Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RailwayTrack

സി​ഗ്ന​ൽ ത​ക​രാ​ർ; പാ​ള​ത്തി​ലൂ​ടെ ന​ട​ന്ന മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ൽ

മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ലോ​ക്ക​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​തോ​ടെ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ൽ. കാ​ഞ്ചു​ർ​മാ​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് താ​നെ മു​ത​ൽ വി​ക്രോ​ളി വ​രെ​യു​ള്ള ഭാ​ഗ​ത്തെ സി​ഗ്ന​ലിം​ഗ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ളോ​ളം ട്രെ​യി​നി​ൽ കു​ടു​ങ്ങി കി​ട​ന്ന യാ​ത്ര​ക്കാ​ർ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ വൈ​കി​യ​തോ​ടെ അ​ടു​ത്ത സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പാ​ള​ത്തി​ലൂ​ടെ ന​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഘാ​ട്കോ​പ്പ​ർ-വി​ക്രോ​ളി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രാ​ളു​ടെ മൃ​ത​ദേ​ഹം ഭാ​ണ്ഡു​പ്പി​ലും ക​ണ്ടെ​ത്തി. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

തീ​യ​പി​ടി​ത്ത​ത്തി​ന് തൊ​ട്ടു​മു​മ്പ് മു​ലു​ന്ദി​നും താ​നെ​യ്ക്കു​മി​ട​യി​ൽ ഓ​വ​ർ​ഹെ​ഡ് വൈ​ദ്യു​ത ലൈ​നി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. സ്ലോ, ​ഫാ​സ്റ്റ് ലൈ​നു​ക​ളി​ലെ അ​പ് ആ​ൻ​ഡ് ഡൗ​ൺ ദി​ശ​ക​ളി​ൽ സി​ഗ്ന​ലു​ക​ൾ കി​ട്ടാ​താ​യ​തോ​ടെ ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ങ്ങാ​തെ കി​ട​ന്നു.

വൈ​കി​ട്ടോ​ടെ​യാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​ശ്നം ഭാ​ഗി​ക​മാ​യി പ​രി​ഹ​രി​ച്ച​ത്. നാ​ല് ട്രെ​യി​ൻ ലൈ​നു​ക​ളി​ൽ മൂ​ന്നെ​ണ​ത്തി​ന്‍റെ സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പാ​ള​ത്തി​ലൂ​ടെ ന​ട​ക്ക​രു​തെ​ന്ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up