രാധയും അംബികയും
സ്വത്ത് തർക്കം പരസ്യപ്പോരിലേയ്ക്കെത്തിച്ച് അംബികയും രാധയും. സ്വത്ത് തട്ടിയെടുത്തെന്ന് ആരോപിച്ച് സഹോദരി രാധ എത്തിയതിന് പിന്നാലെ ഇപ്പോഴിതാ മറുപടിയുമായി നടി അംബികയുമെത്ത
തന്റെ അറിവില്ലാതെ ചെന്നൈയിലെ എആർഎസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും അംബിക വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രാധയുടെ ഭർത്താവാണ് നീക്കങ്ങൾക്ക് പിന്നിലെന്നും കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എആർഎസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അംബിക പറഞ്ഞു.
ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു.
തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്. എആർഎസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങൾ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങൾ വീട്ടിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയത്.
ചെക്ക് ബൗൺസ് ആയ താനാണ് പരാതി നൽകേണ്ടത്. അതിനു പകരം ചെക്ക് നൽകിയ രാധയാണോ പരാതിപ്പെടേണ്ടതെന്ന് അംബിക ചോദിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്താണ് രാധ തനിക്ക് ചെക്ക് തന്നത്.
ഒരു സഹോദരി അങ്ങനെ ചെയ്യാമോ? ഒന്നര വർഷമായി കോടികളുടെ ചെക്ക് ആരെങ്കിലും സൂക്ഷിക്കുമോ? ഇങ്ങനെ ചെയ്യുമ്പോൾ തന്നോട് ഒരു വാക്ക് പറയാമായിരുന്നു എന്നും വിതുമ്പിക്കരഞ്ഞ് അംബിക പറഞ്ഞു.
സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് അഞ്ചു ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്നു 46 കോടി രൂപ തട്ടിയെടുത്തെന്നു നടി രാധ (ഉദയചന്ദ്രിക) പരാതി നൽകിയത്.
രാധ നേരിട്ടെത്തി ചെന്നൈ പൊലിസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു. വൽസരവാക്കത്തെ വീട്ടിൽ ഓഫിസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകളാണു തട്ടിയെടുത്തതെന്നും കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു 46 കോടി രൂപ നഷ്ടമായ വിവരം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
Tags : Ambika Radha Land Dispute Actress