x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ദ്ദി​ഖ് നാ​യ​ക​നാ​കു​ന്ന രാ​ക്ഷ​സ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മാ​യി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 23, 2026 11:42 AM IST | Updated: September 23, 2026 11:42 AM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

ഛായാ​ഗ്രാ​ഹ​ക​നും സ്വാ​മി അ​യ്യ​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​കു​ക​യും ചെ​യ്ത വി​ഷ്ണു വെ​ഞ്ഞാ​റ​മൂ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ രാ​ഷ​സ വേ​ട്ട​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഡി​സ്‌​ക്വ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജി അ​രു​ണാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ല്ലി​കാ സു​കൃ​മാ​ര​ൻ ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് കൊ​ണ്ടാ​ണ് ആ​രം​ഭം കു​റി​ച്ച​ത്.

സാ​ജു ന​വോ​ദ​യ, സോ​ഹ​ൻ സീ​നു​ലാ​ൽ, കോ​ട്ട​യം ര​മേ​ഷ് എ​ന്നി​വ​രും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഈ ​ച​ട​ങ്ങ് പൂ​ർ​ത്തീ​ക​രി​ച്ചു. സൈ​ക്കോ പാ​ക്ക് ജോ​ണ​റി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. നാ​ട്ടി​ൽ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​ചി​ത്രം ക​ട​ന്നു​ചെ​ല്ലു​ന്ന​ത്.

സി​ദ്ദി​ഖാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പി​ക്കു​ന്ന​ത്. സാ​ജു ന​വോ​ദ​യാ, കോ​ട്ട​യം ര​മേ​ഷ്, സോ​ഹ​ൻ സീ​നു​ലാ​ൽ, മ​ല്ലി​കാ സു​കു​മാ​ര​ൻ, സു​ധി കോ​പ്പ, ജ​സീ​ല പ്ര​വീ​ൺ, രാ​ജേ​ഷ് കൊ​ട്ടാ​ര​ത്തി​ൽ ഹ​രി, സു​ജി​ത് കോ​ന്നി, സ​ജു പാ​ർ​ത്ഥ​സാ​ര​ഥി, ശ്രീ​ജു സോ​ണി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

തി​ര​ക്ക​ഥ - ശ്യാം ​അ​ര​വി​ന്ദം. സം​ഗീ​തം -ഷാ​നു. ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ -സൗ​ര​വ് ചെ​ന്നൈ. മേ​ക്ക​പ്പ് - രാ​ജേ​ഷ്.​കോ​സ്‌​റ്റ്യും ഡി​സൈ​ൻ - ബി​ജു കു​മാ​ര​പു​രം.​വാ​ഗ​മ​ൺ, തി​രു​വ​ന​ന്ത​പു​രം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴു​ർ ജോ​സ്.

Tags : Siddique Rakshasavetta cinema movie

Recent News

Corehub Up