അഹാനയും നിമിഷും
വിവാഹം കഴിഞ്ഞുള്ള ഭർത്താവിന്റെ ആദ്യ പിറന്നാളിന് സ്നേഹനിർഭരമായ കുറിപ്പുമായി അഹാന കൃഷ്ണ. ഉറ്റ ചങ്ങാതി, ഭർത്താവായി മാറിയെന്ന സത്യം ഇപ്പോഴും പൂർണമായി ഉൾക്കൊണ്ടു വരുന്നതേ ഒള്ളൂവെന്ന് അഹാന പറയുന്നു. ഛായഗ്രഹകനായ നിമിഷ് രവിയാണ് അഹാനയുടെ ഭർത്താവ്.
‘‘ഹാപ്പി ബർത്ത്ഡേ, ഭർത്താവേ! നിമിഷ് രവി. നിന്നെ അങ്ങനെ വിളിക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു കൗതുകവും സന്തോഷവുമാണ്, കാരണം ആ ഒരു സത്യം ഞാൻ ഇപ്പോഴും പൂർണമായി ഉൾക്കൊണ്ടു വരുന്നതേയുള്ളൂ!
ഇത്രയും സുന്ദരമായ മനസുള്ള, ഏറ്റവും നല്ലവനും കഠിനാധ്വാനിയുമായ ഒരാളുടെ സ്നേഹം നേടാനായി എന്നത് എന്നെന്നും എനിക്ക് അഭിമാനത്തോടെ എടുത്തുപറയാൻ കഴിയുന്ന ഒന്നാണ്.
നിന്നെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എനിക്ക് പറഞ്ഞാലും പറഞ്ഞാലും തീരില്ല, പക്ഷേ ഞാൻ പറയാൻ പോകുന്നതൊക്കെയും നിനക്ക് ഇതിനകം തന്നെ അറിയാമല്ലോ.
ഇനിയങ്ങോട്ടുള്ള ജന്മദിനങ്ങളും, ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങളും, കൊച്ചു നിമിഷങ്ങളും, ഒപ്പം കടന്നുപോകുന്ന ഓരോ സാധാരണ ദിവസങ്ങളും കൈകോർത്തുപിടിച്ച് നമുക്ക് ഒന്നിച്ചു തന്നെ ആഘോഷിക്കാം. ഐ ലവ് യു, എന്റെ ക്യൂട്ട് ബെസ്റ്റീ.’’–അഹാനയുടെ വാക്കുകൾ.
സെപ്റ്റംബർ 13-നായിരുന്നു വിവാഹം. കോവളത്തെ താജ് റിസോർട്ടിൽ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങു കൂടിയായിരുന്നു.
സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു.
Tags : Ahaana Krishna Ahaana nimish ravi birthday wishes cinema