കോയമ്പത്തൂർ: സ്വകാര്യ ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 53കാരൻ മരിച്ചു. തൊപ്പമ്പട്ടി സുമംഗലി നഗർ സ്വദേശിയായ സ്റ്റീഫനാണ് മരിച്ചത്.
കോയമ്പത്തൂരിലെ മേട്ടുപ്പാളയം റോഡിൽ തൊപ്പമ്പട്ടി ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. സ്വകാര്യ ബസ് സ്റ്റീഫൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സ്റ്റീഫന്റെ വലതുകൈയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ സമീപത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർക്കെതിരേ പൊലിസ് കേസെടുത്തു.
Tags : dies after collision Deepika DeepikaNewspaper BreakingNews man dies after collision between private bus and two-wheeler