x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വണ്ടി കേടായതുകൊണ്ട് മറ്റൊരു വാഹനം നോക്കി; കെ.എം. ഷാജിയെ ന്യായീകരിച്ച് പി.എം.എ. സലാം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 23, 2026 01:04 PM IST | Updated: September 23, 2026 01:04 PM IST

പി.എം.എ. സലാം

ന്യൂഡൽഹി: മന്ത്രി കെ.എം. ഷാജിയുടെ ആഢംബര കാർ യാത്രാ വിവാദത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്ത്. ഷാജിക്കെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും പശു ചത്താലും മോരിലെ പുളി പോകില്ല എന്ന് പറയുന്നതുപോലെയാണ് ഈ വിവാദങ്ങളെന്നും സലാം പറഞ്ഞു.

ഷാജിയുടെ വാഹനം കേടായി വർക്ക്ഷോപ്പിൽ നൽകിയപ്പോഴാണ് മറ്റൊരു വാഹനം ഉപയോഗിച്ചത്. വിവാദങ്ങൾ ഉയർന്ന ഉടൻ തന്നെ ആ വാഹനം തിരികെ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ കെ.എം. ഷാജിക്ക് യാതൊരുവിധ ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശപര്യടന മാതൃക തങ്ങൾ ഒരിക്കലും പിന്തുടരില്ലെന്ന് സലാം വിമർശിച്ചു. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകർ നിയന്ത്രണങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രാ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, മുൻ സർക്കാരിന്‍റെ കാലത്ത് ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വെറുതെ കിടന്നിരുന്നില്ലേ എന്നായിരുന്നു സലാമിന്‍റെ മറുപടി

Tags : Vehicle PMASalam KMShaji Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up