Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VishwanathanandSons

200 കോടി പിന്നിട്ട് 'സീൻ'; തമിഴകത്തു ചരിത്രംകുറിച്ച് സൂര്യ

തമിഴകത്തിന്‍റെ പ്രിയതാരം സൂര്യ നായകനായെത്തിയ 'സീൻ' ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ടു. ഈ ​നേ​ട്ട​ത്തോ​ടെ ത​മി​ഴ് സി​നി​മാച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു റിക്കാ​ർ​ഡാ​ണ് സൂ​ര്യ സ്വ​ന്ത​മാ​ക്കി​യ​ത്. 2026-ൽ റി​ലീ​സ് ചെ​യ്ത ക​റു​പ്പ്, വി​ശ്വ​നാ​ഥ​ൻ ആ​ൻ​ഡ് സ​ൺ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സീനും 200 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പിടിച്ചതോടെ, ഒരു വ​ർ​ഷം 200 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ നേ​ടു​ന്ന മൂന്നു ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ആ​ദ്യ​ത്തെ ത​മി​ഴ് ന​ട​ൻ എ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് സൂ​ര്യ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ​ചി​ത്ര​ത്തി​ൽ ന​സ്രി​യ ന​സീം, നസ്ലൻ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. സുഷിൻ ശ്യാമിന്‍റേതാണു സംഗീതം. സൂര്യയും ജ്യോതികയും ചേർന്നാണു ചിത്രം നിർമിച്ചത്.

അതേസമയം, റി​ലീ​സി​നു തൊ​ട്ടു​മു​മ്പു സി​നി​മ​യി​ലെ നിർണായക കഥാസന്ദർഭങ്ങൾ ചോർന്നതു തന്നിൽ വലിയ ആശങ്കയുളവാക്കിയെന്ന് ജിത്തു പറഞ്ഞിരുന്നു. ഇ​ത് സി​നി​മ​യു​ടെ തി​യേ​റ്റ​ർ അ​നു​ഭ​വ​ത്തെ​യും സ​സ്പെ​ൻ​സി​നെ​യും ബാ​ധി​ക്കു​മോയെന്ന് അണിയറപ്രവർത്തകർ ഭയന്നിരുന്നു. എന്നാൽ അത്തരം ആശങ്കകളെല്ലാം കാറ്റിൽപ്പറത്തിയാണു സൂര്യയുടെ 'സീൻ' ബോക്സ് ഓഫീസ് കുതിപ്പുതുടരുന്നത്.

Latest News

Corehub Up