x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ങ്ങാ​നൂ​രി​ൽ സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: September 23, 2026 08:16 AM IST | Updated: September 23, 2026 08:16 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ൽ സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റി​ട്ട​യേ​ർ​ഡ് എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് പേ​ർ‌​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി​യാ​യ റി​ട്ട. എ.​എ​സ്.​ഐ പ്ര​ഭാ​ക​ര​ൻ നാ​യ​ർ​ക്ക് (72) ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന വാ​ഴി​ച്ച​ൽ സ്വ​ദേ​ശി ശ​ര​ത്തി​നും (35) പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യി​ൽ റോ​ഡി​ലു​ട​നീ​ളം ക​റ​ൻ​സി നോ​ട്ടു​ക​ൾ ചി​ത​റി​പ്പ​റ​ന്ന​ത് കൗ​തു​ക​ത്തോ​ടൊ​പ്പം ആ​ളു​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ക​യും ചെ​യ്തു.

വെ​ണ്ണി​യൂ​രി​ൽ പ​ല​ച​ര​ക്ക് ക​ട​യും കാ​ർ​ഷി​ക ഉ​പ​ക​ര​ണ വി​ൽ​പ്പ​ന കേ​ന്ദ്ര​വും ന​ട​ത്തു​ന്ന പ്ര​ഭാ​ക​ര​ൻ നാ​യ​ർ ബാ​ങ്കി​ൽ അ​ട​യ്ക്കാ​നാ​യി കൊ​ണ്ടു​പോ​യ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ന്ന പ​ണം മു​ഴു​വ​ൻ ശേ​ഖ​രി​ച്ച് പൊ​ലി​സി​നെ ഏ​ൽ​പ്പി​ച്ചു.

മാ​തൃ​കാ​പ​ര​മാ​യ ഈ ​പ്ര​വ​ർ​ത്തി​ക്ക് നാ​ട്ടു​കാ​രെ പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Scooter Bike Collide Venganoor Injury Accident

Recent News

Corehub Up