x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​സ്ഥാ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി

വെബ് ഡെസ്ക്
Published: September 23, 2026 12:53 PM IST | Updated: September 23, 2026 12:53 PM IST

ട്രാ​ക്കി​ൽ കു​ടു​ങ്ങിക്കിടക്കുന്ന കാർ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. മ​ഹ​മാ​ണ്ടി​യി​ലെ കാ​ൽ​വി പ്യാ​വു റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ജോ​ധ്പൂ​രി​ലെ ബി.​ജെ.​എ​സ് പ്ര​ദേ​ശ​ത്ത് വ​ച്ച് ഒ​രു സ്ത്രീ ​ഓ​ടി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് കാ​ർ ആ​ദ്യം ഒ​രു ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ത്ത് ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ വാ​ഹ​നം തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ ച​ക്രം റെ​യി​ൽ​വേ പാ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.

ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ൻ വ​രാ​നി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

അ​പ​ക​ട​ത്തി​ൽ കാ​റി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പൊ​ലി​സെ​ത്തി വാ​ഹ​നം ട്രാ​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Car RailwayTrack

Recent News

Corehub Up