മമ്മൂട്ടി
കൊച്ചി: ഡ്രൈവിംഗില്‍ ദുഷ്പേരുള്ള തന്നെ ഗതാഗത വകുപ്പിന്റെ ജീവ സുയാത്ര മിഷന് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയത് അത്ഭുതപ്പെടുത്തിയെന്ന് നടന് മമ്മൂട്ടി. കാറുകളോട് താല്പര്യം കാരണം അത്യാവശം വേഗതയില്‍ വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍.
പക്ഷെ, നന്നാകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണെന്നും എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഗതാഗത വകുപ്പിന്റെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ജീവ സുയാത്ര മിഷന് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ മമ്മൂട്ടി പറഞ്ഞു.
റോഡപകടങ്ങളില്‍ 99 ശതമാനവും മാനുഷികമായ പിഴവുകളില്‍ നിന്നുണ്ടാകുന്നതാണ്. അമിത വേഗതയും അശ്രദ്ധയുമാണ് പ്രധാന കാരണങ്ങള്‍. റേസിംഗിനുള്ള സ്ഥലമല്ല പെതുവഴികള്. അതിന് അതിന്റേതായ സ്ഥലങ്ങള്‍ കണ്ടെത്തണം. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ട്രിപ്പിന്റെ സമയം ക്രമീകരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണം. നമ്മുടെ സുരക്ഷ പോലെ മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാനുള്ള ബാധ്യത ഓരോര്‍ത്തര്‍ക്കും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
Tags : Mammootty Driving BadReputation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash