Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanad MP

സ​മ​ര​ത്തെ നേ​രി​ടേ​ണ്ട​ത് ലാ​ത്തി​കൊ​ണ്ട​ല്ല; എ​ൽ​പി​എ​സ്ടി പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

ക​ൽ​പ്പ​റ്റ: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന എ​ൽ​പി​എ​സ്ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന് പി​ന്തു​ണ​യു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. ജ​ന​ങ്ങ​ൾ​ക്ക് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നു​മു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ങ്ങ​ളെ ത​ട​യ​രു​തെ​ന്നും സ്വ​ന്തം പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ പോ​ലും സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി. 

ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ്. സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളോ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​കു​ക​യോ ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ പൊ​ലി​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വൂ. 

ജ​ന​ങ്ങ​ൾ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ഉ​ത്ത​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങു​ക​യും ചെ​യ്യു​മ്പോ​ൾ പൊ​ലി​സി​നെ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചും ജ​യി​ലി​ല​ട​ച്ചും പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും ചെ​റു​വ​യ​ൽ രാ​മ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up