x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം: വാ​ഹ​നം ക​ണ്ടെ​ത്തി, ഡ്രൈ​വ​ർ ഒ​ളി​വി​ൽ

കൊച്ചി ബ്യൂറോ
Published: March 4, 2026 10:24 AM IST | Updated: March 4, 2026 12:44 PM IST

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം.

മഹീന്ദ്ര എക്‌സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.

ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്‌ലിയയുടെ സംസ്‌കാരം.

Tags : Jaslia death Vehicle driver missing

Recent News

Corehub Up