x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​കക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട താ​ത്കാ​ലി​ക ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ ഒ​ഴി​വാ​ക്കി


Published: May 27, 2026 06:22 AM IST | Updated: May 27, 2026 06:22 AM IST

ചെ​റു​പു​ഴ: കൊ​ല​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റാ​രോ​പി​ത​നെ താ​ത്കാ​ലി​ക ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി നി​യ​മി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​സ്തു​ത ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യും നി​ല​വി​ൽ ചെ​റു​പു​ഴ കോ​ലു​വ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ ജോ​മി​ൻ ജോ​ർ​ജി​നെ​യാ​ണ് അ​ടി​യ​ന്ത​രമാ​യി ജോ​ലി​യി​ൽ നി​ന്നും നീ​ക്കി​യ​ത്.

ബി​സി​ന​സ് പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി മാ​ൻ​ഹോ​ളി​ൽ ത​ള്ളി​യ കേ​സി​ലെ കു​റ്റാ​രോ​പി​ത​നാ​ണ് ജോ​മി​ൻ ജോ​ർ​ജ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തോടെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ഭ​ര​ണ​സ​മി​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ​ബ് ക​മ്മി​റ്റി​യാ​ണ് ക​രാ​ർ അ​ടി​സ്ഥാ​ന ത്തി​ൽ ജോ​മി​ൻ ജോ​ർ​ജി​നെ ഡ്രൈ​വ​റാ​യി നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ൾ കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന വി​വ​രം സ​ബ് ക​മ്മി​റ്റി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ക്കു​കയാ​യി​രു​ന്നു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Temporary ambulance driver

Recent News

Corehub Up