ചെറുവയൽ രാമന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ.
കൽപ്പറ്റ: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. സമാധാനപരമായ സമരങ്ങളെ തടയരുതെന്നും സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെങ്കിൽ പോലും സർക്കാരുകൾക്കെതിരായ പ്രതിഷേധങ്ങൾ അനുവദിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.
ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. സമാധാനപരമായ രീതിയിലാണ് സമരം നടക്കുന്നതെങ്കിൽ അത് അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്നും പ്രിയങ്ക പറഞ്ഞു. അക്രമസംഭവങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുകയോ ആളുകൾക്ക് പരിക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രമേ പൊലിസ് നടപടികൾ സ്വീകരിക്കാവൂ.
ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങുകയും ചെയ്യുമ്പോൾ പൊലിസിനെ ഉപയോഗിച്ച് മർദിച്ചും ജയിലിലടച്ചും പ്രതിഷേധങ്ങളെ തടയാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ചെറുവയൽ രാമന്റെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Tags : Priyanka Gandhi Cheruvayal Raman Wayanad House Visit Wayanad MP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash