തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റോഡില്‍ കുറുപ്പന്തറ കവലയ്ക്കു സമീപമുള്ള കുഴികള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ അടയ്ക്കുന്നു.
കുറുപ്പന്തറ: തകര്‍ന്നുകിടക്കുന്ന തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റോഡിലെ കുഴികളടയ്ക്കാന്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കടുത്തുരുത്തി സെക്ഷന്റെ നേതൃത്വത്തിലാണ് റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് മെറ്റല്‍ മിശ്രിതം ഉപയോഗിച്ച് അടയ്ക്കുന്നത്.
തോട്ടുവ മുതല്‍ കുറുപ്പന്തറ കവല വരെയുള്ള ഭാഗത്തെ കുഴികള്‍ പൂര്‍ണമായും അടച്ചു. ബാക്കിയുള്ള ഭാഗത്തെ കുഴികളും മഴ മാറി നിൽക്കുന്നതനുസരിച്ച് അടുത്ത ദിവസങ്ങളില്‍ അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന വാര്‍ത്ത വിവിധയിടങ്ങളിലെ ചിത്രങ്ങള്‍ സഹിതം ദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
Tags : Nattuvishesham District News