാ​ണ് ര​ണ്ടും മ​മ്മു​ക്ക ത​ന്നെ ചെ​യ്യാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വി​ന​യ​ൻ സ​ഹ-​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് 2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ക്‌​ഷ​ൻ ഡ്രാ​മ ചി​ത്ര​മാ​ണ് ദാ​ദാ സാ​ഹി​ബ്. മ​മ്മൂ​ട്ടി അ​ച്ഛ​നും മ​ക​നു​മാ​യി ഇ​ര​ട്ട വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ സി​നി​മ​യി​ൽ സാ​യ് കു​മാ​ർ, മു​ര​ളി, രാ​ജ​ൻ പി. ​ദേ​വ്, ബാ​ബു ന​മ്പൂ​തി​രി, ക​ലാ​ഭ​വ​ൻ മ​ണി, കൊ​ച്ചി​ൻ ഹ​നീ​ഫ, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, മ​ധു​പാ​ൽ, മോ​ഹ​ൻ ശ​ർ​മ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

 

 

Movies

കൊ​ച്ചു​ങ്ങ​ൾ എന്തേലും ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ൽ അ​ത് സാ​ധി​ച്ചു​കൊ​ടു​ക്ക​ണം; ബേ​സി​ലി​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റി ടൊ​വീ​നോ  

മ​മ്മൂ​ട്ടി​യ്ക്ക് പ​ത്മ​ഭൂ​ഷ​ൺ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷം താ​ര​ത്തി​നൊ​പ്പം പ​ങ്കി​ട്ട് മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ൻ​മാ​രാ​യ ആ​സി​ഫ് അ​ലി​യും ടൊ​വീ​നോ​യും ബേ​സി​ലും. സം​സ്ഥാ​ന​ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി തി​രി​കെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. ഒ​പ്പം ര​സ​ക​ര​മാ​യ ഒ​രു കാ​ര്യ​വും ന​ട​ന്നു.

മ​മ്മൂ​ട്ടി​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ ടൊ​വീ​നോ ന​ട​ൻ ബേ​സി​ലി​നെ വീ​ഡി​യോ കോ​ൾ വി​ളി​ച്ച് കാ​ണി​ച്ചു​കൊ​ടു​ത്തു. വീ​ഡി​യോ കോ​ളി​ലൂ​ടെ മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന ബേ​സി​ലി​ന്‍റെ​യും, ബേ​സി​ലി​ന്‍റെ ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന മ​മ്മൂ​ട്ടി, ടൊ​വീ​നോ, ആ​സി​ഫ് അ​ലി എ​ന്നി​വ​രു​ടെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

 

Movies

ചോ​റ് വി​ള​മ്പി മ​മ്മൂ​ട്ടി; എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​സാ​ദ​മൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് താ​രം

എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​സാ​ദ​മൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​മ്മൂ​ട്ടി. പ​ത്മ​ഭൂ​ഷ​ണ്‍ പ്ര​ഖ്യാ​പി​ച്ച ശേ​ഷം മ​മ്മൂ​ട്ടി പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​യാ​ണി​ത്.

ന​ടി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശാ​ന്തി മാ​യാ​ദേ​വി​യും മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​ട്ടു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന്‍റെ അ​ഞ്ചാം ദി​വ​സ​മാ​ണ് മ​മ്മൂ​ട്ടി എ​ത്തി​യ​ത്.

ജ​നു​വ​രി 23ന് ​ആ​ണ് എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ക്ഷേ​ത്രോ​ത്സ​വം ആ​രം​ഭി​ച്ച​ത്. ഉ​ത്സ​വം അ​വ​സാ​നി​ക്കു​ന്ന 29ന് ​വ​ലി​യ വി​ള​ക്കും പ​ക​ല്‍​പ്പൂ​ര​വും കു​ട​മാ​റ്റ​വും ചെ​ണ്ട​മേ​ള​വും പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും.

അ​തേ​സ​മ​യം, പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്‌​കാ​രം നേ​ടി മ​ല​യാ​ള സി​നി​മ​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി. സി​നി​മ​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

Movies

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സം​ഭ​വം; പാ​ട്രി​യാ​റ്റ് ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ നാ​ൽ​പ്പ​തി​ൽ അ​ധി​കം താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ആ​റ്റ്ലി, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ, പൃ​ഥ്വി​രാ​ജ്, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, ന​സ്ല​ൻ, ന​സ്രി​യ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി നാ​ല്പ​തോ​ളം താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ​യും ഒ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രു​ടെ​യും പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എ​ന്ന ടാ​ഗ് ലൈ​നോ​ടെ ആ​യി​രു​ന്നു ഈ ​പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Kerala

ഇച്ചാക്കാ, പത്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷം; മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Movies

ഒടുവിൽ ആ വിവാദങ്ങൾക്ക് തിരശീല വീണു; മെഗാസ്റ്റാർ മമ്മൂട്ടി ഇനി പത്മഭൂഷൺ മമ്മൂട്ടി

 മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിച്ചിരിക്കുന്നു. എ​ത്ര​യോ ദ​ശ​ക​ങ്ങ​ൾ​ക്ക് മു​ൻ​പ് ല​ഭി​ക്കേ​ണ്ട അം​ഗീ​കാ​ര​മാ​യി​രു​ന്നു ഇ​തെ​ന്ന് സം​ശ​യ​മി​ല്ല. ഈ ​അം​ഗീ​കാ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽകൂ​ടി ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ ആ​വോ​ളം വേ​ണ്ട​ത് അ​യാ​ൾ ചെയ്തുകഴിഞ്ഞിരുന്നു.

1998-ൽ ​കെ.​ആ​ർ. നാ​രാ​യ​ണ​ൻ രാ​ഷ്ട്ര​പ​തി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് മ​മ്മൂ​ട്ടി​ക്ക് പ​ത്മ​ശ്രീ ല​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് പ​ത്മ​ഭൂ​ഷ​നാ​യി മ​മ്മൂ​ട്ടി​യു​ടെ പേ​ര് പ​ല​പ്പോ​ഴാ​യി ഉ​യ​ർ​ന്നു കേ​ട്ടെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് അ​ത് ല​ഭി​ച്ച​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം മ​മ്മൂ​ട്ടി​യു​ടെ പേ​ര് ഉ​ണ്ടാ​കു​മെ​ന്ന് അ​വ​സാ​ന​വ​ട്ടം ക​രു​തി​യെ​ങ്കി​ലും ഇ​ല്ലാ​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു രം​ഗ​ത്തു വ​രി​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ മ​മ്മൂ​ട്ടി ഈ ​പു​ര​സ്കാ​രം അ​ർ​ഹി​ച്ചി​രു​ന്നു എ​ന്ന​തി​ൽ ഫാ​ൻ ബേ​സ് വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന ഒ​ന്നാ​ണ്.

ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ 55-ാം വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത​ബ​ഹു​മ​തി നേ​ടി​യി​രി​ക്കു​ന്നു. സ്വ​ന്തം ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് മ​ല​യാ​ള​സി​നി​മ​യി​ലെ മെ​ഗാ​സ്റ്റാ​ർ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന മ​ഹാ​ന​ട​ന് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മ​മ്മൂ​ക്കാ​യ്ക്ക് ആ​ശം​സ​ക​ൾ.

Movies

'പ​ദ​യാ​ത്ര' മ​മ്മൂ​ട്ടി - അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്രം ആ​രം​ഭി​ച്ചു

മ​മ്മൂ​ട്ടി​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് പ​ദ​യാ​ത്ര എ​ന്നു പേ​രി​ട്ടു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. 32 ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ്.

അ​ടൂ​രും കെ.​വി. മോ​ഹ​ൻ​കു​മാ​റും ചേ​ർ​ന്നാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം. മു​ഖ്യ സം​വി​ധാ​ന സ​ഹാ​യി മീ​ര സാ​ഹി​ബ്. ഛായാ​ഗ്ര​ഹ​ണം ഷെ​ഹ്നാ​ദ് ജ​ലാ​ൽ. എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ പ്ര​ഭാ​ക​ർ. ക​ലാ സം​വി​ധാ​നം ഷാ​ജി ന​ടു​വി​ൽ. സം​ഗീ​തം മു​ജീ​ബ് മ​ജീ​ദ്. ഗ്രേസ് ആന്‍റണിയാണ് ചിത്രത്തിലെ നായിക. 

 

Movies

ക​ള​ങ്കാ​വ​ൽ ഒ​ടി​ടി​യി​ലേ​ക്ക്

മ​മ്മൂ​ട്ടി വി​ല്ല​നാ​യെ​ത്തി തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കി​യ ക​ള​ങ്കാ​വ​ൽ ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ജ​നു​വ​രി 16 മു​ത​ൽ സോ​ണി ലി​വി​ലൂ​ടെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ക്രൈം ​ത്രി​ല്ല​റി​ൽ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം ഒ​ടി​ടി​യി​ൽ കാ​ണാം.

റി​ലീ​സ് ചെ​യ്ത് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ 81.9 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് മാ​ത്രം 43.65 കോ​ടി രൂ​പ​യു​ടെ ഗ്രോ​സ് ക​ള​ക്ഷ​ൻ ചി​ത്രം നേ​ടി. വി​ദേ​ശ വി​പ​ണി​ക​ളി​ൽ നി​ന്ന് 38.25 കോ​ടി രൂ​പ​യും ചി​ത്രം സ​മാ​ഹ​രി​ച്ചു.

മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​മി​ക​വും വി​നാ​യ​ക​ന്‍റെ ഗൗ​ര​വ​മേ​റി​യ വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണ​യ​ക​മാ​യ​ത്. ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സി​ന് ശേ​ഷം ഒ​ടി​ടി​യി​ൽ ത​രം​ഗ​മാ​കാ​ൻ ഒ​രു​ങ്ങു​ന്ന മ​മ്മൂ​ട്ടി ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം പേ​ട്രി​യ​റ്റ് ആ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. മോ​ഹ​ൻ​ലാ​ൽ, ന​യ​ൻ​താ​ര, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

Movies

ഇനി ഇവരെ സ്ക്രീനിൽ ഒന്നിച്ചു കാണാം; മമ്മൂട്ടി, മോഹൻലാൽ, മഹേഷ് ചിത്രത്തിന് പാക്കപ്പ്

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യ പാ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ പാ​ക്ക​പ്പ് വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 13 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ പാ​ട്രി​യ​റ്റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ്, ജി​നു ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്.

ശ്രീ​ല​ങ്ക, അ​സ​ർ​ബൈ​ജാ​ൻ, ഡ​ൽ​ഹി, ഷാ​ർ​ജ, കൊ​ച്ചി, ല​ഡാ​ക്ക്, യു.​കെ. എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്.

2026 വി​ഷു റി​ലീ​സാ​യി ആ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

Kerala

മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍; നടന്‍ എന്നും മലയാളിക്ക് അഭിമാനമെന്ന് മാര്‍ കൂവക്കാട്ട്

കൊച്ചി: പുതുവര്‍ഷ സമ്മാനമായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലേക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി. നടന്‍ നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് വീല്‍ചെയറുകളുടെ വിതരണം നടന്നത്.

ഇന്‍റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്‍റെ സെക്രട്ടറിയായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ആണ് വീല്‍ചെയറിന്‍റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം കര്‍ദിനാള്‍ പങ്കുവച്ചു.

"മലയാളത്തിന്‍റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഒരു ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്.

ഇന്നത്തെ ഈ സമയം എന്‍റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മപദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം അറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ സംഘത്തിന്‍റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.

മമ്മൂട്ടിയുടെ ഹൃദയത്തിന്‍റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്‍റെ കരുതല്‍ മനസുമാണ് ഇതിനെല്ലാം മുഖാന്തിരമായി കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടര്‍ന്നും സര്‍വേശ്വരന്‍ നല്‍കട്ടേയെന്ന് ആത്മാർഥമായി പ്രാര്‍ഥിക്കുന്നു' - കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.

കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ഫൗണ്ടേഷന്‍റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.

കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു.

Movies

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി; മ​ഹാ​ന​ട​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ക​ള​ങ്കാ​വ​ൽ

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​ച്ച വ​ർ​ഷ​മാ​ണ് 2025. ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഭ്ര​മ​യു​ഗ​ത്തി​ൽ താ​രം ന​ട​ത്തി​യ സൂ​ക്ഷ്മ​ത ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി​യെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞി​രു​ന്നു. 2025ൽ ​മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ്.

* ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ്

 

Movies

മ​മ്മൂ​ട്ടി​യു​ടെ ക​ള​ങ്കാ​വ​ല്‍ ഒ​ടി​ടി​യി​ലേ​ക്ക്; ജ​നു​വ​രി​യി​ല്‍ കാ​ണാം

ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര അ​ന്വേ​ഷ​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളും മ​മ്മൂ​ട്ടി എ​ന്ന മെ​ഗ​താ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ക​ള​ങ്കാ​വ​ലി​ൽ പ്രേ​ക്ഷ​ക​ർ ക​ണ്ട​തും അ​താ​ണ്. ക​ള​ങ്കാ​വ​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്കു ഞെ​ട്ട​ലും അ​ദ്ഭു​ത​വു​മാ​യി​രു​ന്നു. മ​മ്മൂ​ട്ടി​ക്ക് ഇ​ങ്ങ​നെ​യൊ​രു വി​ല്ല​നാ​കാ​ന്‍ ക​ഴി​യു​മോ? അ​തെ, മ​മ്മൂ​ട്ടി​യു​ടെ ഇ​തു​വ​രെ കാ​ണാ​ത്ത വി​ല്ല​ന്‍ 2025 കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ര്‍ അ​ഞ്ചി​നു റി​ലീ​സ് ചെ​യ്ത ചി​ത്രം വ​ന്‍ പ്രേ​ക്ഷ​ക​പ്രീ​തി​യോ​ടെ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്.

ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ചി​ത്രം നാ​ല് ആ​ഴ്ച പി​ന്നി​ടാ​ന്‍ ഒ​രു​ങ്ങു​മ്പോ​ള്‍, ഒ​ടി​ടി സ്ട്രീ​മിം​ഗ് വാ​ര്‍​ത്ത​യാ​ണ് അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ടു​ന്ന​ത്. സോ​ണി ലി​വി​ല്‍ ക​ള​ങ്കാ​വ​ല്‍ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ഔ​ദ്യോ​ഗി​ക സ്ട്രീ​മിം​ഗ് തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും 2026 ജ​നു​വ​രി​യി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ടു​ന്ന വി​വ​രം.

സോ​ണി ലി​വ് അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ല്‍ സ്ട്രീ​മിം​ഗ് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ടു: ഇ​തി​ഹാ​സം തി​രി​ച്ചു​വ​രു​ന്നു... നി​ങ്ങ​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി മ​മ്മൂ​ട്ടി... 2025ലെ ​ബ്ലോ​ക്ക്ബ​സ്റ്റ​ര്‍... ജ​നു​വ​രി​യി​ല്‍ സോ​ണി ലി​വി​ല്‍ സ്ട്രീം ​ചെ​യ്യു​ന്നു.

മ​മ്മൂ​ട്ടി-​വി​നാ​യ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ഗാ​യ​ത്രി അ​രു​ണ്‍, ര​ജി​ഷ വി​ജ​യ​ന്‍, ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, കു​ഞ്ച​ന്‍, ബി​ജു പ​പ്പ​ന്‍, മാ​ള​വി​ക മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ന​വാ​ഗ​ത​നാ​യ ജി​തി​ന്‍ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്റെ നി​ര്‍​മാ​ണം മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ്.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ വി​നാ​യ​ക​ന്‍ എ​ത്തു​ന്ന​തും തു​ട​ര്‍​ന്നു ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മാ​ണ് ക​ഥ​യു​ടെ ഇ​തി​വൃ​ത്തം. വി​വാ​ഹ​മോ​ചി​ത​രാ​യ, വി​ധ​വ​ക​ളാ​യ, അ​ല്ലെ​ങ്കി​ല്‍ അ​വി​വാ​ഹി​ത​രാ​യ നി​ര​വ​ധി സ്ത്രീ​ക​ളെ കാ​ണ​താ​യ​താ​യി അ​വ​ര്‍ ക​ണ്ടെ​ത്തു​ന്നു. സം​ഭ​വ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ഒ​രാ​ളെ​ന്ന് (മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം-​സ്റ്റാ​ന്‍​ലി) പോ​ലീ​സ് ക​ണ്ടെ​ത്തു​ന്നു. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന ആ​കാം​ഷാ​ഭ​രി​ത​മാ​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

Movies

ലാ​ലു​വി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​മ്മൂ​ട്ടി എ​ത്തി

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ന​ട​ൻ മ​മ്മൂ​ട്ടി​യെ​ത്തി. എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്.

ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റോ ജോ​സ​ഫ്, ജോ​ർ​ജ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഹൈ​ബി ഈ​ഡ​ൻ എം​പി എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ശാ​ന്ത​കു​മാ​രി (90) അ​ന്ത​രി​ച്ച​ത്. ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം ബു​ധ​നാ​ഴ്ച.

Movies

ശ്രീ​നി​വാ​സ​ൻ ക​ഥ പ​റ​യുമ്പോ​ൾ... ശ്രീ​നി​വാ​സ​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ക​ഥ

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ഒ​രു പ്ര​മു​ഖ മ​ല​യാ​ളം ചാ​ന​ൽ ന​ട​ത്തി​യി​രു​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​പാ​ടി​യി​ൽ, മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ചു ശ്രീ​നി​വാ​സ​ൻ സം​സാ​രി​ച്ചി​രു​ന്നു. സ്വ​ത​സി​ദ്ധ​മാ​യ ആ​ക്ഷേ​പ​ഹാ​സ്യ ശൈ​ലി​യി​ൽ ത​ന്നെ. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നൃ​ത്ത​രം​ഗം അ​ഭി​ന​യി​ക്കാ​നാ​യി വ​ള​രെ ക​ഷ്ട​പ്പെ​ട്ട് നൃ​ത്തം പ​ഠി​ക്കു​ന്ന മ​മ്മൂ​ട്ടി​യെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ...

