വി.വി. രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് പങ്കെടുക്കേണ്ടിയിരുന്ന പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയതിൽ കടുത്ത അതൃപ്തി.
ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെതിരെ മേയർ സംഘാടകരെ നേരിട്ട് പ്രതിഷേധം അറിയിച്ചു. തുടർന്ന് അദ്ദേഹം വേദിയിൽ നിന്ന് മടങ്ങുകയും ചെയ്തു.
കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് ആയുർവേദ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.
ചിത്രം ഒഴിവാക്കിയ വിഷയത്തിന് പുറമെ, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താതിരുന്നതിലും മേയർ തന്‍റെ അതൃപ്തി പ്രകടിപ്പിച്ചു.
Tags : Mayor AyurvedaDay PrimeMinister VVRajesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash