x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം; തീ​രു​മാ​നം ഇ​ന്ന് 

വെബ് ഡെസ്ക്
Published: September 23, 2026 07:23 AM IST | Updated: September 23, 2026 07:23 AM IST

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ക​ത്തി​ന്മേ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ഡി ക​ത്ത് ന​ൽ​കി 15 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി​യി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നും വീ​ണ​യ്‌​ക്കു​മെ​തി​രാ​യ കേ​സി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ത്താ​യി ഇ​ന്ന് ഡി​ജി​പി​ക്ക് കൈ​മാ​റും. തു​ട​ർ​ന്ന് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും.

എ​സ്ഐ​ടി സം​ഘം ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ദ്യം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ഡി ക​ണ്ടെ​ത്ത​ലു​ക​ളി​ൽ നി​ന്നാ​കും അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക. ഹ​വാ​ല ഇ​ട​പാ​ടി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണം. 30 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​യി കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കു​ന്ന മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ലാ​ണ് സം​സ്ഥാ​ന പൊ​ലി​സ് അ​ന്വേ​ഷ​ണം. പി​ണ​റാ​യി​ക്കെ​തി​രെ അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​യ​മോ​പ​ദേ​ശ​മെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഡി​ജി​പി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ വി​ളി​ച്ചു​വ​രു​ത്തി ക​ണ്ടി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കാ​നു​ള്ള ക​ത്ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡി​ജി​പി​ക്ക് കൈ​മാ​റി. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​മെ​ന്നാ​യി​രു​ന്നു എ​ജി​യു​ടെ​യും ഡി​ജി​പി​യു​ടെ​യും നി​യ​മോ​പ​ദേ​ശം. എ​ന്നാ​ൽ ഹ​വാ​ല ഇ​ട​പാ​ട് വി​ജി​ലി​ൻ​സി​ന് അ​ന്വേ​ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വി​ശ​ദീ​ക​ര​ണം. നേ​രി​ട്ട് എ​ഫ്ഐ​ആ​ർ എ​ടു​ത്താ​ൽ പ്ര​തി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന തി​രി​ച്ച​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​സ്ഐ​ടി അ​ന്വേ​ഷ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്തി​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

Tags : Special investigation monthly payoff case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up