x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാസ്‌ലിയയുടെ മരണം: പ്രതി സിറിയക്കിന്‍റെ പിതാവ് അറസ്റ്റിൽ


Published: March 6, 2026 09:23 AM IST | Updated: March 6, 2026 10:04 AM IST

കൊച്ചി: അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി സിറിയക് പി. ജോർജിന്‍റെ പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോർജ് തോമസിനെ അറസ്റ്റ് ചെയ്തത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലാണ്. അപകടം നടന്ന ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ കോട്ടയം സെഷൻസ് കോടതിയിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

Tags : Jaslia Jaslia death arrested cyriac george

Recent News

Corehub Up