Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driver

നി​ദ്ര​വി​ള​യി​ല്‍ ടെം​പോ ഇ​ടി​ച്ച് 13 വ​യ​സു​കാ​ര​ൻ മ​രി​ച്ചു; ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യാ​യ നി​ദ്ര​വി​ള​യി​ല്‍ ടെ​മ്പോ ഇ​ടി​ച്ച് 13 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നി​ദ്ര​വി​ള സ്വ​ദേ​ശി ജെ​യി​ൻ ജൂ​ഡ്സ് ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​രി​യോ​ടൊ​പ്പം സ്കൂ​ളി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​കു​മ്പോ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ വ​ന്ന ടെം​പോ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കു​ട്ടി മ​രി​ച്ചു. മൃ​ത​ദേ​ഹം കു​ഴി​ത്തു​റ ആ​ശു​പ​ത്രി​യി​ൽ. ടെം​പോ ഡ്രൈ​വ​റെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

Kerala

ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റ സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം എളംകുളത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടവന്ത്ര പൊലിസ് കേസെടുത്തു. കുമ്പളം സ്വദേശി രവീന്ദ്രന്‍റെ (67) പരാതിയിലാണ് നടപടി.

വ്യാഴാഴ്ച വൈകുന്നേരം 4:45-ഓടെ കടവന്ത്രയിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന രവീന്ദ്രന്‍റെ സ്കൂട്ടറിൽ ഒരേ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാൻ അമിതവേഗതയിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു.

അപകടത്തിൽ രവീന്ദ്രന്‍റെ ഇടത് കൈത്തണ്ടയ്ക്കും ഇരുമുട്ടുകൾക്കും പാദങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. റോഡിന് നടുവിൽ വീണ അദ്ദേഹത്തിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങാതിരുന്നതും, ബസിന് പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ കൃത്യസമയത്ത് നിർത്തിയതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്.

എന്നാൽ അപകടത്തിനുശേഷം ബസ് ജീവനക്കാർ കൃത്യമായ വൈദ്യസഹായം നൽകിയില്ലെന്നും ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നും പരാതിയുണ്ട്. അപകടം ഉണ്ടാക്കിയ കെഎൽ 31 ഇ 7878 നമ്പർ ബസിന്‍റെ ഡ്രൈവറോട് ശനിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി കടവന്ത്ര പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ഹരികൃഷ്ണൻ അറിയിച്ചു.

National

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ കാ​ർ ഇ​ടി​ച്ചു; ഡ്രൈ​വ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ആ​ർ.​കെ. പു​ര​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ കാ​ർ ഇ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ വേ​ണു​ഗോ​പാ​ൽ (73) പി​ടി​യി​ലാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

മു​നി​ര​ക സ്വ​ദേ​ശി ത​നി​ഷ് തോ​ക്കാ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ വേ​ണു​ഗോ​പാ​ലി​ന്‍റെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​നി​ഷ് തോ​ക്കാ​സ് താ​ഴേ​ക്ക് വീ​ണെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ബൈ​ക്ക് ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് വേ​ണു​ഗോ​പാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Kerala

ഗ​ർ​ഭി​ണി ബ​സി​ൽ​നി​ന്നു വീ​ണ സം​ഭ​വം: ഡ്രൈ​വ​റും ക​ണ്ട​ക്ടറും അ​റ​സ്റ്റി​ൽ

ചാ​​​വ​​​ക്കാ​​​ട്: ഗ​​​ർ​​​ഭി​​​ണി​ ബ​​​സി​​​ൽ​​​നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ൽ ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും പി​​​ടി​​​യി​​​ൽ. പാ​​​ല​​​യൂ​​​ർ എ​​​ന്ന ബ​​​സി​​​ന്‍റെ ഡ്രൈ​​​വ​​​ർ പ്ര​​​കാ​​​ശ​​​ൻ, ക​​​ണ്ട​​​ക്്ട​​​ർ കാ​​​ളി​​​ദാ​​​സ​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചാ​​​വ​​​ക്കാ​​​ട് എ​​​സ്ഐ പ്രീ​​​ത ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗു​​​രു​​​വാ​​​യൂ​​​ർ അ​​​ന്പ​​​ല​​​ത്തു​​​വീ​​​ട്ടി​​​ൽ ഷ​​​ദി​​​ലി​​​ന്‍റെ ഭാ​​​ര്യ ഫാ​​​ത്തി​​​മ (21) ആ​​​ണ് ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ചാ​​​വ​​​ക്കാ​​​ട്-​​​കു​​​ന്നം​​​കു​​​ളം റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സി​​​ൽ​​​നി​​​ന്നു പി​​​ൻ​​​വ​​​ശ​​​ത്തെ തു​​​റ​​​ന്നി​​​ട്ട വാ​​​തി​​​ലിലൂ​​​ടെ പു​​​റ​​​ത്തേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ​​​ത്.

എ​​​ൽ​​​എ​​​ഫ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ഫാ​​​ത്തി​​​മ കോ​​​ള​​​ജി​​​ൽ പോ​​​കു​​​ന്ന​​​തി​​​നാ​​​യി ബ​​​സി​​​ൽ ക​​​യ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു. തെ​​​ക്കേ ബൈ​​​പാ​​​സി​​​ലെ വ​​​ള​​​വി​​​ൽ ബ​​​സ് തി​​​രി​​​യു​​​ന്ന​​​തി​​​നി​​​ടെ ഫാ​​​ത്തി​​​മ പു​​​റ​​​ത്തേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച യു​​​വ​​​തി വൈ​​​കു​​ന്നേ​​ര​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ഇ​​​വ​​​രു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി.

National

ബൈ​ക്ക് യാ​ത്രി​ക​യെ കാ​ര്‍ ഇ​ടി​ച്ചി​ട്ട സം​ഭ​വം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ബൈ​ക്ക് യാ​ത്രി​യെ കാ​ർ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മു​ഖ്യ പ്ര​തി​ ക​ല്യാ​ൺ ബൈ​ൻ​സ​ല​യെ​യാ​ണ് രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ൽ നി​ന്ന് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഉ​ട​ൻ ഗു​രു​ഗ്രാ​മി​ൽ എ​ത്തി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​യ​യു​ടെ കു​ടും​ബം പൊ​ലി​സി​നെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​ടി​ച്ചി​ട്ട കാ​റി​നു​ള്ളി​ൽ നാ​ല് പേ​രു​ണ്ടാ​യി​രു​ന്ന​താ​യും അ​തി​ൽ ര​ണ്ട് പേ​രു​ടെ മു​ഖം വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞ​താ​യും സി​യ പ​റ​ഞ്ഞു. ദൗ​സ​യി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ ഗു​രു​ഗ്രാ​മി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

National

മും​ബൈ​യി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​വി മും​ബൈ​യി​ലെ വാ​ഷി​യി​ൽ പി.​കെ.​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ ഡ്രൈ​വ​റെ പി​ന്നീ​ട് പൊ​ലി​സ് പി​ടി​കൂ​ടി.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം മൂ​ന്ന് പേ​രെ​യും വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ന് ശേ​ഷം പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​ൻ പോ​ലും നി​ൽ​ക്കാ​തെ ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ക്ലീ​ന​റു​മാ​യി ത​ർ​ക്കം; ന​ടു​റോ​ഡി​ൽ ബ​സ് നി​ർ​ത്തി ഡ്രൈ​വ​ർ ഇ​റ​ങ്ങി​പ്പോ​യി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ന​ടു​റോ​ഡി​ൽ ബ​സ് നി​ർ​ത്തി ഡ്രൈ​വ​ർ ഇ​റ​ങ്ങി​പ്പോ​യി. ഇ​ട​പ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ബ​സ് റോ​ഡി​ൽ നി​ർ​ത്തി ഡ്രൈ​വ​ർ പോ​യ​ത്.

ക​ള​മ​ശേ​രി തേ​വ​ര റൂ​ട്ടി​ൽ ഓ​ടു​ന്ന കൃ​തി​ക ബ​സ് ഡ്രൈ​വ​റാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. ക്ലീ​ന​റു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് നി​ർ​ത്തി​യു​ള്ള ഡ്രൈ​വ​ർ ഇ​റ​ങ്ങി​പ്പോ​യ​ത്. തു​ട​ർ​ന്ന് റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പിന്നീട് പോലീസെത്തിയാണ് ബസ് മാറ്റിയിടിച്ചത്.