‘ആ​റ​ടി ഉ​യ​ര​മു​ള്ള ന​ട​ൻ ക​ഷ്ട​പ്പെ​ട്ട് നൃ​ത്തം പ​ഠി​ക്കു​ന്ന​തു കാ​ണാ​ൻ വ​ള​രെ ബോ​റാ​ണ് ' എ​ന്ന രീ​തി​യി​ൽ ആ ​സം​ഭാ​ഷ​ണം നീ​ണ്ടു പോ​യി.ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ൻ ശ്രീ​നി​വാ​സ​നും കു​ടും​ബ​വു​മാ​യു​ള്ള ഒ​രു അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ഇ​ക്കാ​ര്യം മ​മ്മൂ​ട്ടി​യു​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​ൻ കൂ​ടി​യാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

അ​ന്ന് ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ വി​നീ​ത് സി​നി​മ​യി​ൽ ഗാ​യ​ക​നാ​യി ചു​വ​ടു​റ​പ്പി​ച്ചു തു​ട​ങ്ങു​ന്ന സ​മ​യ​മാ​ണ്. കു​ടും​ബ അ​ഭി​മു​ഖം ന​ട​ത്തു​ന്ന അ​തേ ചാ​ന​ൽ ത​ന്നെ​യാ​ണ് സി​നി​മാ പ​രി​പാ​ടി​യും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. സി​നി​മാ പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ അ​ഭി​പ്രാ​യ​ത്തെ കു​റി​ച്ച് അ​വ​താ​ര​ക​ൻ ചോ​ദി​ക്കു​മ്പോ​ൾ മ​മ്മൂ​ട്ടി​യു​ടെ പേ​ര് പ​റ​യാ​തെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ്ര​തി​ക​രി​ക്കു​ന്നു

- ‘മ​ല​യാ​ള​ത്തി​ലെ പ്ര​ഗ​ല്ഭ​നാ​യ ന​ട​ന് ഇ​ട​യ്ക്കി​ട​യ്ക്ക് അ​ച്ഛ​ൻ പ​ണി ന​ൽ​കാ​റു​ണ്ട്. അ​ത് എ​നി​ക്ക് ഇ​ഷ്ട​മ​ല്ല' അ​ച്ഛ​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലേ എ​ന്നാ​യി അ​വ​താ​ര​ക​ൻ. അ​ച്ഛ​നോ​ട് ഇ​തേ​ക്കു​റി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ കു​റ​ച്ചു പ​ണി​യി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നാ​യി​രു​ന്നു​വ​ത്രേ...​അ​ച്ഛ​ന്‍റെ മ​റു​പ​ടി.

ഇ​ത് കേ​ട്ടു​കൊ​ണ്ട് അ​ടു​ത്തി​രു​ന്ന ശ്രീ​നി​വാ​സ​ൻ അ​ല്പം ഗൗ​ര​വ​ത്തി​ൽ വി​നീ​തി​നോ​ട് ചോ​ദി​ക്കു​ന്നു... ഈ ​സൂ​പ്പ​ർ​താ​ര​ത്തെ തേ​ജോ​വ​ധം ചെ​യ്യു​വാ​ൻ ഞാ​ൻ വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യാ​ണ് എ​ന്ന് തോ​ന്നു​ന്നു​ണ്ടോ അ​തേ നാ​ണ​യ​ത്തി​ൽ ത​ന്നെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ മ​റു​പ​ടി പ​റ​യു​ന്നു. വാ​സ്ത​വം ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും പ​ണി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യ​ല്ലേ.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​മാ​ണ് ഇ​ത്. ചെ​റു​പ്പം വി​ട്ടു​മാ​റാ​ത്ത ശ്രീ​നി​വാ​സ​നാ​ണ് ഇ​തി​ൽ എ​ന്ന​ർ​ഥം. ടി​വി​യി​ൽ അ​ക്കാ​ല​ത്ത് ഈ ​അ​ഭി​മു​ഖം ക​ണ്ട ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളും ക​രു​തി​യ​ത് സൂ​പ്പ​ർ - ഗ്ലാ​മ​ർ താ​രം മ​മ്മൂ​ട്ടി​യോ​ട് ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ ശ്രീ​നി​വാ​സ​ന് നീ​ര​സ​മോ, അ​സൂ​യ​യോ ഒ​ക്കെ ഉ​ണ്ടാ​വും എ​ന്നാ​ണ്.

ശ്രീ​നി​വാ​സ​നും മ​മ്മൂ​ട്ടി​യും ത​മ്മി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് തൊ​ണ്ണൂ​റ് ശ​ത​മാ​നം മ​ല​യാ​ളി​ക​ൾ​ക്കും അ​ന്ന് അ​റി​യു​മാ​യി​രു​ന്നി​ല്ല. ആ​രെ​ന്ത് ചി​ന്തി​ച്ചാ​ലും പ​റ​ഞ്ഞാ​ലും കൂ​സ​ലി​ല്ലാ​ത്ത ശ്രീ​നി​വാ​സ​ൻ ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു ന്യാ​യീ​ക​ര​ണ​വും ന​ട​ത്തി​യ​താ​യും അ​റി​യി​ല്ല.

പി​ൽ​ക്കാ​ല​ത്ത് സ്വ​ന്തം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ശ്രീ​നി​വാ​സ​ൻ ന​ൽ​കി​യ അ​ഭി​മു​ഖം ക​ണ്ട​പ്പോ​ഴാ​ണ് മ​മ്മൂ​ട്ടി​യു​മാ​യു​ള്ള ശ്രീ​നി​വാ​സ​ന്‍റെ അ​ഗാ​ധ​മാ​യ ഹൃ​ദ​യ​ബ​ന്ധം പ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​യു​ന്ന​ത്! വി​നീ​ത് ശ്രീ​നി​വാ​സ​നും അ​പ്പോ​ഴാ​യി​രി​ക്കാം ഒ​രു​പ​ക്ഷേ, ക​ഥ​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​ത്.

അ​ച്ഛ​നും ത​ന്‍റെ ആ​രാ​ധ​ന​പാ​ത്ര​മാ​യ സൂ​പ്പ​ർ​താ​ര​വും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ൽ അ​ഭി​മു​ഖ​ത്തി​ൽ വ​ന്നു ‘പ​ണി' ന​ൽ​കു​ന്ന​തി​ലു​ള്ള സ്വ​ന്തം വേ​ദ​ന വി​നീ​ത് പ​റ​യു​മാ​യി​രു​ന്നി​ല്ല​ല്ലോ. (പ​ര​സ്പ​രം എ​ന്തും പ​റ​യു​വാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഇ​രു​വ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന കാ​ര്യം വ​ള​രെ ചെ​റു​പ്പ​മാ​യി​രു​ന്ന വി​നീ​തി​ന് അ​ന്ന് അ​ജ്ഞാ​ത​മാ​യി​രു​ന്നി​രി​ക്ക​ണം).

