x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി മ​മ്മൂ​ട്ടി; സാ​ക്ഷി​യാ​യി സു​ൽ​ഫ​ത്തും  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 23, 2026 08:21 AM IST | Updated: September 23, 2026 08:22 AM IST

ദേശീയ പുരസ്കാരം സ്വീകരിക്കുന്ന മമ്മൂട്ടി, സദസിൽ സുൽഫത്ത്

2024ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ൾ​ക്കു രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​മ്മാ​നി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി​യും ബോ​ളി​വു​ഡ് താ​രം കാ​ർ​ത്തി​ക് ആ​ര്യ​നും ഏ​റ്റു​വാ​ങ്ങി.

മ​മ്മൂ​ട്ടി പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​മ്പോ​ൾ സ​ദ​സ്സ് ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു നി​ന്നു ആ​ദ​രി​ച്ചു. ഇ​തു നാ​ലാം ത​വ​ണ​യാ​ണ് ദേ​ശീ​യ പു​ര​സ്കാ​രം മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തു​ന്ന​ത്.

ഭാ​ര്യ സു​ൽ​ഫ​ത്തി​നൊ​പ്പ​മാ​ണ് മ​മ്മൂ​ട്ടി പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ ഗു​ജ​റാ​ത്തി​ലെ കേ​വാ​ഡി​യ​യി​ലെ​ത്തി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫു​മു​ണ്ട്.

ദാ​ദാ​സാ​ഹെ​ബ് പു​ര​സ്കാ​രം ക​ന്ന​ഡ​യു​ടെ ഇ​തി​ഹാ​സ​താ​രം അ​ന​ന്ത് നാ​ഗി​നു രാ​ഷ്‌​ട്ര​പ​തി സ​മ്മാ​നി​ച്ചു. മി​ക​ച്ച പി​ന്ന​ണി​ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും ഏ​റ്റു​വാ​ങ്ങി.

സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​നി മു​ത​ൽ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ന​ട​ത്തു​ക​യെ​ന്നു വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

രാ​ഷ്‌​ട്രീ​യ ചി​ന്താ​ഗ​തി​ക​ൾ മാ​റ്റി​വ​ച്ച് രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു വി​മ​ർ​ശ​ക​രോ​ട് മ​ന്ത്രി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

 

Tags : Mammootty National Film Award Sulfath cinema malayalam bramayugam

Recent News

Corehub Up