x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​പി​എ​സ്ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു; അ​റ​സ്റ്റി​ലാ​യ വ​ള​ര്‍​മ​തി ആ​ശു​പ​ത്രി​യി​ൽ, ചി​കി​ത്സ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല 

വെബ് ഡെസ്ക്
Published: November 12, 2026 06:18 AM IST | Updated: November 12, 2026 06:18 AM IST

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച പൊ​ലി​സ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന വ​ള​ര്‍​മ​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ചി​കി​ത്സ​യു​മാ​യി വ​ള​ർ​മ​തി സ​ഹ​ക​രി​ക്കു​ന്നി​ല്ല. നി​ല​വി​ൽ ഐ​സി​യു​വി​ൽ തു​ട​രു​ന്ന വ​ള​ർ​മ​തി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യാ​ൽ മാ​ത്രം ചി​കി​ത്സ​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

പൊ​ലീ​സ് രാ​ത്രി​യെ​ത്തി​യാ​ണ് എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് സ​മ​ര​ക്കാ​രെ മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു. ആ​വ​ശ്യം നേ​ടി​യെ​ടു​ത്തി​ട്ടേ പോ​കൂ​വെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലി​സ് നോ​ട്ടീ​സ് ന​ല്‍​കു​ക​യും വ​ള​ര്‍​മ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ചു​നീ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച സ​മ​ര​ക്കാ​ര്‍ പ​ന്ത​ലി​ല്ലെ​ങ്കി​ലും സ​മ​രം തു​ട​രു​മെ​ന്നും പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ന്ത​ല്‍ പൊ​ളി​ച്ച​തെ​ന്നും സ്ഥി​രം പ​ന്ത​ലാ​ണ് നീ​ക്കി​യ​തെ​ന്നും താ​ല്‍​ക്കാ​ലി​ക പ​ന്ത​ല്‍ പൊ​ളി​ച്ചി​ല്ലെ​ന്നും പൊ​ലി​സ് വി​ശ​ദീ​ക​രി​ച്ചു.

Tags : LPST protest arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Valarmathi

Recent News

Corehub Up