x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവം: ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാൻ നിർദേശം

കൊച്ചി ബ്യൂറോ
Published: November 12, 2026 11:26 AM IST | Updated: November 12, 2026 11:26 AM IST

അപകടത്തിൽ മരിച്ച അക്ഷര

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലിസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി.

ബിനോയിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് പകരം ആജീവനാന്തം റദ്ദാക്കണമെന്നാണ് ആവശ്യം. ഏഴോളം കേസുകളില്‍ പരതിയായ ഇയാള്‍ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഡ്രൈവര്‍ ആയി എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനോയ് നിലവില്‍ റിമാന്‍ഡിലാണ്.

അപകടമുണ്ടാക്കിയ മലയില്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 മുതല്‍ ഡോര്‍ തുറന്ന് സര്‍വീസ് നടത്തല്‍, സിഗ്നല്‍ ലംഘനം, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍ തുടങ്ങി 154 നിയമലംഘനങ്ങള്‍ ബസിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നവംബര്‍ നാലിന് ആയിരുന്നു ജിമ്മില്‍ നിന്നും മടങ്ങുകയായിരുന്ന അക്ഷരയെ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അക്ഷരയുടെ മരണത്തിന് പിന്നാലെ സ്വകാര്യ ബസുകളില്‍ എംവിഡിയും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ 382 ബസുകള്‍ക്കെതിരെ നടപടി എടുത്തിരുന്നു.

Tags : Accident Kakkanad PrivateBus Driver License

Recent News

Corehub Up