എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തോട് കാട്ടാളത്തപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബലപ്രയോഗത്തിലൂടെ സമരത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി എം.വി. ഗോവിന്ദൻ ആരോപിച്ചു.
നിരാഹാര സമരം പോലും നടത്താന്‍ അനുവദിക്കുന്നില്ലെന്നും ഇതിന്റെ ഉത്തരവാദി കേരള മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിഷയത്തില്‍ ശരിയായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഷേധാത്മക നിലപാടുകൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ ആവില്ല. സമരപ്പന്തല്‍ പുനഃസ്ഥാപിച്ചത് സമര ചരിത്രത്തിലെ പുതിയ ഏടാണ്. വിഷയം സര്‍ക്കാര്‍ പരിഹരിക്കണം. സമരം അവര്‍ തന്നെ നടത്തും. അത് ആരും ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : MVGovindan LPST CPM VDSatheesan NShamsudeen NewsUpdate Headlines