x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മാസപ്പടി കേസിൽ ഒരു തിടുക്കവും കാട്ടിയിട്ടില്ല; അന്വേഷണം നടത്തേണ്ടത് സർക്കാരിന്‍റെ ബാധ്യത': മുഖ്യമന്ത്രി

തിരുവനന്തപുരം ബ്യൂറോ
Published: September 23, 2026 11:52 AM IST | Updated: September 23, 2026 11:52 AM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

തിരുവനന്തപുരം : മാസപ്പടി കേസിൽ സർക്കാർ ഒരു തിടുക്കവും കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള പൊലിസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാലേ മതിയാകൂ. അത് സർക്കാരിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും വേട്ടയാടില്ലെന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. വിമാനയാത്രയിൽ സർക്കാരിന്‍റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആളിന്‍റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags : ChiefMinister VDSatheesan Investigation PinarayiVijayan

Recent News

Corehub Up