x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതിയെ ഭർത്താവ് തീകൊളുത്തിയത് മറ്റൊരാളുമായി അടുപ്പത്തിലെന്ന് സംശയത്തെ തുടര്‍ന്ന്

കൊച്ചി ബ്യൂറോ
Published: September 23, 2026 11:33 AM IST | Updated: September 23, 2026 11:33 AM IST

യുവതിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ അനില്‍കുമാര്‍, പ്രതി ഓടി രക്ഷപെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

കൊച്ചി: കാക്കനാട് യുവതിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ കാരണമായത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം. ഭര്‍ത്താവ് പത്തനംതിട്ട സ്വദേശി അനില്‍കുമാര്‍ (50) ആണ് ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതി കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജയശ്രീയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുടി പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

അനിൽകുമാറിന്‍റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നു പറയുന്നു. ഒരാഴ്ച മുമ്പാണ് യുവതി അമ്പാടി മൂലയിലെ വനിതാ ഹോസ്റ്റലില്‍ താമസത്തിനെത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് അനില്‍കുമാര്‍ യുവതിയെ കാക്കനാട് എത്തിച്ചത്.

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി യുവതിയെ ചോദ്യം ചെയ്യുകയും വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. പിന്നാലെ യുവതിയുടെ കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ചശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശേഷം ഓടിപ്പോയ പ്രതി ബസ് സ്‌റ്റോപ്പില്‍ യാത്രക്കാരനെ പോലെ നില്‍ക്കുകയും പൊള്ളലേറ്റ കൈ കണ്ടതോടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Tags : Woman Fire Husband suspicions

Recent News

Corehub Up