x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള ന്യൂ​സി​ല​ന്‍​ഡ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

സ്പോർട്സ് ഡെസ്ക്
Published: September 23, 2026 12:53 PM IST | Updated: September 23, 2026 12:53 PM IST

പ്രതീകാത്മക ചിത്രം

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​യ്‌ക്കെതിരെ വ​രാ​നി​രി​ക്കു​ന്ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 16 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന ഈ ​പ​ര​മ്പ​ര​യി​ല്‍ വൈ​റ്റ്-​ബോ​ള്‍ ക്യാ​പ്റ്റ​ന്‍ മി​ച്ച​ല്‍ സാ​ന്റ്‌​ന​റാ​ണ് ന്യൂ​സി​ല​ന്‍​ഡി​നെ ന​യി​ക്കു​ന്ന​ത്. ഏ​ഴ് ഫാ​സ്റ്റ് ബൗ​ള​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പു​തി​യ ഹോം ​സീ​സ​ണി​ലെ ബ്ലാ​ക്ക്ക്യാ​പ്സി​ന്‍റെ ആ​ദ്യ ടീം. ​ഒ​ക്ടോ​ബ​ര്‍ 22-ന് ​ക്രി​സ്റ്റ്ച​ര്‍​ച്ചി​ലെ ഹാ​ഗ്ലി ഓ​വ​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ര​മ്പ​ര​യി​ലെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള്‍ 11 ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ല് ന​ഗ​ര​ങ്ങ​ളി​ല്‍ വ​ച്ച് ന​ട​ക്കും.

ഇ​ന്ത്യ​യു​ടെ ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ട്വ​ന്‍റി 20 പ​ര​മ്പ​ര. അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റു​ക​ളും അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന 12 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലു​ള്ള​ത്.

 

Tags : New Zealand squad announced T20 series against India

Recent News

Corehub Up