x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിമാരുടെ വിദേശ യാത്ര, കെ.എം. ഷാജിയുടെ ആഢംബര കാർ യാത്ര: തെറ്റൊന്നും കാണുന്നില്ലെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: September 23, 2026 01:18 PM IST | Updated: September 23, 2026 01:18 PM IST

മന്ത്രി കെ.എം. ഷാജി, മുഖ്യമന്ത്രി വി.ഡി. സതീശൻ (File Photo)

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയെയും മന്ത്രി കെ.എം. ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.

മന്ത്രിമാർ തന്‍റെ അനുമതിയോടെയാണ് യാത്ര പോയത്. താനാണ് മന്ത്രിമാരോട് പോയി വാ എന്ന് പറഞ്ഞത്. യാത്രയിൽ സർക്കാരിന് ചെലവില്ല. ഇടത് മന്ത്രിമാരുടെ കാലത്തെ യാത്രാ കണക്ക് വായിക്കാൻ തുടങ്ങിയാൽ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.എം. ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനമായ റേഞ്ച് റോവര്‍ ഉപയോഗിച്ചതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാരുടെ പലരുടെയും വാഹനം 2017 ല്‍ വാങ്ങിയതാണ്. പത്തു വര്‍ഷത്തിലേറെയായി ഓടുന്നതാണ്. പല മന്ത്രിമാരുടെയും വാഹനം ഇടയ്ക്കുവച്ച് നിന്നു പോകുന്നുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലാണ് മന്ത്രി ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചത്. അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags : Minister ForeignTrip KMShaji ChiefMinister

Recent News

Corehub Up