ഇ​പ്പോ​ൾ യൂ​ട്യൂ​ബു​ക​ളി​ലൂ​ടെ​യും മ​റ്റും വ​ലി​യൊ​രു വി​ഭാ​ഗം പ്രേ​ക്ഷ​ക​രും തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞ ശ്രീ​നി​വാ​സ​ന്‍റെ ക​ല്യാ​ണ ക​ഥ​യി​ലെ ര​ത്ന​ചു​രു​ക്കം ഇ​താ​ണ്. സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ വി​മ​ല​യു​മാ​യു​ള്ള പ്ര​ണ​യ വി​വാ​ഹ​ത്തി​ന് പ​ല​വി​ധ ത​ട​സ​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ൾ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

1984 ജ​നു​വ​രി​യി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ​മ​യ​ത്ത് ശ്രീ​നി​വാ​സ​ന്‍റെ അ​മ്മ ഒ​രു നി​ബ​ന്ധ​ന മാ​ത്ര​മാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്. വി​മ​ല​യു​ടെ ക​ഴു​ത്തി​ൽ ശ്രീ​നി​വാ​സ​ൻ സ്വ​ർ​ണ​ത്തി​ൽ പ​ണി​ഞ്ഞ ഒ​രു താ​ലി​കെ​ട്ട​ണം...

പി. ​എ.​ബ​ക്ക​റി​ന്‍റെ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യി​ലൂ​ടെ 1976 ൽ ​ത​ന്നെ ശ്രീ​നി​വാ​സ​ൻ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് എ​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യി ചു​വ​ട് ഉ​റ​ച്ചി​ട്ടി​ല്ലാ​ത്ത കാ​ല​മാ​ണ്. അ​ക്കാ​ല​ത്ത് ഒ​രു ക​ഥ ഒ​രു നു​ണ​ക്ക​ഥ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ശ്രീ​നി​വാ​സ​ൻ. ഇ​ന്ന​സെ​ന്‍റും ഡേ​വി​ഡ് കാ​ച്ച​പ്പ​ള്ളി​യു​മാ​ണ് നി​ർ​മാ​താ​ക്ക​ൾ. അ​ടു​ത്ത ദി​വ​സം ന​ട​ക്കു​ന്ന ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും നി​ർ​മാ​താ​വാ​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ കൈ​വ​ശ​വും ന​ട​നു പ്ര​തി​ഫ​ല​മാ​യി ന​ൽ​കാ​നു​ള്ള പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​ടു​വി​ൽ ഇ​ന്ന​സെ​ന്‍റി​ന്‍റെ ഭാ​ര്യ ആ​ലീ​സി​ന്‍റെ വ​ള​വി​റ്റാ​ണ് കു​റ​ച്ച് പ​ണം ന​ൽ​കു​ന്ന​ത്. വ​ധു​വി​നു​ള്ള പു​ട​വ​യും മ​റ്റും വാ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ പി​ന്നീ​ട് ന​വ​വ​ര​ന്‍റെ കൈ​യി​ൽ 400 രൂ​പ മാ​ത്രം ബാ​ക്കി.

താ​ലി വാ​ങ്ങാ​ൻ ഉ​ള്ള പ​ണ​ത്തി​നാ​യി ശ്രീ​നി​വാ​സ​ൻ നേ​രേ പു​റ​പ്പെ​ടു​ന്ന​ത് സി​നി​മാ​രം​ഗ​ത്ത് അ​ന്ന് ഏ​താ​ണ്ട് ചു​വ​ടു​റ​പ്പി​ച്ച ക​ഴി​ഞ്ഞ മ​മ്മൂ​ട്ടി​യു​ടെ അ​രി​കി​ലേ​ക്ക്. ക​ണ്ണൂ​രി​ൽ അ​തി​രാ​ത്രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലാ​ണ് അ​ന്ന് മ​മ്മൂ​ട്ടി.

'നാ​ളെ എ​ന്‍റെ വി​വാ​ഹ​മാ​ണ് 'എ​ന്ന് പ്രി​യ സു​ഹൃ​ത്ത് ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്ന​തു​കേ​ട്ട് ആ​ദ്യം അ​മ്പ​ര​ന്നു പോ​യി മ​മ്മൂ​ട്ടി. ശ്രീ​നി​വാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ന​വ​വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ അ​ണി​യി​ക്കാ​നു​ള്ള സ്വ​ർ​ണ ത്താ​ലി വാ​ങ്ങാ​ൻ 2,000 രൂ​പ അ​ന്ന് മ​മ്മൂ​ട്ടി ശ്രീ​നി​വാ​സ​ന് ന​ല്കി.

ശ്രീ​നി​വാ​സ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ് എ​ത്ര​യോ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഈ ​ഫ്ലാ​ഷ് ബാ​ക്ക് പ്രേ​ക്ഷ​ക ലോ​കം അ​റി​യു​ന്ന​ത്. സി​നി​മ രം​ഗ​ത്തും എ​ത്ര​പേ​ർ​ക്ക് ഈ ​സ​ത്യം അ​റി​യാ​മാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മ​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ വേ​ള​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ത​ന്‍റെ വി​വാ​ഹ​ത്തി​ന് താ​ലി വാ​ങ്ങാ​നു​ള്ള പ​ണം ന​ൽ​കി​യ മ​മ്മൂ​ട്ടി​യോ​ട് ശ്രീ​നി​വാ​സ​ന് ഉ​ണ്ടാ​യി​രു​ന്ന സ്നേ​ഹ​വും ക​ട​പ്പാ​ടും ഏ​റെ ആ​ഴ​മു​ള്ള​താ​യി​രു​ന്നു എ​ന്നു വേ​ണം ക​രു​താ​ൻ. അ​തി​ന് ഒ​രു​പാ​ട് ഒ​രു​പാ​ട് കാ​ര​ണ​ങ്ങ​ളു​ണ്ട്. ശ്രീ​നി​വാ​സ​ൻ പ​ല​പ്പോ​ഴും സ്വ​ന്തം അ​മ്മ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ തീ​വ്ര​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​റു​ണ്ട്. അ​മ്മ​യു​ടെ സ്നേ​ഹം ഒ​ട്ടും പ്ര​ക​ട​ന​പ​ര​മാ​യി​രു​ന്നി​ല്ല,എ​ന്നാ​ൽ അ​മ്മ ത​ന്‍റെ കൈ​യി​ൽ ചെ​റു​താ​യൊ​ന്ന് ത​ലോ​ടു​മ്പോ​ൾ പോ​ലും ആ ​സ്നേ​ഹ​ത്തി​ന്‍റെ അ​ഗാ​ധ​ത ത​നി​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു എ​ന്നൊ​ക്കെ. അ​മ്മ​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ പൊ​തു​വേ എ​ല്ലാ​വ​രെ​യും വ​ട്ടം ക​റ​ക്കി ര​സി​ക്കു​ന്ന ശ്രീ​നി​വാ​സ​ൻ വി​കാ​ര​ഭ​രി​ത​നാ​കു​ന്ന​തും കാ​ണാം.

