'സീൻ' എന്ന ചിത്രത്തിൽ സൂര്യ.
തമിഴകത്തിന്റെ പ്രിയതാരം സൂര്യ നായകനായെത്തിയ 'സീൻ' ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ടു. ഈ നേട്ടത്തോടെ തമിഴ് സിനിമാചരിത്രത്തിൽ പുതിയൊരു റിക്കാർഡാണ് സൂര്യ സ്വന്തമാക്കിയത്. 2026-ൽ റിലീസ് ചെയ്ത കറുപ്പ്, വിശ്വനാഥൻ ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്കു പിന്നാലെ സീനും 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ, ഒരു വർഷം 200 കോടിയിലേറെ കളക്ഷൻ നേടുന്ന മൂന്നു ചിത്രങ്ങൾ സമ്മാനിക്കുന്ന ആദ്യത്തെ തമിഴ് നടൻ എന്ന ചരിത്രനേട്ടമാണ് സൂര്യ കൈവരിച്ചിരിക്കുന്നത്.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയ നസീം, നസ്ലൻ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. സുഷിൻ ശ്യാമിന്റേതാണു സംഗീതം. സൂര്യയും ജ്യോതികയും ചേർന്നാണു ചിത്രം നിർമിച്ചത്.
അതേസമയം, റിലീസിനു തൊട്ടുമുമ്പു സിനിമയിലെ നിർണായക കഥാസന്ദർഭങ്ങൾ ചോർന്നതു തന്നിൽ വലിയ ആശങ്കയുളവാക്കിയെന്ന് ജിത്തു പറഞ്ഞിരുന്നു. ഇത് സിനിമയുടെ തിയേറ്റർ അനുഭവത്തെയും സസ്പെൻസിനെയും ബാധിക്കുമോയെന്ന് അണിയറപ്രവർത്തകർ ഭയന്നിരുന്നു. എന്നാൽ അത്തരം ആശങ്കകളെല്ലാം കാറ്റിൽപ്പറത്തിയാണു സൂര്യയുടെ 'സീൻ' ബോക്സ് ഓഫീസ് കുതിപ്പുതുടരുന്നത്.
Tags : ActorSuriya Scene JithuMadhavan NazriyaNazim Naslen TamilCinema Karuppu VishwanathanandSons