Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkanad

നിയന്ത്രണംവിട്ട ട്രക്ക് കുഴിയിൽ വീണു; ഡ്രൈവര്‍ക്ക് പരിക്ക്

കൊച്ചി: കാക്കനാട് ബ്രഹ്മപുരം റോഡില്‍ ട്രക്ക് മറിഞ്ഞ് അപകടം. കോയമ്പത്തൂരില്‍ നിന്നും ബ്രഹ്മപുരത്തേക്ക് സിമന്‍റുമായി എത്തിയ ട്രക്കാണ് നിയന്ത്രണവിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറോടെയാണ് അപകടം.

ബ്രഹ്മപുരത്തേക്ക് പോകുന്നതിനിടെ വഴി തെറ്റിയ ട്രക്ക് തെങ്ങോട് വായനശാല ജംഗ്ഷനില്‍ വച്ച് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന് സമീപത്തുണ്ടായിരുന്ന വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു.

റോഡിന് പുറത്തേക്ക് മറിഞ്ഞുവീണതിനാല്‍ ഗതാഗത തടസമില്ല. ക്രെയിനുകള്‍ ഉള്‍പ്പെടെ എത്തിച്ച് വണ്ടി ഉയര്‍ത്താനാണ് അഗ്നിരക്ഷാസേനയുടെ ശ്രമം.

Kerala

ഐടി നഗരത്തില്‍ ടെക്കികളുടെ ആഘോഷം; അഗ്നിക്കിരയാക്കിയത് 45 അടിയുള്ള പപ്പാഞ്ഞിയെ

കൊച്ചി: കാക്കനാട് ക്വാട്ടേഴ്‌സ് ജംഗ്ഷനില്‍ 45 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരം ആഘോഷമാക്കി ടെക്കികളും നാട്ടുകാരും. ഡിജെയുടെ അകമ്പടിയോടെ നൃത്തം ചെയ്ത് ആഘോഷത്തോടെയാണ് കാക്കനാട് പുതുവത്സരം ആഘോഷിച്ചത്. എന്‍ജി ക്വാട്ടേഴ്‌സ് സമീക്ഷ ക്ലബ്ബ് ആണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ഹൈബി ഈഡന്‍ എംപിയാണ് ക്ലബ്ബ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതേസമയം, കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ പപ്പാഞ്ഞികളെ അഗ്നിക്കിരയാക്കി കൊണ്ട് പുതുവത്സരം ആഘോഷമാക്കി. രണ്ടു ലക്ഷത്തോളം ആളുകളാണ് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

Latest News

Corehub Up