National

പെ​ട്രോ​ൾ പ​മ്പി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജ് കു​മാ​റി​നും മ​റ്റ് ര​ണ്ട് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കാ​റി​ന്‍റെ ഡ്രൈ​വ​ർ ദീ​പു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ൽ​വ​ർ സി​റ്റി​ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ.

പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നാ​യി ശ​രി​യാ​യ രീ​തി​യി​ൽ നി​ർ​ത്തു​വാ​ൻ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജ് കു​മാ​ർ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ദീ​പു വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യും മ​നോ​ജി​നെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും ഇ​ടി​ച്ചു​തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​നോ​ജി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ കാ​ർ ക​യ​റി​യി​റ​ങ്ങി. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു. ഇ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ന് ശേ​ഷം ര​ണ്ട് ഡീ​സ​ൽ ഡി​സ്പെ​ൻ​സിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​ർ​ത്ത പ്ര​തി​ക​ൾ കാ​റു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​ർ അ​നു​രാ​ഗ് ചൗ​ധ​രി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദീ​പു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

National

ബ​സി​ന്‍റെ ചി​ല്ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് യാ​ത്ര​ക്കാ​ര​ന്‍റെ സാ​ഹ​സി​ക യാ​ത്ര; ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ചെ​ന്നൈ: നി​ർ​ത്തേ​ണ്ട സ്ഥ​ല​ത്ത് ബ​സ് നി​ർ​ത്താ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​ര​നു​മാ​യി മു​ന്നോ​ട്ട് പോ​യ ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (ടി​എ​ൻ​എ​സ്ടി​സി) ഡ്രൈ​വ​ർ എം. ​ര​മേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഹൊ​സൂ​രി​ൽ നി​ന്ന് ബാ​ഗ​ലൂ​ർ വ​ഴി പേ​രി​ഗെ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് സം​ഭ​വം.

ബാ​ല​ഗൂ​രി​ന് സ​മീ​പ​മു​ള്ള അ​ച്ച​ന്ദി​ര​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​ര​നെ തു​മ്മ​ന​പ്പ​ള്ളി​യി​ലാ​ണ് ഡ്രൈ​വ​ർ ഇ​റ​ക്കി​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യാ​ത്ര​ക്കാ​ര​ൻ ബ​സി​ന്‍റെ മു​മ്പി​ലെ​ത്തി ഡ്രൈ​വ​റോ​ട് ത​ർ​ക്കി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​യാ​ൾ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യും യാ​ത്ര​ക്കാ​ര​ൻ ബ​സി​ന്‍റെ വി​ൻ​ഡ് ഷീ​ൽ​ഡി​ന് താ​ഴെ​യു​ള്ള ഭാ​ഗ​ത്ത് കൈ​ക​ൾ കൊ​ണ്ട് മു​റു​കെ പി​ടി​ച്ച് തൂ​ങ്ങി​ക്കി​ട​ക്കു​ക​യു​മാ​യി​രു​ന്നു. 500 മീ​റ്റ​റോ​ളം ബ​സ് ഓ​ടി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ നി​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ര​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

National

കെ​എ​സ്ആ​ർ​ടി​സി ബസ് മറിഞ്ഞ് ഡ്രൈ​വറും ക​ണ്ട​ക്‌ട​റും മരിച്ചു

കോ​​​ഴി​​​ക്കോ​​​ട്:​​​കോ​​​ഴി​​​ക്കോ​​​ട്-​​​ബം​​​ഗ​​​ളൂ​​​രു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ര്‍ ഡീ​​​ല​​​ക്‌​​​സ് ബ​​​സ് നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ടു മ​​​റി​​​ഞ്ഞ് ഡ്രൈ​​​വ​​​ര്‍​ക്കും ക​​​ണ്ട​​​ക്ട​​​ര്‍​ക്കും ദാ​​​രു​​​ണാ​​​ന്ത്യം.

24 യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റു.​​​ ഡ്രൈ​​​വ​​​ര്‍ ന​​​ട​​​ക്കാ​​​വ് കു​​​ന്ന​​​ത്തു​​​താ​​​ഴം വ​​​യ​​​ലി​​​ല്‍ അ​​​ജി​​​ത​​​നി​​​വാ​​​സി​​​ല്‍ കെ. ​​​മി​​​ഥി​​​ലേ​​​ഷ് (35), ക​​​ണ്ട​​​ക്ട​​​ര്‍ ചേ​​​വാ​​​യൂ​​​ര്‍ നെ​​​ച്ചൂ​​​ളി വീ​​​ട്ടി​​​ല്‍ കാ​​​വ് ബ​​​സ് സ്റ്റോപ്പി​​​ന് സ​​​മീ​​​പം എ​​​ന്‍.​​എം.​​​ അ​​​രു​​​ണ്‍ (53) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​രു​​​ണ്‍ അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തു​​​ം മി​​​ഥി​​​ലേ​​​ഷ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് മ​​​രി​​ച്ച​​​ത്.​ അ​​​രു​​​ണ്‍ സ്ഥി​​​രം ക​​​ണ്ട​​​ക്ട​​​റാ​​​ണ്. മി​​​ഥി​​​ലേ​​​ഷ് താ​​​ത്കാ​​​ലി​​​ക ഡ്രൈ​​​വ​​​റാ​​​ണ്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ രാ​​​മ​​​ന​​​ഗ​​​ര ബി​​​ഡ​​​ദി​​​ക്ക് സ​​​മീ​​​പം ബം​​​ഗ​​​ളൂ​​​രു-​​​മൈ​​​സൂ​​​രു എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ​​​യി​​​ലാ​​​ണ് ഇ​​ന്ന​​ലെ പു​​ല​​ർച്ചെ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ബ​​​സ് പൂ​​​ര്‍​ണ​​​മാ​​​യും ത​​​ക​​​ര്‍​ന്നു. ചി​​​ല്ലു​​​ക​​​ളും വാ​​​തി​​​ലു​​​ക​​​ളും വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണ് പ​​​ല​​​രെ​​​യും ബി​​​ഡ​​​ദി​​​യി​​​ലെ ഭാ​​​ര​​​ത് കെ​​​പ്പ​​​ണ്ണ ആ​​​ശു​​​പ​​​ത്രി, ബി​​​ഡ​​​ദി​​​യി​​​ലെ രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.​​​പ​​​ല​​​ര്‍​ക്കും ത​​​ല​​യ്ക്കും കാ​​​ലി​​​നു​​​മാ​​​ണ് പ​​​രി​​​ക്ക്.​ എ​​​ല്ലാ​​​വ​​​ര്‍​ക്കും വി​​​ദ​​​ഗ്ധ​​​ഡോ​​​ക്‌ടര്‍​മാ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി.​ ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ 21 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.​

കോ​​​ഴി​​​ക്കോ​​​ട് ഡി​​​പ്പോ​​​യു​​​ടെ എ​​​ടി​​​സി 129 ബ​​​സ് ആ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 9.30ന് ​​​കോ​​​ഴി​​​ക്കോ​​​ട്ടുനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബ​​​സ് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 6.40ന് ​​​ബി​​​ഡ​​​ദി​​​യി​​​ല്‍ റോ​​​ഡി​​​നു സ​​​മീ​​​പ​​​ത്തെ സൂ​​​ച​​​നാ ബോ​​​ര്‍​ഡി​​​ല്‍ ഇ​​​ടി​​​ച്ചു ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.​ അ​​​പ​​​ക​​​ടം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ മ​​​ഴ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. താ​​​മ​​​ര​​​ശേ​​​രി ചു​​​ര​​​ത്തി​​​ലെ ഗതാഗത ക്കുരുക്കുമൂലം ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ വൈ​​​കി​​​യാ​​​ണ് ബ​​​സ് ക​​​ല്‍​പ്പ​​​റ്റ​​​യി​​​ലെ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ 6.30ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ എ​​​ത്തേ​​​ണ്ട ബ​​​സാ​​​യി​​​രു​​​ന്നു.​

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ ഉ​​​ട​​​ൻ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തെ​​​ത്തി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. കൂ​​​ടാ​​​തെ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ല​​​യാ​​​ളി സ​​​മാ​​​ജ​​​ത്തി​​​ന്‍റെ അം​​​ഗ​​​ങ്ങ​​​ളും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​വ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ്ര​​​ത്യേ​​​ക സം​​​ഘം വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ക്യാ​​​മ്പ് ചെ​​​യ്ത് പ​​​രി​​​ക്കേ​​​റ്റ യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ചി​​​കി​​​ത്സാ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്.​ മ​​​രി​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​ത്രി​​ത​​​ന്നെ പൂ​​​ര്‍​ത്തി​​​യാ​​​ക്കി.​

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ക​​​ർ​​​ണാ​​​ട​​​ക ആ​​​ർ​​​ടി​​​സി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.​ മ​​രി​​​ച്ച ഡ്രൈ​​​വ​​​ര്‍ മി​​​ഥി​​​ലേ​​​ഷ് എ​​​താ​​​നും മാ​​​സം മു​​​മ്പാ​​​ണ് ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ഭാ​​​ര്യ: രാ​​​ഖി. ആ​​​തി​​​ര, ആ​​​ര​​​വ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.​​അ​​രു​​ണി​​ന്‍റെ ഭാ​​ര്യ: പ​​വി​​ഷ: മ​​ക്ക​​ള്‍: പ്രാ​​ര്‍ഥ​​ന, വി​​ഘ്നേ​​ഷ് കൃ​​ഷ്ണ​​ന്‍.

ഡ്രൈവർക്ക് അധിക ഡ്യൂട്ടി നൽകിയെന്ന് ആക്ഷേപം

കോ​​​ഴി​​​ക്കോ​​​ട് : കോ​​ഴി​​ക്കോ​​ട്- ബം​​ഗ​​ളൂ​​രു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സ് അ​​​പ​​​ക​​​ട​​ത്തി​​ൽപെട്ട​​തി​​നു പി​​​ന്നി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​മെ​​​ന്ന് ആ​​​ക്ഷേ​​​പം.

മ​​​തി​​​യാ​​​യ വി​​​ശ്ര​​​മം ഇ​​​ല്ലാ​​​തി​​​രു​​​ന്ന താ​​ത്കാ​​ലി​​​ക ഡ്രൈ​​​വ​​​റെ​​​യാ​​​ണ് ട്രി​​​പ്പി​​​ന് അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് പ​​​രാ​​​തി.​ ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ ഡ്രൈ​​​വ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​താ​​ണ് പ​​​തി​​വ്. ജൂ​​​ൺ 23ന് ​​​കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​യ​​​ച്ച ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ക​​​ട​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണ് ഡി​​​പ്പോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

തൊ​​​ട്ടു​​​മു​​മ്പു​​​ള്ള ദി​​​വ​​​സം മൈ​​​സൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വീ​​​സ് ഓ​​​ടി​​​ച്ചെ​​​ത്തി​​​യ ഡ്രൈ​​​വ​​​റെ അ​​​ന്നു രാ​​​ത്രിത​​​ന്നെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സി​​​ന് അ​​​യ​​​ച്ചു എ​​​ന്ന ആ​​​ക്ഷേ​​​പ​​​വു​​​മു​​​ണ്ട്.
മി​​​ഥി​​​ലേ​​​ഷി​​​ന് ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വു​​​ണ്ടെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന​​​ത്. അതേസമയം, ചട്ടലംഘനം നടത്തിയെന്ന ആക്ഷേപത്തെ ക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.

Kerala

സ്കൂ​ൾ വാ​ൻ ഡ്രൈ​വ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു; വാ​ഹ​നം കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ സ്‌​കൂ​ള്‍ വാ​ന്‍ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ പാ​ത​യോ​ര​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ ഇ​ടി​ച്ചു​നി​ന്നു.

അ​ഴൂ​ര്‍ മു​ട്ട​പ്പ​ല​ത്ത് സ്വ​കാ​ര്യ സ്‌​കൂ​ള്‍ വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ർ ആ​ണു മ​രി​ച്ച​ത്. വാ​നി​ല്‍ ആ​യ​യും അ​ഞ്ചു കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു നി​സാ​ര പ​രു​ക്കേ​റ്റു.

കു​ട്ടി​ക​ളു​മാ​യി ചി​റ​യി​ന്‍​കീ​ഴ് മു​ട്ട​പ്പ​ലം ഭാ​ഗ​ത്തേ​ക്കു പോ​കു​മ്പോ​ഴാ​ണ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്കു പെ​ട്ടെ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് വാ​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. വാ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ മു​ര​ളീ​ധ​ര​ന്‍ മ​രി​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്ഥി​രം ഡ്രൈ​വ​ര്‍​ക്ക് അ​സു​ഖ​മാ​യ​തി​നാ​ല്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ർ താ​ല്‍​ക്കാ​ലി​മാ​യി ഡ്രൈ​വ​ര്‍ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു.

Kerala

ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​തു​ക്കാ​ടി​ലു​ണ്ടാ​യ നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. കാ​ഞ്ഞൂ​ർ സ്വ​ദേ​ശിനി ബി​ന്ദു (49) ആ​ണ് മ​രി​ച്ച​ത്. ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​താ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ലെ ഒ​രു ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് ബ​സ് നി​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Kerala

ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

കൊച്ചി: കൂത്താട്ടുകുളത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ടാര്‍ മിക്‌സിംഗ് പ്ലാന്‍റില്‍ നിന്നും ലോഡുമായി വന്ന ലോറിയാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴ്ചയിലേക്ക് മറിഞ്ഞത്. രാവിലെ 11 ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

സംരക്ഷണ ഭിത്തി തകര്‍ന്നതോടെ ജല അതോറ്റിയുടെ കുടിവെള്ള പെപ്പും പൊട്ടിയിട്ടുണ്ട്. ഇതോടെ കുടിവെള്ള വിതരണവും നിലവില്‍ തടസപ്പെട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിലൂടെ ടാര്‍ മിക്‌സിംഗ് പ്ലാന്‍റില്‍ നിന്നും ദിവസേനെ നിരവധി ലോറികള്‍ പോകാറുണ്ട്.

ഇതിനെതിരെ നാട്ടുകാര്‍ നിരന്തരം പരാതി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടാര്‍ മിക്‌സിംഗ് പ്ലാന്‍റിനെതിരെ 120 ഓളം ദിവസം നാട്ടുകാര്‍ പന്തലു കെട്ടി സമരം ചെയ്തിരുന്നു. പരാതിയുമായി മുന്നോട്ടു പോയിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.

Kerala

യാ​ത്ര​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​കാതി​ക്ര​മം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ സ​ഹ​യാ​ത്രി​ക​യാ​യ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ചേ​ർ​ത്ത​ല വ​യ​ലാ​ർ തെ​ക്കേ​ക്ക​ര​യി​ൽ ര​ഞ്ജ​ൻ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.45 ഓ​ടെ ആ​ല​പ്പു​ഴ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. കാ​യം​കു​ളം ഡി​പ്പോ​യി​ലേ​ക്ക് ഡ്യൂ​ട്ടി​ക്കാ​യി യൂ​ണി​ഫോം ധ​രി​ച്ച് യാ​ത്ര ചെ​യ്ത ജീ​വ​ന​ക്കാ​ര​ന​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ഹ​രി​പ്പാ​ടി​ന് സ​മീ​പം ക​രു​വാ​റ്റ ക​ൺ​കാ​ലി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യ​തോ​ടെ യു​വ​തി ബ​സി​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ചു. പി​ന്നാ​ലെ ബ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യ​ളെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യെ ഇ​തേ ബ​സി​ൽ ത​ന്നെ ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: തൃ​ശൂ​ർ ഒ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ര​ഞ്ജി​ത്തി​ന്‍റെ കാ​ൽ​മു​ട്ട് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ര​ത്താ​ക്ക​ര​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന 44 യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് പ​ഴ​നി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ കു​ട്ടി​ക്ക​ട​വ് സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ മാ​വൂ​ര്‍ ക​ണ്ണി​പ​റ​മ്പ് പ​ടാ​റു​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണി​പ​റ​മ്പി​ലെ ക്ര​ഷ​റി​ല്‍ നി​ന്ന് എം-​സാ​ന്‍​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് ക​യ​റ്റ​ത്തി​നി​ട​യി​ല്‍ വെ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​തി​വേ​ഗ​ത്തി​ല്‍ പി​ന്നോ​ട്ട് നീ​ങ്ങു​ക​യും റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ക്യാ​ബി​നി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഷൗ​ക്ക​ത്ത​ലി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ര്‍​ത്തി​യാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്ത​ലി​യെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മാ​വൂ​ര്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ കു​ട്ടി​യു​ടെ ജീ​വ​നെ​ടു​ത്തു; സ്കൂ​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ സ്കൂ​ൾ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ട് ഏ​ഴു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ ആ​ണ് മ​രി​ച്ച​ത്.

