തിരുവനന്തപുരം: വെങ്ങാനൂരിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ(76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം.
വീടിന് സമീപത്തെ പറമ്പിൽ നിന്ന് ഓലയും തേങ്ങയും ശേഖരിക്കുന്നതിനിടെയായിരുന്നു കടന്നൽക്കൂട്ടം ആക്രമിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി വീട്ടിലെത്തിയ സഹദേവനെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചു.