തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും എറണാകുളം ജില്ലാ നാലമ്പല തീര്‍ഥാടക സമിതിയും ചേര്‍ന്നു നടത്തുന്ന നാലമ്പല തീര്‍ഥാടനത്തിന്റെയും രാമായ
കടുത്തുരുത്തി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും എറണാകുളം ജില്ലാ നാലമ്പല തീര്‍ഥാടക സമിതിയും ചേര്‍ന്നു നടത്തുന്ന നാലമ്പല തീര്‍ഥാടനത്തിനും രാമായണമാസാചരണത്തിനും മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് രാമായണ മാസാചരണത്തിന്റെയും മന്ത്രി അനൂപ് ജേക്കബ് നാലമ്പല തീര്‍ഥാടനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ദേവസ്വം ബോര്‍ഡംഗം കെ. രാജു അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തില്‍ വരുന്ന മാമലശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല തീര്‍ഥാടനപാതയിലെ മറ്റു ക്ഷേത്രങ്ങള്‍. നാലമ്പല തീര്‍ഥാടക സമിതി സെക്രട്ടറി സുരേഷ് കുമാര്‍ മാമലശേരി തീര്‍ഥാടന വിവരങ്ങള്‍ വിശദീകരിച്ചു.
ക്ഷേത്രം മേല്‍ശാന്തി കൃഷ്ണകുമാര്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. പിറവം നഗരസഭാ ചെയര്മാന് കെ.ആര്. പ്രദീപ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി രാജു, ഷീല ബാബു, ജിജി സുരേഷ്, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ. ഇന്ദുകുമാരി, പിറവം കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.പി. ഷിബു, സബ്ഗ്രൂപ്പ് ഓഫീസര്‍ കളമ്പൂര് രാമചന്ദ്രന്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എന്‍. രഘുനാഥ്, കെ.ജി. ശശികല എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News