വി​വാ​ഹ​ത്തി​ന് ശ്രീ​നി​വാ​സ​ന്‍റെ അ​മ്മ മു​ന്നോ​ട്ടു​വ​ച്ച ഒ​രേ​യൊ​രു ആ​ഗ്ര​ഹ​മാ​ണ് സ്വ​ർ​ണ്ണ​ത്താ​ലി ചാ​ർ​ത്ത​ൽ. വീ​ട്ടു​കാ​രു​ടെ യാ​തൊ​രു പി​ന്തു​ണ​യും ഇ​ല്ലാ​തെ ന​ട​ന്ന വി​വാ​ഹ​മാ​ണ്. പ​ണ​ത്തി​നു​വേ​ണ്ടി അ​ന്ന് ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ശ്രീ​നി​വാ​സ​ന് മ​മ്മൂ​ട്ടി​യു​ടെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു പ​ക്ഷേ, അ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​ന്ന​ത്തെ പോ​ലെ പ​ണ​മി​ട​പാ​ടു​ക​ൾ അ​ത്ര എ​ളു​പ്പ​മ​ല്ലാ​ത്ത ഒ​രു കാ​ല​യ​ള​വി​ൽ, ഒ​രു ദി​വ​സം കൊ​ണ്ട് പ​ണം ല​ഭ്യ​മാ​ക്കു​ക അ​തീ​വ പ്ര​യാ​സ​ക​ര​മാ​ണ്.

അ​തു കൊ​ണ്ടു ത​ന്നെ ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ൽ എ​ങ്ങോ മ​മ്മൂ​ട്ടി​യോ​ടു​ള്ള തീ​രാ​ത്ത സ്നേ​ഹം ശ്രീ​നി​വാ​സ​ൻ ക​രു​തി വ​ച്ചി​രി​ക്കാം.. പു​റ​മേ​ക്ക് പ​ക്ഷേ, അ​ധി​കം പ്ര​ക​ടി​പ്പി​ക്ക​ലൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നു മാ​ത്രം.

സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​യോ​ടു​ള്ള ഹൃ​ദ​യ​വി​കാ​രം ശ്രീ​നി​വാ​സ​ൻ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യി​ല്ല. അ​ഭി​മു​ഖ​ങ്ങ​ളി​ലും തു​റ​ന്ന വേ​ദി​ക​ളി​ലും ‘ട്രോ​ളു'​ക​ളാ​ണ് അ​ദ്ദേ​ഹം അ​ധി​ക​വും ന​ട​ത്തി​യി​രു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും മ​റ്റു​മു​ള്ള ചി​ല സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​ഴി​കെ അ​ധി​ക​വും ട്രോ​ളു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. മ​മ്മൂ​ട്ടി​യെ താ​ൻ പ്ര​ശം​സി​ക്കാ​റി​ല്ല എ​ന്ന് രോ​ഗ​ഗ്ര​സ്ഥ​നാ​യ ശേ​ഷം ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖ സം​ഭാ​ഷ​ണ​ത്തി​ലും ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്ന​ത് കേ​ട്ടു.

സ്വ​യം പ​രി​ഹ​സി​ക്കു​ക അ​ഥ​വാ ‘സെ​ൽ​ഫ് ട്രോ​ളി'​ന്‍റെ ആ​ളാ​യ ശ്രീ​നി​വാ​സ​ൻ അ​ടു​പ്പ​മു​ള്ള​വ​രെ​യെ​ല്ലാം ഇ​ങ്ങ​നെ ട്രോ​ളി​യും ചി​രി​പ്പി​ച്ചു​മാ​ണ് ജീ​വി​ച്ച​ത്; ശ്രീ​നി​വാ​സ​ൻ സി​നി​മ​ക​ളി​ൽ എ​ന്ന​പോ​ലെ ത​ന്നെ...

അ​പ്പോ​ൾ പു​റ​മേ​യ്ക്ക് താ​ൻ ഒ​രി​ക്ക​ലും പ്ര​ക​ടി​പ്പി​ക്കാ​ത്ത അ​ല്ലെ​ങ്കി​ൽ പ്ര​ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത ആ ​സ്നേ​ഹം ത​ന്നെ​യാ​വും ശ്രീ​നി​വാ​സ​ൻ എ​ഴു​തി​യ, ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന സി​നി​മ​യി​ൽ ന​മ്മ​ൾ ക​ണ്ട​ത്.

2007 ൽ ​ശ്രീ​നി​വാ​സ​ന്‍റെ ത​ന്നെ തി​ര​ക്ക​ഥ​യി​ലും സ​ഹ​നി​ർ​മാ​ണ​ത്തി​ലും പു​റ​ത്തു​വ​ന്ന ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ അ​ശോ​ക് രാ​ജ്, ബാ​ല​ൻ (ശ്രീ​നി​വാ​സ​ൻ )എ​ന്ന പ​ഴ​യ സ്നേ​ഹി​ത​നെ കാ​ണാ​ൻ വ​രു​ന്ന രം​ഗ​മു​ണ്ട്. സി​നി​മ​യു​ടെ അ​വ​സാ​ന രം​ഗം!

ക​ണ്ണീ​രൊ​ഴു​ക്കി​ക്കൊ​ണ്ടു​ള്ള ശ്രീ​നി​വാ​സ​ന്‍റെ വാ​ക്കു​ക​ൾ ക​ണ്ണു നി​റ​ഞ്ഞു​കൊ​ണ്ട​ല്ലാ​തെ ഇ​ന്നും കാ​ണാ​ൻ ക​ഴി​യി​ല്ല..​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ്പോ​ൾ ഉ​യ​രു​ന്ന ഒ​രു പ്ര​ത്യേ​ക​ത​രം സം​ഗീ​ത​വും ഹൃ​ദ​യ​ത്തെ തൊ​ടു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​നി​വാ​സ​ന്‍റെ ക​ണ്ട​നാ​ടു​ള്ള പാ​ലാ​ഴി എ​ന്ന വ​സ​തി​യി​ൽ ഒ​ന്നും മി​ണ്ടാ​തെ ശ്രീ​നി​വാ​സ​ൻ കി​ട​ന്ന​പ്പോ​ൾ, സൂ​പ്പ​ർ​താ​രം മ​മ്മൂ​ട്ടി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ക​ട​ന്നു വ​ന്നു. ഈ ​രം​ഗം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന സ​മ​യ​ത്ത് ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന സി​നി​മ​യി​ലെ അ​വ​സാ​ന രം​ഗ​ത്തെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഉ​പ​യോ​ഗി​ച്ച ടി.​വി ചാ​ന​ലു​ക​ൾ ഉ​ണ്ട്. പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ വി​യോ​ഗ വാ​ർ​ത്ത സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നെ കു​റി​ച്ചു​ള്ള ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ചി​ല യൂ​ട്യൂ​ബ് അ​വ​താ​ര​ക​ർ ഇ​പ്പോ​ൾ വ​ലി​യ രീ​തി​യി​ൽ ഉ​യ​ർ​ത്തു​ന്നു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​യോ​ഗ​രം​ഗ​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ലെ ശ​രി-​തെ​റ്റു​ക​ൾ മ​റ്റൊ​രു വി​ഷ​യ​മാ​ണ്.

എ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു പ്രേ​ക്ഷ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​മ്മൂ​ട്ടി, പ്രി​യ മി​ത്ര​ത്തെ കാ​ണാ​ൻ ക​യ​റി​വ​ന്ന സ​മ​യ​ത്ത്, 'ക​ഥ പ​റ​യു​മ്പോ​ൾ ' ഓ​ർ​മ്മി​ച്ചു പോ​യ​ത് തെ​റ്റ​ല്ല ! സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന ഏ​തൊ​രു ആ​സ്വാ​ദ​ക​നും ആ ​സ​മ​യ​ത്ത് അ​ശോ​ക് രാ​ജി​നെ​യും അ​ശോ​ക് രാ​ജി​ന്‍റെ ബാ​ല​നെ​യും ഓ​ർ​മി​ച്ചു പോ​കും! കാ​ര​ണം, സ്വ​ന്തം ഹൃ​ദ​യ​ത്തി​നു​ള്ളി​ൽ എ​വി​ടെ​യോ താ​ൻ പോ​ലും അ​റി​യാ​തെ സൂ​ക്ഷി​ച്ചു വ​ച്ച ഒ​രു സ്നേ​ഹം-​ക​ട​പ്പാ​ട് മ​മ്മൂ​ട്ടി​യോ​ട്, ശ്രീ​നി​വാ​സ​നു​ണ്ടാ​യി​രു​ന്നു.

ന​ട​ന​പ്പു​റം, തി​ര​ക്ക​ഥാ​കൃ​ത്തി​ന​പ്പു​റം പ​ച്ച​യാ​യ ഒ​രു മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ നി​ന്ന് ഊ​റി വ​ന്ന ആ ​സ്നേ​ഹ​മാ​ണ് ശ്രീ​നി​വാ​സ​ൻ, ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു ന​ൽ​കി​യ​ത്. (സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നാ​ണ് ശ്രീ​നി​വാ​സ​ന്‍റെ ബാ​ല​നോ​ട് ക​ട​പ്പാ​ടു​ള്ള​ത് )ആ ​സ്നേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം പ​ക്ഷേ, ശ്രീ​നി​വാ​സ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ൾ ത​ന്നെ​യാ​ണ്.

അ​തു കൊ​ണ്ട​ല്ലേ ക​ഥ പ​റ​യു​മ്പോ​ൾ എ​ന്ന സി​നി​മ​യു​ടെ അ​വ​സാ​ന രം​ഗം ക​ണ്ട് ന​മ്മ​ൾ ഇ​ന്നും ക​ര​യു​ന്ന​ത്...

Kerala

മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്നു മമ്മൂട്ടി

ആനുകാലിക സംഭവങ്ങളെ പരാമർശിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ചന്തോദ്ദീപകമായ ക്രിസ്മസ് കുറിപ്പ്... വായിക്കാം:

"മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം" എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ കരുതാവുന്നതാണ്. അന്യരോ വർഗശത്രുക്കളോ ജാതി-മതശത്രുക്കളോ ആയി ആരുമില്ല എന്ന പരസ്യപ്രഖ്യാപനം കൂടിയാണത്.

ജാതി-മത ഭേദമന്യേ ഏവരും ഒന്നെന്ന ചിന്തയിൽ സഹകരണ സംരംഭങ്ങളും ഭവനനിർമാണ ശ്രമങ്ങളും പരസഹായ പ്രവൃത്തികളും വൃദ്ധസദനങ്ങളും ചികിത്സാധന സമാഹരണ യജ്ഞങ്ങളുമൊക്കെ പെരുകുന്ന ഈ കാലഘട്ടത്തിൽ "സത്രത്തിൽ ഇടമുണ്ട്" എന്ന സുവിശേഷം ഏറെ പ്രചരിക്കുന്നുണ്ട്, സംശയമില്ല. എന്നാൽ, "സത്രത്തിൽ ഇടമില്ല" എന്ന ദുർവിശേഷമാണോ പ്രബലപ്പെടുന്നത് എന്നു സംശയിക്കാവുന്ന വാർത്തകളാണ് കൂടുതൽ പുറത്തുവരുന്നത്!

കേരളത്തിലെ വാളയാറിൽ ജോലി തേടി എത്തിയ രാം നാരായൺ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പതിനഞ്ചോളം 'ദേശീയവാദികൾ' ചേർന്ന് കാലപുരിക്കയച്ചു... ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന കാഫിറിനെ 'ജമാ അത്തെ ഇസ്ലാമികൾ' പരലോകപ്രാപ്തനാക്കി... ബോൻഡി ബീച്ചിൽ 16 പേരെയാണ് ഇൻ്റിഫാദക്കാർ ഇഹലോകവാസത്തിനയച്ചത്... നൈജീരിയയിൽ ഭൂമുഖത്തു നിന്ന് ജിഹാദികളാൽ ഇല്ലാതാക്കപ്പെടുന്നവരുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉയരുന്നു... ഉക്രയിനിലെയും ഗാസയിലെയും കണക്കുകൾ ഇപ്പോൾ ആരും എടുക്കാതായി... സഹവർത്തിത്വത്തിന്‍റെയും സഹകരണത്തിന്‍റെയും കൈപ്പത്തികൾ അറ്റുപോകാൻ ഇടയാക്കുന്ന 'പടക്കങ്ങൾ' പോലും ഇവിടെ പെരുകുന്നു...

വടക്കേ ഇന്ത്യയിൽ അന്ധർക്കു പോലും മതാന്ധരിൽനിന്ന് രക്ഷപ്പെടാനാകാതെ വന്നിരിക്കുന്നു... ഒറീസയിൽ ക്രിസ്മസ് അനുബന്ധ വസ്തുക്കൾ വിൽക്കുന്ന തെരുവുകച്ചവടക്കാർക്കും രക്ഷയില്ലെന്നായിട്ടുണ്ട്! സ്നേഹക്കൂട്ടിലെ വയോധികർക്കു ഹിൽപാലസിൽ ഇടമില്ലത്രേ! പാലക്കാട് ചിലർക്ക് ക്രിസ്മസ് കരോൾ പോലും അരോചകമാണെന്നും തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു ചിലേടങ്ങളിൽ വിലക്കുണ്ടെന്നും കേൾക്കുന്നു...

തൊഴിലുറപ്പിന്‍റെ പേരിൽ ഗാന്ധിക്കു പോലും ഇടമില്ലാതാകുന്ന ഒരു രാഷ്‌ട്രീയ-സാമൂഹിക പരിസരത്ത് "സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല" എന്ന തിരുവചനത്തിന്‍റെ അർഥതലങ്ങൾ എത്രയോ വിശാലമാണ്...! വികലമായ ദൈവ-മത-ദേശീയതാ-രാഷ്‌ട്രീയ സങ്കല്പങ്ങൾ മനസുകളെ സങ്കുചിതമാക്കുമ്പോൾ അത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ അപരർക്ക് ഇടമില്ലാതാകുന്നതു സ്വാഭാവികം!

Movies

ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി മ​മ്മൂ​ട്ടി; നി​ർ​മാ​ണം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്

മാ​ർ​ക്കോ, റി​ലീ​സി​നൊ​രു​ങ്ങു​ന്ന കാ​ട്ടാ​ള​ൻ എ​ന്നീ സി​നി​മ​ക​ള്‍​ക്ക് പി​ന്നാ​ലെ ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഒ​രു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം വ​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യോ​ടൊ​പ്പ​മൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ സം​വി​ധാ​നം മ​ല​യാ​ള സി​നി​മ​യി​ലെ യു​വ സം​വി​ധാ​യ​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ഖാ​ലി​ദ് റ​ഹ്മാ​നാ​ണ്.

സി​നി​മ​യു​ടെ നി​ർ​മാ​ണം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് സാ​ര​ഥി ഷ​രീ​ഫ് മു​ഹ​മ്മ​ദാ​ണ്. മ​മ്മൂ​ട്ടി​യെ​ന്ന ന​ട​ന​വി​സ്മ​യ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഉ​ണ്ട എ​ന്ന സൂ​പ്പ​ർ ഹി​റ്റി​ന് ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ മ​മ്മൂ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്രോ​ജ​ക്റ്റു​മാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

നി​യോ​ഗ്, ഷ​റ​ഫ്, സു​ഹാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ഈ ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.

ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ​യെ നാ​യ​ക​നാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മ്മി​ക്കു​ന്ന കാ​ട്ടാ​ള​ൻ റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ്.

ന​വാ​ഗ​ത​നാ​യ പോ​ൾ ജോ​ർ​ജ്ജ് സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​പ്പി​ക്കു​മെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ള​ൻ ഫ​സ്റ്റ് ലു​ക്ക്.

ഇ​പ്പോ​ഴി​താ വ​മ്പ​ൻ സാ​ങ്കേ​തി​ക മി​ക​വോ​ടെ​യും വ​ൻ ബ​ഡ്ജ​റ്റോ​ടെ​യും എ​ത്തു​ന്ന ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് ചി​ത്രം മ​ല​യാ​ള​ത്തി​ലെ ത​ന്നെ മി​ക​ച്ചൊ​രു ദൃ​ശ്യ വി​സ്മ​യം ത​ന്നെ ആ​കു​മെ​ന്നാ​ണ് ഏ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പി​ആ​ർ​ഒ : ആ​തി​ര ദി​ൽ​ജി​ത്ത്.

Movies

മ​മ്മൂ​ട്ടി​യു​ടെ തോ​ളി​ൽ പി​ടി​ച്ച് വേ​ദ​ന​യോ​ടെ മോ​ഹ​ൻ​ലാ​ൽ; ടൗ​ൺ ഹാ​ളി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്തി സി​നി​മ​ലോ​കം

വേ​ദ​ന​യു​ടെ ദി​വ​സ​മാ​ണ് ഇ​ന്ന് മ​ല​യാ​ള​സി​നി​മ ലോ​ക​ത്തി​ന്. ശ്രീ​നി ഇ​ല്ലാ​ത്ത മ​ല​യാ​ള​സി​നി​മ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ ആ​വ​തി​ല്ലാ​തെ ഉ​റ്റ​വ​ർ​ക്കൊ​പ്പം സി​നി​മ​ലോ​ക​വും തേ​ങ്ങു​ക​യാ​ണ്.

ഉ​ച്ഛ​യ്ക്ക് ഒ​ന്നി​ന് ടൗ​ൺ ഹാ​ളി​ൽ തു​ട​ങ്ങി​യ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്രീ​നി​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​മ​ട​ക്കം നീ​ണ്ട നി​ര​യാ​ണ് അ​വി​ടേ​യ്ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ദി​ലീ​പും സ​ത്യ​ൻ അ​ന്തി​ക്കാ​ടും അ​ട​ക്കം നി​ര​വ​ധി സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ൾ ടൗ​ൺ​ഹാ​ളി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ 8.30-നാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. ‍ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

 

Movies

പ്രി​യ​സു​ഹൃ​ത്തി​നെ അവസാനമായി കാ​ണാ​ൻ മ​മ്മൂ​ട്ടി​യും സു​ൽ​ഫ​ത്തു​മെ​ത്തി

പ്രി​യ സു​ഹൃ​ത്തി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ മ​മ്മൂ​ട്ടി​യെ​ത്തി. ഭാ​ര്യ സു​ൽ​ഫ​ത്തി​നൊ​പ്പം ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് താ​രം അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ത്.

ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ വി​മ​ല​യു​ടെ‌ അ​രി​കെ ചെ​ന്ന് സു​ൽ​ഫ​ത്ത് ആ​ശ്വ​സി​പ്പി​ച്ചു. മ​മ്മൂ​ട്ടി​യു​ടെ മു​ഖം അ​തീ​വ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു. മ​ക​ൻ ധ്യാ​നെ​യും വി​നീ​തി​നെ​യും താ​രം ആ​ശ്വ​സി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 8.30നാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. ‍ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

Latest News

Corehub Up