തിരുവനന്തപുരം: കവടിയാറിൽ ഒരാൾ മരിക്കാനിടയായ അപകടത്തിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ബിപി കൂടി തനിക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് മോഹൻ മൊഴി നല്കിയത്.
വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധുവായ പാലക്കാട് സ്വദേശി നൗഷിജ (24) മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.
Tags : accident thiruvananthapuram Car Driver