നി​തി​ൻ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ വ​ഹാ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വി​ട്ട് താ​ഴെ വീ​ണ കു​ട്ടി ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​തി​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ർ ബ​സ് ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് രോ​ഷാ​കു​ല​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ സ്കൂ​ളി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച ജ​ന​ക്കൂ​ട്ടം സ്കൂ​ൾ കെ​ട്ടി​ടം ത​ല്ലി​ത്ത​ക​ർ​ത്തു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ ശാ​ന്ത​രാ​ക്കി​യ​ത്.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​ളി​വി​ൽ പോ​യ ഡ്രൈ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വിദ്യാര്‍ഥി ബസില്‍ നിന്നു തെറിച്ചുവീണ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കൊച്ചി: ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് മുനമ്പം പോലീസ്. പറവൂര്‍-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ എന്ന ബസിന്‍റെ ഡ്രൈവര്‍ക്കെതിരേയാണ് കേസ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം 4.26ന് ചെറായി പള്ളി ബസ്‌സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. സ്റ്റോപ്പ് എത്തുംമുമ്പേ ഡ്രൈവര്‍ ബസിന്‍റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് സ്റ്റോപ്പില്‍ ഇറങ്ങാന്‍ തയാറായി നിന്ന വിദ്യാര്‍ഥി ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പറവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ചെറായി പെട്ടിക്കാട്ടില്‍ സുബിയുടെ മകന്‍ സായന്ത് (12) ആണ് വീണത്.

കുട്ടിയെ പിന്നീട് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ലിനും മുഖത്തും കണ്ണിന്‍റെ ഭാഗത്തും പരിക്കുണ്ട്. സംഭവത്തിന് ശേഷം ബസ് നിര്‍ത്തിയെങ്കിലും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ കടന്നുകളഞ്ഞതും സംഭവം പോലീസില്‍ അറിയിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് പറഞ്ഞു.

Kerala

മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ്; 29 സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് ബ​സു​ക​ളു​ടെ ഡ്രൈ​വ​ര്‍​മാ​രെ ല​ക്ഷ്യ​മി​ട്ടു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച 29 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ത​ല​ത്തി​ല്‍ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

1,231 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 3,333 ഡ്രൈ​വ​ര്‍​മാ​രെ​യാ​ണു തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ച്ച​ത്. നാ​ലു ജി​ല്ല​ക​ളി​ലാ​യി 29 ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

കൂ​ടു​ത​ല്‍ ആ​ല​പ്പു​ഴ​യി​ല്‍

മ​ദ്യ​പി​ച്ച് കു​ടു​ങ്ങി​യ​വ​രി​ല്‍ ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ആ​ല​പ്പു​ഴ​യി​ലാ​ണ്. ജി​ല്ല​യി​ലെ 244 സ്‌​കൂ​ളു​ക​ളി​ലെ 634 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഒ​മ്പ​തു പേ​ര്‍ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 373 സ്‌​കൂ​ളു​ക​ളി​ലെ 1,162 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഏ​ഴു​പേ​ര്‍ മ​ദ്യ​പി​ച്ച​താ​യും കോ​ട്ട​യം ജി​ല്ല​യി​ല്‍ 311 സ്‌​കൂ​ളു​ക​ളി​ലെ 688 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ആ​റു പേ​രെ​യും ഇ​ടു​ക്കി ജി​ല്ല​യി​ലെ 303 സ്‌​കൂ​ളു​ക​ളി​ലെ 849 ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ ഏ​ഴു​പേ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു. പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​ട​രും.

Kerala

കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഡ്രൈ​വ​ർ മ​രി​ച്ച​നി​ല​യി​ൽ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ണ്ട​റ കു​ഴി​യം സ്വ​ദേ​ശി ബാ​ബു​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ഗ്യാ​രേ​ജി​ന് സ​മീ​പ​ത്തു​ള്ള ഷോ​പ്പി​ങ് കോം​പ്ല​ക്ലി​ലെ മു​ക​ൾ നി​ല​യി​ലെ ഓ​ഫീ​സ് വ​രാ​ന്ത​യി​ലാ​ണ് ബാ​ബു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2025 ഫെ​ബ്രു​വ​രി​യി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ സ​മ​ര​ത്തി​ൽ ബാ​ബു പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ബു അ​ട​ക്കം നാ​ലു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഇ​ദ്ദേ​ഹം വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തോ​ളം ശ​മ്പ​ള​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യി​രു​ന്നു.

ഭാ​ര്യ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു ബാ​ബു​വെ​ന്നാ​ണ് വി​വ​രം. ഇ​താ​യി​രി​ക്കാം ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. Toll free helpline number: 1056, 0471-2552056)

Kerala

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ; ഡെ​ലി​വ​റി വാ​ൻ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കു​ഴ​ൽ​മ​ന്ദം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വ് റോ​ഡ​രി​കി​ൽ കി​ട​ന്ന് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു. തേ​ങ്കു​റു​ശി വി​ള​യ​ന്നൂ​ർ ച​കി​രാ​ന്തൊ​ടി വീ​ട്ടി​ൽ ഷി​യാ​സ് (28) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്‌​ച രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​ൻ പോ​യ​വ​രാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ഷി​യാ​സി​നെ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ആ​ല​ത്തൂ​രി​ലെ സ്വ​കാ​രാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​നി​ശേ​രി​യി​ൽ ആ​മ​സോ​ൺ ഡെ​ലി​വ​റി വാ​നി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു ഷി​യാ​സ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ലി​യ അ​ള​വി​ൽ ര​ക്തം വാ​ർ​ന്നു​പോ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
‌
രാ​ത്രി 11ഓ​ടെ ഷി​യാ​സി​നെ വീ​ട്ടു​കാ​ർ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഉ​ട​നെ എ​ത്തു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​തി​നു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Kerala

കോ​ഴി​ക്കോ​ട്ട് മു​ള്ള​ൻപ​ന്നി കു​റു​കെ ചാ​ടി​ അപകടം; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തൂ​ണേ​രി​യി​ൽ മു​ള്ള​ൻപ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ന​രി​പ്പ​റ്റ സ്വ​ദേ​ശി ര​ജി​ലേ​ഷ്(38) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സൗ​മ്യ​യ്ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​ത്രി തൂ​ണേ​രി ബാ​ല​പാ​ഠി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. മു​ള്ള​ൻ പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ര​ജി​ലേക്ഷിനെ ഉടനെ സമീപത്തെ ആ​ശു​പ​ത്രി​യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ല​പ്പു​റം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന തെ​രു​വു​നാ​യ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ആ​ദ്യ ട്രി​പ്പ് എ​ടു​ക്കാ​നാ​യി എ​ത്തി​യ ഡ്രൈ​വ​ര്‍ അ​ജ്മ​ല്‍ ബാ​ബു​വി​നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​ന്‍ത​ന്നെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ജ്മ​ൽ ബ​സി​ന​ടു​ത്തേ​ക്കു ചെ​ന്നു ഡോ​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന നാ​യ ചാ​ടി​വീ​ണ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​ടി​ച്ചു കീ​റു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ യാ​ത്ര​ക്കാ​ര്‍ സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന സ​ര്‍​വീ​സാ​യി​രു​ന്നു ഇ​ത്. അ​ധ്യാ​പ​ക​രും സ്ഥി​രം യാ​ത്ര​ക്കാ​രും ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഡ്രൈ​വ​ര്‍​ക്ക് പ​രു​ക്കേ​റ്റ​തോ​ടെ ഈ ​സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യി റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ഡി​പ്പോ​യി​ല്‍ വ​ച്ച് യാ​ത്ര​ക്കാ​രി​ക്കും തൊ​ട്ടു​മു​ന്നി​ലെ ചാ​യ​ക്ക​ട​യ്ക്കു സ​മീ​പം മ​റ്റൊ​രു ഡ്രൈ​വ​ര്‍​ക്കും തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജം​ഗ്ഷനാ​യ കു​ന്നു​മ്മ​ലി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധിച്ചി​രി​ക്കു​ക​യാ​ണ്. ഡി​പ്പോ​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്ത് ന​ല്‍​കി​യ​താ​യി ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ, ഡി​പ്പോ പ​രി​സ​ര​ത്ത് നാ​യ്ക്ക​ള്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്കു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Kerala

പിണറായി വിജയന്‍റെ ‍ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതം; വിശദീകരണവുമായി റെയിൽവേ പോലീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ‍ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്‍റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട്‌ നൽകി.

എകെജി സെന്‍ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്‍റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.

‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.

പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.

Kerala

പോലീസ് മർദിച്ചു; പരാതിയുമായി പിണറായി വിജയന്‍റെ ഡ്രൈവര്‍

തിരുവനന്തപുരം: പോലീസ് മർദിച്ചെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ ഡ്രൈവര്‍ പി. കെ. അനൂപ്. പോലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്‍റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്‍കി.

ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്‍റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.

എകെജി സെന്‍ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന്‍ ഉപയോഗിക്കുന്നത് എകെജി സെന്‍ററിലെ വാഹനമാണ്.

Kerala

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ക​ണ്ണി​ന് പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ഡി​യു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ഇ​ഷ്ടി​ക​യും മ​റ്റും എ​റി​ഞ്ഞ് കാ​റി​ന്‍റെ നാ​ലു വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ പൊ​ട്ടി​ച്ചു.

അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. കാ​റി​നു​ള്ളി​ലി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സൂ​ച​ന​യു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി.

District News

കൊ​ല​പാ​ത​കക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട താ​ത്കാ​ലി​ക ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ ഒ​ഴി​വാ​ക്കി

ചെ​റു​പു​ഴ: കൊ​ല​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റാ​രോ​പി​ത​നെ താ​ത്കാ​ലി​ക ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി നി​യ​മി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​സ്തു​ത ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യും നി​ല​വി​ൽ ചെ​റു​പു​ഴ കോ​ലു​വ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ ജോ​മി​ൻ ജോ​ർ​ജി​നെ​യാ​ണ് അ​ടി​യ​ന്ത​രമാ​യി ജോ​ലി​യി​ൽ നി​ന്നും നീ​ക്കി​യ​ത്.

ബി​സി​ന​സ് പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി മാ​ൻ​ഹോ​ളി​ൽ ത​ള്ളി​യ കേ​സി​ലെ കു​റ്റാ​രോ​പി​ത​നാ​ണ് ജോ​മി​ൻ ജോ​ർ​ജ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തോടെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ഭ​ര​ണ​സ​മി​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ​ബ് ക​മ്മി​റ്റി​യാ​ണ് ക​രാ​ർ അ​ടി​സ്ഥാ​ന ത്തി​ൽ ജോ​മി​ൻ ജോ​ർ​ജി​നെ ഡ്രൈ​വ​റാ​യി നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ൾ കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന വി​വ​രം സ​ബ് ക​മ്മി​റ്റി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ക്കു​കയാ​യി​രു​ന്നു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി; രണ്ട് പേര്‍ക്കെതിരെ കേസ്

കാസർഗോഡ്: ‌മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. ഡ്രൈവർ പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു.

ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പിക്കപ്പിൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെയാണ് കൊണ്ടുവന്നത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞു നിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി.

പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഡ്രൈവർ ഇബ്രാഹിം ഖലീൽ പറഞ്ഞു. നേരത്തെയും സമാന സംഭവം കാസർഗോഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു..

Kerala

വി.​ഡി. സ​തീ​ശ​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റി​ലെ ഡ്രൈ​വ​ർ എ​സ്. സു​നി​ൽ​കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന വി​ധം മോ​ർ​ഫ് ചെ​യ്ത ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കോ​ട​ക​ര​യി​ൽ സ്വ​കാ​ര്യ പാ​ഴ്സ​ൽ ക​മ്പ​നി​യു​ടെ ഡ്രൈ​വ​ർ എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ആ​യി അ​റ​സ്റ്റി​ൽ

കൊ​ട​ക​ര: തൃ​ശൂ​ർ കൊ​ട​ക​ര​യി​ൽ സ്വ​കാ​ര്യ പാ​ഴ്സ​ൽ ക​മ്പ​നി​യു​ടെ ഡ്രൈ​വ​ർ എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ആ​യി അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ പാ​ഴ്‌​സ​ൽ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഫാ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ർ​ഗോ ബോ​ക്സു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 198 ഗ്രാം ​എം​ഡി​എം​എ​യും നാ​ല് എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട​ക​ര പേ​രാ​മ്പ്ര ഫ്ലൈ​ഓ​വ​റി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 02.45-ഓ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ രാ​സ​ല​ഹ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​കി​ട ഇ​ട​പാ​ടു​കാ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ രീ​തി. ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫും കൊ​ട​ക​ര പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ല​ഹ​രി​മ​രു​ന്നു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​ഡി​എ​സി​ന്‍റെ സാ​ര​ഥി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ​​​​തി​​​​മൂ​​​​ന്നാ​​​​മ​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ സാ​​​​ര​​​​ഥി​​​​യാ​​​​ണ് ജ​​​​യിം​​​​സ് കു​​​​ഴി​​​​വേ​​​​ലി​​​​ല്‍. ര​​​​ണ്ട​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി സ​​​​തീ​​​​ശ​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഡ്രൈ​​​​വിം​​​​ഗ് സീ​​​​റ്റി​​​​ല്‍ ജ​​​​യിം​​​​സ് ഉ​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ 27 വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​ത് പ​​​​റ​​​​വൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ജ​​​​യിം​​​​സ് ആ​​​​ണ്. സ​​​​ഹാ​​​​യ​​​​മ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു വ​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ ക​​​​ഥ​​​​ക​​​​ള്‍ കേ​​​​ള്‍​ക്കു​​​​ന്ന, അ​​​​വ​​​​രെ ചേ​​​​ര്‍​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യു​​​​ന്പോ​​ൾ ജ​​​​യിം​​​​സി​​​​നു നൂ​​​​റു നാ​​​​വാ​​​​ണ്.

ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​മ്പോ​​​​ഴും യാ​​​​ത്ര​​​​യി​​​​ലും ഒ​​​​പ്പ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് ഭ​​​​ക്ഷ​​​​ണ​​​​വും മ​​​​റ്റ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന ശീ​​​​ലം വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന് സ്വ​​​​ന്ത​​​​മാ​​​​ണെ​​​​ന്ന് ജ​​​​യിം​​​​സ് പ​​​​റ​​​​യു​​​​ന്നു. സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​ണ് നാം ​​​​ആ​​​​ദ്യം പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന ജീ​​​​വി​​​​ത പാ​​​​ഠ​​​​മാ​​​​ണ് ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ സ​​​​തീ​​​​ശ​​​​നി​​​​ല്‍ നി​​​​ന്ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ഠി​​​​ക്കാ​​​​നാ​​​​യ​​​​തെ​​​​ന്നും ജ​​​​യിം​​​​സ് പ​​​​റ​​​​യു​​​​ന്നു.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം, അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ല്‍, കാ​​​​ര്‍​ക്ക​​​​ശ്യ​​​​മു​​​​ള്ള നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ ഇ​​​​വ​​​​യെ​​​​ല്ലാം അ​​​​ടു​​​​ത്തു​​​​നി​​​​ന്ന് കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു.

വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​മ്പോ​​​​ള്‍ ഹോ​​​​ണ്‍ അ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പോ​​​​ലും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ജ​​​​യിം​​​​സ് പ​​​​റ​​​​യു​​​​ന്നു.

Kerala

ഡ്രൈ​വ​ർ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ഡ്രൈ​വ​റെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ്വ​ദേ​ശി പ്ര​വീ​ൺ (38) ആ​ണ് മ​രി​ച്ച​ത്.

എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തി​ന​ടു​ത്ത് ഊ​രാ​ക്കാ​ട് സ്വ​കാ​ര്യ റൈ​സ് മി​ല്ലി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​വീ​ൺ മി​ല്ലി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ടി​യി​ട്ട പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

കവടിയാർ അപകടം: ഡ്രൈവർ കസ്റ്റഡിയിൽ, ബിപി കൂടിയതാണെന്ന് മൊഴി

തിരുവനന്തപുരം: കവടിയാറിൽ ഒരാൾ മരിക്കാനിടയായ അപകടത്തിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ബിപി കൂടി തനിക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് മോഹൻ മൊഴി നല്കിയത്.

വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധുവായ പാലക്കാട് സ്വദേശി നൗഷിജ (24) മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്‍റെ അമിതവേ​ഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.

