കുഴൽമന്ദം: ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവ് റോഡരികിൽ കിടന്ന് രക്തംവാർന്ന് മരിച്ചു. തേങ്കുറുശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.
വ്യാഴാഴ്ച പുലർച്ചെ നടക്കാൻ പോയവരാണ് പരിക്കേറ്റ നിലയിൽ ഷിയാസിനെ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാരാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുനിശേരിയിൽ ആമസോൺ ഡെലിവറി വാനിന്റെ ഡ്രൈവറായിരുന്നു ഷിയാസ്. അപകടത്തെ തുടർന്ന് വലിയ അളവിൽ രക്തം വാർന്നുപോയതിനാൽ ആശുപത്രിയിലെത്തിക്കുന്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
രാത്രി 11ഓടെ ഷിയാസിനെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ഉടനെ എത്തുമെന്നായിരുന്നു മറുപടി. അതിനുശേഷമാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
Tags : accident road accident death driver