Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaslia

'എല്ലാവരുടെയും ജീവന് വിലയുണ്ട്, ഇനിയാരും ഇങ്ങനെ ചെയ്യാന്‍ പാടില്ല': ജാസ്‌ലിയയുടെ കുടുംബം

കൊച്ചി: ജാസ്‌ലിയ ജോണ്‍സന്‍റെ ദാരുണ മരണത്തിനു കാരണക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ജാസ്‌ലിയയുടെ കുടുംബം.

ജീവന്‍ രക്ഷിക്കണ്ട ഡോക്ടര്‍ ആണ് ഒരു സാധനം ഇടിച്ചു തെറിപ്പിച്ച പോലെ പോയത്. എല്ലാവരുടെയും ജീവന് വിലയുണ്ടെന്ന് മനസിലാക്കണം. ഇനിയാരും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അതിന് ശിക്ഷ കിട്ടുമെന്ന് എല്ലാവരും അറിയണമെന്ന് ജാസ്‌ലിയയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകളുടെ ഓര്‍മ്മകള്‍ പങ്കുവച്ച ജാസ്‌ലിയയുടെ അമ്മ തങ്ങളുടെ കൂടെ നീതിക്കായി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതേസമയം, അപകടം നടന്ന് ആറു ദിവസം കഴിഞ്ഞപ്പോഴാണ് പ്രതിയായ ഡോ. സിറിയക് പി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാഗമണ്ണിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ വാഗമണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അങ്കമാലി പോലീസിന് പ്രതിയെ കൈമാറി. സിറിയക്കിനെ ഇനി അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കും. സിറിയക്കിന്‍റെ പിതാവ് ജോര്‍ജ് മാത്യുവിനെ ഇന്ന് രാവിലെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

Kerala

ജാസ്‌ലിയയുടെ മരണം: പ്രതിയുടെ അറസ്റ്റ് വൈകുന്നു; പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം കണ്ടെത്താത്തതില്‍ പ്രതിഷേധം. ജാസ്‌ലിയ പഠിച്ചിരുന്ന മോണിംഗ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയുമാണ് അങ്കമാലി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.

അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണ്. വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല. അപകടം നടക്കുമ്പോള്‍ സിറിയക്കിന്‍റെ സുഹൃത്ത് വിഷ്ണുവും കാറില്‍ ഉണ്ടായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞതെന്ന് ജാസ്‌ലിയയുടെ എച്ച്ഒഡിയായ മെറ്റില്‍ഡ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ജാസ്‌ലിയയുടെ സംസ്‌കാരം. ജാസ്‌ലിയയുടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

വിതുമ്പലോടെയാണ് സുഹൃത്തുക്കളും അധ്യാപകരും ജാസ്‌ലിയയെ അവസാനമായി കണ്ടത്. ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി.

Kerala

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം; പ്ര​തി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലെ ജാ​സ്‌​ലി​യ​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ, കാ​റോ​ടി​ച്ച​യാ​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ജോ​ർ​ജ്‌ തോ​മ​സി​ന്‍റെ മ​ക​ൻ ഡോ. ​സി​റി​യ​ക് ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ ആ​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ ജാ​സ്‍​ലി​യ പ​ഠി​ച്ച മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പി​ക​യും അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ജാ​സ്‍​ലി​യ​യു​ടെ സം​സ്കാ​ര​ശേ​ഷം സ്റ്റേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ങ്ക​മാ​ലി എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ കേ​സി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് പ്ര​തി.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ക​മാ​ലി ടെ​ക് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ജാ​സ്‍​ലി​യ​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തി​രു​ന്നു. ജാ​സ്‌​ലി​യ​യു​ടെ ക​ര​ൾ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കും, വൃ​ക്ക കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും നേ​ത്ര​പ​ട​ല​ങ്ങ​ൾ അ​ങ്ക​മാ​ലി നേ​ത്ര ബാ​ങ്കി​ലേ​ക്കു​മാ​ണ് കൈ​മാ​റു​ന്ന​ത്.

Kerala

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം: വാ​ഹ​നം ക​ണ്ടെ​ത്തി, ഡ്രൈ​വ​ർ ഒ​ളി​വി​ൽ

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം.

മഹീന്ദ്ര എക്‌സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.

ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്‌ലിയയുടെ സംസ്‌കാരം.

Latest News

Corehub Up