National

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ശ​ക​ർ​പൂ​രി​ൽ ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ​ഞ്ജ​യ് (25) എ​ന്ന യു​വാ​വാ​ണ് ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്.

ആ​ന​ന്ദ് വി​ഹാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വ​ഹാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​ർ ഡ്രൈ​വ​റും മ​റ്റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഡ​ൽ​ഹി ഗാ​ന്ധി ന​ഗ​ർ സ്വ​ദേ​ശി കാ​ജ​ൽ എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന കാ​ർ ഡ്രൈ​വ​ർ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കു​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

എ​റ​ണാ​കു​ള​ത്ത് ലോ​റി​യു​ടെ ക്യാ​ബി​നി​നു​ള്ളി​ല്‍ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്ത് ലോ​റി ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യോ​ളി ഐ​പി​സി റോ​ഡി​ല്‍ ക​റ്റേ​രി പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സ​മീ​ര്‍(46) ആ​ണ് മ​രി​ച്ച​ത്. ‌‌‌

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം പി​റ​വ​ത്ത് ലോ​റി​യു​ടെ ക്യാ​ബി​നു​ള്ളി​ല്‍ സ​മീ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ള്‍​ക്കും പ​യ്യോ​ളി പോ​ലീ​സി​നും വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യോ​ട്ടി​ല്‍ കെ.​സി ഖാ​ദ​റി​ന്‍റെ​യും സു​ബൈ​ദ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മി​ന്‍​ഹാ​സ്. മ​ക്ക​ള്‍: സ​ഫ്‌​വാ​ന്‍, സൈ​ഫ, സ​മീ​ര്‍. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി.

Kerala

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​റെ ആ​​​ക്ര​​​മി​​​ച്ച് മു​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ

ആ​​​ലു​​​വ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​റെ​​​യും ക​​​ണ്ട​​​ക്ട​​​റെ​​​യും ആ​​​ക്ര​​​മി​​​ച്ച ശേ​​​ഷം ഒ​​​ളി​​​വി​​​ൽ​​​പ്പോ​​​യ പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കീ​​​ഴ്മാ​​​ട് കു​​​റ്റി​​​ക്കാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ അ​​​മീ​​​ർ ഷാ (21), ​​​തോ​​​ട്ടു​​​മു​​​ഖം മു​​​തി​​​ര​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​ൻ (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ ഈ​​​സ്റ്റ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 2.15ഓ​​​ടെ കു​​​ട്ട​​​മ​​​ശേ​​​രി​​​യി​​​ൽ വ​​​ച്ചാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ബ​​​സി​​​നു കു​​​റു​​​കെ നി​​​ർ​​​ത്തി ഡോ​​​ർ വ​​​ലി​​​ച്ചു തു​​​റ​​​ന്ന് ഡ്രൈ​​​വ​​​ർ കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി എം. ​​​ശ്യാ​​​കു​​​മാ​​​റി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ക​​​ണ്ട​​​ക്ട​​​ർ കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി പ്ര​​​വീ​​​ണി​​​നും പ​​​രി​​​ക്കേ​​​റ്റു. ബ​​​സി​​​നെ മ​​​റി​​​ക​​​ട​​​ന്നു വ​​​ന്ന ബൈ​​​ക്കി​​​ന് വ​​​ഴി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കമുണ്ടാ​​​യ​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​ശേ​​​ഷം ബ​​​സി​​​ന്‍റെ താ​​​ക്കോ​​​ലും പ്ര​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യി. യാ​​​ത്ര​​​ക്കാ​​​രെ മ​​​റ്റൊ​​​രു ബ​​​സി​​​ലാ​​​ണ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​വ​​​രെ എ​​​ത്തി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​ശേ​​​ഷം പ്ര​​​തി​​​ക​​​ളു​​​ടെ ഫോ​​​ൺ ഓ​​​ഫാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​രു​​​വ​​​രെ​​​യും ബ​​​ന്ധു​​വീ​​​ടു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​വും പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മു​​​ട്ടം ഭാ​​​ഗ​​​ത്തെ പ​​​മ്പി​​​ൽ വച്ച് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യെ ആ​​​ക്ര​​​മി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​തി​​​ന് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തിരേ വേ​​​റെ​​​യും കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ജി. ഗോ​​​പ​​​കു​​​മാ​​​ർ, എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സി എം. ​​​ജോ​​​ൺ​​​സ​​​ൻ, ബി. ​​​സു​​​രേ​​​ഷ് കു​​​മാ, സി​​​പി​​​ഒ​​​മാ​​​രാ​​​യ മാ​​​ഹി​​​ൻ​​​ഷാ അ​​​ബൂ​​​ബ​​​ക്ക​​​ർ, മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ർ, എം. ​​​ഷാ​​​ഹി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

National

സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു; അ​ഞ്ച് കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫി​ർ​ന​ഗ​റി​ൽ സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ച് അ​ഞ്ച് കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സ​മ​സ്പൂ​രി​ന് സ​മീ​പ​മ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് പ​ത്തോ​ളം കു​ട്ടി​ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ത​​​നി​​​ക്കും ഡ്രൈ​​​വ​​​ർ​​​ക്കും​​ വ​​​ധ​​​ഭീ​​​ഷ​​​ണി; ജി. സുധാകരൻ ഹൈക്കോടതിയിൽ

അ​​​മ്പ​​​ല​​​പ്പു​​​ഴ: നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ നില്‍ക്കേ സി​​​പി​​​എം, എ​​​സ്ഡി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ.

വോ​​​ട്ട​​​ർ​​​മാ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നും ത​​​നി​​​ക്കും ത​​ന്‍റെ ഡ്രൈ​​​വ​​​ർ​​​ക്കും​​ നേ​​​രേ വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​രെ ത​​​ട​​​യു​​​മെ​​​ന്ന് സി​​​പി​​​എം പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്നു​​​വെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി വോ​​​ട്ടു​​​ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​വെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സി​​​പി​​​എം, എ​​​സ്ഡി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ ത​​​ന്നെ ശാ​​​രീ​​​രി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യ​​​മാ​​​യി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്നു. ത​​​ന്‍റെ ഡ്രൈ​​​വ​​​റു​​​ടെ ജീ​​​വ​​​നും ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് സു​​​ധാ​​​ക​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ത​​​നി​​​ക്കെ​​​തി​​​രേ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​പ​​​വാ​​​ദ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ഷ്ക്രി​​​യ​​​രാ​​​യി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ത​​​ട​​​യു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

National

മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ലാ​ച്ച​മ്മ​ഗു​ഡെ​മി​ൽ മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു. ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യ വാ​രി​ക്കു​പ്പാ​ല ര​വി (30) യാ​ണ് മൂ​ത്ത​മ​ക​ൾ മേ​ഘ​ന (ര​ണ്ട്) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വാ​രി​ക്കു​പ്പാ​ല ഭാ​ര്യ സ്വാ​തി​യു​മാ​യി ഇ​ട​ക്കി​ടെ വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് മാ​സം മു​ന്പ് സ്വാ​തി ഒ​മ്പ​ത് മാ​സം പ്ര​യാ​മു​ള്ള ഇ​ള​യമ​ക​ൾ മ​യൂ​രി​യു​മാ​യി മ​ധു​ഗു​ല​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യി​രു​ന്നു. മേ​ഘ​ന വാ​രി​ക്കു​പ്പാ​ല​യോ​ടൊ​പ്പ​വു​മാ​യി​രു​ന്നു.

സ്വാ​തി, മേ​ഘ​ന​യെ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വി​സ​മ്മ​തി​ച്ച വാ​രി​ക്കു​പ്പാ​ല മേ​ഘ​ന​ക്ക് എ​ലി​വി​ഷം ക​ല​ർ​ത്തി കൊ​ടു​ക്കു​ക​യും ഇ​യാ​ളും ഇ​ത് കു​ടി​ക്കു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് മേ​ഘ​ന ഛർ​ദി​ക്കാ​ൻ തു​ട​ങ്ങു​ക​യും വാ​രി​ക്കു​പ്പാ​ല അ​വ​ശ​നാ​വു​ക​യും ചെ​യ്തു. ഇ​രു​വ​രെ​യും വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​ര​ക്കെ മേ​ഘ​ന മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വാ​രി​ക്കു​പ്പാ​ല ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്വാ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വാ​രി​ക്കു​പ്പാ​ല ആ​ശു​പ​ത്രി വി​ട്ടാ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം: വാ​ഹ​നം ക​ണ്ടെ​ത്തി, ഡ്രൈ​വ​ർ ഒ​ളി​വി​ൽ

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം.

മഹീന്ദ്ര എക്‌സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.

ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്‌ലിയയുടെ സംസ്‌കാരം.

Kerala

യാ​ത്ര​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു, ബസ് കടയിലേക്ക് ഇടിച്ചുകയറി

മാവേലിക്കര: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില്‍ സി. പ്രദീപ്(49) ആണ് മരിച്ചത്.

ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില്‍ മാവേലിക്കര നടയ്ക്കാവില്‍ ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയത്.

പ്രദീപിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ 20 ഓളം യാത്രികര്‍ ഉണ്ടായിരുന്നു.

പത്തനംതിട്ട-ഹരിപ്പാട് ചെയിന്‍ സര്‍വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്‍ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.

പ്രദീപിന് മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്.

Kerala

ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ സംഭവം: ഒരാൾ മരിച്ചു

മ​ല​പ്പു​റം: ആ​ത​വ​നാ​ട് മി​നി​ലോ​റി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവറുടെ സഹായി മുസ്തഫയാണ് മരിച്ചത്. ലോറിയുടെ ക്യാബിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിത്.

ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ലോറി വെള്ളത്തിൽനിന്നും ഉയർത്താനായത്. അപകടത്തിൽ ലോറി ഡ്രൈവർ ജാഫർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ആ​ത​വ​നാ​ട് ഊ​രോ​ത്ത്പ​ള്ളി​യാ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നിരുന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

Kerala

മി​നിലോ​റി ക്വാറി​യി​ലേ​ക്കു മ​റി​ഞ്ഞു; ഡ്രൈ​വ​റെ ര​ക്ഷപ്പെ​ടു​ത്തി, സ​ഹാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

മ​ല​പ്പു​റം: മി​നി​ലോ​റി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മ​ല​പ്പു​റം ആ​ത​വ​നാ​ട് ഊ​രോ​ത്ത്പ​ള്ളി​യാ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റ​ട​ക്കം ര​ണ്ട് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ഡ്രൈ​വ​റാ​യ ജാ​ഫ​റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ഹാ​യി മു​സ്ത​ഫ വാ​ഹ​ന​ത്തി​ൽ വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ മി​നി ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

NRI

ഷാ​ർ​ജ​യി​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​ർ​ക്ക് മാ​പ്പു​ന​ൽ​കി മ​ല​യാ​ളി കു​ടും​ബം

ഷാ​ർ​ജ: ഷാ​ര്‍​ജ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വ​യ​സു​കാ​ര​നാ​യ മ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​റോ​ടി​ച്ച​യാ​ൾ​ക്ക് മാ​പ്പ് ന​ൽ​കി മ​ല​യാ​ളി ദ​മ്പ​തി​ക​ൾ. മ​ല​പ്പു​റം സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​നും ഭാ​ര്യ സ​ഫ്ന​യു​മാ​ണ് പ​രാ​തി​യി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കി​യ​ത്.

കാ​റോ​ടി​ച്ച​യാ​ളും മ​ല​യാ​ളി​യാ​ണ്. അ​പ​ക​ടം മ​നഃ​പൂ​ർ​വം സം​ഭ​വി​ച്ച​ത​ല്ലെ​ന്നും ത​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ വേ​ർ​പാ​ടി​ൽ മ​റ്റൊ​രാ​ൾ കൂ​ടി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കേ​ണ്ട​തി​ല്ലെ​ന്നും ക​രു​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

ഈ ​മാ​സം 11നാ​യി​രു​ന്നു അ​പ​ക​ടം. എ​ട്ട് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മു​ണ്ടാ​യ ഏ​ക മ​ക​നാ​ണ് മ​രി​ച്ച അ​ല​ൻ റൂ​മി. താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വേ​സ്റ്റ് ബാ​ഗ് ക​ള​യാ​ൻ ഉ​മ്മ​യ്ക്കൊ​പ്പം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ പാ​ർ​ക്കിം​ഗി​ൽ നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ത്ത കാ​റി​ടി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്ത് നി​ന്ന കു​ട്ടി​യെ ഡ്രൈ​വ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ആം​ബു​ല​ന്‍​സി​നാ​യി കാ​ത്തു​നി​ല്‍​ക്കാ​തെ ഡ്രൈ​വ​ര്‍ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ന്ത​രി​ക ര​ക്ത​സ്രാ​വം മൂ​ലം ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​ലാ​ൽ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് പി​താ​വ് ഷ​റ​ഫു​ദ്ദീ​ൻ. ര​ണ്ട് മാ​സ​ത്തെ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ മാ​താ​വി​നൊ​പ്പം ​അ​ല​ൻ ഷാ​ർ​ജ​യി​ലെ​ത്തി​യ​ത്.

അ​ല​ന്‍റെ മൃ​ത​ദേ​ഹം ദു​ബാ​യി​യി​ല്‍ സം​സ്‌​ക​രി​ച്ച ശേ​ഷം ദ​മ്പ​തി​ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്‍റെ പരിഗണനയിലാണ്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ന്‍റെ ഫു​ട്ബോ​ർ​ഡി​ൽ നി​ന്ന് ക​യ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് അ​രു​ൺ വി​നു​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദി​ക്കു​ക​യം മു​ഖ​ത്ത് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ബ​സി​ന്‍റെ യാ​ത്ര തു​ട​രാ​ൻ വൈ​കി. പ​ക​രം ക​ണ്ട​ക്ട​ർ വ​ന്ന​ശേ​ഷ​മാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Kerala

ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ റെ​ജി ആ​ൺ​കു​ട്ടി​യെ ബ​സി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യ​ത്. കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ക​ട​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​ത് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തു​കൊ​ണ്ട് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ചെ​ല്ലാ​ന​ത്ത് എ​ട്ടു വ​യ​സു​കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​ട്ടു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും. അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബ​സ് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​യ കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ര്‍​ക്കെ​തി​രെ മ​ന​പൂ​ര്‍​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സ് എ​ടു​ത്തി​രു​ന്നു. ചെ​ല്ലാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടൊ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ലു​വ-​ചെ​ല്ലാ​നം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ന​ന്ദ എ​ന്ന ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു വ​ന്നി​രു​ന്നു. നോ​ര്‍​ത്ത് ചെ​ല്ലാ​നം സ്വ​ദേ​ശി​യാ​യ ജൂ​ഡി​ന്‍റെ മ​ക​ന്‍ എ​നോ​യ് ജൂ​ഡ് ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

എ​ര​മ​ല്ലൂ​ര്‍ സാ​ന്താ​ക്രൂ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് എ​നോ​യ്. ക​ട​യി​ല്‍ പോ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ട്ടി. കു​ട്ടി​യെ ഇ​ടി​ച്ച ശേ​ഷം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റും ബ​സ് ത​ക​ര്‍​ത്തി​രു​ന്നു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​റി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു. ട്ര​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്. പാ​ലം ര​ണ്ടാ​യി ത​ക​ര്‍​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെ ലോ​റി കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഡ്രൈ​വ​റെ ഉ​ട​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ല്‍​കി വി​ട്ട​യ​ച്ചു.​മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ല്‍ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ള്‍ പ്ര​തി​ക​രി​ച്ചു.

പാ​ലം ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി. മ​മ​താ ബാ​ന​ര്‍​ജി വെ​സ്റ്റ് ബം​ഗാ​ളി​നോ​ട് എ​ന്താ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും, വി​ക​സ​ന​മ​ല്ല, അ​ഴി​മ​തി​യാ​ണ് ഇ​വി​ടെ വ്യാ​പ​ക​മാ​കു​ന്ന​തെ​ന്നും ബി​ജെ​പി ഐ​ടി സെ​ല്‍ ചീ​ഫ് അ​മി​ത് മാ​ള​വ്യ എ​ക്‌​സി​ലൂ​ടെ വി​മ​ർ​ശി​ച്ചു.

National

പൂ​ക്ക​ൾ വി​ൽ​ക്കു​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ പൂ​ക്ക​ല്‍ വി​ല്‍​ക്കു​ന്ന 10 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ദു​ർ​ഗേ​ഷ്(40) എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി 11നാ​ണ് സം​ഭ​വം. പൂ​ക്ക​ള്‍ വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി​യെ ഇ​യാ​ൾ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് കു​ട്ടി​യെ ഓ​ട്ടോ​യി​ൽ പ്ര​ഫ. റാം ​നാ​ഥ് വി​ജ് മാ​ര്‍​ഗി​ലെ വ​ന​പ്ര​ദേ​ശ​ത്ത് കു​ട്ടി​യെ എ​ത്തി​ക്കു​ക​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മ​രി​ച്ചെ​ന്ന് ക​രു​തി ഇ​യാ​ൾ കു​ട്ടി​യെ വ​ന​പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ചു.

