x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭിന്നശേഷിക്കാരി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയതായി പരാതി

കൊച്ചി ബ്യൂറോ
Published: September 23, 2026 12:06 PM IST | Updated: September 23, 2026 12:06 PM IST

അപകടത്തിൽ പരിക്കേറ്റ സിന്ധു സ്കൂട്ടറിനരികെ

കൂത്താട്ടുകുളം: നടക്കാവ് ഹൈവേയില്‍ ഗുഡ്‌വില്‍ ആശുപത്രിക്ക് സമീപം ഭിന്നശേഷിക്കാരിയെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം. വടകര ഗോപുരം വീട്ടില്‍ സുരേഷിന്‍റെ ഭാര്യ സിന്ധു സഞ്ചരിച്ച മൂച്ചക്കര സ്‌കൂട്ടറിലാണ് കാറിടിച്ചത്.

ഹൈവേയ്ക്ക് സമീപമുള്ള ഡോക്ടറെ കണ്ടതിനു ശേഷം വടകരയിലെ വീട്ടിലേക്ക് മടങ്ങാന്‍ സ്‌കൂട്ടറില്‍ കയറുന്നതിനിടെ സിന്ധുവിനെ കൂത്താട്ടുകുളം ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയും സിന്ധു റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.

അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയി. പരിക്കേറ്റ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സിന്ധുവിനെ ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധു കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിലെ ജീവനക്കാരിയാണ്. സിന്ധു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകട സ്ഥലത്തു നിന്ന് കാറിന്‍റെ തകര്‍ന്ന ബോഡി പാര്‍ട്‌സുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വാഹനത്തെ കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതായാണ് വിവരം.

Tags : Complaint Car Scooter Accident

Recent News

Corehub Up