ഗൗതം രതീഷ്
ആലപ്പുഴ: വലിയ കലവൂരിൽ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൈനകരി ആരയ്ക്കൽ തോട്ടുവാത്തല ഗൗതം രതീഷ് (19) ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ചേർന്നാണ് ഇയാളെ പിടികൂടിയത്.19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിനു സമീപം പോപ്പി പാലത്തിന് കിഴക്കുവശത്തുള്ള റോഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
Tags : Nattuvishesham District News