ബോ​ധം വ​ന്ന കു​ട്ടി പെ​ട്ട​ന്ന് കു​ടും​ബ​ത്തി​ന​ടു​ത്ത് എ​ത്തി. ശ​രീ​ര​ത്തി​ല്‍ നി​ന്നും ര​ക്തം വ​രു​ന്ന​ത് ക​ണ്ട കു​ടും​ബം കു​ട്ടി​യു​ടെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

മു​ന്നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പും പീ​ഡ​ന​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ഉ​ള്‍​പ്പെ​ടെ​യു​ള​ള വ​കു​പ്പു​ക​ളാ​ണ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പത്തനംതിട്ട കളക്ടറുടെ വാഹനത്തിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​ പ്രേം കൃ​ഷ്ണ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്

അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോ​ന്നി​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ള​ക്ട​റു​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

കളക്ടർക്കു പുറമേ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

Kerala

നാ​ഗ​ർ​കോ​വി​ലി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ത​ർ​ക്കം; ടെ​മ്പോ ഡ്രൈ​വ​ർ വെ​ട്ടേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ലി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ടെ​മ്പോ ഡ്രൈ​വ​ർ വെ​ട്ടേ​റ്റു മ​രി​ച്ചു. സ​ര​ലൂ​രി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സ​ര​ലൂ​ർ സ്വ​ദേ​ശി​യാ​യ ര​മേ​ഷ് (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​മേ​ഷി​ന്‍റെ സു​ഹൃ​ത്ത് മ​ണി​ക​ണ്ഠ​നെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശാ​രി​പ്പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​ത്ത് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. പ​രി​പാ​ടി​ക്കി​ടെ ര​മേ​ഷും സം​ഘ​വും ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ കോ​ട്ടാ​ർ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ടെ​മ്പോ ഡ്രൈ​വ​ർ മു​കേ​ഷ് ക​ണ്ണ​ൻ ചോ​ദ്യം ചെ​യ്തു. ഇ​ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ലെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​കേ​ഷ് ക​ണ്ണ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ര​മേ​ഷും മ​ണി​ക​ണ്ഠ​നും മു​കേ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി ഇ​യാ​ളെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ മു​കേ​ഷ് ക​ണ്ണ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് ര​മേ​ഷി​നെ ക്രൂ​ര​മാ​യി വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ത​ട​യാ​ൻ ശ്ര​മി​ച്ച മ​ണി​ക​ണ്ഠ​നും വെ​ട്ടേ​റ്റു. ര​മേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കോ​ട്ടാ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. ര​മേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​കേ​ഷ് ക​ണ്ണ​നെ അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ല​പ്പെ​ട്ട ര​മേ​ഷി​ന്‍റെ ഭാ​ര്യ രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ മാ​സ​മാ​ണ് മ​രി​ച്ച​ത്. പ​ത്താം ക്ലാ​സി​ലും എ​ട്ടാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്.

Kerala

കെ-​സ്വി​ഫ്റ്റി​ൽ ഇ​നി വ​നി​ത ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ

ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ-​സ്വി​ഫ്റ്റ് വ​നി​ത ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ വേ​ത​ന​മാ​ണ്.

രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ബ​സ് ഓ​ടി​ക്കേ​ണ്ടി​വ​രും. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​വും 20 വ​യ​സു​മാ​ണ്. ജോ​ലി ചെ​യ്യാ​ൻ പ​റ്റി​യ ആ​രോ​ഗ്യ ശേ​ഷി ഉ​ണ്ടാ​യി​രി​ക്ക​ണം. ലൈ​റ്റ് വെ​ഹി​ക്ക​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ 30 വ​യ​സു വ​രെ പ​രി​ഗ​ണി​ക്കും.

ഹെ​വി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ൽ 45 വ​യ​സു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് വൈ​കാ​തെ നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ 21 വ​രെ ഓ​ൺ​ലൈ​നാ​യി ന​ൽ​കാം.

 

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ ബ​സ് ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രു​മേ​ലി ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ന് അ​ടി​യി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ‌ ക​ണ്ടെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് പു​തു​ക്കോ​ട്ട സ്വ​ദേ​ശി പ്ര​ശാ​ന്ത് (28) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ലു​ള്ള ചെ​റി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​സ്ത്മ രോ​ഗം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ശാ​ന്തി​നെ മൂ​ക്കി​ൽ നി​ന്നും വാ​യി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ശാ​ന്ത് ആ​സ്ത്മ രോ​ഗി​യാ​ണെ​ന്നും ഇ​ൻ​ഹെ​യി​ല​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും കു​ടും​ബം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

 

 

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യി; ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ന​മ്പൂ​തി​രി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് മ​ണ​ലി പാ​ല​ത്തി​നു താ​ഴെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പം ബ​സ് നി​ര്‍​ത്തി​യി​ട്ട് ബാ​ബു ഇ​റ​ങ്ങി​പ്പോ​യ​ത്. പി​ന്നീ​ട് യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. ബ​സ് പി​ന്നീ​ട് പു​തു​ക്കാ​ട് ഡി​പ്പോ​യി​ലേ​യ്ക്ക് മാ​റ്റി.

ബാ​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് പു​തു​ക്കാ​ട് പോ​ലീ​സും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ മ​ണ​ലി പാ​ല​ത്തി​നു​സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് ബാ​ബു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭി​ച്ചി​രു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.

നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

Kerala

ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ ത​ല​യി​ടി​ച്ച് വീ​ണ ഡ്രൈ​വ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ: മു​ണ്ടേ​രി​യി​ൽ പി​ന്നോ​ട്ടു നീ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ ത​ല​യി​ടി​ച്ച് വീ​ണ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. മു​ണ്ടേ​രി സ്വ​ദേ​ശി എ.​പി. സു​ലൈ​മാ​ൻ (62) ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ നി​ർ​ത്തി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ഓ​ട്ടോ ത​നി​യെ നി​ര​ങ്ങി നീ​ങ്ങു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​ലി​ട​റി ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കി.

Kerala

രാ​ഹു​ൽ മു​ങ്ങി​യ​ത് ബം​ഗ​ളൂ​രു​വി​ലേ​ക്ക്; പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും പ്ര​തി ചേ​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ര​ക്ഷ​പ്പെ​ടാ​ൻ സാ​ഹി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും പ്ര​തി ചേ​ർ​ത്തു. ഫ​സ​ൽ, ആ​ൽ​വി​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

രാ​ഹു​ലി​നെ ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ സ​ഹാ​യി​ച്ചെ​ന്നും ബം​ഗ​ളൂ​രു​വി​ൽ രാ​ഹു​ലി​നെ എ​ത്തി​ച്ച​ത് ഇ​വ​രൊ​ന്നി​ച്ചാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച അ​മേ​യ്സ് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി ചേ​ർ​ത്തെ​ങ്കി​ലും എ​സ്ഐ​ടി ഇ​വ​രെ വി​ട്ട​യ​ച്ചു.

വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഫ​സ​ലി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഡ്രൈ​വ​റേ​യും വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഡ്രൈ​വ​റേ​യും വി​ട്ട​യ​ച്ചു. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ഫ​സ​ൽ അ​ബ്ബാ​സി​നെ​യും ഡ്രൈ​വ​ർ ആ​ൽ​വി​നെ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച വി​ട്ട​യ​ച്ച​ത്.

വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഫ​സ​ൽ അ​ബ്ബാ​സി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ പോ​യ​തി​ൽ സ​ഹോ​ദ​ര​ന് യാ​തൊ​രു പ​ങ്കു​മി​ല്ല.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി. പോ​ലീ​സ് മേ​ധാ​വി അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​എ​യേ​യും ഡ്രൈ​വ​റേ​യും അ​ന്വേ​ഷ​ണ സം​ഘം വി​ട്ട​യ​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

അ​തേ​സ​മ​യം രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന​ലെ അ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പു​തി​യ നീ​ക്കം.

 

 

 

Latest News

Corehub Up